17.1 C
New York
Friday, May 20, 2022
Home Literature

Literature

മൗനമായ് (കവിത) – ✍ജിഷ

രാവേറെയായ് നെയ്തൊരാ സ്വപ്നങ്ങളൊക്കെയും മായാതെ വർണ്ണങ്ങളായ് എൻ ചാരെയിരിപ്പൂ... കാണാമറയത്തെ സപ്ത സ്വരങ്ങൾ കാതിൽ തേന്മഴയായ് പൊഴിയുന്നു മഞ്ഞുതുവൽ സ്പർശമിന്നും മന്ദസ്മിതം തൂകുന്നു മൗനമായ്‌.. മായാതുള്ള ഓർമ്മകൾ മഴത്തുള്ളികളായ് മനതാരിൽ തോരാതെയിന്നും അത്രമേൽ കുളിർതെന്നലായ് ജാലകപ്പഴുതിൽ വിരുന്നെത്തി യില്ല പിന്നീടൊരു മഴയും.. ചിതറിവീണ വളപ്പൊട്ടുപോലെ പാഴ്കിനാവുകൾ മൂകമായ് കൊഴിയാത്ത ഓർമ്മകളുടെ തളിർച്ചില്ലയിൽ മറവി നെയ്ത നൂലിഴയുമായ് പ്രിയമോടെയിന്നും... കാലങ്ങൾ അടുക്കിവെച്ചൊരു ഋതുക്കളെല്ലാം വിടചൊല്ലുന്നു മൗനമായ്.. ജിഷ

അരങ്ങുണരുന്നൂ വീണ്ടും! (കവിത)

  അരങ്ങുണരുന്നു..... ശംഖൊലി മുഴങ്ങിടുന്നു...... തെളിഞ്ഞിടുന്നു സുവർണ്ണദീപം കളിവിളക്കിൻ നാളത്തിൽ അരങ്ങിലുണരും കേളികൾകാണാൻ മാനസ്സമുണരുകയല്ലോ മാനവ മനസ്സുകളുണരുകയല്ലോ മമ കേരളമുണരുകയല്ലോ! അറിഞ്ഞതില്ലേ ആസുരകാലം അകന്നകന്നു പോകുന്നു... വരിക! നമുക്കിനിയൊന്നാകാം ജാഗ്രതയോടിനി മുന്നേറാം! അണിഞ്ഞൊരുങ്ങി വരുന്നതുണ്ടേ മാമലനാടിൻ മാനവരൊന്നായി കാലമതേകിയ കഷ്ടതയെല്ലാം തരണം ചെയ്യുകയല്ലേ,യൊന്നായ് തരണം ചെയ്യുകയല്ലേ നമ്മൾ! അരങ്ങുണർത്തി മനസ്സുണർത്തി വേദിയിലണയും നവമുകുളങ്ങൾക്കായ് പാടാം പുതിയൊരു സ്വാഗതഗാനം ചാർത്താമവരുടെ മാറിൽ നമുക്കൊരു സ്നേഹമലർമാല! വ്യഥകൾക്കെല്ലാം വിടയേകാം നവസ്വപ്നം നെയ്യാം...

തൊഴിലാളി (കവിത) ✍ശ്യാമള കൂത്തൂർ

തൊഴിലാളിയെന്നും അഭിമാനമല്ലോ വീടിന്റെ നാടിന്റെ രക്ഷകരല്ലോ കുടുംബ ഭാരത്തെച്ചുമലിലേറ്റീടുന്ന നെടുംതൂണായ്മാറുന്നു തൊഴിലാളിയെന്നും നാടിന്റെ നന്മയ്ക്കായ് പണിചെയ്തിടുമ്പോൾ രാജ്യത്തിൻ സേവകരായിവർ മാറുന്നു അധ്വാനമെന്നും സംതൃപ്തിയല്ലോ ജീവിതത്തിന്നുള്ള മാർഗ്ഗവുമല്ലോ വലുതെന്നും ചെറുതൊന്നും വേർതിരിക്കാതെ ,തൊഴിലിനെയെന്നും ആദരിക്കേണം ജോലിയോടെന്നും കൂറുകാട്ടീടുകി-- ലേതൊരു തൊഴിലും മഹത്വമേറീടുമേ ആദർശ ശുദ്ധിയെക്കാത്തു സൂക്ഷിച്ചിടും തൊഴിലാളിയെന്നുമഭിവന്ദ്യരല്ലേ ? മുതലാളി തന്നുടെ ചൂഷണമുണ്ടായീടിൽ അടിമയായ് മാറാതെയെതിർക്കയും വേണം പ്രതികരിച്ചീടേണം ,പടവാളെടുക്കേണം പ്രതിഷേധമഗ്നിയായളിപ്പടരേണം സംഘടിച്ചീടണം ,ശക്തരായ് മാറണം ചുട്ടെരിച്ചീടേണമനീതിയെ, അധർമ്മത്തെ ! ശ്യാമള...

കാഴ്ചകൾക്കപ്പുറം (കവിത) ✍ ഷീല, മാലൂർ

സൗന്ദര്യമേറെയുണ്ടായിരുന്നെങ്കിലും സ്വമുഖം കാണാൻ മിഴികളില്ല. ഉള്ളിൽ മുഴുവനും തേജസ്സുണ്ടാകിലും പ്രേമപരവശയാകാൻ കഴിഞ്ഞില്ല. അരികിലിരിക്കുന്ന ബന്ധു മിത്രാദിയെ, സ്വന്തം ഭവനവും കണ്ടില്ലൊരിക്കലും. മിഴികളെത്താത്തെയാ കാഴ്ചകൾക്കപ്പുറം തരംഗങ്ങളറിയിക്കും സർവ്വകാരുണ്യവും. എരിയുംതിരി പൊൻവിളക്കിലുമെന്ന പോലെ അഭയമായെത്തീടും അഖിലശക്തി. ഓർമ്മിക്കയാണിന്നൊരിക്കലും കാണാതെ നമ്മളർപ്പിച്ചില്ലെ തങ്ങളിൽ മാനസം. കാണുന്നതൊക്കെയും സത്യമല്ലോർക്കണം കാഴ്ചകൾക്കപ്പുറം മിഥ്യയുമാകില്ല. ഉൾക്കണ്ണാൽ കണ്ടു കേട്ടറിഞ്ഞു വേണം സദാ ഉത്തമമേതെന്നുറപ്പിക്കുവാൻ. ദുരിതങ്ങൾ കൂത്താടും ഉലകത്തിൽപ്പെട്ടു നാം ദൃഷ്ടിയും ചേറിൽ പൊടിയിൽ പുതഞ്ഞു. ഇരുളകറ്റീടുന്ന ഉദയാർക്കനെ പോലെ കാഴ്ചക്കുമപ്പുറം...

അമവാസിയിലെ കാവേരി (കഥ) മാഗ്ളിൻ ജാക്സൺ

"കിരൺ സാർ ട്രാൻഫർ ആയല്ലേ എങ്ങോട്ടെക്കാ സർ "? ശബ്ദം കേട്ടു തിരിഞ്ഞു നോക്കി ജീപ്പിന്റെ ഡ്രെവർ രാജു ആണ് . "ഇടുക്കിയിലേക്കാ അടുത്താഴ്ച പോവണം " " പോകുന്നതിനു മുൻപ് ചിലവു ചെയ്യണം സാറെ " "ചിലവുചെയ്യാമെടൊ " "നാളെ എല്ലാവരോടും വരാൻ...

പ്രണയപൂർവ്വം പ്രിയതമക്ക് … (കവിത)

നാമൊന്നായി ചേർന്നതുമുതൽ നീ ഭാഗ്യവതിയും ഞാൻ ഭാഗ്യവാനുമെന്നു നാട്ടു വർത്തമാനം ,മുൻപ് നീ ഒരു കഷ്ടപാടുകാരിയും ഞാനൊരു അപ്രസക്തനുമെന്നു പറഞ്ഞവരിന്നു മൂക്കത്തു വിരൽ വെക്കുന്നു . വിവാഹമൊരു ചോദ്യമായി നിൽക്കുന്നവർക്ക് മുൻപിൽ നാമൊരുമിച്ചു നടന്നു നീങ്ങുമ്പോൾ നിറംകൊണ്ടോ പശ്ചാത്തലങ്ങൾകൊണ്ടോ ചേർച്ചയില്ലാത്ത ഇവരെങ്ങനെ ഒരു മനസ്സായി മാറുന്നു ? എന്ന് അവർ ചോദിക്കുന്നു നിന്നെ കണ്ടതുമുതലിങ്ങോട്ടു...

അടുക്കള (കവിത) ✍ ആശ അഭിലാഷ് മാത്ര

നിഴലാട്ടങ്ങളിന്നും നിലയ്ക്കുന്നില്ല വീടിന്റെ സ്വാദുമുറിയിൽ മധുരമൊട്ടുമില്ലാത്ത ശോഷിച്ച വിരലുകൾ അവളെന്നും മുറുക്കുമായിരുന്നു.. ശീലങ്ങൾക്ക് അടിവരയിടാൻ അയാളോടൊപ്പം അവൾ പഠിച്ചു... ഇഡ്ഡലിച്ചന്തത്തിലെ ചുവന്ന പൂവുകളെ അറപ്പോടെ വീക്ഷിച്ചത് വിശപ്പിൻ കനലിൽ എരിഞ്ഞു തീർന്നു... അടുക്കളയിലായിരുന്നു ചോർച്ചകൂടുതൽ.. അരി തിളച്ച കലത്തിൽ മഴവെള്ളം അഹങ്കരിച്ച നാളിലൊരിക്കൽ അടുക്കളയോടൊപ്പം പിഴുതെടുത്ത സ്വപ്നങ്ങളുടെ ചെളിപ്പറമ്പിൽ വെന്തു തീരാതെ പൊങ്ങിക്കിടന്നിരുന്നു അരിമണികൾ.  ആശ അഭിലാഷ് മാത്ര

അയാളെ തേടി … ( കഥ ) ✍ ജസീറ അനസ്

"നിങ്ങക്കിപ്പോ എന്നെ ഇഷ്ടല്യേ? തുടരെ തുടരെ വിട്ട ചോദ്യങ്ങൾക്കൊന്നും റിപ്ലെ കാണാതിരുന്നപ്പോഴാണ് അവളത് അയാളോട് ചോദിച്ചത്. അതിനും നീല കണ്ണിന്റെ നോട്ടം മാത്രം നൽകി അയാൾ പൊയ്ക്കളഞ്ഞു. മറുപടി കൊടുക്കാതെ. അവൾ വല്ലാതെ...

യാചിക്കുന്നു ഞാൻ (കവിത) ദീപ സുധീർ. കോഴിക്കോട്.

സോദരാ,തെല്ലിട നില്ക്കുമോ ? ഞാനൊന്നു ചോദിച്ചോട്ടേ? എന്തിനായേന്തുന്നു നീ അഗ്രമുനയുള്ളയീ പടവാളുകൾ ? എന്തിനായരിഞ്ഞു വീഴ്ത്തുന്നൂ നിൻ സോദരരേ ? എന്തിനെന്നറിയാതെ നീ ഗർജ്ജിക്കുന്നൂ ! ഭ്രാന്തമായ് നെട്ടോട്ടമോടുന്നൂ ! എത്ര നാമ്പുകളനാഥരാവുന്നൂ ! എത്ര സോദരിമാർ വിധവകളാകുന്നൂ ! പെറ്റമ്മ തൻ തീരാനോവ് കണ്ണീരായ് ഒഴുകിപ്പരക്കുന്നൂ ! അറിയുന്നോ...

പുതുമഴ പനിനീർ തൂകട്ടെ! (ഗാനം) ✍ രാജൻ രാജധാനി

ചിനു ചിനെ ചെറുമണിയായ് തിരിയാ- യെത്തും; പുതുമഴയവൾ നമ്മെ തട്ടിയും മുട്ടിയുമുണർത്തും, കാതിൽ കളിയും ചിരിയും കിലുകിലെ കിലുകിലെ ചൊല്ലും! കുളിരിൻ ലഹരിക്കലശം തുറന്നവൾ; മഴയുടെ കന്നിപ്പനിനീർ തൂകി തഴുകി,ത്തഴുകിയൊഴുകീ കുഞ്ഞരുവിയും പുഴയുമായ്മാറും! മഴ മഴ മഴയതു ഹരമായുള്ളിൽ രതിസുഖലഹരിയുണർത്തും നമ്മെ പ്രേമോത്സുകരായ് മാറ്റും! തുള്ളിയ്ക്കൊരു,കുടമായ്പ്പെയ്തവ- ളുള്ളിൽ, പുതിയൊരു ഹരമേകും! മഴയിലലിഞ്ഞു രസിച്ചു...

കവിയും, കാക്കശ്ശേരിയും – (കവിത) ✍ മോഹൻജി

" അകാരോ ഹൃസ്വ ,ആകാരോദീർഘ " അനുപമ സ്വരമെന്റെ കാതുകൾ ശ്രവിക്കുമ്പോൾ അനുവാചകരെല്ലാം ആഹ്ലാദ ചിത്തന്മാരായ് അനുതാപമറിയാതെ, പാരിതിൽ വിലസുമ്പോൾ അറിയാതെയെന്നെ നോക്കി, ഞാനും പുഞ്ചിരിച്ചു പോയ് അതിലും വിശേഷമാണെന്നുടെ രൂപഭംഗി അഞ്ചടിയുയരവും, അല്പമാം ശരീരവും അന്തരീക്ഷത്തിനു പോലും നോവുന്ന പ്രകൃതവും ഹന്ത യെൻ വൈരൂപ്യത്തെ കണ്ടു കൊണ്ടതിനാലോ അന്നെന്റെ കാക്കശ്ശേരി അങ്ങനെ പറഞ്ഞതും ഇച്ചെറു ശരീരത്തിൽ എടുക്കാൻ പൊങ്ങാത്തത്ര ഇത്രയും വലിയൊരു...

ഇനിയൊരു ജന്മം (കഥ) രചന✍ സതി സതീഷ്

വൈഖരി...പേരു കേട്ട നായർതറവാട്ടിലെ ഒരേ ഒരു പെൺതരി...ബിസിനസ്സ് സാമ്രാട്ടായ അച്ഛൻ,കോളേജ് പ്രൊഫെസർ ആയ അമ്മ...നാലു സഹോദരന്മാരുടെ കുഞ്ഞനിയത്തി.. .. കോളേജ് ജീവിതത്തിനിടയിൽ എപ്പോഴോ സഹപാഠിയായ സിജുവിനെ അറിയാതെ ഇഷ്ടപ്പെട്ടുപോയി. അന്യജാതിക്കാരനായ സിജുവുമായുള്ള വിവാഹം നടക്കില്ല എന്നറിയാവുന്നതുകൊണ്ട്...

Most Read

അങ്കണവാടി പ്രവേശനോത്സവം: മാർഗ നിർദേശങ്ങൾ പുറത്തിറക്കി.

അങ്കണവാടി പ്രവേശനോത്സവം ഇക്കുറി ആഘോഷമാക്കി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ്. മേയ് 30നാണ് അങ്കണവാടികളിൽ പ്രവേശനോത്സവം. ഇതിനായി വകുപ്പ് മാർഗ നിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. മാർഗ നിർദ്ദേശങ്ങൾ മൂന്ന് മുതൽ ആറ് വയസുവരെയുള്ള കുട്ടികളുടെ ലിസ്റ്റ് സർവ്വേ...

ഒമിക്രോണ്‍ ബിഎ.4 ആഘാതം ഇന്‍ഡ്യയിലും; ആദ്യ കേസ് ഹൈദരാബാദില്‍ കണ്ടെത്തി.

ഹൈദരാബാദ്: കോവിഡ് -19 ജനിതക നിരീക്ഷണ പരിപാടിയിലൂടെ വ്യാഴാഴ്ച ഹൈദരാബാദില്‍ ഒമിക്രോണിന്റെ ബിഎ.4 ഉപ വകഭേദത്തിന്റെ ഇന്‍ഡ്യയിലെ ആദ്യത്തെ കേസ് കണ്ടെത്തി. ബിഎ.4 ഉപ വകഭേദത്തിന്റെ വിശദാംശങ്ങള്‍ മെയ് ഒമ്ബതിന് ഇന്‍ഡ്യയില്‍ നിന്ന് ഇത്തരം...

ചെമ്മീന്‍ കറിയില്‍ നിന്ന് ഭക്ഷ്യവിഷബാധയെന്ന് സംശയം ; നാദാപുരത്ത് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

കോഴിക്കോട് നാദാപുരം കല്ലാച്ചിയില്‍ ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. ചെമ്മീന്‍ കറിയില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് സൂചന. നാദാപുരം സ്വദേശി സുലേഖയാണ് ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മരിച്ചത്. ബുധനാഴ്ചയാണ് സുലേഖയുടെ ഭര്‍ത്താവ് സെയ്ദ് വീട്ടിലേക്ക് ചെമ്മീന്‍ എത്തിച്ചത്. പാകം ചെയ്ത...

കെഎസ്ആർടിസിയിൽ ശമ്പള വിതരണം ഇന്ന്: ധനകാര്യവകുപ്പ് 30കോടി അനുവദിക്കും.

കെ.എസ് ആർ.ടി.സിയിൽ ഇന്ന് ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്യും. ധനകാര്യവകുപ്പിൽ നിന്ന് മുപ്പത് കോടിയോളം രൂപകൂടി അനുവദിക്കാനാണ് നീക്കം. ഇന്ന് ഗതാഗതമന്ത്രി ധനകാര്യമന്ത്രിയുമായി അവസാനവട്ട ചർച്ച നടത്തും. സർക്കാർ ഉറപ്പിൽ വായ്‌പ എടുക്കാൻ കെ.എസ്.ആർ.ടി.സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: