റിപ്പോട്ട്: അയ്‌മനം സാജൻ
ദുബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ലൈംലൈറ്റ് പിക്ച്ചേഴ്സ് ഇന്ത്യയിലേക്കും. മെഗാ മീഡിയ പ്രൊഡക്ഷൻ ഹൗസ് ദുബൈയുടെ സഹകരണത്തോടെ, ലൈംലൈറ്റ് പിക്ച്ചേഴ്സ് ഇന്ത്യയിൽ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് കളേഴ്സ്. തമിഴിൽ ചിത്രീകരണം പൂർത്തിയായ ഈ ചിത്രം പ്രശസ്ത സംവിധായകൻ നിസാറാണ് സംവിധാനം ചെയ്തത്. ‘ദുബൈയിൽ സിനിമാ മേഖലയിൽ സജീവമാണ് ഞങ്ങൾ. അറബിക് ചിത്രങ്ങളാണ് കൂടുതൽ ചെയ്തത്.ഇന്ത്യയിൽ ആദ്യ ചിത്രമായ കളേഴ്സ് ഒരുക്കാൻ കാരണം, ചിത്രത്തിൻ്റെ കഥയാണ്.ഇന്ത്യൻ സിനിമയിൽ ആരും പരീക്ഷിക്കാത്ത കഥ. അത് സിനിമയാക്കണമെന്ന് ഉറപ്പിച്ചു.നിസാറിനെ സംവിധായകനായും ഉറപ്പിച്ചു. എന്തായാലും കളേഴ്സിനെ കുറിച്ച് ഞങ്ങൾക്ക് ശുഭപ്രതീക്ഷയാണ് ‘ ലൈംലൈറ്റ് പിക്ച്ചേഴ്സിൻ്റ നിർമ്മാതാക്കളിൽ ഒരാളായ അജി ഇടിക്കുള പറഞ്ഞു.

നല്ലൊരു ഗായിക കൂടിയായ ജിയ ഉമ്മൻ ആണ് ലൈംലൈറ്റ് പിക്ച്ചേഴ്സിൻ്റെ മറ്റൊരു പാർട്ട്ണർ.’ഞാൻ കളേഴ്സിൽ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. പ്രേഷകർക്ക് വേണ്ട എല്ലാ ചേരുവകളും ഉള്ള ചിത്രമാണ് കളേഴ്സ് എന്ന് തീർത്ത് പറയാം. തമിഴിൽ വലിയൊരു മാറ്റം ഉണ്ടാക്കുന്ന ചിത്രമായിരിക്കും കളേഴ്സ്’
കളേഴ്സിസിനു ശേഷം ,മലയാളം, ഹിന്ദി സിനിമാരംഗത്തും പ്രവർത്തനം വ്യാപിപ്പിക്കാനാണ് ഇവരുടെ ശ്രമം.
നിസാർ തമിഴിൽ
മലയാളത്തിൽ ഇരുപത്തഞ്ചോളം ചിത്രങ്ങൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ നിസാർ ആദ്യമായി തമിഴിൽ ഒരുക്കുന്ന ചിത്രമാണ് കളേഴ്സ്.തമിഴിലെ വമ്പൻ താരങ്ങളായ വരലക്ഷ്മി ശരത് കുമാർ, രാംകുമാർ, ഇനിയ, തുടങ്ങിയവരെ അണിനിരത്തിൽ ഒരു വമ്പൻ ചിത്രം സംവിധാനം ചെയ്യാൻ കഴിഞ്ഞതിൻ്റെ ത്രില്ലിലാണ് നിസാർ.
‘തമിഴിൽ ഒരു ഗംഭീര തുടക്കമാണ് എനിക്ക് കിട്ടിയിരികുന്നത്. ദുബൈയിലെ പ്രമുഖമായ ഒരു ബാനറിൻ്റെ ചിത്രം, അതും, പ്രമുഖ താരങ്ങളെയും ,ടെക്നീഷ്യന്മാരെയും അണിനിരത്തിയുള്ള ചിത്രം സംവിധാനം ചെയ്യാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു.” സംവിധായകൻ നിസാർ പറഞ്ഞു.
ചടുലമായ മാർഷൽ ആർട്സും, എയ്റോബിക് ഡാൻസിൻ്റെ വശ്യതയും, കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മനോഹരമായ തീം മ്യൂസിക്കും, ഇമ്പമാർന്ന ഗാനങ്ങളും കളേഴ്സ് എന്ന ചിത്രത്തെ, തമിഴിലെ വ്യത്യസ്ത ചിത്രമാക്കും എന്നതിൽ സംശയമില്ല.കളേഴ്സിലൂടെ നിസാറിന് തമിഴിൽ നല്ലൊരു തുടക്കമാണ് ലഭിച്ചിരിക്കുന്നത്.

