ശ്രീ അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ “ഇടിഞ്ഞു പൊളിഞ്ഞലോകം ” എന്ന കവിതസമാഹാരം ആവട്ടെ ഇന്നത്തെ പുസ്തക പരിചയത്തിൽ…..
ലോകത്തിനു വന്നുചേര്‍ന്ന തകര്‍ച്ചയെപ്പറ്റിയാണ് കവി ഇടിഞ്ഞു പൊളിഞ്ഞ ലോകത്തില്‍ പരാമര്‍ശിക്കുന്നത്.
അദ്ദേഹത്തിന്റെ മികച്ച പതിനേഴ് കവിതകൾ ആണ് ഈ പുസ്തകത്തിൽ ഉള്ളത്…
കാപട്യം നിറഞ്ഞ മുഖംമൂടി മാറ്റി സത്യത്തെ സാക്ഷാത്കരിക്കുക വഴി ശാശ്വതമായ ജീവിതം കെട്ടിപ്പടുക്കുക എന്ന സന്ദേശം ആദ്യ കവിതയായ ” സത്യപൂജ ” യിൽ കവി പ്രതിപാദിക്കുന്നത്…
സ്വപ്നമാകുന്ന കണ്ണാടിഭിത്തിയിൽ ചോദ്യമാകുന്ന കല്ലുകൾ മഴത്തുള്ളിയാൽ ചെന്ന് പതിച്ചാൽ കണ്ണാടിച്ചില്ലുകൾ ഉടയാതെ മഴത്തുള്ളികൾ താഴേക്ക് ഒലിച്ചിറങ്ങുക മാത്രമേ ചെയ്യൂ… എന്ന കവി ഭാവന മനോഹരം….
ജീവിക്കാൻ വേണ്ടി കോമരമായ കുട്ടപ്പന്റെ ജീവിതത്തിലെ സത്യത്തിന്റെയും കപടതയുടെയും അതുവഴി സമ്പന്നതയുടെയും ദാരിദ്രത്തിന്റെയും ഇരു മുഖങ്ങൾ നമുക്ക് കാണാം …സാമ്പത്തികമായ വൈരുധ്യങ്ങൾ മനുഷ്യരിൽ മാനസികമായി ഉണ്ടാക്കുന്ന പ്രശ്നങ്ങൾ കവിതയിലൂടെ നമുക്ക് ദർശിക്കാം.
പലതലങ്ങളിലും സമുദായം അധഃപ്പതിച്ചുകൊണ്ടിരിക്കുന്നതായി കവികാണുന്നു.
“പണ്ടത്തെ മേശാന്തി “എന്ന കവിതയിൽ ദാരിദ്ര്യം മൂലം പട്ടണത്തിൽ തൊഴിലാളിയാകേണ്ടി വന്ന ഒരു മനുഷ്യന്റെ പ്രവർത്തിയും അതിനിരയാവുന്ന മനുഷ്യരും തമ്മിലുള്ള ആത്മീയമായ അകൽച്ചയും, ഫ്യൂഡൽവ്യവസ്ഥിതിയുടെ പീഡിപ്പിക്കുന്ന യഥാർത്ഥ്യത്തിലേക്കുള്ള ഒരു എത്തിനോട്ടം..
നാട്ടിൻപുറം എന്ന വൃദ്ധയും നഗരം എന്ന പുത്രിയും തമ്മിലുള്ള സംവാദം “ഗ്രാമലക്ഷ്മി”യിലൂടെ…
ഗ്രാമത്തിന്റെ നിഷ്കളങ്കതയും രാഷ്ട്രീയത്തിന്റെ കപടതയും എല്ലാം കവിതകളിൽ ദർശിക്കാൻ പറ്റുന്നു..അവശരെ രക്ഷിക്കനെന്നും പറഞ്ഞ് പുറപ്പെട്ട രാഷ്ട്രീയ നേതാക്കന്മാരെ കവി കണക്കിനു കളിയാക്കുന്നുമുണ്ട്.
ആബാലവൃദ്ധം ആണും പെണ്ണും ഭേദമില്ലാതെ യാചകവൃത്തി തൊഴിലാക്കിയവരെപ്പറ്റി കവി ഖേദിക്കുന്നു.
മനുഷ്യ മനസ്സിന്റെ കൃത്രിമത്വങ്ങൾ…യുക്തിവാദത്തിൽ മാത്രം ലയിക്കുകയും വിശ്വാസത്തെ ത്യജിക്കുകയും ചെയ്യുക വഴി ഉണ്ടാകുന്ന ഭവിഷ്യത്തുകൾ എല്ലാം അദ്ദേഹം കവിതകളിൽ കൂടി നമുക്ക് വിശദമാക്കിത്തരുന്നു..
മിതത്വം പാലിക്കുന്ന വരികളിലൂടെയും വർണ്ണനകളിലൂടേയും കാച്ചിക്കുറുക്കിയെടുത്ത ആഖ്യാനരീതികളിലൂടെയും കവി ആധുനികതയുടെ നേർകാഴ്ചകൾ നമുക്ക് കാണിച്ചു തരുന്നു… ഇവയൊക്കെ തന്നെ വായനക്കാരന്റെ മനസ്സിൽ പതിയത്തക്കവണ്ണം വിവരിക്കാൻ കവിക്ക് കഴിഞ്ഞിട്ടുണ്ട്..
പ്രണാമം കവേ 🙏🙏🙏
ദീപ ആർ