കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിയേറ്റര്‍ റിലീസുകള്‍ക്ക് നിയന്ത്രണങ്ങള്‍ വന്നതോടെ പല പുതിയ സിനിമകളും ഓണ്‍ലൈനായാണ് റിലീസ് ചെയ്തത്. സൂര്യ നായകനായ തമിഴ് ബിഗ്ബഡ്ജറ്റ് ചിത്രം ‘സുരൈ പോട്ര്’ ഉള്‍പ്പെടെ ആമസേണ്‍ പ്രൈമിലാണ് റിലീസ് ചെയ്തത്.
എന്നാല്‍ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന വിജയ് ചിത്രം മാസ്റ്ററും ഓണ്‍ലൈനായാണോ റിലീസ് ചെയ്യുന്നത് എന്ന സംശയങ്ങൾ സജീവമായിരുന്നു. വിജയ്, വിജയ് സേതുപതി, ലോകേഷ് കനകരാജ് എന്നിവരെന്നിക്കുന്ന മാസ്റ്റർ തീയറ്ററുകളില്‍ തന്നെയെന്ന് റിലീസെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിർമ്മാതാക്കളായ എക്സ് ബി ക്രിയേറ്റേഴ്സ്.
ഒ.ടി.ടി റിലീസിനായി അനേകം ഓഫറുകളും സമ്മർദ്ദങ്ങളും ഉണ്ടായിരുന്നെങ്കിലും സിനിമാ വ്യവസായത്തിന്‍റെ നിലനിൽപ്പിന് തിയ്യറ്ററുകൾ അത്യന്താപേക്ഷിതമാണ് എന്നുളളതുകൊണ്ടാണ് മാസ്റ്റർ തീയറ്ററുകളില്‍ റിലീസിനെത്തിക്കുന്നതെന്ന് നിർമാതാവ് സേവ്യർ ബ്രിട്ടോ പറഞ്ഞു.
തമിഴ് നാട്ടിൽ തീയറ്ററുകൾ നേരത്തെ തന്നെ തുറന്നിരുന്നു. തെക്കന്‍ കേരളത്തില്‍ മാജിക് ഫ്രെയിംസിനും മലബാർ ഏരിയയിൽ ഫോർച്യൂൺ സിനിമാസുമാണ് ചിത്രത്തിന്‍റെ വിതരണ അവകാശം.