17.1 C
New York
Wednesday, September 22, 2021
Home Cinema കെങ്കേമം പൂജ കഴിഞ്ഞു. ചിത്രീകരണം ഉടൻ

കെങ്കേമം പൂജ കഴിഞ്ഞു. ചിത്രീകരണം ഉടൻ

പി.ആർ.ഒ- അയ്മനം സാജൻ

മമ്മൂട്ടി ഫാൻസ്‌, മോഹൻലാൽ ഫാൻസ്‌ , ദിലീപ് ഫാൻസ്‌ , പൃഥ്വിരാജ് ഫാൻസ്‌ എന്നപേരിൽ കൊച്ചിയിൽ ജീവിക്കുന്ന 3 ചെറുപ്പക്കാരുടെ കഥ പറയുന്ന കെങ്കേമം എന്ന ചിത്രത്തിൻ്റെ പൂജ കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്നു. ഓൺഡിമാൻഡ്സിൻ്റ ബാനറിൽ ഷാഹ് മോൻ ബി.പരേലിൽ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന കെങ്കേമത്തിൻ്റെ ചിത്രീകരണം എറണാകുളത്തും പരിസരങ്ങളിലുമായി ഉടൻ ആരംഭിക്കും.

കൊച്ചിയിൽ താമസിക്കുന്ന ബഡി, മമ്മൂട്ടി ഫാനാണ്,
ഡ്യൂഡ് ,മോഹൻലാൽ ഫാനും. ജോർജ് ,സണ്ണി ലിയോണീ ഫാനുമാണ് . ചില സമയങ്ങളിൽ ഇവർ തന്നെ ദിലീപ് ഫാനും, പൃഥ്വിരാജ് ഫാനുമാകും. തിയേറ്ററിൽ പോയി കൂവാനും, കാശുവാങ്ങിയുള്ള പ്രമോഷനും ഇവർ ചെയ്യും. ഇവരുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ചിത്രത്തിൻ്റ കഥാസാരം. ജോർജ് ഒരു ഡിസൈനറും, സണ്ണി ലിയോണീ ഫാനുമാണ് , ബഡിക്കു സംവിധായകനാകാനുള്ള താൽപ്പര്യവും ഉണ്ട്. ചെറിയ ഷോർട് ഫിലിം ചെയ്ത പരിചയവും ഉണ്ട്. സിനിമയില്ലാത്ത ഇന്നത്തെ കോവിഡ് സാഹചര്യത്തിൽ ജീവിക്കാൻ വേണ്ടി ചാരിറ്റി വീഡിയോ, ബ്ലോഗ്ഗ് തുടങ്ങി പലവഴികൾ തേടി. അവസാനം സിനിമ ചെയ്താൽ പിടിച്ചു നിൽക്കാം എന്ന വ്യാമോഹവുമായി ഇറങ്ങി പുറപ്പെടുകയാണ് ഇവർ. മുമ്പ്,ഓൺലൈൻ, ഓഫ്‌ലൈൻ മാർകെറ്റിംഗിന്റെ ഭാഗമായി, പ്രൊഡ്യൂസേഴ്സിനെയും, താരങ്ങളെയും, പ്രൊഡക്ഷൻ കൺട്രോളറുമ്മാരെയും, ഇവർ നേരിട്ട് സമീപിച്ച, ധൈര്യമാണ് ഇവരെ സിനിമാരംഗത്ത് പ്രവർത്തിക്കാൻ ധൈര്യം കൊടുത്തത്.എന്നാൽ, സിനിമയുടെ പിന്നിലെ യഥാർത്ഥ കഥകൾ മനസിലാക്കിയപ്പോൾ അവർ ഞെട്ടിപ്പോയി. ഒരിക്കലും ചിന്തിക്കാത്ത, ഇത് വരെ കാണാത്ത ഒരു സിനിമാ ലോകമാണ്, അവർ കണ്ടത്. ഈ കഥ ഹാസ്യത്തിനും, നാടകീയ മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകി അവതരിപ്പിക്കുകയാണ് കെങ്കേമം എന്ന ചിത്രം.

ഭഗത് മാനുവൽ, ലെവിൻ സൈമൺ ജോസഫ്, നോബി മാർക്കോസ്, ഇന്ദ്രൻസ്, അജു വർഗീസ്, ഷാജോൺ, ധർമജൻ, അബു സലിം, മൻരാജ്, തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നൂ.

ഓൺഡിമാൻഡ്‌സിന്റെ ബാനറിൽ ഷാഹ്‌മോൻ ബി പരേലിൽ കഥ, തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, വിജയ് ഉലകനാഥ് ,ക്യാമറ കൈകാര്യം ചെയ്യുന്നൂ. എഡിറ്റർ -ചിയാൻ ശ്രീകാന്ത് , മ്യൂസിക് – ദേവേഷ് ആർ നാഥ്‌, ഗാനരചന – ഹരിനാരായണൻ, ആർട്ട് – ജോസഫ് നെല്ലിക്കൽ, മേക്കപ്പ് -വിപിൻ മോഹനൻ , പരസ്യകല – ലിയോഫിൽ കോളിൻസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷറഫ് കരൂപ്പടന്ന,ചാനൽ പി.ആർ.ഒ- ഷെജിൻ ,പി.ആർ.ഒ- അയ്മനം സാജൻ. എറണാകുളത്തും പരിസരത്തുമായി ഉടൻ ചിത്രീകരണം തുടങ്ങും.

_ പി.ആർ.ഒ- അയ്മനം സാജൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സൗത്ത് സിയാറ്റിലെ സിഖ് ടെംമ്പിളിന് നേരെ ആക്രമണം: അന്വേഷണം ആവശ്യപ്പെട്ട് സിഖ് കൊയലേഷൻ

സൗത്ത് സിയാറ്റിൽ: വാഷിംഗ്ടൺ സംസ്ഥാനത്ത് സൗത്ത് സിയാറ്റിൽ ഫെഡറൽ വേയിലുള്ള ഖൽസ ഗൂർമറ്റ് സെന്ററിന് നേരെ ആക്രമണം നടത്തുകയും അവിടെയുണ്ടായിരുന്ന വിശുദ്ധ വസ്തുവകകൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽഅന്വേഷണം നടത്തണമെന്ന് സെപ്തംബർ 20 ന്...

നിയമവിരുദ്ധ ശാസ്ത്രക്രിയ നടത്തിയതിന് 12 വർഷം തടവ് ശിക്ഷ

ഒക്കലഹോമ: നിയമവിരുദ്ധ ശാസ്ത്രക്രിയ നടത്തിയ ബോബി ലീ അലനെ 54 ഒക്കലഹോമ കോടതി 12 വർഷത്തെ തടവ് ശിക്ഷ വിധിച്ചു മരങ്ങൾക്കിടയിൽ പണിതിരുന്ന കാബിനിൽ വെച്ചായിരുന്നു സ്വയം സന്നദ്ധനായി മുന്നോട്ട് വന്ന ചെറുപ്പക്കാരന്റെ വൃഷണം...

കാവ്യ മാധവന്റെ വാക്കുകൾ തന്നെ ഞെട്ടിച്ചെന്ന് അവതാരകൻ വിജയ്

മലയാളി പ്രേക്ഷകരടെ പ്രിയപ്പെട്ട താരമാണ് കാവ്യ മാധാവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് മലയാള സിനിമയുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. 1991 ൽ പുറത്ത് ഇറങ്ങിയ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു...

നമസ്തേ പ്രിയ മിത്രമേ . . . ഹിന്ദിയില്‍ ട്വീറ്റുമായി ഫ്രഞ്ച് പ്രസിഡന്റ് ! മോദിയുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേല്‍ മാക്രോണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ചനടത്തി. ഇന്തോ-പസഫിക് മേഖലയിലെ സഹകരണ സാധ്യതകള്‍ തേടിയാണ് ഇരു നേതാക്കളും ഫോണിലൂടെ ചര്‍ച്ച നടത്തിയത്. അഫ്ഗാന്‍ പ്രശ്നങ്ങളടക്കം ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായാണ്...
WP2Social Auto Publish Powered By : XYZScripts.com
error: