17.1 C
New York
Thursday, August 11, 2022
Home Books 📖 പുസ്‌തകദർശനം📖തച്ചൻ്റെ മകൾ (കവിത)📱📱വിജയലക്ഷ്മി.📱📱

📖 പുസ്‌തകദർശനം📖തച്ചൻ്റെ മകൾ (കവിത)📱📱വിജയലക്ഷ്മി.📱📱

📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱 തയ്യാറാക്കിയത് - ബിനിയേശുദാസ്, അവതരണം: ബാലചന്ദ്രൻ ഇഷാര 📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱📱

1960 ൽഎറണാകുളത്ത് പെരുമ്പള്ളിയിൽ ജനിച്ചു.
തച്ചൻ്റെ മകൾ, മൃഗ ശിക്ഷകൻ, ഹിമ സമാധി, അന്ത്യ പ്രലോഭനം, മഴതൻ മറ്റേതോ മുഖം. എന്നിവയാണ് പ്രധാന കൃതികൾ. കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം, പി.കുഞ്ഞിരാമൻ നായർ പുരസ്ക്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
: വിജയലക്ഷ്മിയെ കൂടാതെ പെരുന്തച്ചൻ കവിതകൾ മറ്റു രണ്ണെണ്ണം കൂടിയുണ്ട്. ജി.ശങ്കരക്കുറിപ്പിൻ്റെ പെരുന്തച്ഛനും, വൈലോപ്പള്ളിയുടെ പെരുന്തച്ഛനും.
വിജയലക്ഷ്മിയുടെ കവിത തുടങ്ങുന്നത് ഇപ്രകാരമാണ്.

“ആയിരം ക്ഷേത്രഗോപുരങ്ങൾ താങ്ങു
മാ ഗംഭീരമാം ചിത്തം വണങ്ങി ഞാൻ
പോകയാണിന്നുളിപ്പെട്ടിയും മുഴ
ക്കോലുമായ് – വീതുളിക്കിരയായിടാ.

പെരുന്തച്ചൻ്റെ മകൾ അച്ഛനെ വിട്ട് യാത്രയാകുന്നു.
തച്ചൻ്റെ മകന് ഉണ്ടായ ദുരന്തം തനിക്കും സംഭവിക്കുമോ എന്ന് മകൾ ഭയക്കുന്നു.
അച്ഛനെക്കാളും മിടുക്കനായ മകനെ തച്ചൻ വീതുളി എറിഞ്ഞു കൊന്നു എന്നാണ് ഐതിഹ്യം.

വിശ്വകർമ്മാവിൻ്റെ വൈഭവം സ്വായത്തമാക്കിയിരിക്കുന്ന അച്ഛൻ, അങ്ങനെയുള്ള അച്ഛൻ്റെ കൈയ്യിൽ നിന്നും ലംബമായി വീഴുന്ന ഉളി ഒരു പക്ഷേ തൻ്റെ കഴുത്തും മുറിച്ചെന്ന് വരാം എന്നവൾ ചിന്തിക്കുന്നു.. മുത്തച്ഛനായ വരരുചിയുടെ വാക്കുകൾ ഓർത്തുകൊണ്ട് അവൾ യാത്രയിലേക്ക് “വായുള്ള കുട്ടിക്ക് ഈശ്വരൻ ഭക്ഷണം കൊടുത്തുകൊള്ളും”. ജീവിതയാത്രയിൽ ശില്പ സിദ്ധി കൊണ്ട് കാലം കഴിക്കാൻ പറ്റാതെ വന്നാലും വായ് തന്ന ഈശ്വരൻ അന്നവും തരുമെന്ന് അവൾ വിശ്വസിക്കുന്നു.
അതിനാൽ ആയിരം ക്ഷേത്രഗോപുരങ്ങൾക്ക് ശില്ലിയായ, ബ്രന്മാവിൻ്റെ വൈഭവം സ്വന്തമായി കിട്ടിയ, ആ മഹാനുഭാവനെ മനസ്സിൽ സ്മരിച്ച് ഉളിപ്പെട്ടിയും മുഴക്കോലുമെടുത്ത് മകൾ യാകുന്നു.

ഓർമ്മവച്ച നാൾ മുതൽ അച്ഛൻ്റെ ശിക്ഷണത്തിൻ കീഴിൽ ഒരു ഊമയെപ്പോലെ അവൾ കഴിഞ്ഞു. ചീകി വീണ മരച്ചീളുകൾ ചേർത്ത് കാടു തീർത്തു കളിച്ചു രസിച്ചു
താൻ ഒരു ശില്പിയായ് തീർന്നതെങ്ങനെയെന്ന് അവൾ സ്വയം വിലയിരുത്തുന്നു.

നീലമേഘത്തിൽ നിന്നും നീർത്തുള്ളി രൂപപ്പെടുന്ന പോലെ ഭൂമിയിലെ ചേറിൽ ഉറങ്ങിക്കിടന്ന വിത്തിൽ നിന്നും ഒരു വലിയ മരം വളർന്നു വരുംപോലെ, കോടി കോടി നക്ഷത്രങ്ങളിൽ നിന്നു ലോകമാകെ വെളിച്ചവും ജീവനുമുണ്ടാകുന്ന പോലെ ആണ് തന്നിൽ ശില്പി തൻ അഗ്നി വീണതും നീറിപ്പിടിച്ചതും എന്ന് അവൾ പറയുന്നു. തച്ചൻ്റെ മകൾ ശില്പിയായി മാറിയ ജൈവപരവും പൈതൃകവും ആയ അംശങ്ങളാണ് കവയിത്രി ഇവിടെ മനോഹരമായി അവതരിപ്പിക്കുന്നത്.
“ഓർമ്മ വെച്ച നാളച്ഛൻ്റെ ദീക്ഷയിൽ
ഊമയായ മനസ്സുകൊരുത്തു ഞാൻ
ചീകി വീണ മരച്ചീളുകൾ ചേർത്തു
കാടു തീർത്തു കളിച്ചു രസിച്ചു ഞാൻ.

നീലമേഘത്തിൽ നീർത്തുള്ളി, ഭൂമിയി
ച്ചേറിൽ സുപ്തമാം വിത്തിലോ മാമരം,
കോടി കോടി നക്ഷത്രങ്ങളിൽ നിന്നു
ലോകമാകെ വെളിച്ചവും ജീവനും,
അത്തരത്തിലാണെന്നിലും ശില്പിത
ന്നഗ്നി വീണതും നീറിപ്പിടിച്ചതും.

തുടരും…….

തയ്യാറാക്കിയത് – ബിനിയേശുദാസ്

Facebook Comments

COMMENTS

- Advertisment -

Most Popular

സൗദിയിൽ നാല് സാഹചര്യങ്ങളിൽ സ്പോൺസറുടെ അനുമതിയില്ലാതെ ഗാർഹിക തൊഴിലാളികൾക്ക് ഫൈനൽ എക്സിറ്റ് ലഭിക്കും

ഗാർഹിക തൊഴിലാളികൾക്ക് നാല് സാഹചര്യങ്ങളിൽ കഫീലിന്റെ അനുമതിയില്ലാതെ ഫൈനൽ എക്സിറ്റ് വിസ നേടുന്നതിനുള്ള സാഹചര്യങ്ങൾ സൗദി മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പുതിയ പരിഷ്ക്കരണത്തിൽ ഉൾപ്പെടുന്നു. പ്രസ്തുത നാല് സാഹചര്യങ്ങൾ താഴെ വിവരിക്കുന്നു. 1. തൊഴിലാളിയും തൊഴിലുടമയും...

സാൻഫ്രാൻസിസ്കോ ഒഐ സിസി യൂഎസ്എ : സ്വാതന്ത്ര്യദിനാഘോഷവും പ്രവർത്തനോത്ഘാടനവും-ഓഗസ്റ്റ്   14 ന്

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) യൂഎസ്‌എ സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്തും.     ഓഗസ്റ്റ്  14...

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: