17.1 C
New York
Wednesday, August 10, 2022
Home Books ശ്രീ A PJ അബ്ദുൽ കലാമിന്റെ " എന്റെ ജീവിത യാത്ര" (പുസ്തക ആസ്വാദനം)

ശ്രീ A PJ അബ്ദുൽ കലാമിന്റെ ” എന്റെ ജീവിത യാത്ര” (പുസ്തക ആസ്വാദനം)

ശ്രീമതി രത്‌നാ രാജു✍

സുഹൃത്തുക്കളെ…ശ്രീ A PJ അബ്ദുൽ കലാമിന്റെ ” എന്റെ ജീവിത യാത്ര”, എന്ന പുസ്തകത്തെ കുറിച്ചുള്ള ഒരു പഠനം ആണിത്… നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു….

തമിഴ്നാട്ടിലെ രാമേശ്വരംഎന്ന പുണ്യഭൂമിയിൽ ആണ് അബ്‌ദുൽ കലാമിന്റെ ജനനം. (1931-2015)
“അവുൽ പകീർ ജൈനുലബ്ദീൻ അബ്‌ദുൽ കലാം” എന്നാണ് യഥാർത്ഥ നാമധേയം.. പിതാവ്, ജൈനുലബ്ദീൻ.. മാതാവ്, ആഷിയാ മ്മ.. മിസൈൽ ടെക്നോളജി വിദഗ്ധനായ അദ്ദേഹത്തിന്. പല ബഹുമതികളും കിട്ടിയിട്ടുണ്ട്.
ആര്യഭട്ട അവാർഡ് (1994), പത്മഭൂഷൻ, ഭാരതരത്നം (1997) ഇന്ത്യയുടെ രാഷ്ട്രപതി( 2002-2007) 2015-ജൂലൈ 15-നു അന്തരിച്ചു.

ഞാൻ ചെറുപ്പം മുതൽ ഏറെ പുസ്തകങ്ങൾ..വായിച്ചിട്ടുണ്ടെങ്കിലും.ശ്രീ APJ അബ്‍ദുൾ കലാമിന്റെ #എന്റെജീവിതയാത്രകൾ. (My Journey ).. എന്റെ മനസ്സിനെ തൊട്ടറിഞ്ഞ ഒരു പുസ്തകമാണ്.. യാഥാർത്ഥ്യങ്ങളാണ്.. ആ പുസ്തകത്തിൽ, അദ്ദേഹം,പകർത്തിയിട്ടുള്ളത്..സ്വപ്നങ്ങളെ.. യാഥാർത്ഥ്യമാക്കി മാറ്റുന്ന ഒരുപാട് ഓർമ്മപ്പെടുത്തലുകൾ നമുക്ക്.. വായനയ്ക്കിടയിൽ കാണാവുന്നതാണ്… ജീവിതത്തിലെ വിവിധ ഘട്ടങ്ങളിൽ, സ്വപ്നങ്ങൾ കാണുക.. ഈ സ്വപ്നങ്ങൾ എല്ലാം യാഥാർഥ്യമാക്കുന്നതിനു വേണ്ടി.. കഠിനമായി പ്രയത്നിക്കുക…!! അതാണ് അദ്ദേഹം പറഞ്ഞു തന്നത്. ” സ്വപ്നങ്ങൾ എന്നത് നമ്മുടെ ഉറക്കത്തിൽ നാം കാണുന്ന ഒന്നല്ല, അത് ഒരുവനെ ഒരിക്കലും ഉറങ്ങാൻ അനുവദിക്കാത്തവയാണ്…,,

APJ.യുടെ പിതാവ് അദ്ദേഹത്തിന്റെ വഴികാട്ടിയായിരുന്നു ബാല്യകാലത്തെ
ഓർമ്മകൾ അദ്ദേഹത്തിന് പവിഴങ്ങൾ പോലെ വിലപ്പെട്ടതായിരുന്നു.. പിതാവിനെകുറിച്ച് പറയുമ്പോൾ ഉൽക്കടമായ ഓർമ്മകൾ മനസ്സിലേക്ക് ഓടി എത്തുമായിരുന്നു,.അച്ഛൻ അതിരാവിലെ ഉണരുകയും..തന്റെ..ദിവസത്തിന്റെ ആദ്യമണിക്കൂറിൽ..കുറച്ചുസമയം..പ്രകൃതിയോടൊപ്പം ചിലവഴിക്കുമായിരുന്നു. തന്റെ തെങ്ങുകളെ, നിത്യവും..നിരീക്ഷിക്കാനായി..പട്ടണത്തിലെ.. പാതയോരങ്ങളിലൂടെ ആയിരുന്നു അദ്ദേഹം നടന്നിരുന്നത്…അതൊക്കെ ആനന്ദത്തിന്റെ അനുഭൂതികൾക്കും, പുഞ്ചിരിക്കുമൊപ്പം.. എന്റെ, ബാല്യത്തെ തിരിച്ചു വിളിക്കുമായിരുന്നു… 💕

രാമേശ്വരം രാമനാഥക്ഷേത്രത്തിലെ പൂജാരിയായിരുന്ന, #പക്ഷിലക്ഷ്മണ ശാസ്ത്രി ആയിരുന്നു പിതാവിന്റെ ഒരുസുഹൃത്ത്, സൗമ്യനും ദയാശീലനുമായ ഒരു മനുഷ്യൻ!!രണ്ടാമത്…രാമേശ്വരത്തെ ജനങ്ങൾക്കിടയിൽ ആത്മീയ സ്വാധീനം ചെലുത്തിയിരുന്ന വേറൊരു വ്യക്തി #ഫാദർ ബോദൽ… പട്ടണത്തിലെ ലോൺചർച്ചിലെ വികാരി!ക്രൈസ്തവ,വിശ്വാസികളുടെ ഉന്നമനത്തിനായി..അദ്ദേഹംപ്രവർത്തിച്ചു.എന്റെഅപ്പനെയും,ശാസ്ത്രീകളെയും, പോലെ ജനങ്ങൾക്കിടയിൽ ഏറ്റവും ഐക്യം നിലനിർത്താൻ.. വളരെ താൽപര്യവുമെടുത്തിരുന്നു.. ഇതിൽ നിന്നും.. ആ കാലഘട്ടങ്ങളിലെ ആചാരമര്യാദകളും ;മതഐക്യങ്ങളും നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.. ”ഒരാൾഇമാമികളുടെ..നീണ്ടവസ്ത്ര വും, തലപ്പാവും ധരിച്ചും,
മറ്റൊരാൾ..ധോത്തിയുംപിന്നെ,തലയിലെ കുടുമയും;മൂ ന്നാമൻ ഇടവക വികാരിയുടെ…ളോഹയിൽ.!!.എങ്ങനെമറക്കാനാവും.? .ഈ സുന്ദരദൃശ്യങ്ങൾ.?
ഹിന്ദു മുസ്ലീം ക്രൈസ്തവ ഐക്യം..!!

സ്കൂളിൽ പഠിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ രാമാനന്ദൻ ആയിരുന്നു. ( ലക്ഷ്മണ ശാസ്ത്രിയുടെ മകൻ)
എട്ടാം വയസ്സിൽ തന്നെ അദ്ദേഹം ഒരു ചെറിയ ജോലിക്കാരനായി.. പത്ര വിതരണം ചെയ്യുന്ന ഒരു പയ്യൻ.” “ദിനമണി”.. എന്ന പത്രം. പഠിക്കാനായി സ്കൂളുകൾ തിരിഞ്ഞു നടന്നപ്പോൾ.. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഇതായിരുന്നു:-” സ്കൂൾ കെട്ടിടത്തിന്റെ എണ്ണമോ, സ്ഥല സൗകര്യങ്ങളോ, വലിയ പരസ്യങ്ങളോ,
അവിടുത്തെ വിദ്യാഭ്യാസത്തിന്റെ നിലവാരത്തെ സൂചിപ്പിക്കുന്നില്ല..
‘മഹത്തായ അധ്യാപകർ സ്നേഹത്തോടെ പകർന്നു കൊടുക്കുന്ന പാഠങ്ങളിൽ ആണ് ഓരോ വിദ്യലയത്തിന്റെയും പൂർണ്ണത സംഭവിക്കുന്നത്., “അതെ ഞങ്ങൾ ബഹു-ജാതി-വർണ്ണ-വർഗ്ഗ വ്യത്യാസമില്ലാതെ ഈ ഭൂമി പങ്കിടുന്നു.. ഇവിടെ
എല്ലാവർക്കും ശ്വസിക്കാൻ ഇടമുണ്ട്.. ശ്വസിക്കുന്നതും ആഹാരം കഴിക്കുന്ന
തും പോലെ തന്നെ പ്രാധാന്യമുള്ളതാണ് നമസ്കാരം എന്ന് അച്ഛൻ പഠിപ്പിച്ചിരുന്നു…

എണ്ണിത്തിട്ടപ്പെടുത്താൻ ആവാത്തത്ര..പുസ്തകങ്ങൾ. അദ്ദേഹം വായിച്ചിട്ടുണ്ടെങ്കിലും, പ്രധാനപ്പെട്ട മൂന്നു പുസ്തകങ്ങളുടെ പേരായിരിക്കും അദ്ദേഹം പറയുക എന്ന് ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്..

ഒന്നാമത്തേത് ലില്യൻ ഇക്കളർ വാർട്ട്സൺ എഡിറ്റ് ചെയ്ത.. ‘ LightFrom many Lamps”.. 📗
ആണ്.. 1953-ൽ. ഒട്ടനവധി രചനകൾ ഉള്ള ഈ പുസ്തകത്തിൽ. ഓരോ രചനകൾ എങ്ങനെയാണ് ജനിച്ചതെന്നും.. അതിന്റെയൊക്കെ ഗുണപാഠങ്ങളും, അതിൽ വിവരിച്ചിരുന്നു,എന്നാൽ വളരെയധികം,വേദനിപ്പിക്കുന്ന സമയത്ത്.. അദ്ദേഹത്തിന് ഈ പുസ്തകത്തിലെ പ്രചോദനാത്മക രചനകൾ..ഒട്ടുംതന്നെ.. സാന്ത്വനമേകിയില്ലെന്നാണ് തികച്ചും, സങ്കടകരമായ കാര്യമെന്ന് അദ്ദേഹം പറയുന്നത്…. #രണ്ടാമത്തെ പുസ്തകം

ശ്രീതിരുവള്ളുവർ..2000വർഷങ്ങൾക്കു മുൻപ് ചിട്ടപ്പെടുത്തിയ” തിരുക്കുറൾ” 📔ആണ്. ഏതാണ്ട് 1330 തമിഴ് ഈരടികൾ അടങ്ങുന്ന ഒരു മഹത്തായ പുസ്തകമാണത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, പുസ്തകം,തന്റെ സ്വഭാവരൂപീകരണത്തിൽ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്..ഇതിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഈരടി അദ്ദേഹം എടുത്തുപറയുന്നുണ്ട്:
“#ഉള്ളതെല്ലാം..ഉയർവുള്ളാൽ,മാത്രതു..തല്ലിനുംതെല്ലമായ്‌ നിർത്തുന്നത്”
( ഉയരങ്ങളെ പറ്റി മാത്രം ചിന്തിക്കുക. അതായിരിക്കണം..നിങ്ങളുടെ ഒരേയൊരു ചിന്ത….ഒരുപക്ഷേ നിങ്ങൾക്ക്,നിങ്ങളുടെലക്ഷ്യം,എത്തിപിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ പോലും.
ആചിന്തകൾ, നിങ്ങളെ..ഉയരത്തിലേക്ക് എത്തിക്കും)
അടുത്തതായി അദ്ദേഹത്തെ സ്വാധീനിച്ച പുസ്തകം.. നോബൽ സമ്മാന ജേതാവും..തത്വചിന്തകനും., പിന്നീട് ഭിഷഗ്വരനും ആയി ആയി തീർന്ന #അലക്സ്കാറലിന്റെ..
“Man the unknown ” എന്ന ഗ്രന്ഥമാണ്.📕

മനുഷ്യനെ തന്റെ മനസ്സും, ശരീരവും സമന്വയിപ്പിച്ച് ചികിത്സയിൽ,പെട്ടെന്നു
തന്നെ സൗഖ്യം ഉളവാക്കാനാകുമെന്ന് ഇതിൽ വിവരിക്കുന്നു..മനുഷ്യശരീരം എത്രഔന്നത്യം നിറഞ്ഞതും,സമഗ്രവും ആയ സംവിധാനമാണെന്ന്, വ്യക്ത
മായി,അദ്ദേഹംഇതിൽ..വിവരിച്ചിരിക്കുന്നു, എല്ലാവരും ഈ ഗ്രന്ഥം
വായിക്കേണ്ടതാണ്.. പ്രത്യേകിച്ചും വൈദ്യശാസ്ത്രം പഠിക്കാൻ ആഗ്രഹിക്കുന്നവർ.!!എന്നും അബ്ദുൽകലാം സൂചിപ്പിക്കുന്നുണ്ട്…

ആകാശത്തിലൂടെ പറക്കുന്ന പക്ഷികൾ.. അദ്ദേഹത്തെആകർഷിച്ചിരുന്നുവത്രേ…. 🐦🐦🐦
അവയിൽ, ഒരുപക്ഷിയായി..പറന്നുനടക്കാനുള്ള ഒരു ആഗ്രഹം.. ചെറിയ പ്രായത്തിൽ തന്നെ അദ്ദേഹത്തിന്റെ മനസ്സിൽ വളർന്നുവന്നു.ഒരു ദിവസം വിമാനത്തിന്റെ.. ഭൗതികതത്വങ്ങൾ പഠിപ്പിക്കുമ്പോൾ….#റെവ:അയ്യാംദുരൈ
സോളമൻ.. 👨‍🎓തങ്ങളിൽ ഒരുകൂട്ടം വിദ്യാർത്ഥികളെ… കടൽ തീരത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും, കുറേ അധികം,പക്ഷികളെ കാണിച്ചുകൊടുക്കുകയുംചെയ്തു.. ഞങ്ങൾക്ക് ചുറ്റും ഉയരത്തിൽ..വട്ടമിട്ടു പറക്കുന്ന..കൊറ്റികളെയും.. കടൽക്കാക്കകളേയും കാട്ടിത്തന്നു….🐦🐦🐦🐦🐦
എയറോ ഡൈനാമിക്സിന്റെയും എയ്‌റോനോട്ടിക്കൽ ഡിസൈനിന്റെയും ജെറ്റ്..സ്ട്രീമുകളുടെയുംപുതിയൊരു ലോകം അദ്ദേഹം തങ്ങൾക്കു
തുറന്നുതന്നു….ആ15..വയസ്സുകാരുടെകൂട്ടത്തിൽ.. ഒരാൾ ആയിരുന്നു അന്ന് താൻ… !തന്നെ സംബന്ധിച്ചിടത്തോളം ഒരുപക്ഷേ, അതൊക്കെ തന്നെ ആയിരിക്കാം പ്രധാന പാഠങ്ങൾ. പിന്നിൽ നിന്നുമാണ് ഞാൻ പുറം ലോകത്തെ നോക്കികണ്ടിരുന്നത്.ഇപ്പോൾ ആ ജാലകം കൂടുതൽ തുറന്നിട്ടുണ്ട് അവിടെ നിന്നുകൊണ്ട് വിശാലമായ കണ്ണുകളിലൂടെ.. താൻ ലോകത്തെ നോക്കി കാണുകയാണ്…

ഭഗവദ്ഗീതയിൽ ഇങ്ങനെ പറയുന്നു..
“പൂക്കളെനോക്കൂ എത്ര,ഉദാരതയോടെയാണ് അവസുഗന്ധവും തേനും പരത്തുന്നത്..സ്നേഹം സൗജന്യമായിത്തന്നെ എല്ലാവർക്കും നൽകുന്നു… കർമ്മം പൂർത്തിയായികഴിഞ്ഞാൽ ശാന്തമായി അത് അടർന്നു വീഴുന്നു… പൂക്കളെപോലെ ആകാൻ…ശ്രമിക്കുക അതിന്റെ എല്ലാ ഗുണങ്ങളും സ്വായത്തം ആയില്ലെങ്കിൽ കൂടിയും.

🌺🌼🌺🌼🌺🌼🌺🌼🌺🌼🌺🌼🌺

ലോകത്ത്എ വിടെയെങ്കിലും ഒരു ക്രൈസ്തവ ദേവാലയം ശാസ്ത്ര ഗവേഷണങ്ങൾക്കായി വിട്ടുകൊടുത്തിട്ടുണ്ടെങ്കിൽ അത് ഇന്ത്യയിൽ മാത്ര
മാണ്.. ഇത് പകർന്നു നൽകുന്നത് മഹത്തായ ഒരു സന്ദേശമാണ്.. അത് ഇങ്ങനെയാണ്:” മതം പകർന്നേകുന്ന നന്മകൾ ആത്മീയ ശക്തി..ആക്കി മാറ്റി സമൂഹത്തെ രൂപാന്തരപ്പെടുത്തുന്നു.”
(P.109)
1962-ൽ Dr.വിക്രം സാരാഭായ്… ദക്ഷിണേന്ത്യയിൽ തുമ്പ എന്ന സ്ഥലത്ത്, I S R O… സ്ഥാപിച്ചു.. ആയിരക്കണക്കിന് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഗ്രാമമായിരുന്നു, അത്. പുരാതനവും അതിമനോഹരവുമായ ഒരു ക്രിസ്ത്യൻ
പള്ളിയും അവിടെയുണ്ടായിരുന്നു
‘ സെൻ മേരി മഗ്ദെലേന’ അവിടുത്തെ ഡോക്ടർ പീറ്റർ ബർണാഡ് പെരേര അത് സമ്മതിച്ചു.

വളരെ വലിയ ഒരു കുടുംബത്തിലെ10.. സഹോദരങ്ങളിൽ ഒരാളായാണ് താൻ ജനിച്ചത്.. മൂത്ത കുട്ടികളിൽ ഒരാളായിരുന്നു തന്റെ സഹോദരി സുഹ്റ. അനിയന്റെ നിഷ്കളങ്ക മായസ്വഭാവം ഏറെ ഇഷ്ടപ്പെട്ടിരുന്നു.. അവരുടേയും ഭർത്താവ് ജലാലുദ്ദീന്റെയും സ്നേഹവും കരുതലും എന്നും എന്നോടൊപ്പം ഉണ്ടായിരുന്നു. അറിവ് നേടാനുള്ള തന്റെ ജിജ്ഞാസയെ അവർ പ്രോത്സാഹിപ്പിച്ചിരുന്നു..

എന്റെ ജീവിതം അതിന്റെ വഴി തിരഞ്ഞെടുത്തു. രാമനാഥപുരത്തെ സ്കൂൾ പഠനം പൂർത്തിയാക്കി.. മദ്രാസിലെ എംഐടിയിൽ ചേർന്നു പഠിക്കാൻ… അവർ കാരണമായി.. സഹോദരിയുടെ മനക്കരുത്ത് അപ്പോഴാണ് തനിക്ക് മനസ്സിലായത്… തന്റെ അനിയന്റെ പഠനത്തിന്, ഒന്നും ഒരു തടസ്സമാവരുത് എന്ന് സുഹറ തന്റെ ഭർത്താവിനോട് പറഞ്ഞു…..

” ഈ മഹാഭൂവിൽ ഞാൻ ഒരു കിണറാണ്…
ഇതിൽ നിന്നും കോരി എടുക്കുന്നതിനു വേണ്ടി
ഈ ഭൂമിയിലെ ലക്ഷോപലക്ഷം യുവതീയുവാക്കളെ..
നോക്കിക്കൊണ്ടിരിക്കുന്നു.. കിണറ്റിൽ നിന്നുള്ള വെള്ളം എങ്ങും ചെന്നെത്തുന്നത് പോലെ.. ദൈവത്തിന്റെ അനന്തകൃപയും എങ്ങും പ്രസരിച്ചുകൊണ്ടേയിരിക്കുന്നു”..

“എനിക്ക് പുതിയ തലമുറയോട് ഒന്നേ പറയുവാനുള്ളൂ… പുസ്തകങ്ങളെ സുഹൃത്തുക്കൾ ആക്കുക. അവരായിരിക്കും എപ്പോഴും, നിങ്ങളുടെ സുഹൃത്തും വഴികാട്ടിയും”


ശ്രീ.. A P J യുടെ വാക്കുകൾ ഓർമിച്ചുകൊണ്ട്. നിർത്തട്ടെ… ഈ പുസ്തകം വായിച്ചിട്ടില്ലാത്തവർ.. തീർച്ചയായും വായിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്…
നിങ്ങളുടെ സ്വന്തം:-

Rethna Raju ✍️

Facebook Comments

COMMENTS

- Advertisment -

Most Popular

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: