17.1 C
New York
Monday, December 4, 2023
Home Cinema ഓർമ്മയിൽ. അനുശ്രീ എന്ന പെൺകുട്ടിയുടെ കഥ..! (സിനിമാ വാർത്ത)

ഓർമ്മയിൽ. അനുശ്രീ എന്ന പെൺകുട്ടിയുടെ കഥ..! (സിനിമാ വാർത്ത)

(അയ്‌മനം സാജൻ P.R.O)

പീഡനത്തിന് ഇരയായ അനുശ്രീ എന്ന പെൺകുട്ടിയുടെ ജീവിത കഥ അവതരിപ്പിക്കുകയാണ് ഓർമ്മയിൽ എന്ന ചിത്രം. കണ്ണൂർ പേരാവൂരിലെ ഒരു കൂട്ടം കലാകാരന്മാരുടെ സംഘടനയായ ഭീഷ്മ കലാ സാംസ്ക്കാരിക വേദി നിർമ്മിക്കുന്ന ഈ ചിത്രം മോഡി രാജേഷ് സംവിധാനം ചെയ്യുന്നു. കണ്ണൂരും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായി.

‘പീഡനത്തിന് ഇരയാകുന്ന നിരപരാധികളായ പെൺകുട്ടികൾക്കു വേണ്ടി വാദിക്കുന്ന ചിത്രമായിരിക്കും ഓർമ്മയിൽ. ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന ഭീഷ്മ കലാസാംസ്ക്കാരിക വേദി നിർമ്മിക്കുന്ന ആദ്യ ചിത്രത്തിന് നല്ലൊരു സന്ദേശമുണ്ടായിരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു.അങ്ങനെയാണ് ഈ കഥ തിരഞ്ഞെടുത്തത് ‘ സംവിധായകൻ മോഡി രാജേഷ് പറഞ്ഞു.

ലൈൻമാൻ ചന്ദ്രൻ്റേയും, പുഷ്പയുടെയും മകളായിരുന്നു അനുശ്രീ. സന്തുഷ്ട കുടുംബം. ആഹ്ലാദം നിറഞ്ഞ അന്തരീക്ഷം. അല്ലലില്ലാത്ത ജീവിതം. അനുശ്രീ നന്നായി പഠിക്കും.ബാബുസാറാണ് അവളുടെ ട്യൂഷൻ മാസ്റ്റർ. ചുറുചുറുക്കോടെ ഓടി നടക്കുകയും, നന്നായി പഠിക്കുകയും ചെയ്യുന്ന അനുശ്രീയെ ആരും ഇഷ്ടപ്പെടും.ബാബുസാറിനും ശിഷ്യയെ ഇഷ്ടമായിരുന്നു.പക്ഷേ. ഒരു ദുർബല നിമിഷത്തിൽ അയാൾക്ക് ശിഷ്യയോട് മറ്റൊരു വികാരം തോന്നി. അതോടെ ബാബുസാർ നാട്ടുകാരുടെ മുമ്പിൽ വെറുക്കപ്പെട്ടവനായി. ഈ സംഭവത്തിന് ശേഷം, ചന്ദ്രൻ്റെ കുടുംബം തകർന്നു. ചന്ദ്രനും ഭാര്യ പുഷ്പയും ആത്മഹത്യ ചെയ്തു. മകൾ അനുശ്രി മരണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.

അനുശ്രീയെ സഹായിക്കാൻ നല്ല മനസുള്ളവർ ഉണ്ടായിരുന്നു. അവൾ ഉന്നത പഠനം നേടി, പോലീസ് ടിപ്പാർട്ടുമെൻ്റിൽ, എസ്.പിയായി നാട്ടിൽ തിരിച്ചെത്തി. അപ്പോഴാണ് താൻ പഠിച്ച സ്കൂളിന് സംഭവിച്ച ദുർവിധി അവൾ അറിഞ്ഞത്.അനുശ്രീയുടെ ജീവിതത്തിൽ ഒരു അദ്യാപകനിൽ നിന്ന് ഉണ്ടായ പീഡനം സ്കൂളിൻ്റെ ഇമേജ് തകർത്തിരുന്നു.കൂടാതെ ചില കേസുകളും സ്കൂളിന് എതിരെ നിലനിന്നിരുന്നു. അനുശ്രീ അതോടെ തൻ്റെ നിയമപോരാട്ടം ആരംഭിക്കുകയായിരുന്നു. ഒടുവിൽ നിയമ പോരാട്ടത്തിൽ വിജയിക്കുകയും, തന്നെ അക്ഷരം പഠിപ്പിച്ച വിദ്യാലയത്തെ, തൻ്റെ നാട്ടുകാർക്ക്, തിരിച്ചുനൽകുകയും ചെയ്യുന്നു.

അനുശ്രീ എന്ന പ്രധാന കഥാപാത്രത്തെ ലിപ പോത്തനാണ് അവതരിപ്പിച്ചത്.നായക വേഷം അവതരിപ്പിക്കുന്നത്, സുധീർ പിണറായി ആണ്. ബോബൻ അലുംമ്മൂടൻ ഹെഡ്മാസ്റ്ററുടെ വേഷവും അവതരിപ്പിക്കുന്നു.പുന്നപ്ര പ്രശാന്ത് ഒരു കച്ചവടക്കാരനായി വേഷമിടുന്നു.
ഭീഷ്മ കലാ സാംസ്ക്കാരിക വേദി നിർമ്മിക്കുന്ന ഓർമ്മയിൽ ,മോഡി രാജേഷ് സംവിധാനം ചെയ്യുന്നു. കഥ, തിരക്കഥ, സംഭാഷണം – മനോജ് താഴേ പുരയിൽ, ക്യാമറ – ജലീൽ ബാധുഷ, പ്രൊഡക്ഷൻ കൺട്രോളർ-രാജേഷ് ചോതി, അസോസിയേറ്റ് ഡയറക്ടർ – നോബിൾ, അസിസ്റ്റൻ്റ് ഡയറക്ടർ – ഷുഷീഫ് കരുവാൻ, അഖിൽ കൊട്ടിയൂർ, പി.ആർ.ഒ- അയ്മനം സാജൻ.

ബോബൻ ആലുംമൂടൻ, സുധീർ പിണറായി, ലിപ പോത്തൻ, പുന്നപ്ര പ്രശാന്ത്, നവീൻ പനക്കാവ്, എലൂർ ജോർജ്, രമേശ് കുറുമശ്ശേരി, ജയിംസ് കിടങ്ങറ, അശോകൻ മണത്തണ, പ്രദീപ് പ്രഭാകർ, ജിനു കോട്ടയം, അഡ്വ.രാജീവൻ, അനിൽ ശിവപുരം, പ്രേമൻ കോഴിക്കോട്, തമ്പാൻ,ബിന്ദുവാരാപ്പുഴ, ജീജാ സുരേന്ദ്രൻ, മിനി പേരാവൂർ , ജെസി പ്രദീപ്, ബിന്ദു വടകര, അശ്വിൻ രാജ്, ശ്രദ്ധ സുധീർ,ആദർശ് മനു, അഗ്നേയ നമ്പ്യാർ, ശിവാനി, അനുശ്രീ, ആര്യനന്ദ, അശ്വതി, നന്ദന, അന്യ, അശ്വതി, ശ്രീക്കുട്ടി, സങ്കീർത്ത്, ഇവാനിയ, അമുദ, സാവര്യ, അഗ്നിഗേത് എന്നിവർ അഭിനയിക്കുന്നു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ശബരിമല ദര്‍ശനത്തിന് ഏഴ് മണിക്കൂറോളം ക്യൂ, തിരക്ക് കൂടി,പൊലീസിന്‍റെ നടപടികള്‍ക്കെതിരെ വ്യാപക പരാതി.

ശബരിമലയിൽ ദർശനത്തിനെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന. തിരക്ക് കൂടിയതോടെ മണിക്കൂറുകളോളം നീണ്ട ക്യൂവിൽ നിൽക്കേണ്ട അവസ്ഥയിലാണ് ഭക്തർ. ആൾക്കൂട്ടം നിയന്ത്രിക്കാൻ പൊലീസ് സ്വീകരിക്കുന്ന നടപടികൾക്കെതിരെ വ്യാപക പരാതിയും ഉയരുകയാണ്. തീർത്ഥാടനം തുടങ്ങിയ ശേഷം...

തിരിച്ചടിയിൽ നിന്ന് കോൺഗ്രസ് പാഠമുൾക്കൊള്ളണം -മുഖ്യമന്ത്രി.

പാലക്കാട്: സമാന ചിന്താഗതിയുള്ള പാര്‍ട്ടികളെ കൂടെ നിര്‍ത്താതെ ഒറ്റയ്ക്ക് എല്ലാം സ്വന്തമാക്കിക്കളയാം എന്ന കോണ്‍ഗ്രസിന്റെ ചിന്താഗതിക്കേറ്റ തിരിച്ചടിയാണ് രാജസ്ഥാന്‍, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ തിരിച്ചടിയില്‍...

മലപ്പുറത്ത് നിന്ന് വയനാട്ടിലേക്ക് തുരങ്കത്തിലൂടെ കുതിക്കാം; ടെന്‍ഡര്‍ ക്ഷണിച്ച് കൊങ്കണ്‍ റെയില്‍വേ.

മലപ്പുറം: വർഷങ്ങളായുള്ള മലബാറുകാരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആനക്കാം പൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാത നിർമാണത്തിന് ടെൻഡർ ക്ഷണിച്ചു. 1736.45 കോടി രൂപയ്ക്ക് കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ് രണ്ടുപാക്കേജായി ടെൻഡർ വിളിച്ചത്. കോഴിക്കോട്- മലപ്പുറം ജില്ലകളിൽനിന്ന്...

അന്താരാഷ്ട്ര സർവീസുകളിൽ 15 ശതമാനം ഇളവ്; പ്രഖ്യാപനവുമായി എയർഇന്ത്യ എക്സ്പ്രസ്.

കൊച്ചി : എയർ ഇന്ത്യ എക്സ്‌പ്രസ് എല്ലാ അന്താരാഷ്ട്ര വിമാനങ്ങളിലും 15 ശതമാനം ഇളവ് പ്രഖ്യാപിച്ചു. യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 2024 മാർച്ച് 31 വരെയുള്ള യാത്രകൾക്കായി ഡിസംബർ മൂന്നുവരെ നടത്തുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: