17.1 C
New York
Saturday, July 31, 2021
Home Cinema കൊച്ചിയുടെ താരങ്ങൾ. തീയേറ്ററിലേക്ക്

കൊച്ചിയുടെ താരങ്ങൾ. തീയേറ്ററിലേക്ക്

വാർത്ത: പി.ആർ.ഒ- അയ്മനം സാജൻ.

ഒരു കാലത്ത് മലയാള സിനിമയുടെ ഈറ്റില്ലം മദ്രാസായിരുന്നു. ഇന്ന് കൊച്ചി ആണ് മലയാള സിനിമയുടെ ഈറ്റില്ലം. താരങ്ങളും താരങ്ങളാകാൻ മോഹിക്കുന്നവരും കൊച്ചിയെ വാരിപ്പുണരുന്നു.സിനിമ മോഹവുമായി കൊച്ചിയിലേക്ക് വണ്ടി കയറുന്നവരുടെ എണ്ണം ഒന്നിനൊന്ന് വർദ്ധിച്ചുവരുകയാണ്. സിനിമയുടെ വെള്ളിവെളിച്ചത്തിൽ തിളങ്ങിയവരും പൊലിഞ്ഞുപോയവരും ഏറെയാണ്.

സിനിമാ മോഹവുമായി കൊച്ചിയിലെത്തുന്ന ഒരുപറ്റം ചെറുപ്പക്കാരുടെ കണ്ണീരും കിനാക്കളും നർമ്മത്തിൽ ചാലിച്ച് അണിയിച്ചൊരുക്കുന്ന ഒരു മുഴുനീള സസ്പെൻസ് ത്രില്ലറാണ് കൊച്ചിയുടെ താരങ്ങൾ.

മാപ്പിളപ്പറമ്പിൽ ഫിലിംസിൻ്റെ ബാനറിൽ എം.ജി.സജു നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ സംവിധാനം – എൻ.എൻ.ബൈജു,കോ. പ്രൊഡ്യൂസർ -ഉദയധരൻ, ക്യാമറ – ആർ.ജയേഷ്, കഥ, തിരക്കഥ – യതീഷ്ശിവൻ, എഡിറ്റർ – വിപിൻ,സംഗീതം – ജോസി ആലപ്പുഴ, സജിവ് മംഗലത്ത്,
ഗാനരചന -ഡി.ബി അജിത്, അനില്‍ കരുവാറ്റ, രമ അന്തര്‍ജനം, ജീന,
ആലാപനം – എം.ജി ശ്രീകുമാര്‍, മധുബാലകൃഷ്ണന്‍, മൃദുലാ വാര്യര്‍, സാലി ബഷീർ, പശ്ചാത്തല സംഗീതം – ജോസി ആലപ്പുഴ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ക്ലെമൻ്റ് കുട്ടൻ,പ്രൊഡക്ഷന്‍ മാനേജര്‍ -പങ്കജാക്ഷന്‍കായംകുളം, വസ്ത്രാലങ്കാരം -വസന്തകുമാര്‍,കലാസംവിധാനം – സുമോദ് കോലഞ്ചേരി, മേക്കപ്പ് – സുരേഷ് മാവേലിക്കര.

സംവിധാന സഹായികൾ – ശാലു എസ്.ജോർജ്, സജേഷ് ജവഹർ , കവിതാ വിശ്വനാഥ്, സജിരാഘവൻ, ഷാജഹാൻ തറവാട്ടിൽ,സുശാന്ത് എം സുന്ദരന്‍, പി.ആർ.ഒ- അയ്മനം സാജൻ.

ദേവൻ, ശിവജി ഗുരുവായൂർ, സുനിൽ സുഗത, ജയൻ ചേർത്തല, രമേശ് വലിയശാല, മധുസൂദനൻ ,സാജു കൊടിയൻ, കോബ്രാ രാജേഷ്,ആദിത്യൻ ആദിദേവ്, ഹരിന്ദ്രനാഥ് മുൻഷി, വിവേക്ഹരി, ഡോ.സുബ്രു, അഭിജോയ്‌, രതീഷ് സാരംഗി ,ഭാമ അരുൺ, ഗാത്രി വിജയ്, കനകലത, അംബികാ മോഹൻ, സീമ ജി.നായർ, ശിവലക്ഷ്മി എന്നിവർ അഭിനയിക്കുന്നു.

കൊച്ചി, ഹരിപ്പാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ കൊച്ചിയുടെ താരങ്ങൾ ഉടൻ തീയേറ്ററിലെത്തും.

             അയ്മനം സാജൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം...

രഖിൽ തോക്ക് വാങ്ങിയത് ബീഹാറിൽ നിന്ന്.

രഖിൽ തോക്ക് വാങ്ങിയത് ബീഹാറിൽ നിന്ന്?? കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയെ അതിക്രൂരമായി വെടിവെച്ച് കൊലപ്പെടുത്താന്‍ രഖിൽ, തോക്ക് വാങ്ങിയത് ബിഹാറിൽ നിന്നുമാണെന്നാണ് പൊലീസിന് ലഭിക്കുന്ന വ്യക്തമായ സൂചന. ഇതോടെ ആത്മഹത്യ ചെയ്ത രഖിൽ ഉപയോഗിച്ച...

തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേയ്ക്ക് കൂടി നീട്ടി.

ചെന്നൈ: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേയ്ക്ക് കൂടി നീട്ടി. നിലവിലെ ഇളവുകള്‍ക്ക് പുറമെ പുതുതായി യാതൊരു ഇളവുകളും പ്രഖ്യാപിക്കാതെയാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ആഗസ്ത് എട്ടുവരെ ഏര്‍പ്പെടുത്തിയത്....

പുഞ്ചിരി (കവിത)

തൊട്ടിലിൽകണ്ണിറുക്കി കിടക്കും ...
WP2Social Auto Publish Powered By : XYZScripts.com