17.1 C
New York
Saturday, July 31, 2021
Home Cinema കാക്കപ്പോള- കുട്ടനാടിൻ്റെ പരിസ്ഥിതി രാഷ്ട്രീയം പറയുന്ന ചിത്രം.

കാക്കപ്പോള- കുട്ടനാടിൻ്റെ പരിസ്ഥിതി രാഷ്ട്രീയം പറയുന്ന ചിത്രം.

      
റിപ്പോർട്ട്: അയ്‌മനം സാജൻ            

കുട്ടനാടിൻ്റെ പരിസ്ഥിതി രാഷ്ട്രീയം പറയുന്ന ചിത്രമാണ് കാക്കപ്പോള. കൊച്ചിയുടെ താരങ്ങൾ എന്ന ചിത്രത്തിനു ശേഷം എൻ.എൻ.ബൈജു രചന, സംവിധാനം നിർവ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം, കുട്ടനാട് , ചിത്രാഞ്ജലി സ്റ്റുഡിയോ എന്നിവിടങ്ങളിലായി ഉടൻ ആരംഭിക്കും.ശ്രീ വീനസ് ഫിലിംസിൻ്റെ ബാനറിൽ സതീഷ് ടി.ആർ, ടി.വേണുകുമാർ എന്നിവർ നിർമ്മിക്കുന്ന ചിത്രമാണിത്.

തിരക്കഥ – പ്രദീപ് ശിവശങ്കരൻ ,ഡി.ഒ.പി – ബിനു ജോർജ്, ഗാനരചന -ഡി.ബി.അജിത്ത്, അജേഷ് ചന്ദ്രൻ, സംഗീതം – ജോസി ആലപ്പുഴ, ആലാപനം – എം.ജി.ശ്രീകുമാർ ,ടോം സെബാസ്റ്റ്യൻ, സുബാഷ് ചന്ദ്രൻ ,അസോസിയേറ്റ് ഡയറക്ടർ – ശാലിനി എസ്.ജോർജ്,കല – രാജേഷ് ചിറപ്പാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ക്ലെമൻ്റ് കുട്ടൻ,സ്റ്റിൽ – സുഭാഷ് മിഴി, ജി.കെ., പി.ആർ.ഒ – അയ്മനം സാജൻ

ദേവൻ, ശാന്തികൃഷ്ണ ,ജയൻ ചേർത്തല, സുനിൽ സുഗത, രാജേഷ് കോബ്രാ, വിനു സോപാനം, ജയൻ അമ്പൂരി, ഷാജി പണിക്കർ ,രതീഷ് സാരംഗി ,ശരത് വെള്ളായണി, അബിജോയ്, വേണു അമ്പലപ്പുഴ, കനകലത, സീമ ജി.നായർ, ദീപിക, ഗാത്രി വിജയ് ,അഖില അനിൽ കുമാർ, ബിന്ദു ശ്രീഹരി, ആശാ നായർ, ശോഭനായർ, ജാനകി ദേവി, സഞ്ജയ് രാജ്, ഷിഫ ഫാത്തിമ, നെയ്ന, ആദി ലക്ഷ്മി, എന്നിവർ അഭിനയിക്കുന്നു.

തേക്ക് പാട്ടിൻ്റെയും, ഞാറ്റു പാട്ടിൻ്റെയും, കൊയ്ത്തുപാട്ടിൻ്റെയും, ജീവതാളം നെഞ്ചോട് ചേർത്ത്, കായലോരത്ത് താമസിച്ചിരുന്ന ഒരു ജനത നമുക്കുണ്ടായിരുന്നു.ഇവരുടെ പുതിയ തലമുറ, ഹോംസ്റ്റേ കൾ അണിയിച്ചൊരുക്കി ,കായലിന് അതിരിട്ട് വിദേശ ടൂറിസത്തിന് വാതിൽ തുറന്ന് കൊടുത്തപ്പോൾ തീരദേശത്തെ ആശ്രയിച്ച കർഷക തൊഴിലാളികൾക്ക് തീരങ്ങൾ നഷ്ടപ്പെട്ടു .ഇതിനിടയിൽ ഗ്രാമത്തിലെ ഒരു സ്കൂളും, കുട്ടികളും, അദ്യാപകരും അതിജീവനത്തിൻ്റെ കണ്ടൽചെടികളുമായി ,തീരങ്ങൾ സംരക്ഷിക്കാൻ എത്തുന്നു. കുട്ടനാടിൻ്റെ ഈ മാറിയ മുഖം അവതരിപ്പിക്കുകയാണ് കാക്കപ്പോള എന്ന ചിത്രം.

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കണ്ണന്റെ വരികളിലൂടെ (കവിത)

എന്നരികിൽ വന്നുനിന്നുനീ പരിഭവമോതാതേകൊതിതീരേയെൻ മുഖപടത്തിൻ കാന്തിയിൽ മതിമറന്നു നിന്ന നീയുമെൻ പുണ്യം. എന്നിലണിഞ്ഞ മഞ്ഞപട്ടുചേലയുടെ ഞൊറിയിട്ടുടുത്ത ഭംഗിയിൽ നോക്കി നീയാനന്ദചിത്തനായ്കിലുങ്ങും കാഞ്ചന കിങ്ങിണിയരമണി കണ്ടു കൈകൂപ്പി നിന്നുതുമെൻ പുണ്യം. നിയെൻ വർണ്ണനകളേകി വെണ്ണയുണ്ണുന്ന കൈയും കൈയിൽ...

യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.

യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ബാലരാമപുരം റസ്സൽപുരം അനി നിവാസിൽ രാജേഷ്(32) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. റസ്സൽപുരത്തെ ബിവറേജ് ഗോഡൗണിലെ...

അന്തർ സംസ്ഥാന കഞ്ചാവ് വിതരണക്കാരൻ ഗ്രീൻ സന്ദീപ് പിടിയിൽ .

അന്തർ സംസ്ഥാന കഞ്ചാവ് വിതരണക്കാരൻ ഗ്രീൻ സന്ദീപനെ രണ്ടു കിലോ കഞ്ചാവും, മാനിൻ്റെ തലയോട്ടിയും, തോക്കുമായി ചാലക്കുടി എക്‌സൈസ് റേഞ്ച് പിടികൂടി ഓണം സ്പെഷ്യൽ ഡ്രൈവ് ആയി ബന്ധപെട്ട സ്പെഷ്യൽ കോമ്പിങ്ങിന്റെ ഭാഗമായി ഡെപ്യൂട്ടി...

കർഷക ദിനാചരണത്തിൽ കർഷകരെ ആദരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്.

കർഷകർക്കൊപ്പം കർഷക തൊഴിലാളികൾക്കും ആദരം ചിങ്ങം ഒന്നിന് കർഷക ദിനാചരണത്തിൽ കർഷകർക്കൊപ്പം കർഷക തൊഴിലാളികളെയും ആദരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. മന്ത്രി ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓരോ കൃഷിഭവനിലും തെരഞ്ഞെടുക്കപ്പെടുന്ന കർഷക തൊഴിലാളിയെ...
WP2Social Auto Publish Powered By : XYZScripts.com