എസ്.പി.വെങ്കിടേഷിന് പൊൻ തിളക്കം.
ലൈംലൈറ്റ് പിക്ച്ചേഴ്സിൻ്റെ കളേഴ്സ് എന്ന ചിത്രത്തിൻ്റെ ഗാനങ്ങളിലൂടെ ,പ്രശസ്ത സംഗീത സംവിധായകൻ എസ്.പി.വെങ്കിടേഷിന് തമിഴിൽ ഒരു പൊൻ തിളക്കമാണ് ലഭിച്ചിരിക്കുന്നത്. ഒന്നിനൊന്ന് വ്യത്യസ്തവും, ഇമ്പമുള്ളതുമായ ഗാനങ്ങളാണ് എസ്.പി ഈ ചിത്രത്തിനു വേണ്ടി ഒരുക്കിയത്.തമിഴിലും, മലയാളത്തിലും കുറച്ചു കാലമായി എസ്.പി.വെങ്കിടേഷ് സംഗീത സംവിധാനം നിർവ്വഹിച്ചിട്ട്. എസ്.പി.വെങ്കിടേഷ് എവിടെയാണ് എന്ന് പോലും ചില മാധ്യമങ്ങൾ ചോദിച്ചിരുന്നു.
ഞാൻ തിരക്കിൽ തന്നെ ആയിരുന്നു. ഒരു സൽമാൻ ഖാൻ ചിത്രം ഹിന്ദിയിൽ ചെയ്തു. പിന്നെ, തെലുങ്ക്, ബംങ്കാളി ചിത്രങ്ങൾക്കും സംഗീതം നിർവ്വഹിച്ചു. ഇപ്പോൾ കളേഴ്സ് എന്ന ചിത്രം തമിഴിൽ ചെയ്തു. ഞാൻ ചെയ്തതിൽ ഏറ്റവും മികച്ച ഗാനങ്ങൾ ആണ് കളേഴ്സിൽ ഉള്ളത്.ഈ ഗാനങ്ങൾ എല്ലാവരെയും ആകർഷിക്കുമെന്ന് വിശ്വസിക്കുന്നു.എസ്.പി.വെങ്കിടേഷ് പറഞ്ഞു. കളേഴ്സ് എന്ന ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതവും ഒരുക്കിയത് എസ്.പി.വെങ്കിടേഷ് തന്നെയാണ്. സംവിധായകനെയും, നിർമ്മാതാക്കളെയും ഈ സംഗീതം ആകർഷിച്ചു കഴിഞ്ഞു.
തമിഴിലെ പ്രശസ്ത ഗാന രചയിതാവായ വൈരഭാരതിയാണ് ഗാനരചന നിർവ്വഹിച്ചത്. ശ്വേത മോഹൻ, ശ്രീകാന്ത്, അഫ്സൽ, ജിയ, ദീപിക എന്നിവരാണ് ഗായകർ.കളേഴ്സിലെ ഗാനങ്ങൾ ഉടൻ പുറത്തിറങ്ങും.

തമിഴിൽ തിളങ്ങാൻ കേരള പോലീസ്
വമ്പൻ താരങ്ങൾ അണിനിരക്കുന്ന കളേഴ്‌സിൽ, കഥയും, തിരക്കഥയും രചിക്കാൻ ഭാഗ്യം ലഭിച്ചത് മലയാളിയായ ,സിവിൽ പോലീസ് ഉദ്യോഗസ്ഥനായ പ്രസാദ് പാറപ്പുറത്തിനാണ്. എറണാകുളത്ത് ജോലി ചെയ്യുന്ന കാലടി സ്വദേശിയായ പ്രസാദ്, നിസാർ സംവിധാനം ചെയ്ത ബുള്ളറ്റ് എന്ന ചിത്രത്തിനു വേണ്ടി പ്രവർത്തിച്ചിരുന്നു. ഈ ബന്ധമാണ് തമിഴിൽ എത്തിച്ചത് .ഇന്ത്യൻ സിനിമയിൽ തന്നെ ആരും കൈവെക്കാത്ത ഒരു സബ്ജറ്റുമായാണ് പ്രസാദ് തമിഴിൽ എത്തുന്നത്. സംവിധായകനും, നിർമ്മാതാക്കൾക്കും കഥ ഇഷ്ടമായി.പ്രേക്ഷകരെയും ഈ കഥ ആകർഷിക്കുമെന്ന് വിശ്വസിക്കുന്നു.’പ്രസാദ് പാറപ്പുറം പറയുന്നു.പത്രപ്രവർത്തകനായി പേരെടുത്ത പ്രസാദ് ഇപ്പോൾ, പോലീസ് മാസികയായ കാവൽ കൈരളിയുടെ എഡിറ്റോറിയൽ ബോർഡിലെ മെബറാണ്. ആൽബങ്ങളിലും, സിനിമകളിലുമായി ഗാനങ്ങളും രചിച്ചിട്ടുണ്ട് പ്രസാദ് പാറപ്പുറം.

കോട്ടയം അഡീഷണൽ എസ്.പി ഡോ.എ.നസീം.കളേഴ്‌സിൽ നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയോട് ഒരു പ്രത്യേക കൂറ് ഉള്ള എസ്.പി, അഭിനയത്തിൽ നല്ല പ്രകടനമാണ് കാഴ്ചവെച്ചത്.ചെന്നൈയിലെ ബിസിനസ്സുകാരനായ ലാൽജി എന്ന കഥാപാത്രത്തെയാണ് എസ്.പി ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. വരലക്ഷ്മി അവതരിപ്പിക്കുന്ന കഥാപാത്രത്തിനൊപ്പമാണ്. എൻ്റെ കഥാപാത്രവും പങ്കെടുകുന്നത്. അതിൽ ഞാൻ സംതൃപ്തനാണ്. എസ്.പി ഡോ.എ.നസീം പറഞ്ഞു. ആധുനിക സംവിധാനങ്ങളുള്ള ഒരു ജിംനേഷ്യത്തിലാണ് ഈ രംഗം ചിത്രീകരിച്ചത്.കളേഴ്സ് എന്ന ചിത്രത്തിലെ പ്രേഷകർ ഇഷ്ടപ്പെട്യന്ന ഒരു രംഗമായി ഇത് മാറുമെന്നതിൽ സംശയമില്ല.
- അയ്മനം സാജൻ
