റിപ്പോർട്ട്: ബെന്നി ആശംസ
ഗോവ:ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് തിരിതെളിഞ്ഞു. ശ്യാമപ്രസാദ് മുഖർജി ആഡിറ്റോറിയത്തിൽ പ്രകാശ് ജാവദേക്കറും ഈച്ചയിലെ വില്ലൻ കിച്ചാ സുധിയും ചേർന്ന് തിരിതെളിച്ചതോടെ സിനിമാപ്രേമികളുടെ പ്രതീക്ഷകൾ സഫലമായി.
പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പ്രദർശനം. ഒരോ സീറ്റ് ഇടവിട്ടാണ് ഇരിപ്പടം ക്രമീകരിച്ചിരിക്കുന്നത് ഒരോ ഷോയക്കും ശേഷം സാനിറ്ററയ്സ് ചെയ്ത് തീയേറ്റർ ശുദ്ധികരിക്കും 162 ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളായി പ്രദർശിപ്പിക്കുക ‘ സീറ്റുകൾ ഓൺലൈൻ വഴി ഉറപ്പാക്കണം. അറിയിപ്പുകളും ഓൺലൈൻ വഴിമാത്രം.
ഗോമന്തിക തീരത്ത് ഇനി സിനിമാ മാമാങ്കത്തിൻ്റെ നാളുകൾ..
ഗോവയിൽ നിന്നും – ബെന്നി ആശംസ

