17.1 C
New York
Wednesday, January 19, 2022
Home Cinema നടിയ്ക്കു പിൻതുണയുമായി മമ്മൂട്ടിയും മോഹൻലാലും; നടിയുടെ പോസ്റ്റിനു റെസ്‌പെക്ട് എന്നു മറുപടി.

നടിയ്ക്കു പിൻതുണയുമായി മമ്മൂട്ടിയും മോഹൻലാലും; നടിയുടെ പോസ്റ്റിനു റെസ്‌പെക്ട് എന്നു മറുപടി.

കൊച്ചി നഗരത്തിൽ ഓടുന്ന വാഹനത്തിനുള്ളിൽ ആക്രമിക്കപ്പെട്ട നടിയ്ക്ക് ചരിത്രത്തിൽ ആദ്യമായി പിൻതുണയുമായി സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും. നടി ഇൻസ്റ്റഗ്രാമിൽ പങ്കു വച്ച പോസ്റ്റിന് റെസ്പക്ട് എന്ന മറുപടിയോടെ ഷെയർ ചെയ്താണ് മോഹൻലാൽ നടിയ്ക്കുള്ള പിൻതുണ പങ്കു വച്ചത്. നേരത്തെ തന്നെ മമ്മൂട്ടിയും നടിയ്ക്കു പിൻതുണയുമായി രംഗത്ത് എത്തിയിരുന്നു.

‘ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര’ എന്ന് നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ‘റെസ്‌പെക്ട് ‘ എന്ന് കുറിച്ചുകൊണ്ടാണ് മോഹൻലാൽ തന്റെ പിന്തുണ രേഖപ്പെടുത്തിയത്. നേരത്തെ മമ്മൂട്ടിയും നടിയുടെ കുറിപ്പ് തൻറെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്ക് വെച്ചിരുന്നു.

നടി ആക്രമിക്കപ്പെട്ട സമയത്ത് നടിയ്‌ക്കൊപ്പം നിൽക്കാതെ ആക്രമണത്തിന് നേതൃത്വം നൽകിയതായി ആരോപണം ഉയർന്ന ദിലീപിനെ താര സംഘടനയായ അമ്മ പിൻതുണച്ചത് വിവാദമായി മാറിയിരുന്നു. ഇതേ തുടർന്നാണ് അമ്മ ദിലീപിനെ പുറത്താക്കാൻ പോലും തയ്യാറായത്. ഇതിനിടെയാണ് ഇപ്പോൾ വീണ്ടും സിനിമാ താരങ്ങൾ നടിയെ പിൻതുണച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...

54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 12, കോഴിക്കോട് 10, മലപ്പുറം 7, തൃശൂര്‍ 6, കോട്ടയം 5, തിരുവനന്തപുരം, പാലക്കാട്...

കർശന നിയന്ത്രണങ്ങളോടെ ഈ വർഷത്തെ മാമാങ്ക മഹോത്സവത്തിന് നാളെ തുടക്കമാകും.

തിരുന്നാവായ: കോവിഡ് മാനദന്ധങ്ങൾ പാലിച്ച് കർശന നിയന്ത്രണങ്ങളോടെ ഈ വർഷത്തെ മാമാങ്ക മഹോത്സവത്തിന് നാളെ അങ്ങാടിപ്പുറം ചാവേര്‍ത്തറയിൽ തുടക്കമാകും. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന മാമാങ്ക ഉത്സവം ചാവേർത്തറയിൽ മലയാളം സര്‍വകലാശാല വൈസ്...

കുറഞ്ഞ ചെലവിൽ പരിശോധന, പണമില്ലാതെയും ടെസ്റ്റ്. പക്ഷേ, നാട്ടുകാർ എത്തുന്നില്ല.

നമ്മൾ അറിഞ്ഞിരിക്കണം മലപ്പുറത്തെ ഈ പബ്ലിക് ഹെൽത്ത് ലാബിനേക്കുറിച്ച്.മലപ്പുറം: സ്വകാര്യ ലാബുകളിലേക്കാളും കുറഞ്ഞ നിരക്കിൽ വിവിധ ടെസ്റ്റുകൾ നടത്താനുള്ള സൗകര്യമുണ്ടായിട്ടും സിവിൽ സ്റ്റേഷനുള്ളിലെ പബ്ലിക് ഹെൽത്ത് ലാബിൽ ആളുകളെത്തുന്നില്ല. സിവിൽ സ്റ്റേഷന് ഉള്ളിലായതിനാൽ...
WP2Social Auto Publish Powered By : XYZScripts.com
error: