17.1 C
New York
Wednesday, September 22, 2021
Home Cinema ചൂതാട്ടം മ്യൂസിക്കൽ ആൽബം റിലീസ് ചെയ്തു .

ചൂതാട്ടം മ്യൂസിക്കൽ ആൽബം റിലീസ് ചെയ്തു .

മെറാക്കി മീഡിയയുടെ ബാനറിൽ Dr സുകേഷ് RS ഗാനം എഴുതി ശ്രീ വിമൽ മാത്യു ജോസി സംഗീതവും ആലാപനവും നിർവഹിച്ച, ശ്രീമതി ദിവ്യ S മേനോൻ സ്ക്രിപ്റ്റ്എഴുതി, ശ്രീ അരവിന്ദ് സച്ചിദാനന്ദൻ സംവിധാനം ചെയ്ത , സാമൂഹിക പ്രതിബദ്ധതയുള്ള അതിമനോഹരമായ സംഗീത ആൽബം ആണ് “ചൂതാട്ടം”.

ഇന്ന് സോഷ്യൽ മീഡിയയുടെ സ്വാധീനം കൊച്ചുകുട്ടികൾ മുതൽ സർവ്വരിലും ഉണ്ട്‌. അനേകം നല്ല കാര്യങ്ങൾക്കു ഒപ്പം തന്നെ അതിലും ഏറെ ദോഷവും സോഷ്യൽ മീഡിയയിൽ ഉണ്ട്‌. അതിൽ ഒന്നാണ് ഓൺലൈൻ ചൂതാട്ടം. കുട്ടികൾ പോലും ഈ റമ്മി കളിയിൽ ആകൃഷ്ടരായി ധാരാളം പണം നഷ്ടപെടുത്തുന്നു. വീട്ടുകാരുടെ വഴക്കു പേടിച്ച് വൻ തുകകൾ നഷ്ടപെട്ട പലരും ആത്മഹത്യ ചെയ്തു. പലരും എന്ത് ചെയ്യണം എന്ന്‌ അറിയാതെ വിഷാദത്തിൽ മുങ്ങി ചത്തതിനൊപ്പം ജീവിക്കുന്നു. മാരകമായ ഈ ഗെയിം കാരണം സർവ്വസമ്പാദ്യവും നഷ്ടമായ ഒരു ചെറുപ്പക്കാരന്റെ താളം തെറ്റിയ ജീവിതത്തിൽ നിന്നും, വിഷാദത്തിൽ നിന്നും, ആത്മഹത്യയിൽ നിന്നും സുഹൃത്തുക്കൾ രക്ഷപെടുത്തുന്നതാണ് ഇതിവൃത്തം. ലക്ഷ്യമില്ലാത്ത യാത്രയിൽ ഇടക്ക് വച്ചുകാണുന്ന കൂട്ടുകാർ ആ ചെറുപ്പക്കാരനെ നിർബന്ധിച്ചു കൂട്ടികൊണ്ട് പോകുന്നു. നിരന്തരമായ സംഭാഷണങ്ങളിൽ കൂടി അയാളുടെ മാനസികാവസ്ഥയിൽ മാറ്റം വരികയും എല്ലാത്തിനും കാരണമായ മൊബൈൽ ഫോൺ അവർ വലിച്ചെറിയുകയും ചെയ്യുന്നു. ഇവിടെ നല്ല ഉപദേശങ്ങൾ നല്കി കൂടെ നിൽക്കാൻ കൂട്ടുകാർ ഉണ്ടായതു കൊണ്ടാണ് അയാൾക്ക്‌ ജീവിതത്തിലേക്ക് തിരികെ വരാൻ കഴിഞ്ഞത്. ഒരു പക്ഷെ അവർ അയാളെ കണ്ടില്ല എങ്കിൽ ഒരു ആത്മഹത്യ കൂടി നടന്നേനെ. നല്ല സൗഹൃദങ്ങൾ കൊണ്ടുള്ള പ്രയോജനവും ഇവിടെ കാണാൻ കഴിയും. ഒരാൾ വളരെ യധികം വേദനിക്കുമ്പോഴും അഗാധമായ പ്രശ്നങ്ങളിൽ മുങ്ങി താഴുമ്പോഴും ആണ് സുഹൃത്തുക്കളുടെ വില അറിയുക…

തലസ്ഥാനത്തെ പ്രസിദ്ധമായ ഒരു ഹോസ്പിറ്റലിലെ തിരക്കുള്ള ഫിസിഷ്യനാണ് Dr സുകേഷ്. ആതുരസേവനത്തിനൊപ്പം സാഹിത്യ പ്രവർത്തനങ്ങളിലും സജീവമാണ് ഡോക്ടർ സുകേഷ്. ആനുകാലികപ്രസിദ്ധികരണങ്ങളിൽ കവിതയും ലേഖനങ്ങളും എഴുതാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായി ഉണ്ട്‌. മാരിച വ്യഥ എന്ന പേരിൽ ഒരു കവിതാ സമാഹാരം പുറത്തിറത്തിറങ്ങി. അടുത്ത കവിത സമാഹാരം ഉടനെ ഉണ്ടാകും. വൈദ്യവൃത്തിയും സാഹിത്യ സപര്യയും ഒന്നിച്ചു കൊണ്ട് പോകുന്ന ഡോക്ടർ ഒരുനല്ല അഭിനേതാവ് കൂടിയാണ് എന്ന്‌ ഈ ആൽബം കണ്ടാൽ മനസിലാകും. റിലിസാകാനിരിക്കുന്ന ഒരു സിനിമയിലും ഗാന രചന നിർവഹിച്ചിട്ടുണ്ട്.

. ഇദംപ്രഥമമായി ഒരു ആൽബത്തിന് സ്ക്രിപ്റ്റ് എഴുതിയ ശ്രീമതി ദിവ്യ S മേനോനും തന്റെ പ്രഥമ സ്ക്രിപ്റ്റ് മനോഹരമാക്കി. അടുക്കും ചിട്ടയുമുള്ള സ്ക്രിപ്റ്റ്. കവയിത്രി, ചെറുകഥാകൃത്ത്, ലേഖിക, നിരൂപക എന്നീ നിലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ശ്രീമതി ദിവ്യ ഔദ്യോഗിക ജോലികൾക്കൊപ്പം സാഹിത്യലോകത്തും തന്റേതായ കൈയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്.

ഈ ആൽബത്തിന് പിന്നിൽ പ്രവർത്തിച്ച ഓരോ വ്യക്തികളും മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചത്. ആർട്ടിസ്റ്റുകളായ ശ്രീ വിമൽകുമാർ, ശ്രീ ഗോപകുമാർ, Dr സുകേഷ് എന്നിവർ തങ്ങളുടെ പാർട്ട് ഭംഗിയാക്കി. സമൂഹത്തിനു മികച്ചസന്ദേശം നൽകിയ മനോഹരമായ ഒരു മ്യൂസിക്കൽ ആൽബം ആണ് ചൂതാട്ടം. പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ, അഭിനന്ദനങ്ങൾ.

Song :Choothaattam
Lyrics : Dr. Sukesh RS
Music & Vocal : Vimal Mathew Josie
Direction : Arvind Sachidanandan
Programming : Dhanush Harikumar
Banner : Meraki Media
Script : Divya S Menon
Artwork : Vimal
Associate : Jubil S
Sound Engineer : Lal Thilakan
Studio : Riyan, Ernakulam
Artists : Vimalkumar, Gopakumar, DrSukesh RS.

ആൽബം വീഡിയോ കാണാൻ ലിങ്ക് താഴെ കൊടുക്കുന്നു..

COMMENTS

13 COMMENTS

  1. കാലികപ്രസക്തിയുള്ള ഒരു വിഷയം പ്രമേയമാക്കി അവതരിപ്പിച്ച ഈ ആൽബം എന്തുകൊണ്ടും പ്രശംസർഹിക്കുന്നു. ഇന്ന് കുട്ടികൾ അടക്കം മുതിർന്നവർ വരെ ഈ ഓൺലൈൻ റമ്മികളിയിൽ ആകർഷ്ടരായി ജീവിതം ഹോമിക്കുന്ന കഥ പത്രമാധ്യമങ്ങളിലൂടെ നാം അറിയുമ്പോൾ മനസ്സ് നൊമ്പരപ്പെടാറുണ്ട്. ഈ ആൽബത്തിനു വേണ്ടി പ്രവർത്തിച്ച എല്ലാ സുമനസ്സുകൾക്കും ഹൃത്തിൽ നിന്നും നേരുന്നു ഒരായിരം ആശംസകൾ 💕💕💕.

  2. വളരെ നല്ല ആശയം ……… നിലവിലെ സമൂഹത്തിന്റെ പ്രശ്നത്തെ അവതരിപ്പിച്ചിരിക്കുന്നു ……. ഗെയിം കളിയിൽ അകപ്പെട്ടു പോയ കുട്ടികൾ ഒരു പാട്ടുണ്ട് ഈ സമൂഹത്തിൽ … മൊബൈൽ കാരണം നാളയുടെ വാഗ്ദാനങ്ങൾ നശിക്കുന്നു …..
    ഡോക്ടർക്കും ടീമിനും അഭിനന്ദനങ്ങൾ……..

  3. മദ്യക്കുപ്പി വാങ്ങി പബ്ലിക് പ്ളേസിലേക്ക് എറിഞ്ഞത് മോശമായി പോയി 😅

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...

ചിരിച്ചുകൊണ്ട് ജീവിക്കാം (ലേഖനം)ശ്രീകുമാർ പെരിങ്ങാല

മനുഷ്യരായി പിറന്ന നമ്മൾക്ക് പലപ്പോഴും പലതിനോടും പരിഭവങ്ങളും പരാതികളുമാണ്. സൗകര്യങ്ങൾ പോരാ, പണം പോരാ, വസ്ത്രങ്ങൾ പോരാ, ഭക്ഷണം പോരാ അങ്ങനെയങ്ങനെ നീളുന്നു പരാതിപ്പട്ടിക. കൂടുതൽ സുഖ സൗകര്യങ്ങൾ ആഗ്രഹിക്കുന്നു, മറ്റുള്ളവരുടെ ജീവിതം...

രുചികൾ.. രുചിഭേദങ്ങൾ (ഒരു സംഭവകഥ)

രാവിലെ അവൻ ജോലി ചെയ്യുന്ന കുവൈറ്റിലെ റിസോർട് ഹോട്ടലിൽ ജിം കഴിഞ്ഞു കടൽത്തീരത്തെ പ്രഭാത നടത്തത്തിനിടയിൽ തന്നെ നോക്കി ചിരിക്കുന്ന കുഞ്ഞലകളെ നോക്കി നിന്നപ്പോൾ അവളുടെ മനസ്സ് 20 കൊല്ലം പുറകോട്ട് സഞ്ചരിച്ചു….2001...

ഞാൻ കണ്ട ആഗ്ര (ജിഷ എഴുതിയ യാത്രാവിവരണം)

ഡൽഹിയിൽ നിന്നും ഏതാണ്ട് 200 കിലോമീറ്റർ അകലം വരുന്ന യമുനാനദീതീരത്ത് ചേർന്നുള്ള ആഗ്ര ഉത്തർപ്രദേശിലെ ഒരുപ്രധാനപട്ടണമാണ്. ഈ നഗരം 1507ൽ സ്ഥാപിച്ചത് ഡൽഹിയിലെ ലോധി രാജവംശജരാണെന്ന് പറയപ്പെടുന്നു.ഏറെക്കുറെ ചരിത്രപ്രാധാന്യമുള്ള സ്മാരകങ്ങൾ ഇവിടെയുണ്ട്. അത്യധികം ആകർഷകമായ...
WP2Social Auto Publish Powered By : XYZScripts.com
error: