17.1 C
New York
Friday, October 15, 2021
Home Business നോ ഡീല്‍ ബ്രക്‌സിറ്റ് ആശങ്ക പരക്കുന്നു; പൗണ്ടിനും ഓഹരി വിപണിക്കും ഇടിവ്, രൂപക്കെതിരെയും വീഴ്ച

നോ ഡീല്‍ ബ്രക്‌സിറ്റ് ആശങ്ക പരക്കുന്നു; പൗണ്ടിനും ഓഹരി വിപണിക്കും ഇടിവ്, രൂപക്കെതിരെയും വീഴ്ച

ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ബ്രക്‌സിറ്റ് വ്യാപാര കരാറിന് സാധ്യത അടഞ്ഞെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരവേ എല്ലാ മേഖലയിലും ആശങ്ക. പൗണ്ടിനും ഓഹരി വിപണിക്കും ഇടിവ് രേഖപ്പെടുത്തി. രൂപക്കെതിരെ മൂന്നക്കത്തിലേയ്ക്ക് നീങ്ങിയ പൗണ്ട് രണ്ടു പോയിന്റ് ഇടിഞ്ഞു. രൂപയ്‌ക്കെതിരെ രണ്ടു ദിവസം മുമ്പ് 99.369 വന്നശേഷം അത് 97 ആയി കുറഞ്ഞിരിക്കുകയാണ്.

യൂണിയനുമായി വ്യാപാര കരാറുകള്‍ ഒന്നും ഇല്ലാതെത്തന്നെ പിരിയേണ്ടി വരും എന്ന അവസ്ഥ വന്നതോടെ യൂറോയ്ക്കും ഡോളറിനും എതിരെയും പൗണ്ടിന്റെ മൂല്യം കുറഞ്ഞു തുടങ്ങി. 1.32 ആണ് ഡോളറിനെതിരെയുള്ള മൂല്യം. യൂറോക്കെതിരെ 1.09ആണ്. ഒരാഴ്ചത്തേക്കാള്‍ രണ്ടു പോയിന്റിന്റെഇടിവ് ഇപ്പോള്‍ തന്നെ രേഖപ്പെടുത്തി. കരാറില്ലാത്തെ ബ്രക്സിറ്റ് അടുക്കും തോറും ഇനിയും കൂടുതല്‍ ഇടിവ് നേരിടേണ്ടി വന്നേക്കാമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

മലയാളികള്‍ ഉള്‍പ്പടേയുള്ള നിരവധി ഇന്ത്യാക്കാരേയും ഈ തകര്‍ച്ച കാര്യമായി ബാധിക്കും. കഴിഞ്ഞ രണ്ടു ദിവസം മുന്‍പ് വരെ ഒരു പൗണ്ടിന് 99.369 ഇന്ത്യന്‍ രൂപവരെ കിട്ടിയിരുന്നസ്ഥാനത്ത് നിലവില്‍ അത് 97.52 ആയി കുറഞ്ഞു. നാട്ടില്‍ നിക്ഷേപം നടത്താനും നാട്ടിലേക്ക് പണം അയക്കുവാനും ഉദ്ദേശിക്കുന്നവര്‍ക്ക് ഇത് ഒരു നഷ്ടം തന്നെയാണ്. കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ പൗണ്ടിന് സംഭവിച്ച ഏറ്റവും വലിയ വീഴ്ച്ചയാണിത്.

കരാറുകളില്ലാത്ത ബ്രിക്സിറ്റിനാണ് സാധ്യത കൂടുതലെന്ന് ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ഈ ഇടിവ് സംഭവിച്ചത്. മോര്‍ഗന്‍ സ്റ്റാന്‍ലി പറയുന്നത് എഫ് ടി എസ് ഇ 250 സൂചികയില്‍ 6 മുതല്‍ 10 ശതമാനം വരെ ഇടിവിന് കരാര്‍ ഇല്ലാത്ത ബ്രെക്സിറ്റ് കാരണമാകും എന്നുതന്നെയാണ്. ബാങ്കുകളുടെ ഓഹരിവിലയില്‍ 10 മുതല്‍ 20 ശതമാനം വരെ ഇടിവു സംഭവിക്കാം എന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. മാത്രമല്ല, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ്, കെട്ടിട നിര്‍മ്മാണം തുടങ്ങിയ മേഖലകളും പ്രതിസന്ധിയിലാകും.

ബ്രക്‌സിറ്റ് ഹിതപരിശോധന വരുന്നതിനു തൊട്ടു മുമ്പ് രൂപയ്‌ക്കെതിരെ നൂറിന് മുകളിലായിരുന്നു പൗണ്ട് നില. പ്രതീക്ഷിതമായി എത്തിയ കൊറോണ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുകയും തൊഴിലവസരങ്ങള്‍ കുറയ്ക്കുകയും ചെയ്തത് വലിയ തിരിച്ചടിയായിരുന്നു. തുടക്കത്തില്‍ പൗണ്ട് വലിയ തിരിച്ചടിയാണ് നേരിട്ടത്. ഡോളറിനും യൂറോയ്ക്കും എതിരെ 30 വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ച ഉണ്ടായി. ഒരു ദിവസം 5 ശതമാനത്തിന്റെ ഇടിവ് വരെയുണ്ടായി. രൂപയ്‌ക്കെതിരെ 86 എന്ന നിലയിലെക്ക്‌ വീഴുകയും ചെയ്തിരുന്നു. പൗണ്ടിന്റെ വീഴ്ച പ്രവാസികള്‍ക്കും തിരിച്ചടിയായിരുന്നു . രാജ്യത്തു കൊറോണ കേസുകള്‍ കുതിച്ചുയരുകയും സാമ്പത്തിക മേഖല സ്തംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രതിസന്ധി നേരിടാന്‍ 330 ബില്യണ്‍ പൗണ്ടിന്റെ അടിയന്തര പാക്കേജ് ബോറിസ് ജോണ്‍സണ്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ബ്രക്‌സിറ്റ് ഫലം വന്ന 2016 ജൂണ്‍ 23നു ശേഷം ശേഷം പൗണ്ട് 25 ശതമാനത്തോളം ആണ് ഇടിഞ്ഞത്. പൗണ്ടിന്റെ മൂല്യം 79 രൂപ വരെയെത്തിയിരുന്നു. 78 പോലും കിട്ടിയിരുന്നില്ല. ഒരു പൗണ്ടിന് 25 രൂപയിലേറെ നഷ്ടമാണ് അന്ന് യുകെയിലെ ഇന്ത്യന്‍ സമൂഹത്തിനുണ്ടായത്. 104 -105 രൂപ ലഭിച്ചിരുന്ന സ്ഥാനത്തായിരുന്നു അത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അക്കിത്തം കഥാ(കവിതാ)വശേഷനായിട്ട് ഒരു വർഷം ….

1926 മാർച്ച് 18-നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ ജനിച്ചു. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് മാതാപിതാക്കൾ. ലോകോത്തര ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്. മകൻ അക്കിത്തം...

“പ്രതിഭകളെ അടുത്തറിയാൻ” – 1 – കൽപ്പറ്റ നാരായണൻ

പ്രതിഭ: കൽപ്പറ്റ നാരായണൻ, അവതരണം: മിനി സജി സാഹിത്യ , സാസ്കാരിക വിമർശകരുടെ പട്ടികയിൽ എന്നെന്നും ഓർമ്മിക്കപ്പെടുന്ന പേരാണ് കൽപ്പറ്റ നാരായണൻ. എഴുത്തിലൂടെ സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയുവാനും ചരിത്രത്തെക്കുറിച്ച് പഠിച്ച് വിശകലനം ചെയ്ത്...

ആത്മവിദ്യാലയം – 5- ഉപ്പ്

മലയാളത്തിലെ പ്രശസ്തനായ എഴുത്തുകാരനും, കവിയുമായിരുന്ന ശ്രീ.എം.പി.അപ്പൻ മലയാള സാഹിത്യ ശാഖയ്ക്ക് നൽകിയ സംഭാവനയാണ് "ലാവണ്യം" എന്ന വാക്ക്.ഇന്ന് ലാവണ്യം എന്നത് സൗന്ദര്യമാണെന്ന് എല്ലാവർക്കും അറിയാം. "നീ ഭൂമിയുടെ ഉപ്പാണ് !" ഒരു ലാവണ്യമുള്ള പദം.ശുദ്ധിയുടെ...

പ്രണയം (കവിത) – ബാലചന്ദ്രൻ ഇഷാര

പ്രണയം, അനശ്വരമാമൊരു ...
WP2Social Auto Publish Powered By : XYZScripts.com
error: