17.1 C
New York
Saturday, September 18, 2021
Home Cinema ആനന്ദ് ദൈവ് - നജീം അർഷാദ്, സജീവ് മംഗലത്ത് ടീമിൻ്റെ പ്രിയതത്തിന് വൺ മില്യൻ പ്രേക്ഷകർ

ആനന്ദ് ദൈവ് – നജീം അർഷാദ്, സജീവ് മംഗലത്ത് ടീമിൻ്റെ പ്രിയതത്തിന് വൺ മില്യൻ പ്രേക്ഷകർ

അയ്മനം സാജൻ PRO

പ്രസിദ്ധ സംവിധായകൻ ആനന്ദ് ദൈവ് , നജീം അർഷാദ് , സജീവ് മംഗലത്ത് ടീമിൻ്റെ പ്രിയതം എന്ന മ്യൂസിക് ആൽബം മനോരമ മ്യൂസിക് റിലീസ് ചെയ്തു.ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വൺ മില്യൻ പ്രേക്ഷകരാണ് ആൽബം കണ്ടത് .

മാസ് ഫൈവ് മൂവീസിന്റെ ബാനറിൽ മലയാളം ,ഹിന്ദി ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ ആനന്ദ്‌ ദൈവ് രചനയും സംവിധാനവും നിർവഹിച്ച പ്രിയതം എന്ന മ്യൂസിക് വീഡിയോയുടെ, സംഗീത സംവിധായകൻ സജീവ് മംഗലത്ത് ആണ് .നജീം അർഷാദ്, ചിന്നു അന്ന മാത്യു എന്നിവർ ആലപിച്ചിട്ടുള്ള ഈ പ്രണയഗാനം, നിർമ്മിച്ചത് , മുരളി മൂന്നുകുളങ്ങര, സുരേഷ് ബാബു, അലൻ ചാക്കോ,സായിനാഥ്‌ ഉണ്ണി, ആകർഷ് അനീഷ് എന്നിവർ ചേർന്നാണ്.

പൂർണ്ണമായും യു എ ഇ യിൽ ചിത്രീകരിച്ചിട്ടുള്ള ഈ മ്യൂസിക് വീഡിയോയിൽ പ്രമുഖ ഉസ്ബക്കിസ്ഥാൻ മോഡൽ സററഹിമോവ ആണ് നായികയായി അഭിനയിച്ചത് . സംവിധായകൻ ആനന്ദ് ദൈവ് തന്നെയാണ് പ്രധാന വേഷവും കൈകാര്യം ചെയ്തിരിക്കുന്നത്. മുരളി മൂന്നുകുളങ്ങര, സായിനാഥ്‌ ഉണ്ണി, അശ്വിൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.


ക്യാമറ -അബ്ദുൽ ലത്തീഫ്ഒ.കെ,എഡിറ്റിംഗ് – രതീഷ്മോഹൻ,സുബിൻ, പി.ആർ.ഒ-അയ്മനം സാജൻ, ഡിസൈൻ – അഫ്സൽ കുരീക്കൽ,ലോഗോ -കാർത്തിക സുരേഷ് ബാബു,അസോസിയേറ്റ് ഡയറക്ടർ -ഗോകുൽ അയ്യന്തോൾ,അസിസ്റ്റന്റ് ഡയറക്ടർ – ഷെമീർ ജലീല, ജയേഷ് മാത്യു,സ്റ്റുഡിയോ -ലത്തീഫ് പ്രൊഡക്ഷൻസ്, ഓഷിൻ ഗ്രീൻ, ഹാറ്റ് ത്രീഡിജിറ്റൽ.


പ്രണയത്തിൻ്റേയും,വിരഹത്തിൻ്റേയും,കഥ പറയുന്ന “പ്രിയതം” മനോരമ മ്യൂസിക്കിലൂടെ വൺ മില്യൻ പ്രേക്ഷകരാണ് കണ്ടത്. ഇത് വലിയൊരു നേട്ടമായി സംവിധായകൻ ആനന്ദ് ദൈവ് കണക്ക് കൂട്ടുന്നു .

അയ്മനം സാജൻ PRO

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സിന്ധു നദി.. (നദികൾ സ്നേഹപ്രവാഹങ്ങൾ)

നദിയും, കാറ്റും, സംഗീതവുമെല്ലാം ഒരേപോലെയാണ്. അത്, വർണ - വർഗ്ഗഭാഷാഭേദമില്ലാതെ ദേശാതിർത്തികൾ ഭേദിച്ചു സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. ചൈനയുടെ പുത്രിയായി മാനസസരസിൽ പിറന്ന്, ഭാരതത്തിലെ കാശ്മീരിൽ വളർന്ന്, പാകിസ്ഥാന് ജീവജലമേകുന്ന സ്നേഹനിധിയായ സുന്ദരിയാണ്സിന്ധു നദി. ലോകത്തിന്റെ വിശുദ്ധതടാകം...

ഓർമ്മയിലെ മുഖങ്ങൾ – കേരള വ്യാസൻ – (കുഞ്ഞിക്കുട്ടൻ തമ്പുരാൻ)

ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂരിന് സാഹിത്യ ചരിത്രത്തിൽ ഒരു സ്ഥാനം നേടികൊടുത്തത് കേരള വ്യാസൻ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനാണ്‌ .ഒരുലക്ഷത്തി ഇരുപത്തയ്യായിരം ശ്ളോകങ്ങളുള്ള മഹാഭാരതം 874 ദിവസം കൊണ്ട് മലയാളത്തിലേക്ക് തർജ്ജമ ചെയ്ത അത്ഭുത...

ഓർമ്മച്ചെപ്പ് തുറന്നപ്പോൾ..(ബാല്യം മധുരം..4)

ആർ ആർ വി ഹൈസ്കൂൾ രാജ രവി വർമ്മ ഹൈസ്കൂൾ കിളിമാനൂർ അന്നും ഇന്നും എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഓർമ്മകൾ സമ്മാനിച്ച സ്ഥലമാണ്‌. എന്റെ അമ്മ ആർ ആർ വി ഹൈസ്കൂളിലെ അദ്ധ്യാപികയായിരുന്നു....

അഫ്ഗാനിസ്ഥാനിലെ സി.ഐ.എ.യുടെ രഹസ്യ ദൗത്യവും യു. എസ്. പൗരാവലിയുടെയും അഫ്ഗാൻ അമേരിക്കൻസിന്റെ മോചനവും

ഫിലാഡൽഫിയ, യു. എസ്. എ: അമേരിക്കൻ അതീവ രഹസ്യ സേനയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി താലിബാന്റെ ക്രൂരതയിൽ നിന്നും രക്ഷിച്ച അമേരിക്കൻസിന്റേയും അമേരിക്കൻ അഫ്ഗാനികളുടെയും ശോചനീയമായ കഥകൾ വെളിച്ചത്തിലേക്ക്. അഫ്ഗാനിസ്ഥാനിൽ ജനിച്ചു അമേരിക്കൻ...
WP2Social Auto Publish Powered By : XYZScripts.com
error: