17.1 C
New York
Monday, December 4, 2023
Home Cinema തീമഴ തേൻമഴ.... കുഞ്ഞുമോൻ താഹയുടെ ചിത്രം.

തീമഴ തേൻമഴ…. കുഞ്ഞുമോൻ താഹയുടെ ചിത്രം.

വാർത്ത: അയ്‌മനം സാജൻ PRO

പ്രമുഖ സംവിധായകൻ കുഞ്ഞുമോൻ താഹ കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തീമഴ തേൻ മഴ. സെവൻ ബേഡ്സ് ക്രീയേഷൻസിനു വേണ്ടി നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കൊല്ലത്ത് പുരോഗമിക്കുന്നു.

സച്ചു, അമ്മു, ലീന എന്നീ കോളേജ് വിദ്യാർത്ഥികളുടെ ജീവിത കഥ പറയുന്ന ചിത്രമാണിത്. കൊല്ലം പട്ടണത്തിന് അടുത്തുള്ള ഒരു മലയടിവാരത്തിലുള്ള സുന്ദരമായ ഒരു ഗ്രാമത്തിലെ സന്തതികളായിരുന്നു ഈ വിദ്യാർത്ഥികൾ .പ്രണയവും, കലഹവുമായി ജീവിച്ച ഇവരുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ ചില സംഭവങ്ങൾ കടന്നു വന്നു! മലയോര ഗ്രാമത്തെ ഞെട്ടിച്ച സംഭവപരമ്പരകൾ!

ഗ്രാമീണ പശ്ചാത്തലത്തിൽ സുന്ദരമായൊരു പ്രണയകഥ പറയുകയാണ് തീമഴ തേൻ മഴ എന്ന ചിത്രത്തിലൂടെ കുഞ്ഞുമോൻ താഹ. സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ കുഞ്ഞുമോൻ താഹ, അഷ്ടമുടി കപ്പിൾസ് എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് തീമഴ തേൻ മഴ. കൊല്ലത്തും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാകും.

സെവൻ ബേഡ്സ് ക്രീയേഷൻസിനു വേണ്ടി കുഞ്ഞുമോൻ താഹ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തീമഴ തേൻ മഴ. തിരക്കഥ -എ.വി.ശ്രീകുമാർ ,കുഞ്ഞുമോൻ താഹ, ഗാനരചന – ജയകുമാർ ചോറ്റാനിക്കര ,ഫിറോസ് ചാലിൽ, ലെജിൻ ചെമ്മാനി, സംഗീതം – മുരളി അപ്പാടത്ത്, ഷാജി ഭജനമഠം, ക്യാമറ – സുനിൽ പ്രേം ,എഡിറ്റർ – അയൂബ് ഖാൻ ,മേക്കപ്പ് – പട്ടണം ഷാ, കോസ്റ്റ്യൂമർ – ഇന്ദ്രൻസ് ജയൻ, കല -വിഷ്ണു എരുമേലി, സംഘട്ടനം – അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ-രാജീവ് കുടപ്പനക്കുന്ന്, സ്റ്റിൽ – അഖിൽ നാരായണൻ, പി.ആർ.ഒ- അയ്മനം സാജൻ.
സൂരജ് സാജൻ, സ്നേഹ അനിൽ ,ലക്ഷ്മി അശോകൻ എന്നിവർ നായികാനായകന്മാരാകുന്ന ചിത്രത്തിൽ പ്രമുഖ താരങ്ങളും അണിനിരക്കുന്നു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മിഗ്ജാമ് ശക്തിപ്രാപിക്കുന്നു; സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മിഗ്ജാമ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യത. വടക്ക് ദിശ മാറി തെക്കു ആന്ധ്ര പ്രദേശ് തീരത്തിന് സമാന്തരമായി സഞ്ചരിച്ച്‌ മിഗ്ജാമ് തെക്കൻ ആന്ധ്രാ പ്രദേശ്...

മൂന്നര വയസ്സുകാരൻ കളിക്കുന്നതിനിടയിൽ കുഴഞ്ഞു വീണു മരിച്ചു

പാണ്ടിക്കാട് (മലപ്പുറം): --മുറ്റത്ത് കളിക്കുന്നതിനിടെ മൂന്നര വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു. പാണ്ടിക്കാട് കാളംകാവിലെ കാങ്കട അമീറിന്റെയും തസ്നിയുടെയും മകൻ റസൽ ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ അമീറിന്റെ തറവാട്ടുവീട്ടിൽ മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ കുട്ടി കുഴഞ്ഞു...

മുഖ്യമന്ത്രി പിണറായി വിജയൻ തൃശ്ശൂർ കിലെയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ നിന്ന്.

ആറു ജില്ലകളും അറുപത് നിയോജക മണ്ഡലങ്ങളും പിന്നിട്ടാണ് നവകേരള സദസ്സ് ഇന്ന് തൃശൂർ ജില്ലയിലേക്ക് കടക്കുന്നത്. പതിനാറു ദിവസത്തെ പര്യടനം പൂർത്തിയായി. മഞ്ചേശ്വരം മുതൽ പാലക്കാട് ജില്ലയിലെ അവസാന കേന്ദ്രമായ തരൂർ മണ്ഡലത്തിലെ...

വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് 17കാരൻ മരിച്ചു.

മലപ്പുറം: വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. മലപ്പുറം കിഴിശ്ശേരിയിൽ കുഴിഞ്ഞൊളം സ്വദേശി വെള്ളാലിൽ അബ്ദുറസാഖിന്റെ മകൻ സിനാൻ (17) ആണ് മരിച്ചത്. കാട്ടു പന്നി ശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി...
WP2Social Auto Publish Powered By : XYZScripts.com
error: