മനസ്സിന്റെ ശക്തിയെ എങ്ങനെ നന്നായി പ്രയോജനപ്പെടുത്താം എന്ന് പരിശീലിപ്പിക്കുന്ന വ്യക്തിയാണ് സഹല പർവീൻ.
ഹാപ്പി+മിനിമലിസ്റ്റ് = ഹാപ്പിലിസ്റ്റ്
ജീവിതത്തിന്റെ മൂല്യം മനസ്സിലാക്കി മിനിമലിസം അതിന്റെ ഭാഗമാക്കുന്ന വ്യക്തിയാണ് ഹാപ്പിലിസ്റ്റ്.ജീവിതം പൂർണമായി ജീവിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഈ പുസ്തകം തീർച്ചയായും ഉപകരിക്കും.എങ്ങനെ സന്തോഷമുള്ള മിനിമലിസ്റ്റാകാം എന്ന് പഠിപ്പിക്കുന്ന ഒരു മിനിമലിസ്റ്റ് പുസ്തകമാണിത്.
ജീവിതത്തിന്റെ വില മനസ്സിലാക്കി മിനിമലിസം ജീവിതശൈലിയായി സ്വീകരിച്ച വ്യക്തിയാണ് ഹാപ്പിലിസ്റ്റ്. അവർ വ്യക്തമായി ചിന്തിക്കുന്നു. ലക്ഷ്യത്തിൽ ശ്രദ്ധിക്കുന്നു..
ആവശ്യമുള്ളവ മാത്രമാണ് അവരുടെ പക്കലുണ്ടാവുക. അനാവശ്യ വസ്തുക്കളും ചിന്തകളും ബന്ധങ്ങളും അവർക്കില്ല. സമയവും ഊർജ്ജവും പാഴാക്കാതെ അവർ പൂർണമായി ഉപയോഗിക്കുന്നു. ചെയ്യാനുള്ള ജോലിയെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാവും..
ബന്ധങ്ങളുടെ എണ്ണത്തിലല്ല ഗുണനിലവാരമാണ് പ്രധാനം. അവരുടെ സാമൂഹിക വലയത്തിന്റെ വലിപ്പം കുറവായിരിക്കും. നല്ല ബന്ധങ്ങൾ സ്ഥാപിക്കുന്നു.. വെറുതെ പൊരുത്തപ്പെട്ടു പോകാതെ അവരെ മനസ്സിലാക്കാൻ ശ്രമിക്കുന്നു..
മനസ്സിനെയും ശരീരത്തെയും നന്ദിയോടെ കാണുന്നു. ശരീരത്തെ പരിചരിക്കാൻ സമയം കണ്ടെത്തുന്നു. നല്ല ഭക്ഷണം കഴിക്കുന്നതും വ്യായാമം ചെയ്യുന്നതും ശീലിക്കുന്നു. ശരീരത്തിന്റെ ആരോഗ്യം പോലെ മനസ്സിന്റെ ആരോഗ്യത്തിനും പ്രാധാന്യം കൊടുക്കുന്നു. സ്വാതന്ത്ര്യവും സന്തോഷവും അനുഭവിക്കുന്നു..
ധരിക്കാൻ സുഖമുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുന്നു. സ്വാതന്ത്രമായി ചിന്തിക്കുന്നു. സാമ്പത്തിക സ്വാതന്ത്രവും വൈകാരിക സ്വാതന്ത്ര്യവും ഉള്ളവരാകും.
കൃതജ്ഞത ഉള്ളവരാകും. മറ്റുള്ളവർക് അവരെ തകർക്കാൻ ആവില്ല. ഉയർച്ചയും താഴ്ചയും നല്ല ദിവസങ്ങളും മോശം ദിവസങ്ങളും അവരെ ഇളക്കില്ല.
സുഖമുള്ള ജീവിതം നയിക്കുന്നു. ഗുണനിലവാരമുള്ള വസ്തുക്കൾ ഉപയോഗിക്കുന്നു. ചിന്തകൾ, സാധനങ്ങൾ, ബന്ധങ്ങൾ ജീവിതം എന്നിവ എല്ലാം അതുല്യമാണ്.
സന്തോഷമുള്ള ജീവിതത്തിന്റെ മികച്ച വഴികാട്ടിയാണ് ഹാപ്പിലിസ്റ്റ്. ആവശ്യമുള്ളവ സ്വീകരിച്ച് മറ്റെല്ലാം ഒഴിവാക്കുന്നതിനെകുറിച്ചാണ് മിനിമലിസം. സ്നേഹവും സന്തോഷവും കൃതജ്ഞതയും കൊണ്ട് എങ്ങനെ എല്ലാ നിമിഷവും ജീവിക്കാം. ജീവിതത്തിൽ എങ്ങനെ യഥാർത്ഥ സമ്പത്തും സ്വാതന്ത്ര്യവും കൊണ്ടുവരാം എന്നും ഈ പുസ്തകം നിങ്ങളെ പഠിപ്പിക്കുന്നു..
തയ്യാറാക്കിയത് – ദീപ ആർ അടൂർ✍