17.1 C
New York
Thursday, August 11, 2022
Home Books 🌄🌄 പുസ്തകദർശനം 🌄🌄 വയലാർ രാമവർമ്മയുടെ പ്രശസ്തമായ ഖണ്ഡകാവ്യം..- " അയിഷ ".ഭാഗം -4.

🌄🌄 പുസ്തകദർശനം 🌄🌄 വയലാർ രാമവർമ്മയുടെ പ്രശസ്തമായ ഖണ്ഡകാവ്യം..- ” അയിഷ “.ഭാഗം -4.

തയ്യാറാക്കിയത് - ബിനിയേശുദാസ്✍

ഭാഗം -4.

തെരുവിൽ ഒരു വിരുന്നുകാരി കൂടി എത്തി.
മാസങ്ങൾ കഴിഞ്ഞു പോയ് എൻ്റെ ചിന്തയിൽ നിന്നു തന്നെ ആ കുസൃതിക്കുടുക്കയും വിസ്മൃതിയിലേക്ക് പോയി.

തെരുവിൽ കണ്ടിക്കാതെ
പച്ച മാംസം വിൽക്കപ്പെടുന്നവരുടെ ഇടയിലേക്ക് ഒരു വിരുന്നുകാരിയായി ഗർഭിണിയായ അയിഷയുമെത്തി.കൂട്ടുകാരികൾ അവളെ നോക്കി പറയും പെണ്ണേ നീ എളുപ്പം പ്രസവിച്ചോളൂ, എങ്കിൽ മാത്രമേ നിനക്കിവിടെ അംഗീകാരമുള്ളൂ..
അയിഷ ധനികനായ ഭർത്താവിൻ്റെ കുഞ്ഞിനെ തെരുവിൽ പ്രസവിക്കുന്നു വഴിയോരത്ത് ഉടുവസ്ത്രം മറയാക്കി പ്രസവപ്പുരയാക്കി അവൾ പ്രസവിച്ചു. കുഞ്ഞിനെ കണ്ടപാടെ കൂടെ നിന്ന കൂട്ടുകാരികളായ തെരുവു സ്ത്രീകൾ പൊന്തക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു കൊന്നുകളയുന്നു..

ഇവിടെ യഥാർത്ഥ ദാരിദ്ര്യത്തിൻ്റെ അവസ്ഥ എന്തും ചെയ്യാൻ മനുഷ്യനെ പ്രേരിപ്പിക്കുമെന്ന അവസ്ഥ കവി ചിത്രീകരിക്കുന്നു. തങ്ങളുടെ ജീവനോപാധിയായ മാംസം വില്പന തൊഴിലാക്കിയവർ അവരുടെ ലക്ഷ്യം തങ്ങളെ സമീപിക്കുന്നവരെ സന്തോഷിപ്പിക്കുക എന്നതും അതിലൂടെ തങ്ങളുട ദാരിദ്ര്യാവസ്ഥയെ മറികടക്കുക എന്നതു മാത്രമാണ് ചിന്ത.
അവിടെ നിയമവും കുഞ്ഞിൻ്റെ അവകാശങ്ങളുമൊക്കെ അവഗണിക്കപ്പെടുന്നു
: അന്തിയിലൊരു നാളിൽ
സ്നേഹിതന്മാരോടൊന്നിച്ച്
ഞാൻ നഗരത്തിരക്കിലൂടെ നടക്കുമ്പോൾ നല്ല തിരക്ക്., ആൾക്കൂട്ടം മനുഷ്യത്തിരക്ക്
വേലയില്ലൊന്നിനും കൂലിയുമില്ല പിന്നെ അലസമായി ഇങ്ങനെ കൂട്ടം കൂടി നിൽക്കാതെ എന്തു ചെയ്യും എന്നുള്ള ചിന്തയിൽ മുന്നോട്ട് പോയി നോക്കിയ അവിടെ ഒരു ചാക്കിൽ പൊതിഞ്ഞ ഒരു പൊതി കാണുന്നു. എന്താണെന്നറിയാനുള്ള ജിജ്ഞാസയിൽ നോക്കിയപ്പോൾ ഞെട്ടിപ്പോയി
“പട്ടികളന്നുച്ചയ്ക്ക് കടിച്ചു വലിച്ചുകൊണ്ട് വന്നിട്ടതാണത്രേ “
ഒരു പിഞ്ചു കുഞ്ഞിൻ്റെ ശവശരീരം.
കണ്ണുകൾ പുറത്തേയ്ക്ക് തള്ളി., കൈകൾ മാന്തിപ്പൊളിച്ച് ബീഭത്സമായ രൂപം ഒന്നേ നോക്കിയുള്ളൂ.
ആരാണ് ഈ പാതകം ചെയ്തതെന്ന ചിന്തയിൽ കവിയും കൂട്ടുകാരും പോകുന്ന
“അയിഷ ലോക്കപ്പിലായ്, അയിഷ ലോക്കപ്പിലായ് ഇന്നലെ
പട്ടണത്തിൽ പഠിക്കാൻ പോയി വന്ന കുട്ടികളിൽ നിന്ന് അയിഷ ലോക്കപ്പിലായ വിവരം ഏവരും അറിയുന്നു.

കവി അറിയാതെ ചോദിച്ചു പോയി, എന്തിനാണ് ആ പാവം പെൺകുട്ടിയെ പോലീസ് കൊണ്ടുപോയത്?
” പെറ്റ കുഞ്ഞിനെ ഞെക്കി ക്കൊല്ലുന്ന പാതകികളെ പിന്നെ പാലൂട്ടി വളർത്തണോ ” എന്ന മറു ചോദ്യമായി സമൂഹം.
പുത്തരിയല്ലീ നാട്ടിൽ മോഷണവും വ്യഭിചാരവും എന്ന വീക്ഷണത്തിലേക്ക് കവി എത്തിച്ചേരുന്നു വീക്ഷണങ്ങളുടെ കരുത്തു ചോരാതെയും താൻ ഉന്നയിക്കുവാനുദ്ദേശിക്കുന്ന സാമൂഹികാ സമത്വങ്ങൾക്കു നേരെയുള്ള ചാട്ടുളിയുടെ മൂർച്ച കുറയാതെയും എന്നാൽ പ്രമേയങ്ങളിലും ഭാഷയിലും സൗകുമാര്യം നിറച്ചും എത്തുന്നവയാണ് വയലാറിൻ്റെ കഥാഖ്യാനകാവ്യങ്ങൾ.
ബാല്യത്തിൽ തന്നെ വിവാഹിതയാവുകയും കൗമാരത്തിൽ ഗർഭിണിയായി മൊഴിചൊല്ലപ്പെട്ട് തെരുവിൽ പ്രസവിച്ച്, കുഞ്ഞിനെ കൊന്നു എന്ന ചെയ്യാത്ത കുറ്റത്തിന് അയിഷക്ക് ജയിലിൽ പോകേണ്ടി വന്നു.

അവിടെയും പരിരക്ഷിക്കപ്പെടേണ്ട നിയമപാലകരാൽ വീണ്ടും അയിഷ പീഡിപ്പിക്കപ്പെടുന്നു.
ജയിൽവാസം കഴിഞ്ഞ് അടുത്ത കുഞ്ഞിനെയും ഗർഭത്തിൽ പേറി അയിഷ എത്തുന്നു
അയിഷയെന്ന കൗമാരം കഴിയാത്ത പെൺകുട്ടി കലാപഭരിതമായ ജീവിതം കൊണ്ട് സമൂഹത്തെ വെല്ലുവിളിച്ചുതുടങ്ങുന്നു.
ഇത്തവണ താൻ പ്രസവിക്കുന്ന കുഞ്ഞിനെ പൊന്നുപോലെ നോക്കും എന്ന് അയിഷ ശപഥം ചെയ്യുന്നു.
” കാലണ കിട്ടില്ല തെണ്ടിയാൽ
കാലണ കിട്ടും കടക്കണ്ണൊന്ന നക്കിയാൽ “

പകൽ മാന്യത സൂക്ഷിക്കുമോരോ പ്രമാണിയും
രാത്രിയിൽ മുഖം മൂടി വലിച്ചെറിഞ്ഞു തെരുവിലെ പച്ച മാംസത്തിൻ സ്വാദു തിരയുന്നു “
സമൂഹത്തിലെ പുഴുക്കുത്തുകളെ തിരിച്ചറിയുകയും ശക്തമായ ഭാഷയിൽ അവരുടെ പ്രവൃത്തികളെ വിമർശിക്കുകയും ചെയ്യുന്നു കവി.

വീണ്ടും ഗ്രാമ പഞ്ചായത്താപ്പീസിൻ്റെ തിണ്ണയിൽ ഉടുവസ്തംമറപ്പുരയാക്കി വീണവൾ ഇഴഞ്ഞും നിരങ്ങിയും ചോരക്കുഞ്ഞിനെ പ്രസവിച്ചു.
കുഞ്ഞിൻ്റെ പൊക്കിൾക്കൊടി പതിയെ കടിച്ചു മുറിച്ചു ചോരക്കുഞ്ഞിനെ നെഞ്ചോട് ചേർത്തു അയിഷ.

തയ്യാറാക്കിയത് — ബിനി യേശുദാസൻ.

(തുടരും).

Facebook Comments

COMMENTS

- Advertisment -

Most Popular

സാൻഫ്രാൻസിസ്കോ ഒഐ സിസി യൂഎസ്എ : സ്വാതന്ത്ര്യദിനാഘോഷവും പ്രവർത്തനോത്ഘാടനവും-ഓഗസ്റ്റ്   14 ന്

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) യൂഎസ്‌എ സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്തും.     ഓഗസ്റ്റ്  14...

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...

ടെക്സസ് സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂർക്കെ

ക്ലിബേൺ( ടെക്സസ്): കഴിഞ്ഞ രണ്ടു ടേമായി ടെക്സസ്സിൽ ഗവർണ്ണറായി തുടരുന്ന ഗ്രേഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥിയായ ബെറ്റൊ ഒ.റൂർക്കെ അഭിപ്രായപ്പെട്ടു. ഗൺ വയലൻസ്, പവർ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: