17.1 C
New York
Thursday, December 2, 2021
Home Cinema നിഴലാഴം ഫസ്റ്റ്ലുക്ക് പോസ്റ്റർ പ്രകാശനം നടന്നു. ചിത്രീകരണം നവംബർ ആദ്യം ഒറ്റപ്പാലത്ത് -

നിഴലാഴം ഫസ്റ്റ്ലുക്ക് പോസ്റ്റർ പ്രകാശനം നടന്നു. ചിത്രീകരണം നവംബർ ആദ്യം ഒറ്റപ്പാലത്ത് –

പി.ആർ.ഒ _ അയ്മനം സാജൻ

മലയാളത്തിൽ ആദ്യമായി തോൽ പാവകൂത്ത് കലാകാരന്മാരുടെ ജീവിത കഥ അവതരിപ്പിക്കുന്ന നിഴലാഴം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ഒറ്റപ്പാലത്ത്, പാലക്കാട് എം.പി വി.കെ.ശ്രീകണ്ഠൻ നിർവ്വഹിച്ചു. ഒറ്റപ്പാലം വ്യാപാരി ഭവനിൽ നടന്ന ചടങ്ങിൽ പ്രമുഖ സിനിമാ പ്രവർത്തകരും,ഇഫ്റ്റ സിനിമാ യൂണിയൻ പ്രവർത്തകരും പങ്കെടുത്തു.

എസ്. ആർ ഫിലിംസ്, ആർട്ട് നിയ ഫിലിംസ്, ഇഫ്റ്റയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന നിഴലാഴം വിവേക് വിശ്വം, സുരേഷ് രാമന്തളി എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. നിരവധി ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച രാഹുൽ രാജ് രചനയും സംവിധാനവും നിർവ്വഹിക്കുന്നു. ക്യാമറ – അനിൽ കെ.ചാമി, ഗാനരചന – സുരേഷ് രാമന്തളി, സംഗീതം -ഹരി വേണുഗോപാൽ, എഡിറ്റിംഗ് – അംജാദ് ഹസൻ, ആർട്ട് – അനിൽ ആറ്റിങ്ങൽ,പ്രൊഡക്ഷൻ കൺട്രോളർ- ഷാജി ലാൽ ഷിനോസ്, അസോസിയേറ്റ് ഡയറക്ടർ – വിശാഖ് ഗിൽബർട്ട്,മേക്കപ്പ് -രാജേഷ് ജയൻ, കോസ്റ്റ്യൂംസ് – ബിനു പുലിയറക്കോണം, സ്റ്റിൽ – കിഷോർ, ഡിസൈൻ – സായിദാസ്, പി.ആർ.ഒ- അയ്മനം സാജൻ

സംസ്ഥാന അവാർഡിൽ, ഭാരതപ്പുഴ എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശം നേടിയ സിജി പ്രദീപ്, വീരം, സെക്സി ദുർഗ, ഭയാനകം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബിലാസ് ചന്ദ്രഹാസൻ ,മൈ ഫാദർ മൈഹീറോ, സൈമൺ ഡാനിയേൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിവേക് വിശ്വം, നിത്യഹരിത നായകൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ, അഖില നാഥ്, പാവക്കൂത്ത് കലാകാരൻ വിശ്വനാഥ് പുലവർ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. നവംബർ ആദ്യം ഒറ്റപ്പാലത്ത് ചിത്രീകരണം ആരംഭിക്കും.ചടങ്ങിനോട് അനുബന്ധിച്ച്, ഇഫ്റ്റ പാലക്കാട് ജില്ലാ കൺവെൻഷനും, തോൽ പാവകൂത്ത് കലാകാരന്മാരെ ആദരിക്കുന്ന ചടങ്ങും നടന്നു.

പി.ആർ.ഒ _ അയ്മനം സാജൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: