പുതിയ പൊളിറ്റിക്കല്‍ ഡ്രാമ ”താണ്ഡവി”ന്റെ ഫസ്റ്റ്‌ലുക്ക് ആമസോണ്‍ പ്രൈം വീഡിയോ പുറത്തിറക്കി. അധികാരത്തിന്റെ ഇടനാഴികളുടെയും അടഞ്ഞ വാതിലുകള്‍ക്കപ്പുറമുള്ള അകത്തളങ്ങളുടെയും കഥ പറയുന്നതായിരിക്കും ‘താണ്ഡവെ’ന്ന് ആമസോണ്‍ അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
അധികാരത്തിന് വേണ്ടി ഏതറ്റം വരെയും കടന്ന് ചെല്ലുന്ന മനുഷ്യന്റെ നിഗൂഢതയും പൊയ് മുഖങ്ങളും , കൗശലവും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ തലസ്ഥാനത്ത് നിന്ന് വരച്ചിടുന്നതാവും പുതിയ പൊളിറ്റിക്കല്‍ ഡ്രാമ സീരീസ്. താണ്ഡവിലൂടെ അലി അബ്ബാസ് സഫര്‍ ആദ്യമായി സീരീസ് സംവിധാന രംഗത്തേയ്ക്ക് പ്രവേശിക്കുകയാണ്. നിര്‍മ്മാണം ഹിമാന്‍ഷു കിഷന്‍ മെഹ്‌റയോടൊത്ത് അലി അബ്ബാസ് സഫറും സഹകരിച്ചാണ്.

ഒൻപത് എപ്പിസോഡുകളിലായെത്തുന്ന താണ്ഡവില്‍ അണിനിരക്കുന്നത് ശക്തമായ താരനിരയാണ്. സെയ്ഫ് അലിഖാന്‍, ഡിംപിള്‍ കപാഡിയ, സുനില്‍ ഗ്രോവര്‍, തിഗ്മാന്‍ഷു ദുലിയ, ഡിനോ മോറെ, കുമുദ് മിശ്ര, ഗോഹ്ര്‍ ഖാന്‍, അമയാ ദസ്തൂര്‍, മൊഹമ്മദ് സീഷാന്‍ അയൂബ്, കൃതിക കമ്രാ, സാറാ ജെയ്ന്‍ ഡയസ്, സന്ധ്യ മൃദുല്‍, അനൂപ് സോണി, ഹിതന്‍ തെജ്ജ്വാനി, പരേഷ് പഹൂജ, സോനാലി നഗ്‌റാനി, തുടങ്ങിയവരതില്‍ ഉള്‍പ്പെടുന്നു.
താണ്ഡവ് സംവിധാനകനായ അലി അബ്ബാസ് സഫറിനെ കൂടാതെ ഡിംപിള്‍ കപാഡിയയുടെ കൂടി ആദ്യ ഡിജിറ്റല്‍ ഡെബ്യൂ ആയിരിക്കും. സെയ്ഫ് അലിഖാന്‍, സീഷന്‍ അയൂബ് , സുനില്‍ ഗ്രോവര്‍ എന്നിവര്‍ സീരിസില്‍ വേഷമിടുന്നതും ആദ്യമായിട്ടായിരിക്കും. 200 ലേറെ രാജ്യങ്ങളിലും പ്രദേശങ്ങളിലും താണ്ഡവ് ജനുവരി 15ന് പുറത്തിറങ്ങും.2021 വരുന്നതിന് മുന്നോടിയായി തങ്ങളുടെ ആദ്യത്തെ പൊളിറ്റിക്കല്‍ ഡ്രാമ താണ്ഡവ് പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഇന്ത്യ ഒറിജനല്‍ ആമസോണ്‍ പ്രൈം വീഡിയോ മേധാവി അപര്‍ണ പുരോഹിത് പറഞ്ഞു.
