17.1 C
New York
Friday, January 21, 2022
Home Cinema ജെ.സി ദാനിയേൽ - ജന്മദിനം.

ജെ.സി ദാനിയേൽ – ജന്മദിനം.

മലയാളത്തിലെ ആദ്യത്തെ നിശ്ശബ്ദ ചലച്ചിത്രമായ വിഗതകുമാരന്റെ നിർമാതാവും സംവിധായകനുമായിരുന്നു. ജെ.സി ദാനിയേൽ . മലയാള സിനിമയുടെ പിതാവ് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. വിഗതകുമാരന്റെ ഛായാഗ്രഹണവും നിർവഹിച്ചത് ദാനിയേലാണ്.

ജീവചരിത്രം

1900 നവംബർ 28 ന്‌ അഗസ്തീശ്വരത്ത് ജനിച്ച ദാനിയേൽ നന്നേ ചെറുപ്പത്തിലെ സിനിമയോടും ആയോധന കലകളോടും ആഭിമുഖ്യം പുലർത്തിയിരുന്നു. വിദ്യാഭ്യാസത്തിനുശേഷം ചലച്ചിത്ര സാങ്കേതികവിദ്യ പഠിക്കാൻ മദ്രാസിലേക്ക് പോയ ദാനിയേലിന് അവിടുത്തെ സ്റ്റുഡിയോകളിൽ പ്രവേശിക്കാൻ പോലും അനുമതി ലഭിച്ചില്ല. തുടർന്ന് മുംബൈയിൽ എത്തിയാണ് അദ്ദേഹം ചലച്ചിത്രസംവിധാനം പഠിച്ചത്.

വിഗതകുമാരൻ

മുംബൈയിൽ നിന്നും തിരിച്ചെത്തി തിരുവനന്തപുരത്ത് വിഗതകുമാരന്റെ അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ചു. നെയ്യാറ്റിൻകരക്കു സമീപം പനച്ചമൂട് എന്ന സ്ഥലത്ത് സ്വന്തമായുണ്ടായിരുന്ന 100 ഏക്കർ സ്ഥലം വിറ്റാണ് അദ്ദേഹം സിനിമക്കു വേണ്ടി പണം സ്വരൂപിച്ചത്. സംസ്ഥാനത്തെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ആയ ട്രാവൻകൂർ നാഷണൽ പിക്ചേഴ്സിന് തിരുവനന്തപുരത്ത് അദ്ദേഹം തുടക്കം കുറിച്ചു. നാലു ലക്ഷത്തോളം രൂപ ചെലവിട്ടാണ് ചിത്രം പൂർത്തിയാക്കിയത്. ചിത്രീകരണം പൂർണമായും കേരളത്തിലായിരുന്നു. തിരുവന്തപുരത്ത് പി.എസ്.സി. ഓഫീസിനു സമീപം അഭിഭാഷകനായ നാഗപ്പൻനായരുടെ വസതിയായിരുന്നു പ്രധാന ലൊക്കേഷൻ.

1928 നവംബർ 7 ന് തിരുവനന്തപുരം ക്യാപ്പിറ്റോൾ തിയേറ്ററിലും നാഗർകോവിൽ പയനിയർ തിയേറ്ററിലുമാണ് വിഗതകുമാരൻ ആദ്യമായി പ്രദർശിപ്പിച്ചത്. തിരുവനന്തപുരത്ത് കളിച്ചശേഷം ഫിലിംപെട്ടി ആലപ്പുഴയിൽ കൊണ്ടുവന്നു. ആലപ്പുഴ പൂപ്പള്ളി ‘സ്റ്റാർ തിയേറ്ററി’ലാണ് ചിത്രം പ്രദർശിപ്പിച്ചത്. രക്ഷിതാക്കളെ വേർപിരിഞ്ഞ ഒരു കുട്ടിയുടെ ജീവിതമായിരുന്നു കഥാതന്തു. ദാനിയേലിന്റെ മകൻ സുന്ദർ ‍തന്നെയായിരുന്നു ചിത്രത്തിലെ നായകൻ.

ആയോധനകലകളോടുള്ള ദാനിയലിന്റെ ആഭിമുഖ്യം മൂലം ചിത്രത്തിൽ കളരിപ്പയറ്റ് രംഗങ്ങൾ ഏറെയുണ്ടായിരുന്നു. റോസി (രാജമ്മ) എന്ന കീഴാള സ്ത്രീ നായർ സ്ത്രീയായി സിനിമയി അഭിനയിക്കുന്നതറിഞ്ഞു യഥാസ്ഥിതികരായ സവർണർ രോഷാകുലരായി. അങ്ങനെ വിഗതകുമാരന്റെ ആദ്യ പ്രദർശനം തന്നെ അലങ്കോലപ്പെട്ടു. ഇളയമകൻ ഹാരിസ് തന്റെ ആറാം വയസ്സിൽ കളിക്കിടയിൽ ഫിലിം തീയിട്ടു നശിപ്പിച്ചതിനാൽ ചിത്രത്തിന്റെ പ്രിന്റ് ലഭ്യമല്ല.

ശേഷജീവിതം

ദാനിയേൽ വാർദ്ധക്ക്യകാലത്തെ ചിത്രം.
ചിത്രം പരാജയമായിരുന്നു. ഒറ്റയാനായി പടംപിടിക്കാനിറങ്ങിയ ദാനിയേൽ കടബാദ്ധ്യതകളിൽ മുങ്ങി. സ്റ്റുഡിയോയും സാങ്കേതിക ഉപകരണങ്ങളും വിറ്റു. ജീവിക്കാൻ നിവൃത്തിയില്ലാതെ അഗസ്തീശ്വരത്തേക്ക് മടങ്ങി. ഉപജീവനത്തിന് ദന്തചികിത്സകനാകാൻ തീരുമാനിച്ച ദാനിയേൽ മുംബെയിലും ചെന്നൈയിലുമായി ഇതിനുവേണ്ടി പഠനം നടത്തി. മദിരാശി നെയ്യാറ്റിൻകര, കാരക്കുടി, അഗസ്തീശ്വരം എന്നിവിടങ്ങളിൽ ദന്താശുപത്രികൾ നടത്തി.

സംസ്ഥാന സർക്കാർ അവശകലാകാരൻമാർക്കായി 300 രൂപ പെൻഷൻ ആദ്യമായി ഏർപ്പെടുത്തിയപ്പോൾ അപേക്ഷകരുടെ പട്ടികയിൽ ദാനിയേലുമുണ്ടായിരുന്നു. പക്ഷെ സൂക്ഷ്മപരിശോധനയിൽ മലയാളസിനിമയുടെ പിതാവിന്റെ അപേക്ഷ തള്ളപ്പെട്ടു. നിശ്ശബ്ദചിത്രമായതിനാൽ വിഗതകുമാരനെ മലയാളസിനിമയായി പരിഗണിക്കാനാവില്ലെന്നും ദാനിയേലിന്റെ സ്വദേശം അഗസ്തീശ്വരത്തായതിനാൽ അദ്ദേഹത്തിന്റെ മാതൃഭാഷ മലയാളംതന്നെയാണോ എന്നത് സംശയകരമാണെന്നും പരിശോധനാസമിതി വിലയിരുത്തി. വസ്തുതകൾ ബോധിപ്പിക്കാൻ ദാനിയേൽ നടത്തിയ ശ്രമം പരാജയപ്പെട്ടു.

സ്വന്തമായുണ്ടായിരുന്നതെല്ലാം സിനിമക്കു വേണ്ടി നഷ്ടപ്പെടുത്തിയ ദാനിയേൽ 1975ൽ അന്തരിച്ചു. വർഷങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ വിധവ ജാനറ്റ് ദാനിയേലിന് സർക്കാർ പെൻഷൻ അനുവദിച്ചു.

ജെ.സി. ദാനിയേൽ പുരസ്കാരം

മലയാളചലച്ചിത്ര മേഖലക്ക് സമഗ്രസംഭാവനകൾ നൽകുന്നവർക്കായി സംസ്ഥാന സർക്കാർ 1992-ൽ ജെ.സി. ദാനിയേലിന്റെ പേരിൽ ഒരു ലക്ഷം രൂപയുടെ പുരസ്കാരം ഏർപ്പെടുത്തി. നിർമ്മാണ, വിതരണ മേഖലകളിൽ അരനൂറ്റാണ്ടുകാലം നിറഞ്ഞുനിന്നിരുന്ന ടി.ഇ വാസുദേവനാണ് പ്രഥമ പുരസ്കാരം ലഭിച്ചത്.

സെല്ലുലോയ്ഡ്

സെല്ലുലോയ്ഡ്
ദാനിയേലിന്റെ ജീവിതത്തെ ആസ്പദമാക്കി സംവിധായകൻ കമൽ സെല്ലുലോയ്ഡ് എന്ന പേരിൽ ഒരു ചിത്രം സംവിധാനം ചെയ്തു. 2013-ൽ പുറത്തിറങ്ങിയ ഈ ചിത്രം 2012-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരമടക്കം 7 അവാർഡുകൾ കരസ്ഥമാക്കിയിരുന്നു. വിനു എബ്രഹാമിന്റെ നഷ്ടനായിക എന്ന നോവലിനെയും, ചേലങ്ങാട് ഗോപാലകൃഷ്ണന്റെ ജെ.സി. ഡാനിയേൽ ജീവചരിത്രത്തെയും അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്; പത്തിലധികം രോഗികളുണ്ടെങ്കില്‍ വലിയ ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി.

ഏറ്റവും ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് കോവിഡ് നിയന്ത്രണങ്ങള്‍ തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യത്തിലേക്ക് പോകേണ്ട എന്നതാണ് നിലപാട്. ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചെറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നും...

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല: വിഡി സതീശൻ.

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല എന്ന് പ്രതിപക്ഷ നേതാവ്‌ വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ന്റെപശ്ചാത്തലത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കാസർകോട് ജില്ലയിൽ ഒരാഴ്ച 50 പേരിൽ കൂടുതലുള്ള പൊതുയോഗം...

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം,...

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ...
WP2Social Auto Publish Powered By : XYZScripts.com
error: