17.1 C
New York
Tuesday, May 24, 2022
Home Cinema കാടകലത്തിൽ ബിജിബാൽഗാനം തരംഗമാകുന്നു.

കാടകലത്തിൽ ബിജിബാൽഗാനം തരംഗമാകുന്നു.

റിപ്പോർട്ട്: അയ്മനം സാജൻ

കനിയേ കനിയേ കണ്ണീരുകടഞ്ഞു കടിഞ്ഞൂൽ പെറ്റുണ്ടായ കരിങ്കനിയേ …
മഹേഷിൻ്റെ പ്രതികാരം എന്ന ചിത്രത്തിലെ ഹിറ്റ് ഗാനത്തിന് ശേഷം,പ്രശസ്ത സംഗീത സംവിധായകൻ ബിജിബാൽ തൻ്റെ മധുരശബ്ദത്തിൽ വീണ്ടും ഒരു ചിത്രത്തിന് വേണ്ടി ഗാനം ആലപിക്കുന്നു. സഖിൽ രവീന്ദ്രൻ കഥ എഴുതി സംവിധാനം ചെയ്യുന്ന കാടകലം എന്ന ചിത്രത്തിനു വേണ്ടിയാണ് ബിജിബാൽ ഗാനം ആലപിക്കുന്നത്. അതും മറ്റൊരു സംഗീത സംവിധായകൻ്റെ സംഗീതത്തിൽ ഗാനം ആലപിക്കുന്നു എന്നതും ഒരു പ്രത്യേകതയാണ്.അധിരൻ എന്ന ചിത്രത്തിലെ സംഗീതത്തിലൂടെ ശ്രദ്ധേയനായ പി.എസ്. ജയ്ഹരിയുടെ സംഗീതത്തിൽ ആണ് ബിജിബാൽ കാടകലത്തിലെ ഗാനം ആലപിച്ചത്.ബി.കെ.ഹരിനാരായണനാണ് ഗാനരചന നിർവ്വഹിച്ചത്. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ ഗാനമായി ഇത് മാറുമെന്നതിൽ സംശയമില്ല.

ആദിവാസികളുടെ ജീവിതവും കാട് സംരക്ഷണത്തിൻ്റെ ആവശ്യകതയും ചർച്ച ചെയ്യുന്ന ചിത്രമാണ് കാടകലം.മേമാരി എന്ന ആദിവാസി ഊരിലെ കുഞ്ഞാപ്പുവിൻ്റേയും, അവൻ്റെ പിതാവ് മുരുകൻ്റെയും കഥയിലൂടെ, ആദിവാസി സമൂഹത്തിലെ പ്രശ്നങ്ങളിലേക്കും ചിത്രം കടന്നു വരുന്നു.
പെരിയാർവാലി ക്രീയേഷൻസിനു വേണ്ടി സഖിൽ രവീന്ദ്രൻ കഥ എഴുതി സംവിധാനം ചെയ്യുന്ന കാടകലം ചിത്രീകരണം പൂർത്തിയായി സ്റ്റുഡിയോ വർക്കുകൾ പുരോഗമിക്കുന്നു.

തിരക്കഥ – സംഭാഷണം – ജിൻ്റോ തോമസ്, സഖിൽ രവീന്ദ്രൻ, ക്യാമറ – റെജി ജോസഫ്, എഡിറ്റർ -അംജാദ് ഹസൻ, ഗാനരചന – ബി.കെ.ഹരിനാരായണൻ, സംഗീതം, ബി.ജി.എം- പി.എസ്.ജയഹരി, ആലാപനം – ബിജിബാൽ, കലാസംവിധാനം – ബിജു ജോസഫ്, മേക്കപ്പ് -രാജേഷ് എം, ബിന്ദു ബിജുകുമാർ, കോസ്റ്റ്യൂമർ – ആര്യ, പ്രൊഡക്ഷൻ കൺട്രോളർ-രാജു ജോസഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സുബിൻ ജോസഫ്, അസോസിയേറ്റ് ഡയറക്ടർ – ജിൻ്റോ തോമസ്, അസിസ്റ്റൻ്റ് ഡയറക്ടർ – നിഖിൽ എറ്റുമാനൂർ, സ്വാതിഷ് ചേർത്തല, സ്റ്റിൽ – സിജു ചങ്കൽ, പി.ആർ.ഒ- അയ്മനം സാജൻ

ഡാവിഞ്ചി സുരേഷ്, സതീശൻ, കോട്ടയം പുരുഷൻ, രാജു കുറുപ്പന്തറ, ശ്രിജിൽ മാധവ്, വൈഷ്ണവ്, ദ്വിയാൻ, ഹരികൃഷ്ണൻ എന്നിവർ അഭിനയിക്കുന്നു.

          - ശുഭം -
Facebook Comments

COMMENTS

- Advertisment -

Most Popular

കൊഴിഞ്ഞു വീഴുന്ന പെൺപൂവുകൾ..(ലേഖനം)

  വിസ്മയ കേസ് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുമ്പോൾ കേരളമേ തിരിഞ്ഞൊന്നു നോക്കുക. എത്ര എത്ര പെൺകുട്ടികൾ സ്റ്റവ് പൊട്ടിത്തെറിച്ചും തൂങ്ങിമരിച്ചും ഒക്കെ ജീവിതം അവസാനിപ്പിച്ചിരിക്കുന്നു. വിടരും മുൻപേ കൊഴിഞ്ഞു പോയിരിക്കുന്നു എന്തുകൊണ്ടാണ് നമ്മുടെ...

മുടികൊഴിച്ചിലും താരനും

മുടികൊഴിച്ചിലും താരനും ഇന്ന് മിക്കവരേയും അലട്ടുന്ന രണ്ട് പ്രശ്നങ്ങളാണ്. ഭക്ഷണത്തിലൂടെ ഒരു പരിധി വരെ മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സാധിക്കും. പോഷകങ്ങള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിച്ച് തന്നെ മുടികൊഴിച്ചില്‍ കുറയ്ക്കാം. ഇലക്കറികളാണ് ആദ്യത്തേത്. ആരോഗ്യ...

ഒരാള്‍ ഇരിക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യം വെറും ഒരു മണിക്കൂര്‍ കുറച്ചാല്‍ ജീവിതശൈലീ രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാം

ഒരു ദിവസം ഒരാള്‍ ഇരിക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യം വെറും ഒരു മണിക്കൂര്‍ കുറച്ചാല്‍തന്നെ പല ജീവിതശൈലീ രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഫിന്‍ലന്‍ഡിലെ ടുര്‍ക്കു പെറ്റ് സെന്ററും യുകെകെ...

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

◼️പെട്രോള്‍, ഡീസല്‍ വില കേന്ദ്രസര്‍ക്കാര്‍ കുറച്ചു. എക്സൈസ് തീരുവ കുറച്ചതോടെ കേരളത്തില്‍ പെട്രോളിന് 10.40 രൂപയും ഡീസലിന് 7.37 രൂപയും കുറയും. പാചക വാതക സിലിണ്ടറിന് 200 രൂപ നിരക്കില്‍ വര്‍ഷം പരമാവധി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: