17.1 C
New York
Thursday, December 2, 2021
Home Cinema കെങ്കേമം കെങ്കേമമാക്കാൻ ബാദുഷ എത്തി

കെങ്കേമം കെങ്കേമമാക്കാൻ ബാദുഷ എത്തി

പി.ആർ.ഒ- അയ്മനം സാജൻ

മലയാള സിനിമയിലെ പ്രശസ്തനായ പ്രൊഡ്യൂസർ ബാദുഷ കെങ്കേമം എന്ന ചിത്രത്തെ കെങ്കേമമാക്കാൻ എത്തി! കെങ്കേമത്തിൽ ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ബാദുഷ കെങ്കേമമാക്കിയത്.ആദ്യാവസാനം വരെ നിറഞ്ഞു നിൽക്കുന്ന ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ ബാദുഷ അവതരിപ്പിച്ചത്. ആദ്യമാണ് ബാദുഷ ഒരു ചിത്രത്തിൽ നല്ലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഷാഹ് മോൻ ബി പാറേലിൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന കെങ്കേമത്തിൻ്റെ ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുന്നു.

വ്യത്യസ്തമായ സബ്ജക്ടുകൾ തേടി കണ്ടെത്തി നിർമ്മിയ്ക്കുന്നതിലൂടെ , പ്രൊഡ്യൂസർ എന്നനിലയിൽ വലിയൊരു താരപരിവേഷം ബാദുഷ നേടിയിരുന്നു. അതുകൊണ്ട് തന്നെ, കെങ്കേമം എന്ന സിനിമയിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം ബാദുഷ അവതരിപ്പിച്ചത് വലിയൊരു വാർത്തയായി മാറിയിരിക്കുകയാണ്.

സിനിമയിലെ ചില യാഥ്യാർഥ്യങ്ങൾ ,സിനിമയെ സ്നേഹിക്കുന്നവരുടെ വ്യൂ പോയിന്റിലൂടെ പറയുന്ന ചിത്രമാണ് കെങ്കേമം. ഹാസ്യത്തിന് പ്രാധാന്യം നൽകികൊണ്ട് ചെയ്യുന്ന ചിത്രം എറണാകുളത്തും പരിസരത്തുമായി ചിത്രീകരണം നടക്കുന്നൂ. കൊറോണ സമയത്തു സിനിമയില്ലാതായതോടെ, തങ്ങളുടെ പ്രശ്നങ്ങളെ മറി കടക്കാൻ ശ്രമിക്കുന്ന മൂന്ന് ചെറുപ്പക്കാരുടെ കഥയാണ് കെങ്കേമം.

ഹാസ്യത്തിനൊപ്പം സംഗീതത്തിനും ചിത്രത്തിൽ പ്രാധാന്യമുണ്ട്. സങ്കീർണ്ണമായ ചില ചുറ്റുപാടുകൾ അഭിമുഖീകരിക്കേണ്ടി വരുന്ന കഥാമുഹൂർത്തങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. ജീവിക്കാനായി വേഷം കെട്ടുമ്പോൾ,അറിയാതെ ചെയ്തു പോകുന്ന ചെയ്തികൾ മറ്റുള്ളവരെ എത്രമാത്രം ബാധിക്കുന്നൂ എന്നും ചിത്രം കാണിച്ചുതരുന്നു.

സലിം കുമാർ, ഭഗത് മാനുവൽ, നോബി മാർക്കോസ്, ലെവിൻ സൈമൺ ജോസഫ്, ഇടവേള ബാബു, സുനിൽ സുഗത, അബു സലിം, അരിസ്റ്റോ സുരേഷ്, സാജു നവോദയ, മോളി കണ്ണമാലി, ബാദുഷ തുടങ്ങിയ വലിയ താരനിരതന്നെ അണിനിരക്കുന്നൂ.

ഒരു സസ്പെൻസ് കോമഡി ഡ്രാമയാണ് കെങ്കേമം അവതരിപ്പിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ ഫാൻസിന്റെ , കഥയാണ് പറയുന്നതെങ്കിലും. പിന്നീട് കഥ മറ്റൊരു വഴിത്തിരിവിലേക്ക് മാറുന്നതോടെ ചിത്രം, പുതിയ തലത്തിലേക്ക് മാറുന്നൂ. സൗത്ത് ഇന്ത്യയിലെ തന്നെ മികവുറ്റ ടെക്‌നീഷൻസ് അണിനിരക്കുന്ന ചിത്രം, മികവുറ്റതാക്കുവാനുള്ള പ്രയത്നനത്തിലാണ് അണിയറക്കാർ.

ഓൺ ഡിമാൻഡ്സിൻ്റെ ബാനറിൽ നിർമ്മിക്കുന്ന കെങ്കേമം,ഷാഹ്‌മോൻ ബി പാറേലിൽ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ -വിജയ് ഉലഗനാഥ്,ആർട്ട് -ജോസഫ് നെല്ലിക്കൽ, വസ്ത്രാലങ്കാരം -ഭക്തൻ മാങ്ങാട്, മേക്കപ്പ് – ലിബിൻ മോഹൻ, സംഗീതം – ദേവേഷ് ആർ നാഥ്‌ , പി. ആർ. ഒ- അയ്മനം സാജൻ, ഷെജിൻ ആലപ്പുഴ, പരസ്യകല -ലിയോഫിൽ കോളിൻ , അസ്സോസിയേറ്റ് ഡയറക്ടർ – ഫാസിൽ പി ഷാഹ്‌മോൻ, ഫൈസൽ ഫൈസി, പ്രൊഡക്ഷൻ കൺട്രോളർ- ഷറഫ് കരൂപ്പടന.

  • പി.ആർ.ഒ- അയ്മനം സാജൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: