17.1 C
New York
Sunday, October 1, 2023
Home Cinema കാടകലം റിലീസിന് ഒരുങ്ങുന്നു

കാടകലം റിലീസിന് ഒരുങ്ങുന്നു

(വിഷ്ണു മോഹൻ)

പെരിയാർവാലി ക്രിയേഷന് വേണ്ടി ഡോ.സഖിൽ രവീന്ദ്രൻ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാടകലം

സംവിധായകനായ ഡോക്ടർ ഷഗിൽ രവീന്ദ്രൻ തന്റെ സർവീസിനിടയിൽ ഉണ്ടായ അനുഭവം സുഹൃത്തും സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിക്കുന്ന ജിന്റോ തോമസിനോട് പറയുകയും ഇരുവരും ചേർന്ന് തിരക്കഥ എഴുതുകയും ചെയ്തു

വലിയ അവകാശ വാദങ്ങൾ ഇല്ലാതെയാണ് ഈ സിനിമയെ അണിയറ പ്രവർത്തകർ സിനിമ റിലീസിന് ഒരുക്കുന്നത്

ചെറുപ്പത്തിൽ അമ്മയെ നഷ്ടപെട്ട കുഞ്ഞാപ്പുവിന് എല്ലാം അച്ഛൻ മുരുകനാണ്. മുരുകൻ പറഞ്ഞു തന്ന കഥകളിലൂടെ അമ്മ താൻ ജീവിക്കുന്ന കാട്ടിൽ ഉണ്ടെന്ന് കുഞ്ഞാപ്പു വിശ്വസിക്കുന്നു
വിദ്യാലയത്തിലെ പഠന ശേഷം അച്ഛന്റെ ആഗ്രഹം പൂർത്തിയാക്കാൻ അവൻ തന്റെ അച്ഛനെയും കാടിനേയും വിട്ട് തനിക്ക് ഒരിക്കലും സുപരിചിതമല്ലാത്ത നഗരത്തിലേക്ക് വിദ്യാഭ്യാസത്തിനായി പോവുന്നതും പിന്നീടുള്ള കുഞ്ഞാപ്പുവിന്റെ ജീവിതവുമാണ് കഥാപ്രമേയം

മാസ്റ്റര്‍ ഡാവിഞ്ചി നായക വേഷത്തിൽ എത്തുമ്പോൾ ഡാവിഞ്ചിയുടെ അച്ഛനും നാടകപ്രവര്‍ത്തകനും സിനിമ സീരിയല്‍ താരവുമായ സതീഷ് കുന്നോത്തും
ചലച്ചിത്രതാരം കോട്ടയം പുരുഷൻ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു

ചിത്രത്തിലെ കനിയേ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
ബി കെ ഹരിനാരായണന്റെ വരികളിൽ പി എസ് ജയഹരി സംഗീതം ചെയ്ത് സംഗീത സംവിധായകനും ഗായകനുമായ ബിജിബാൽ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്

കാടിന്റെ ഭംഗിയും കാട്ടിൽ നിന്നുമുള്ള പറിച്ചു നടലിന്റെ വൈകാരിക ദൃശ്യങ്ങളും ചേർന്നപ്പോൾ കനിയേ എന്ന ഗാനം ഇതിനകം തന്നെ ഒട്ടനവധി ചർച്ചകൾക്ക് വിധേയമായിട്ടുണ്ട്.
ശക്തമായ വരികളെ ഹൃദ്യമായ ആലാപനത്തോട് കൂട്ടിയിണക്കിയപ്പോൾ “കനിയേ” ഓരോ മനസ്സിലും വിങ്ങലാവുന്നു .

സിനിമയുടെ ചില സീനുകളിൽ ആദിവാസികളും അഭിനയിച്ചിട്ടുണ്ട് എന്നത് ഈ ഒരു പ്രത്യേകതയാണ്

ക്യാമറ റെജി ജോസഫാണ് ചെയ്തിരിക്കുന്നത്.
എഡിറ്റിംഗ് -അംജാത് ഹസ്സൻ
കല -ബിജു ജോസഫ്
മേക്കപ്പ് –രാജേഷ് ജയൻ, ബിന്ദു ബിജുകുമാര്‍
പ്രൊഡക്ഷൻ കൺട്രോളർ -രാജു കുറുപ്പന്തറ
പ്രൊഡക്ഷൻ എക്സിക്യുട്ടിവ് -സുബിൻ ജോസഫ്
ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ജിന്റോ തോമസ്
അസിസ്റ്റന്റ് ഡയറക്ടർ -സ്വാതിഷ് തുറവൂർ ,നിഖിൽ ജോർജ്.

കുടുംബ പ്രേക്ഷകർക്കും കുട്ടികൾക്കും ഈ ചിത്രം ഒരുപാട് ഇഷ്ടപെടും എന്നുള്ള കാര്യം തീർച്ചയാണ്
പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾക്ക് ശേഷം കാടകലം പ്രേക്ഷകർക്ക് മുന്നിൽ എത്തും

(വിഷ്ണു മോഹൻ)

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സഹകരണ സൊസൈറ്റിയില്‍പണം നിക്ഷേപിച്ചവര്‍ക്ക് 13 കോടി നഷ്ടം; വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെപ്രതിഷേധം

തിരുവനന്തപുരം: മുന്‍മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെപ്രതിഷേധം. തിരുവനന്തപുരം ജില്ലാ അണ്‍ എംപ്ലോയിസ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചവരാണ് ശാസ്തമംഗലത്തുള്ള ശിവകുമാറിന്റെ വീട്ടില്‍ പ്രതിഷേധിച്ചത്.കിള്ളിപ്പാലം, വെള്ളായണി, വലിയതുറബ്രാഞ്ചുകളിലെ നിക്ഷേപകരുടെ...

പഴനി മുരുകൻ ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല; വിലക്ക് ഇന്ന് മുതൽ നിലവിൽ വരും

പഴനി: പഴനി മുരുകൻ ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ വിലക്ക് ഇന്ന് മുതൽ നിലവിൽ വരും. ക്ഷേത്രത്തിനുള്ളിലേത് എന്ന പേരില്‍ മൊബൈൽ ഫോണ്‍ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ്ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പുതിയ നടപടി. ക്ഷേത്ര...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; മുൻ പ്രസിഡന്റും മകനും കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന്പരാതിക്കാരൻ

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽപരാതിക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമമെന്ന് പരാതി.ബാലകൃഷ്ണനാണ്ബാങ്കിന്റെമുൻപ്രസിഡന്റ്എൻ.ഭാസുരാംഗനും മകനുമെതിരെപരാതിയുമായിരംഗത്തെത്തിയത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ബാലകൃഷ്ണൻ മാറനല്ലൂർ പൊലീസിൽ പരാതി നൽകി. ബാങ്കിന് സമീപം ഭാസുരാംഗനും മകനും ചേർന്ന്ബാലകൃഷ്ണനുമായി...

വയോജന ദിനത്തില്‍ നൂറ്റൊന്ന്കാരി ശോശാമ്മയ്ക്ക് പത്തനംതിട്ട ജില്ലയുടെ ആദരം: ജില്ലാ കളക്ടര്‍ പൊന്നാട അണിയിച്ച് ആദരിച്ചു

മോളെന്നെ കാണാന്‍ വന്നതില്‍ ഒത്തിരി സന്തോഷം. എല്ലാവരേയും ഈശ്വരന്‍ രക്ഷിക്കും എന്നു ജില്ലാ കളക്ര്‍ ഡോ.ദിവ്യ എസ് അയ്യരോടു പറയുമ്പോള്‍ ശോശാമ്മ സക്കറിയയുടെ കണ്ണുകളില്‍ ആനന്ദാശ്രു പൊഴിയുകയായിരുന്നു. ലോക വയോജന ദിനത്തോടനുബന്ധിച്ച് തിരഞ്ഞെടുപ്പ്...
WP2Social Auto Publish Powered By : XYZScripts.com
error: