17.1 C
New York
Tuesday, September 21, 2021
Home Cinema ഭഗ്നഭവനം എഴുപതാം വർഷത്തിലേക്ക് ഷാജി കെ. എൻ എഴുതിയ ആസ്വാദനവും, വിലയിരുത്തലും.

ഭഗ്നഭവനം എഴുപതാം വർഷത്തിലേക്ക് ഷാജി കെ. എൻ എഴുതിയ ആസ്വാദനവും, വിലയിരുത്തലും.

✍ഷാജി.വി.ബി


നാടകത്തിന്റെ വായനാവതരണം ഒരു അനുഭവമായപ്പോൾ..

ഭഗ്നഭവനം – പ്രൊഫ. എൻ. കൃഷ്ണപിള്ള

നാടകാചാര്യൻ പ്രൊഫ. എൻ. കൃഷ്ണപിള്ള അനുസ്മരണവും, അദ്ദേഹത്തിന്റെ ഭഗ്നഭവനം നാടകത്തിന്റെ വായനാവതരണവും ചങ്ങമ്പുഴ പാർക്കിൽ കുറച്ചു വർഷങ്ങൾക്കു മുൻപ് ലോകനാടക ദിനത്തിൽ നടത്തിയതിന്റെ ഒരോർമ്മ.
പ്രൊഫ. ചന്ദ്രദാസും, ഷേർളി സോമസുന്ദരവും സംവിധാനം ചെയ്ത നാടകം അവിസ്മരണീയ അനുഭവമായി.

മലയാള നാടകചരിത്രത്തിലെ നാഴികക്കല്ല്

തകർന്നു കൊണ്ടിരിക്കുന്ന ഒരു കുടുംബം പശ്ചാത്തലമാക്കി എഴുപത് വർഷം മുൻപെഴുതിയ നാടകം വിഷയംകൊണ്ട് ഇന്നും കാലികപ്രസക്തവും അനശ്വരമായും നിലകൊള്ളുന്നു. പ്രൊഫ. എൻ. കൃഷ്ണപിള്ളയുടെ നാടകങ്ങളെ പൊതുവേ ഭഗ്നഭവനങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നു. കൃഷ്ണപിള്ള മലയാളത്തിലെ ഇപ്സണിസ്റ്റു യുഗത്തിനു തുടക്കമിട്ടു. അതുകൊണ്ടുതന്നെ മലയാള നാടകചരിത്രത്തിൽ അദ്ദേഹത്തിന് ഇപ്സൺ
പരിവേഷം കിട്ടുന്നു.

കുടുംബത്തിനകത്തെ അന്തഛിദ്രങ്ങൾ മൂലം നീറിപുകയുന്ന ജീവിത സാഹചര്യങ്ങളിലേക്ക് ഇറങ്ങിചെല്ലുമ്പോൾ കണ്ടെത്തുന്ന മനുഷ്യ കോലങ്ങളുടെ ജീവിത ചിത്രങ്ങളുടെ തീഷ്ണ രംഗാവതരണമാണ് ഭഗ്നഭവനം നാടക ഇതിവൃത്തം.

ചിത്തഭ്രമത്തിന് അടിമയാകുന്ന രാധയെന്ന കേന്ദ്രകഥാപാത്രത്തെ രംഗത്ത് അവതരിപ്പിച്ച ആദ്യകാല നടികളിൽ ചിലർകഥാപാത്ര അധിനിവേശത്തിൽ നിന്ന് പുറത്തുകടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി നാടക ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

സാത്വികനായ മാധവൻ നായരുടെ കുടുംബത്തിനകത്തുണ്ടാകുന്ന അന്ധഛിദ്രം കുടുംബത്തെ നശിപ്പിയ്ക്കുകയാണ്, മക്കൾമൂലം ഉടനീളം മനോവേദനയിൽ
നീറിപുകയുന്ന അച്ഛൻ. ഒരേസമയം ഭർത്താവിനും കാമുകനും ഇടയിൽ പെട്ട് ആന്തരീകസംഘർഷം മൂലം ചിത്തരോഗി യായ മൂത്തമകൾ രാധ, ക്ഷയരോഗിയായ ഭർത്താവിന് ഭാര്യയോട് സ്നേഹവും കരുതലുമുണ്ടെങ്കിലും ഭാര്യയിൽ സംശയാലുവുമാണ്. രണ്ടാമത്തെ മകൾ സുമതി ഭർത്താവിന്റെ ക്രൂരതമൂലം ആത്മഹത്യ ചെയ്യുന്നു. ഇളയമകൾ ലീലയെന്ന വിദ്യാർത്ഥിനിക്ക് ജീവിതം ആസ്വദിക്കാനുള്ളതാണ്, കലാ തല്പരയും എങ്കിലും അവളുടെ സ്വപ്നവും തകരുകയാണ്.. സ്വത്വബോധം നശിച്ച സ്ത്രീ കഥാപാത്രങ്ങൾ അധികചർച്ചകൾക്ക് വിധേയമാകുന്നുണ്ട്,കാലിക പ്രശ്നങ്ങളിൽ
ഇന്നും ചർച്ച ശക്തം. നാടകത്തിൽ കേന്ദ്ര കഥാപാത്രമായി ഒരു സ്ത്രീ നിറഞ്ഞു നിൽക്കുന്നതും, അവരുടെ മനോവ്യഥകൾ
ആസ്വാദകമനസ്സിൽ ഒരു തേങ്ങലായ് ഏറെ കാലം നിലനിന്നതും നാടകചരിത്രത്തിലെ ഒരു ഏടുതന്നെ.

കുടുബാംഗങ്ങളുടെ പരസ്പര വിശ്വാസ മില്ലായ്മ, അസഹിഷ്ണുത ജാഗ്രതക്കുറവ് കരുതലില്ലായ്മ സംഘർഷാത്മക ബന്ധങ്ങൾ.. എല്ലാംകൂടി ഓരോ ജീവിതത്തേയും, മാധവൻ നായരുടെ കുടുംബത്തേയും നാശക്കയത്തിലേക്ക് തള്ളിവിടുകയാണ്.
ഒടുവിൽ എല്ലാം തകർന്ന് ആ അച്ഛൻ സഹിക്കവയ്യാത്ത മനോദുഃഖത്തോടെ വിളിച്ചു പറയുന്നുണ്ട്.

“എടാ കണ്ണില്ലാത്ത ദൈവമേ നീ എന്റെ മൺകുടിൽ തകർത്തു കളഞ്ഞല്ലോ?”

സംഗീതപ്പെട്ടിയുമായി ഭാഗവതർ അരങ്ങു ഭരിയ്ക്കുന്ന കാലത്ത്, തമിഴ് നാടകങ്ങളും അതിന്റെ അനുകരണങ്ങളും നിലവാരമില്ലാത്ത ഹാസ്യനാടകങ്ങളും, സിവിയുടെ ചരിത്ര പ്രഹസനങ്ങളുമാണ് അരങ്ങിൽ അക്കാലത്തു നിറഞ്ഞു നിന്നിരുന്നത്.

1942ൽ രചിച്ചു രംഗാവതരണം നടത്തിയ ഭഗ്നഭവന ത്തിന്റെ വരവോടെ മലയാള നാടകവേദിയുടെ തലക്കുറി മാറ്റി വരയ്ക്കപ്പെട്ടു. പാശ്ചാത്യ സംഘടിത നാടക ഇതിവൃത്തങ്ങളുടെ കെട്ടും മട്ടും സാഹിത്യചോർച്ചയില്ലാതെയും അക്കാദമിക മികവോടേയും മലയാള നാടകസാഹിത്യവേദി ചർച്ചചെയ്തു. മൂല്യബോധസങ്കല്പങ്ങൾക്ക് ഊന്നൽ കൊടുത്ത നാടകങ്ങൾ കുടുബത്തിനകത്ത് ഇരുണ്ടുപുകയുന്ന അസ്വാരസ്യങ്ങൾക്ക് എതിരായ ചൂണ്ടുപലകയാവുകയും, സമൂഹത്തിന് ദിശാ
സൂചന നൽകുന്നവയുമായി..

സിഎൻ ശ്രീകണ്ഠൻ നായരാണ് ഭഗ്നഭവനം സംവിധാനം നിർവ്വഹിച്ച് വേദിയിൽ എത്തിച്ചത്. 1942ൽ തിരുവനന്തപുരം വിക്ടോറിയ ഹാളിൽ നാടകം അരങ്ങേറ്റം കുറിച്ചു.അക്കാദമിക് മികവു പുലർത്തിയ നാടകത്തിന്റെ ധാരാളം വായനാവതരണങ്ങളും നടന്നു. പി.ജെ. ആന്റണി സംവിധാനം
ചെയ്ത് ജനകീയമാക്കിയപ്പോൾ അത് കൃഷ്ണപിള്ളയുടെ പ്രത്യേക അഭിനന്ദനത്തിനും ഇടയായി. കെപിഎസി യും പിൽക്കാലത്ത് ഈ നാടകം അവതരിപ്പിച്ചു. അക്കാദമിക് തലത്തിലും,
ജനകീയതലത്തിലും ഒരേപോലെ ചർച്ചചെയ്യപ്പെട്ട നാടകം കഥാപാത്ര സൃഷ്ടിയിലെ അതിഭാവുകത്വവും സാഹിത്യത്തിനു വന്ന അമിതപ്രാധാന്യം കൊണ്ടും വിമർശ്ശനത്തിനും വിധേയമായിട്ടുണ്ട്.

✍ ഷാജി.വി.ബി 

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രാമായണമാസവും ഓൺലൈൻ ഫിലിം ഫെസ്റ്റിവലും (ലേഖനം)

രാമായണ മാസത്തിലെ ഐ. എഫ്. എഫ്. ടി യുടെ ചലച്ചിത്രോത്സവം ഒരു പുതിയ അനുഭവമായിരുന്നു. കോവിഡ് കാലമായതുകൊണ്ട് തിയറ്റർ പ്രദർശനം അനുവദനീയമല്ലല്ലോ. അപ്പോൾ ഓൺലൈൻ രീതിയാണ് അവലംഭിച്ചത്. ഇത് നമ്മുടെ ചലച്ചിത്ര ഇടപെടലുകൾ...

സ്വരമഴ (കവിത) രവി കൊമ്മേരി

അവിടെ ..ആ നിലാവിലായിരുന്നുഎൻ്റെ നടത്തം,ഒഴുകി എത്തുന്നമുരളീഗാനത്തിൻ്റെഈരടികളിൽ പകുതിഎനിക്കുമുണ്ടെന്ന്അവൾ പറഞ്ഞിരുന്നു. വിജനമായ വീഥിയിൽപറന്നടുക്കുന്നസ്വര തരംഗങ്ങൾഎൻ്റെ കാതുകളെഇക്കിളിപ്പെടുത്തി.മനസ്സിലെ മരീചികആ നിശബ്ധ തീരങ്ങളിൽ ...

വ്യോമസേനയ്ക്ക് പുതിയ മേധാവി.

ദില്ലി: വൈസ് എയർ ചീഫ് മാർഷൽ ആർ കെ എസ് ബദൗരിയ പുതിയ വ്യോമസേന മേധാവിയാകും. നിലവിലെ എയർ ചീഫ് മാർഷൽ ബി എസ് ധനോവ സെപ്റ്റംബർ 30 ന് വിരമിക്കുന്ന ഒഴിവിലേക്കാണ്...

ഗുരുദേവ നമിക്കുന്നു നിത്യം..(കവിത)

നമിക്കുന്നു നിത്യം നമിക്കുന്നു ദേവാനമിക്കുന്നു ശ്രീനാരായണ ഗുരവേഒരു ജാതിയൊരു മതമെന്നു ചൊല്ലിപാരിനെ ബന്ധിച്ച പരംപൊരുളേ ആകാശത്തോളമുയർന്നു നില്ക്കുംഅത്മാവിൽ നിറയും വചനങ്ങൾമാനുഷൻ നന്നായാൽ മാത്രം മതിമനമൊരു കണ്ണാടിയാക്കി ദേവൻ. പുറമേ തെളിയും കറുപ്പും വെളുപ്പുംഅകക്കണ്ണാൽ വേറായ്ത്തിരിച്ചു കൊണ്ട്മാനുഷനൊന്നെന്ന...
WP2Social Auto Publish Powered By : XYZScripts.com
error: