വാർത്ത: അയ്മനം സാജൻ പി.ആർ.ഓ
ചിമ്പു നാൽപ്പത് വർഷങ്ങൾക്ക് മുമ്പുള്ള ഒരു പ്രത്യേക ഗെറ്റപ്പിൽ എത്തുന്ന ചിത്രമാണ് ഈശ്വരൻ. ഈ ചിത്രത്തിലൂടെ ഒരു ഗംഭീരമായ തിരിച്ചു വരവ് ആഘോഷിക്കുകയാണ് ചിമ്പു .പാദുവാ ഫിലിംസ് കേരളത്തിൽ അവതരിപ്പിക്കുന്ന ഈശ്വരൻ, ശുശീന്ദ്രൻ രചന, സംവിധാനം നിർവ്വഹിക്കുന്നു. ഡി കമ്പനിയുടെ ബാനറിൽ, ബാലാജികപ നിർമ്മിക്കുന്ന ഈ ചിത്രം തമിഴ്നാടിനൊപ്പം കേരളത്തിലും റിലീസ് ചെയ്ത ചിത്രം ഗംഭീര വിജയം നേടി കുതിക്കുന്നു.

ചിമ്പുവിൻ്റെ ബിഗ് ബഡ്ജറ്റ് ചിത്രമായ ഈശ്വരനിൽ ,ചിമ്പു ഒരു തൻ്റെടിയായ ചെറുപ്പക്കാരനായാണ് അഭിനയിക്കുന്നത്. നീതിക്കുവേണ്ടി പടപൊരുതുന്ന തൻ്റേടിയായ ചെറുപ്പക്കാരൻ. ഗ്രാമീണനായ ഈ ചെറുപ്പക്കാരനെ പ്രണയിക്കാൻ രണ്ട് സുന്ദരികളും ഉണ്ടായിരുന്നു. അക്ഷനും, പ്രണയത്തിനും പ്രാധാന്യം കൊടുത്ത് കൊണ്ട് ഒരുക്കിയ ഈ ബിഡ്ജറ്റ് ചിത്രം, ചിമ്പുവിൻ്റെ വലിയൊരു തിരിച്ചു വരവായിരിക്കും. സുപ്രസിദ്ധ സംവിധായകൻ ഭാരതിരാജ പ്രധാനമായൊരു വേഷത്തിൽ എത്തുന്നു എന്നത് വലിയൊരു പ്രത്യേകതയാണ്. ചിമ്പുവിൻ്റെ എക്സ്ട്രാ ഓർഡിനറി ബിഗ്ബഡ്ജറ്റ് ചിത്രം എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം.
ഡി കമ്പനി നിർമ്മിക്കുന്ന ഈശ്വരൻ രചന ,സംവിധാനം – ശുശീന്ദ്രൻ ,ക്യാമറ – തിരു, സംഗീതം – തമൻ , എഡിറ്റർ -ആൻ്റണി, വിതരണം – പാദുവ ഫിലിംസ്, പി.ആർ.ഒ- അയ്മനം സാജൻ
ചിമ്പു ,നിതി അഗർവാൾ, ഭാരതിരാജ, നന്ദിത ശ്വേത എന്നിവരോടൊപ്പം മറ്റ് പ്രമുഖ താരങ്ങളും വേഷമിടുന്നു.

അയ്മനം സാജൻ