റിപ്പോർട്ട്: അയ്‌മനം സാജൻ, പി.ആർ.ഓ
ഓർമ്മയിൽ എന്ന ചിത്രത്തിന് ശേഷം മോഡി രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് താമരനൂൽ.സൺ സെവൻ കേയർ പ്രൈവറ്റ് ലിമിറ്റഡ് കോഴിക്കോട് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ പുജ കഴിഞ്ഞ ദിവസം കോഴിക്കോട് ക്യൂൻസ് ഇൻ്റർനാഷണൽ ഹോട്ടലിൽ നടന്നു.പ്രമുഖ സംവിധായകൻ അലിഅക്‌ബർ ഭദ്രദീപം തെളിയിച്ച ചടങ്ങിൽ, കൈതപ്രം വിശ്വനാഥ്, നീനാകുറുപ്പ്, ഇല്ലിക്കെട്ട് നമ്പൂതിരി ,അയ്മനം സാജൻ, സൂരജ് എന്നിവർ ആശംസകൾ അർപ്പിച്ചു. മനോജ് താഴേപുരയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ,രാജേഷ് ചോതി നന്ദി പറഞ്ഞു.
മോഡി രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ രചന – മനോജ് താഴേ പുരയിൽ, ക്യാമറ – സുശീൽ നമ്പ്യാർ, പ്രൊഡക്ഷൻ കൺട്രോളർ-രാജേഷ് ചോതി, പി.ആർ.ഒ- അയ്മനം സാജൻ.
ലോകസിനിമയിൽ തന്നെ ആദ്യമായി ,ഒമ്പത് നായികമാരും, 501 നടികളും അണിനിരക്കുന്ന ആദ്യത്തെചിത്രമാണ് താരമനൂൽ.കോഴിക്കോടും പരിസരങ്ങളിലുമായി താമരനൂലിൻ്റെ ചിത്രീകരണം ആരംഭിക്കും. പ്രമുഖ താരങ്ങളോടൊപ്പം, പുതുമുഖങ്ങളും അണിനിരക്കും.
-അയ്മനം സാജൻ
All the best