ഏതൊരു വ്യക്തിയിലും ഒരു സവിശേഷ കഴിവ് സ്വയം തിരിച്ചറിയപ്പെടാതെ ഉണ്ടാകും!!……
ആ വിശേഷ കഴിവിനെ ചിലപ്പോഴെങ്കിലും കണ്ടെത്തുന്നതാകട്ടെ മറ്റ് ചിലരുമാകാം…. അതിന് നിമിത്തമാകുന്നത് ചില വ്യക്തികളുമായുള്ള പരിചയപ്പെടലുമാകാം……
ഈ അനുഭവങ്ങൾ പറയുന്നത് ചേർത്തല വെട്ടയ്ക്കൽ സ്വദേശിയായ യുവഗാന രചയിതാവ് സുനർജി വെട്ടയ്ക്കൽ…….
കുട്ടിക്കാലത്ത് വീടിനു തൊട്ട് സമീപമുള്ള ഘണ്ടാകർണ്ണ
ക്ഷേത്രത്തിൽ നിന്ന് കേൾക്കുന്ന പാട്ടുകളിലൂടെയാണ് പാട്ടിനോട് ഉള്ള കമ്പം തുടങ്ങുന്നത്….
മണ്ഡലക്കാലത്ത് അച്ഛനോടൊപ്പം അമ്പലത്തിലെ ഭജനയിൽ പങ്കെടുക്കാൻ തുടങ്ങിയപ്പോൾ പാടുക എന്നത് ആഗ്രഹമായ് മാറി….. ശാസ്ത്രീയമായ് പഠിക്കാനും കഴിഞ്ഞില്ല പാട്ട് വഴങ്ങിയുമില്ല….
പഠനശേഷം എറണാകുളത്തേക്ക് ഉള്ള ട്രെയിൻ യാത്രയിൽ ഒരു സുഹൃത്തിനെ പരിചയപ്പെട്ടു….. സംഗീത സംവിധായകനും, ഗായകനുമായ പ്രമോദ് സാരംഗ്..
എങ്ങനെയാണ് ഒരു പാട്ട് ഉണ്ടാക്കുന്നത് എന്ന സുനർജിയുടെ ചോദ്യത്തിന് ഉത്തരമായ് പ്രമോദ്, ഒരു നാലു വരി എഴുതി കൊണ്ടുവരുവാൻ പറഞ്ഞു.
അതൊരു ഓണക്കാലമായിരുന്നു.
ആദ്യമായ് ഒരു ഓണപ്പാട്ട് തന്നെ എഴുതി കൊണ്ടുചെന്നു…..
ഹാർമോണിയമോ, കീബോർഡോ ഇല്ലാതെ ട്രെയിനിൽ വെച്ച് പെട്ടന്ന് തന്നെ പ്രമോദ് ട്യൂൺ ചെയ്ത് പാടി……
ആദ്യമായ് എഴുതിയ വരികൾ മറ്റൊരാൾ ഈണം നൽകി പാടി കേട്ട നിമിഷം ഓർമ്മയിൽ എന്നും ഓണനിലാവ് പോലെ ഒളി പരത്തി നിൽക്കുന്നു……….
പാട്ടെഴുത്തിനെ കുറിച്ച് ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ലാത്ത ഒരാൾ അറിയാതെ പാട്ടെഴുത്തിന്റെ ഹരിശ്രീകുറിക്കുകയായിരുന്നു….
2003 ൽ ജോണി സാഗരിഗ നിർമ്മിച്ച “ശ്രീ അയ്യപ്പജയം” എന്ന പ്രശ്സ്ത ഗായകൻ ഉണ്ണി മേനോൻ ആലപിച്ച അയ്യപ്പ ഭക്തി ഗാന കാസ്റ്റിൽ പാട്ടെഴുതി കൊണ്ടാണ് പ്രൊഫഷണൽ ഗാന രചനാ രംഗത്തേക്ക് സുനർജി കടന്ന് വന്നത്…..
അതിന് അവസരമൊരുക്കിയത് പ്രശസ്ത ചലച്ചിത്ര ഗാന രചയിതാവ് ശ്രീ.രാജീവ് ആലുങ്കൽ ആയിരുന്നു…..
മുൻകൂട്ടി നൽകിയ ട്യൂണിനനുസരിച്ച് മൂന്ന് അയ്യപ്പ ഗാനങ്ങൾ എഴുതി നൽകി കുറച്ച് ദിവസങ്ങൾക്ക് ശേഷം ഗായകൻ ഉണ്ണി മേനോന്റെ മദ്രാസിലെ സ്റ്റുഡിയോയിൽ നിന്ന് വിളിച്ചിട്ട് മദ്രാസിൽ എത്താൻ ആവശ്യപ്പെട്ടു. സ്റ്റുഡിയോയിൽ വച്ച് രണ്ട് ഗാനങ്ങൾ കൂടി എഴുതി നൽകി.
തുടർന്ന് കലാഭവൻ മണി പാടി അഭിനയിച്ച അയ്യപ്പഭക്തിഗാന ആൽബങ്ങളിൽ തുടർച്ചയായും ഒടുവിൽ മണി മൂളി കൊടുത്ത ഈണത്തിൽ വൃശ്ചികം ഒന്ന് എന്ന ആൽബത്തിലും ഗാനങ്ങൾ എഴുതി.
വീടിനടുത്തുള്ള ക്ലബ്ബിൽ ഓണാഘോഷത്തോടനുബന്ധിച്ച് നാടകം അവതരിപ്പിക്കാൻ എറണാകുളം സാരസ്വത എന്ന സമിതി എത്തുന്നു… സമിതിയുമായ് പരിചയപ്പെട്ടത് സുനർജിക്ക് മറ്റൊരു വഴിതിരിവാകുന്നു.
നാടക ഗാന രചയിതാവായിരുന്ന അന്തരിച്ച ഇരുമ്പനം ഗോപാലൻ മാഷിന്റെ സ്വന്തം നാടക സമിതിയായ എറണാകുളം സാരസ്വതയിൽ അങ്ങനെ ആദ്യമായ് പ്രൊഫഷണൽ നാടകത്തിനു വേണ്ടി ഗാനം എഴുതിയത്. തുടർന്ന് നിരവധി നാടകങ്ങൾക്ക് വേണ്ടിയും ഗാനങ്ങളെഴുതി…. അതിനുള്ള അവസരം ഒരുക്കിയും ഗോപാലൻ മാഷ് ആയിരുന്നു.
പിന്നീട് നൃത്തനാടക സംവിധാന കുലപതി ശ്രീ. കവടിയാർ സുരേഷ് സാറിനെ പരിചയപ്പെടുന്നതോടെ നൃത്ത നാടകങ്ങൾക് വേണ്ടി പാട്ടെഴുതി തുടങ്ങി…..
ആദ്യമായ് തിരുവനന്തപുരം കലാക്ഷേത്രയ്ക്ക് വേണ്ടി എഴുതിയ ഗാനങ്ങൾ സംവിധായകൻ കവടിയാർ സുരേഷ് സാറിന് ഇഷ്ടപ്പെട്ടതോടെ കൂടുതൽ അവസരങ്ങളും പ്രോത്സാഹനവും അദ്ദേഹത്തിൽ നിന്ന് ലഭിച്ചു.
സിനിമയ്ക്ക് വേണ്ടി പാട്ടൊരുക്കുന്ന അതെ രീതിയിൽ ആണ് നൃത്തനാടകങ്ങൾക്കും പാട്ടൊരുക്കുന്നത്..
കഥാസന്ദർഭത്തിനും, സംഗീത സംവിധായകൻ നൽകുന്ന ട്യൂണിനും, സംവിധായകൻ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ചുമാണ് പാട്ടെഴുതേണ്ടത്….
പുരാണങ്ങൾ കൂടുതൽ പഠിക്കേണ്ടതായും വരും…..
അദ്ധ്വാനഭാരം കൂടുതലാണെങ്കിലും അത് ആസ്വാദിച്ച് തന്നെയാണ് ഗാനങ്ങൾ ഒരുക്കുന്നത് എന്ന് സുനർജി പറയുന്നു…..
ബൈബിൾ നാടകങ്ങൾ, ഹിന്ദു, ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾ, മാപ്പിളപ്പാട്ട്, പ്രണയ ഗാനങ്ങൾ, ലളിത ഗാനങ്ങൾ എന്നിവയും രചിച്ചിട്ടുണ്ട്…..
അഞ്ചൽ ഉദയകുമാർ, അഞ്ചൽ വേണു, ആലപ്പി വിവേകാനന്ദൻ, ആലപ്പി ഋഷികേശ്, സിദ്ധാർത്ഥ വിജയൻ, ഉല്ലല സോമനാഥ്, സെബി നായരമ്പലം, അനിൽ മാള, പ്രമോദ് സാരംഗ്, ജോജി ജോൺസ്, ബിനു ആനന്ദ്, ഗിരീഷ് സൂര്യ നാരയൺ,സജീവ് രാമൻ, വേണുജി മുളവുകാട്, ബിജു അനന്തകൃഷ്ണൻ, ക്രിസ്തു ദാസ് തുടങ്ങിയ സംഗീത സംവിധായകരോടൊപ്പം ഗാനങ്ങൾ ഒരുക്കാൻ അവസരം ലഭിച്ചിട്ടുണ്ട് സുനർജിക്ക്……..
എറണാകുളം സാരസ്വത, കൊച്ചിൻ ചന്ദ്ര കമ്മ്യൂണിക്കേഷൻ, ആലുവ പ്രതീക്ഷ, തൃശൂർ വസുന്ധര, മണപ്പുറം കാർത്തിക, തിരുവനന്തപുരം കലാക്ഷേത്ര,
ചങ്ങനാശ്ശേരി ജയകേരള, ഹരിപ്പാട് സുദർശന, തിരു: ഡാൻസ് അക്കാഡമി, തിരു: എസ്.പി. തീയറ്റേഴ്സ്, കോഴിക്കോട് കാദംബരി കലാക്ഷേത, തിരു : വൈഗ കമ്മ്യുണിക്കേഷൻ, തിരു: ജ്വാല കമ്മ്യുണിക്കേഷൻ, തിരു: സുവർണ്ണ ക്ഷേത്ര, തിരു : കാർത്തിക കമ്മ്യൂണിക്കേഷൻ, തിരു: ദൃശ്യകല തുടങ്ങിയ സമിതികൾക്കു വേണ്ടിയും ഗാനങ്ങൾ രചിച്ചിട്ടുണ്ട്.
എറണാകുളത്ത് പ്രൈവറ്റ് സ്ഥാപനത്തിൽ മാർക്കറ്റിഗ് വിഭാഗത്തിൽ ജോലി ചെയ്യുന്ന സുനർജിക്ക്
സിനിമാ ഗാനരചനാ രംഗത്തേക്ക് എത്തുക എന്നതാണ് വലിയ ആഗ്രഹം…. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സഹപ്രവർത്തകരും , സുഹൃത്തുക്കളും, നാട്ടുകാരും, വീട്ടിൽ നിന്നും ഉള്ള പ്രോത്സാഹനവുമാണ് കരുത്ത് പകരുന്നത് ….
പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള ചർച്ചകൾ ആരംഭിച്ച ഘട്ടത്തിൽ എത്തിയ മഹാമാരിയിൽ സ്വപ്നങ്ങൾക്ക് തൽക്കാലം അവധി കൊടുക്കേണ്ടി വന്നു എങ്കിലും….
സിനിമ ഗാനരചയിതാവ് എന്ന ആഗ്രഹത്തിനു വേണ്ടി പരിശ്രമിച്ച് കൊണ്ട് കാത്തിരിന്നു…
അച്ഛൻ: പവിത്രൻ
അമ്മ: സുകുമാരി.
ഭാര്യ: രമ്യ,
മക്കൾ:ഹരി നന്ദൻ, ശ്രീനന്ദ
ഫോൺ : 98478 63734
എല്ലാ വിധ ആശംസകളും നേരുന്നു.
ആശംസകൾ 🌹🌹
അഭിനന്ദനങ്ങൾ..
Congratulations
അഭിനന്ദനങ്ങൾ…. ആശംസകൾ…