വാർത്ത: S.P. ബാലൻ, അബുദാബി
ഷാർജ : ഏഴോളം രാജ്യങ്ങളിലായി വിന്യസിച്ചു കിടക്കുന്ന പ്രവാസലോകത്തെ മലയാളി കലാകാരന്മാരുടെ ഏറ്റവും മികച്ച സാംസ്‌കാരിക കൂട്ടായ്മകളിൽ ഒന്നായ ആർട്മേറ്റ്സ് ആതിഥ്യമരുളിയ ഓൺലൈൻ മ്യൂസിക് ആൽബം & ഷോർട്ട് ഫിലിം ഫെസ്റ്റിന്റെ വിജയികളെ പ്രശസ്ത സംവിധായകൻ ശ്രീ.ലാൽ ജോസും പ്രവാസി സംരംഭകൻ ശ്രീ .അൻസാർ കൊയിലാണ്ടിയും കൂടാതെ ആർട്മേറ്റ്സ്ന്റെ സ്ഥാപകൻ ശ്രീ ഷാജിപുഷ്പാഗതനും ചേർന്ന്പ്രഖ്യാപിച്ചു .
വിനായക് എസ് കുമാർ സംവിധാനം ചെയ്ത “വേദി ” മികച്ച ഹ്രസ്വചിത്രവും മികച്ച സംവിധാനത്തിനുമുള്ള പുരസ്‌കാരങ്ങൾ സ്വന്തമാക്കി .ദി ഷോക്ക് എന്ന ഹ്രസ്വചിത്രത്തിലെ പ്രകടനത്തിന് അബു സലിം മികച്ച നടനും ബേബി അമയ മികച്ച നടിക്കുമുള്ള പുരസ്‌കാരങ്ങൾക്ക് അർഹമായി .ബിഫോർ & ആഫ്റ്റർ എന്ന ചിത്രത്തിലെ എഡിറ്റർ ഡിബിൻ സുകുമാരൻ മികച്ച എഡിറ്റിംഗിനും വേദി എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ അമൽ ജെയ്സൺ മികച്ച സിനിമാട്ടോഗ്രാഫറിനുള്ള പുരസ്കാരവും സ്വന്തമാക്കി .ദി ഷോക്ക് എന്ന ചിത്രം സംവിധാനം ചെയ്ത ശരത് ചന്ദ്രൻ വയനാട് ,ബിഫോർ ആഫ്റ്റർ എന്ന ചിത്രത്തിലെ അഭിനയത്തിന് അർഫാസ് ഇക്ബാലും പ്രത്യേക ജൂറി പരാമർശം ലഭിച്ചു .നീ മഴയായ് (മികച്ച മ്യൂസിക് ആൽബം ) ജോജി (സംഗീത സംവിധാനം ) അപർണ ഹരിദ്രനാഥ് (ഗാനരചന ) രാജീവ് കോടമ്പള്ളി (ഗായകൻ ) തുടങ്ങിയവരും യഥാവിധം പുരസ്‌കാരത്തിന് അർഹമായി .യുഎഇ ൽ വച്ച് നടത്തപ്പെടുന്ന ആർട്മേറ്റ്സ് ഇവന്റിൽ വച്ച് പുരസ്‌കാരങ്ങൾ വിതരണം ചെയ്യുമെന്ന് സംഘാടക സമിതി അറിയിച്ചു .
