17.1 C
New York
Thursday, June 30, 2022
Home Books വൈക്കം മുഹമ്മദ്‌ ബഷീര്‍ ന്റെ നോവൽ.. "ശബ്ദങ്ങള്‍":- ദീപ ആർ തയ്യാറാക്കിയ പുസ്തകപരിചയം

വൈക്കം മുഹമ്മദ്‌ ബഷീര്‍ ന്റെ നോവൽ.. “ശബ്ദങ്ങള്‍”:- ദീപ ആർ തയ്യാറാക്കിയ പുസ്തകപരിചയം

തയ്യാറാക്കിയത്: ദീപ ആർ

മലയാള സാഹിത്യത്തിലെ നിത്യഹരിത സാന്നിദ്ധ്യമായ വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ ശ്രദ്ധേയമായ നോവലുകളില്‍ ഒന്നാണ് ശബ്ദങ്ങള്‍ .ബേപ്പൂർസുല്‍ത്താനെ പരാമര്‍ശിക്കുമ്പോള്‍ പൊതുവേ ബാല്യകാലസഖിയോ പാത്തുമ്മയുടെ ആടോ ഉപ്പുപ്പായ്ക്ക് ഒരാനെണ്ടാര്‍ന്നു ഒക്കെയാണ് എല്ലാവരുടെയും ശ്രദ്ധ പതിയാറുള്ളത് .എന്നാല്‍ ആശയസംപുഷ്ടത കൊണ്ടും വാർത്തെടുത്ത ശൈലി കൊണ്ടും ഉന്നതമായ ശ്രേണിയില്‍ നിര്‍ത്താവുന്ന സുൽത്താൻ്റെ വ്യത്യസ്തമായ നോവല്‍ ആണ് ശബ്ദങ്ങള്‍ .

ശബ്ദങ്ങള്‍ കൊണ്ട് മാത്രം നെഞ്ചു പൊള്ളുന്ന കഥാ സന്ദര്‍ഭങ്ങളെ സൃഷ്ടിക്കാന്‍ ചില്ലറ പ്രതിഭയൊന്നുമല്ല വേണ്ടത്. ഒരു പക്ഷെ സുൽത്താന് മാത്രമായ പ്രാഗത്ഭ്യമാണത്.ഒരു പട്ടാളക്കാരന്‍റെ ഓര്‍മ്മച്ചിത്രങ്ങളിലൂടെ തത്വജ്ഞാനവും വേദാന്തവും നര്‍മ്മവും വേദനയും ഒക്കെ സമര്‍ത്ഥമായി കൂട്ടിയിണക്കി ഒരു കഥ നെയ്തെടുക്കുകയാണ് മലയാളസാഹിത്യത്തിന്‍റെ സുല്‍ത്താന്‍ .വായനക്കാരുടെ ഉള്ളിലേക്ക് ഒട്ടിച്ചേരും വിധം

വൈക്കം മുഹമ്മദ് ബഷീർ 1947ലാണ് അദ്ദേഹം നോവൽ രചിച്ചത്. യുദ്ധം, അനാഥത്വം, രോഗം, വിശപ്പ്, വ്യഭിചാരം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഈ നോവൽ ഒരു സൈനികനും എഴുത്തുകാരനും തമ്മിലുള്ള സംഭാഷണത്തിൻറെ രൂപത്തിലാണ് രചിച്ചിരിക്കുന്നത്. സൈനികൻ എഴുത്തുകാരനെ സമീപിച്ച് തൻറെ ജീവിതകഥ പറയുന്നു. എഴുത്തുകാരൻ അതെല്ലാം കുറിച്ചെടുക്കുകയും സൈനികനോട് സംശയങ്ങൾ ചോദിക്കുകയും ചെയ്യുന്നു അതോടൊപ്പം അദ്ദേഹം സൈനികൻറെ ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്യുന്നു. ഈ നോവലിൽ അശ്ലീലതയുണ്ടെന്ന പേരിൽ ധാരാളം എതിർപ്പുകൾ നേരിടേണ്ടിവന്നിരുന്നു. നോവൽ നിരോധിക്കപ്പെട്ടിട്ടുമുണ്ട്.

നാല്‍ക്കവലയില്‍ ആരോ ഉപേക്ഷിച്ചുപോയ കുഞ്ഞിനെ ഒരു പൂജാരി ദത്തെടുക്കുന്നു. കുഞ്ഞ് മുതിര്‍ന്നപ്പോള്‍ സൈന്യത്തില്‍ ചേര്‍ന്ന് രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുക്കുന്നു. സിഫിലിസ് രോഗവുമായാണ് മിക്ക സൈനികരും നാട്ടില്‍ അക്കാലത്ത് തിരിച്ചെത്തിയത്. എന്നാല്‍ കഥയിലെ സൈനികന് അതുണ്ടായില്ല. സൈനികന്റെ ധീരത ഉപജീവനം കണ്ടെത്താൻ തുണയാകുന്നു.മദ്യ ലഹരിയിൽ ലൈംഗികതയിൽ ഉള്ള ജിജ്ഞാസയാൽ അതിൽ ഏർപ്പെടുകയും അക്കാരണത്താൽ രോഗിയായി തീരുകയും ചെയ്യുന്നു.

പിറന്ന ഉടനെ പെരുവഴിയില്‍ ഉപേക്ഷിക്കപ്പെട്ട കഥാനായകൻ്റെ ജീവിതത്തിലുടനീളം കടന്നു പോകുന്ന വിചിത്രമായ അനുഭവങ്ങള്‍ ആണ് പ്രധാന പ്രതിപാദ്യം .ഹിജഡയെ പ്രണയിക്കുന്നതും ലൈംഗികരോഗം വന്നതും വിശപ്പ്‌ കൊണ്ട് മാനം വിറ്റ അമ്മ നെഞ്ചത്ത് തൊഴിക്കുന്നതും ചിത്രീകരിക്കുമ്പോള്‍ തന്നെ ആഴമുള്ള തത്വചിന്ത വായനക്കാരിലേക്ക് എത്തിക്കാന്‍ അതൊരു പാലമായിത്തീരുന്നു .

ബഷീറിന്‍റെ മറ്റൊരു കൃതിയും ഇങ്ങനെ ഓരോ വരിയിലും വായനക്കാരെ തങ്ങളുടെ ലോകത്തെക്കുറിച്ചും വിശപ്പിനെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും എന്നുവേണ്ട ഈ ബ്രഹ്മാണ്ഡത്തിലെ സകലതിനെക്കുറിച്ചും ഇത്രമാത്രം ചിന്തിപ്പിക്കില്ല ,ഇങ്ങനെ വിസ്മയിപ്പിക്കില്ല .അത് ബഷീര്‍ എഴുതിയതാവട്ടെ മലയാള സാഹിത്യത്തില്‍ പ്രഹസനങ്ങളും മണിപ്രവാള സാഹിത്യവും ഒക്കെ വാണിരുന്ന കാലത്തും .തികച്ചും വിപ്ലവകരം എന്ന് വിശേഷിപ്പിക്കാവുന്ന തരത്തില്‍ സദാചാരത്തെക്കുറിച്ചും മറ്റും ഇക്കാലത്ത് ഉയര്‍ന്നു വരുന്ന ചിന്തകള്‍ പോലും ദീര്‍ഘ വീക്ഷണമുള്ള കഥാകാരന്‍ തന്‍റെ വായനക്കാര്‍ക്ക് വേണ്ടി കൊത്തിവെക്കുന്നു .

മലയാളസാഹിത്യത്തില്‍ താല്പര്യമുള്ള ഏതൊരാള്‍ക്കും ഈ പുസ്തകത്തിലൂടെ കടന്നു പോകാതെ തങ്ങളുടെ വായന പൂര്‍ത്തിയാക്കനാകില്ല .വായനയുടെ ഏതു തലത്തിലുള്ളവര്‍ക്കും രസനീയമായ ഒരു അനുഭവം തന്നെയാണ് “ശബ്ദങ്ങള്‍ ”

എന്ത്കൊണ്ടാണ് വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ‘ശബ്ദങ്ങൾ’ എന്ന നോവൽ നിരോധിക്കാനിടയായത് ?
‘ബേപ്പൂർ സുൽത്താൻ ‘ എന്നറിയപ്പെടുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ മറ്റു കൃതികളെ അപേക്ഷിച്ചു വളരെ വ്യത്യസ്തമായ രചനയാണ് ‘ശബ്‌ദങ്ങൾ’ എന്ന നോവൽ.

നോവലിനു ‘ശബ്‌ദങ്ങൾ’ എന്ന ശീർഷകം വളരെ അനിയോജ്യമാണ്.

ബഷീറിന്റെ മറ്റു രചനകളിൽ നിന്ന് ‘ശബ്‌ദങ്ങ’ളെ മാറ്റി നിർത്തുന്ന പ്രധാന ഘടകങ്ങൾ ഇവയാണ്:

ബഷീറിന്റെ രചനകളിൽ പൊതുവായി കാണപ്പെടുന്ന, നമ്മെ പൊട്ടിച്ചിരിപ്പിക്കുന്ന ഹാസ്യത്തിന്റെ മേമ്പൊടി ഈ നോവലിൽ കാണാൻ കഴിയില്ല. ഒരു പക്ഷെ
എഴുത്തുകാരൻ നേരിട്ടു സൈനികനോട് സംവദിക്കുന്നു എന്നതൊഴിച്ചാൽ, അദ്ദേഹത്തിന്റെ കൃതികളിൽ സാധാരണ ഉണ്ടാകാറുള്ള, കഥാകാരന്റെ ജീവിതത്തോടു ചേർന്ന് നിൽക്കുന്ന സന്ദർഭങ്ങളും മുഹൂർത്തങ്ങളും ഒന്നും തന്നെ ഇവിടെ ഇല്ല.

ബഷീർ സാഹിത്യത്തിന്റെ എടുത്തു പറയാവുന്ന മറ്റൊരു വലിയ പ്രത്യേകത എന്നത്, മലബാറിലേ മുസ്ലീംഭാഷ ഭംഗിയായി കലർത്തി കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ മെനയാനുള്ള അദ്ദേഹത്തിന്റെ പാടവം തന്നെയാണ്. ‘ശബ്ദങ്ങൾ’ എന്ന ഈ നോവലിൽ മാത്രം അദ്ദേഹം മാനകഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്.

വളരെ അധികമൊന്നും പേജുകൾ ഇല്ലാത്ത ഈ നോവലിൽ, യുദ്ധം, ക്ഷാമം, ജാതി, മതം, ദൈവം, വ്യഭിചാരം, സ്വവർഗരതി എന്നിങ്ങനെ നിരവധി വിഷയങ്ങളാണ് എഴുത്തുകാരൻ ചർച്ച ചെയുന്നുണ്ട് (സ്വവർഗരതിയെ പറ്റി പ്രതിപാദിക്കുന്ന ആദ്യത്തെ മലയാള കൃതി ‘ശബ്‌ദങ്ങൾ’ ആണെന്നു പറയപ്പെടുന്നുണ്ട് )
മലയാള സാഹിത്യം അന്നോളം കണ്ടിട്ടില്ലാത്ത അനന്യസാധാരണമായ കഥാസന്ദർഭങ്ങളാൽ സമ്പന്നമായിരുന്നു എന്നതും, അന്നുവരെ ആരും പറയാൻ ധൈര്യപ്പെട്ടിട്ടില്ലാത്ത വിഷയങ്ങൾ കൈകാര്യം ചെയ്തു എന്നതും കൂടാതെ, വേറിട്ട രചനാശൈലിയും മൂലം കാലത്തെ കടന്നു നിൽക്കുന്ന ഈ പുസ്തകം, പക്ഷെ അതു പുറത്തിറങ്ങിയ കാലഘട്ടത്തിൽ, അന്നത്തെ സമൂഹത്തിനു അംഗീകരിക്കാവുന്ന ഒന്നായിരുന്നില്ല. നോവലിൽ പെരുത്തുനിന്ന അക്രമങ്ങളുടെയും, അശ്ലീലത്തിന്റേയും പേരിൽ കുറെയേറെ വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടിയും വന്നിട്ടുണ്ട്. അതിന്റെ പേരിൽ തന്നെ ഒരിക്കൽ ‘ശബ്‌ദങ്ങൾ’ നിരോധിക്കപെടുകയും ഉണ്ടായി. എന്നിരുന്നാലും ‘കുന്നിക്കുരു കുപ്പിയിലിട്ടാലും മിന്നും’ എന്ന ന്യായ പ്രകാരം ‘ശബ്‌ദങ്ങൾ’ വായനക്കാരുടെ മനസ്സിൽ ഇടം നേടിയത്.

.തയ്യാറാക്കിയത്: ദീപ ആർ

Facebook Comments

COMMENTS

- Advertisment -

Most Popular

മൃഗങ്ങളില്‍ ആന്ത്രാക്‌സ് സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് അടിയന്തര നടപടികള്‍: മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ...

ആന്ധ്രയിൽ ഓട്ടോയ്ക്ക് മേൽ വൈദ്യുതികമ്പി പൊട്ടിവീണു; 5 മരണം.

ആന്ധ്രാപ്രദേശില്‍ വൈദ്യുതികമ്പി ഓട്ടോറിക്ഷയുടെ മുകളിലേക്ക് പൊട്ടിവീണ് അഞ്ചു പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ആന്ധ്രയിലെ സത്യസായ് ജില്ലയിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ വൈദ്യുത പോസ്റ്റിലിടിച്ചതിന് പിന്നാലെയാണ് വൈദ്യുത കമ്പികൾ...

സ്ത്രീകളുള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ;വൈദികനെതിരെ പരാതി.

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ പുരോഹിതനെതിരെയാണ്...

സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ വിജ്ഞാപനം; തിയറി പരീക്ഷകൾ ജൂലൈ 25 മുതൽ 30 വരെ.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ജൂലൈയിൽ നടത്തുന്ന സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. തിയറി പരീക്ഷകൾ ജൂലൈ 25ന് ആരംഭിച്ച് 30ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ ജൂലൈ 4നും 600 രൂപയോടെ 7 വരെയും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: