17.1 C
New York
Wednesday, December 1, 2021
Home Cinema മമ്മൂട്ടിയും പാർവ്വതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന "പുഴു"വിന്റെ ഉദ്വേഗജനകമായ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

മമ്മൂട്ടിയും പാർവ്വതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന “പുഴു”വിന്റെ ഉദ്വേഗജനകമായ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

നവാഗതയായ രത്തീന സംവിധാനം ചെയ്യുന്ന പുഴുവിന്റെ നിർമ്മാണം സിൻ-സിൽ സെല്ലുല്ലോയ്ഡിന്റെ ബാനറിൽ എസ്. ജോർജ്ജും, വിതരണം വേഫേറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും നിർവ്വഹിച്ചിരിക്കുന്നു

മമ്മൂട്ടിയും, പാർവ്വതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന പുഴുവിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തിറക്കി. നവാഗതയായ രത്തീന സംവിധാനം ചെയ്യുന്ന പുഴുവിന്റെ നിർമ്മാണം സിൻ-സിൽ സെല്ലുല്ലോയ്ഡിന്റെ ബാനറിൽ എസ്. ജോർജ്ജും, വിതരണം വേഫേറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും നിർവ്വഹിച്ചിരിക്കുന്നു.

ശ്രീ മമ്മൂട്ടി, പാർവ്വതി തിരുവോത്ത്, മാസ്റ്റർ വസുദേവ് സജീഷ് എന്നിവരാണ് ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്ററിൽ ഉൾപെടുത്തിയിട്ടുള്ള താരങ്ങൾ. ചിത്രത്തിന്റെതായി ആദ്യം പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിൽ ശ്രീ മമ്മൂട്ടിയുടെ ലുക്കിനു മികച്ച അഭിപ്രായങ്ങൾ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. പുറത്തിറങ്ങിയ പുതിയ പോസ്റ്ററിൽ പാർവ്വതി തിരുവോത്തിന്റെ വ്യത്യസ്തമായ ഭാവപകർച്ചക്ക് പ്രേക്ഷകരിൽ നിന്നും സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ഊഷ്‌മളമായ അഭിപ്രായമാണ് ലഭിക്കുന്നത്.

ചിത്രത്തിന്റെ പ്രത്യേകത നിറഞ്ഞ ടൈറ്റിൽ, താരനിബിഡംമായ കാസ്റ്റിംഗ് എന്നിവ കാരണം പ്രേക്ഷകർ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഴു. ശ്രീ മമ്മൂട്ടി, പാർവ്വതി തിരുവോത്ത് എന്നിവർ ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് പുഴു.

ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് പേരൻമ്പ്, കർണ്ണൻ, അച്ചം എൻമ്പതു മതമേയ്യടാ, പാവ കഥൈകൾ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ തേനി ഈശ്വറാണ്. കഥ – ഹർഷദ്, തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത് ഷർഫുവും , സുഹാസും, ഹർഷദും ചേർന്നാണ്. റെനിഷ് അബ്ദുൾഖാദർ, രാജേഷ് കൃഷ്ണ, ശ്യാം മോഹൻ എന്നിവരാണ് പുഴുവിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. എഡിറ്റ്‌ – ദീപു ജോസഫ്, സംഗീതം – ജെയ്കസ് ബിജോയ്‌.

ബാഹുബലി, പ്രേതം -2, മിന്നൽ മുരളി എന്നീ സിനിമകൾകളിലൂടെ പ്രശസ്തനായ മനു ജഗദാണ് പുഴുവിന്റെ ആർട്ട്‌ നിർവ്വഹിക്കുന്നത്. വിഷ്ണു ഗോവിന്ധും, ശ്രീശങ്കറും ചേർന്നാണ് സൗണ്ട് നിർവ്വഹിച്ചിരിക്കുന്നത്, പ്രൊജക്റ്റ്‌ ഡിസൈൻ- ബാദുഷ, പബ്ലിസിറ്റി ഡിസൈൻസ്- ആനന്ദ് രാജേന്ദ്രൻ. വസ്ത്രാലങ്കാരം സമീറ സനീഷ്,

സ്റ്റിൽസ് – രോഹിത് കെ സുരേഷ്. അമൽ ചന്ദ്രനും, എസ്. ജോർജ്ജും ചേർന്നാണ് മേക്കപ്പ്. ചിത്രത്തിന്റെ വിതരണം വേഫേറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ്. പി.ആർ.ഒ: പി.ശിവപ്രസാദ്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: