(ഗോവേയിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽനിന്നും ‘മലയാളി മനസി’ നുവേണ്ടി, ബെന്നി ആശംസ)
ക്രിസോസ്റ്റം വലിയ മെത്രാപോലീത്തയുടെ ജീവിതം സിനിമയായി അന്താരാഷ്ട്ര മേളയിൽ പ്രദർശിപ്പിച്ചു.
ഒരു മതമേലദ്ധ്യക്ഷൻ എന്ന നിലയിലോ സംസാരങ്ങളിൽ നുറുങ്ങു തമാശകളിലൂടെ ഏവരുടേയും ഇഷ്ടത്തിനപ്പുറം വരും തലമുറയ്ക്ക് മാതൃകയാകേണ്ട ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെക്കുറിച്ച് ഒരു ചരിത്രം എന്ന നിലയിലാണ് ഈ സിനിമ നിർമ്മിച്ച് സംവിധാനം ചെയ്തതെന്ന് പ്രസ്ത സംവിധായകൻ ബ്ലസി മലയാളി മനസ്സിനോടു പറഞ്ഞു. ഗോവേയിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പ്രദർശനത്തിനു ശേഷമാണ് ബ്ലസി ഇങ്ങനെ പറഞ്ഞത്.
48 മണിക്കർ 10 മിനിറ്റാണ് സിനിമ. സതീഷ് പി കുറുപ്പാണ് ക്യാമറ. ഇത് ഗിന്നസ് റിക്കാർഡ് ആണ്
സംസ്ഥാന ദേശീയ അവാർഡ് നേടിയ ഹിറ്റ് മേക്കറായ ബ്ലസ്സിയുടെ ആദ്യ ഡോക്കുമെൻററി എന്നു പറയാം.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജനിച്ച കുട്ടി ഒടുവിൽ ആത്മീയതയുടെ ഉന്നതിയിലെത്തുന്ന ചരിത്രം സിനിമയെ വെല്ലുന്ന രീതിയിലാണ് ബ്ലസി ചിത്രീകരിച്ചത് പൃഥിരാജ് നായകനാകുന്ന
അടുജീവിതത്തിൻ്റെ അവസാനഘട്ട ചിത്രീകരണത്തിൻ്റെ തിരക്കിനിടയിൽ നിന്നുമാണ് ബ്ലസി മേള നഗറിലെത്തിയത്.
കോവിഡ് മൂലമാണ് ഇല്ലെങ്കിൽ കുപ്പായമൊക്കെ ഇട്ട് തൻ്റെ ജീവചരിത്ര സിനിമ കാണുവാൻ അദ്ദേഹം എത്തുമായിരുന്ന എന്ന് ബ്ലസി പറഞ്ഞു. പ്രത്യകമായി എഡിറ്റ് ചെയ്ത 70 മിനിറ്റാണ് മേളയിലെ മുഖ്യ തിയേറ്ററായ ഐനോക്സിൽ പ്രദർശിപ്പിച്ചത്.
ഇതും ഒരു റിക്കാർക്കാണ്- 103 വയസ്സുള്ള ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ ജീവിത കഥ ആദ്യമായി മേളയിൽ പ്രദർശിപ്പിക്കുക.
ഗോവേയിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽനിന്നും മലയാളി മനസിനുവേണ്ടി, ബെന്നി ആശംസ
