17.1 C
New York
Thursday, September 23, 2021
Home Books 🌄🌄പുസ്തകദർശനം🌄🌄 – നീല മഷിപ്പേന – ഭാഗം-6

🌄🌄പുസ്തകദർശനം🌄🌄 – നീല മഷിപ്പേന – ഭാഗം-6

തയ്യാറാക്കിയത് - ബിനിയേശുദാസ്, അവതരണം: ബാലചന്ദ്രൻ ഇഷാര

ഭാഗം-6
======= : സ്വാതന്ത്ര്യം ഹനിക്കപ്പെട്ടു കഴിയുന്ന ഒരു ജനതയുടെ ജീവിത ചര്യകൾ തൻ്റെ നോവലിലൂടെ ചിത്രീകരിക്കുന്ന സമർയാസ് ബക്ക് തൻ്റെയും തൻ്റെ രാജ്യത്തിലെയും ജനങ്ങളുടെ ജീവിതമാണ് കഥാപാത്രമായ റീമ യിലൂടെ നമുക്ക് മുന്നിൽ എത്തിക്കുന്നത്.
റീമയുടെ കണ്ടെത്തലുകളിലൂടെ ഇനിയും നമുക്ക് സഞ്ചരിക്കാം..

മറികടക്കേണ്ട വഴി എന്ന ചിന്ത എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്നു.വളരെ ദൂരെ നിന്നായിരിക്കും നീണ്ടു കിടക്കുന്ന പാത ഞാൻ കാണുന്നത്. ഒരു പട്ടാളക്കാരൻ എൻ്റെ നേരേ നോക്കി നിൽക്കാൻ അലറുന്നു. എന്നാൽ എനിയ്ക്ക് തിരിച്ചു നടക്കാൻ കഴിയുമായിരുന്നില്ല. കാൽപാദങ്ങൾ എന്നെ മുന്നോട്ട് തന്നെ നയിക്കുകയാണ്. പട്ടാളക്കാരിലൊരാൾ ആകാശത്തേക്ക് വെടിയുതിർത്തു.അതോടെ എങ്ങും നിശ്ശബ്ദതയായി. അയാളുടെ അലർച്ച മാത്രം
” നിൽക്കടീ അവിടെ “.
എന്നാൽ ഞാൻ നിന്നില്ല.. പിറകിലേക്ക് തിരിഞ്ഞു നോക്കുന്നതുമില്ല.. ഒച്ചപ്പാടുകൾ കേൾക്കാനില്ലാ, ആകെയുള്ളത് വെടി ശബ്ദം മാത്രം. എന്നോട് നിൽക്കാൻ പറയുന്ന ഒച്ച ഇപ്പോഴും കേൾക്കാം. ഒപ്പം ആരോ കിതച്ചോടുന്ന ശബ്ദവും. അത് മറ്റാരുമായിരുന്നില്ല. ഉമ്മയുടെ തന്നെ ശബ്ദമായിരുന്നു.. എന്നിട്ടും ഞാൻ നടത്തം നിർത്തിയില്ല.’
വീണ്ടുമൊരു വെടി ശബ്ദം കൂടി മുഴങ്ങി. അതോടെ ഈ ലോകത്തിൻ്റെയാകെ ചലനം നിലച്ചതു പോലെ തോന്നി: ഇടയ്ക്ക് വീശിയടിക്കുന്ന ചുടുകാറ്റു പോലും ചലനമറ്റ നിലയിലാണ്.വാഹനങ്ങളിൽ നിന്നും പുറത്തേയ്ക്ക് നീണ്ട ശിരസ്സുകൾ എന്നെ തിരികെ പോരാൻ പ്രേരിപ്പിച്ചു കൊണ്ടേ ഇരുന്നു. ഇതിനിടയിൽ ഉമ്മ എൻ്റെ പേര് വിളിച്ചലറുന്നതും കേട്ടു.

എല്ലാവരും ഞാനൊരു ഭ്രാന്തിയായ പെൺകുട്ടിയായിരിക്കുമെന്ന് കരുതുമെന്നോർത്ത് നല്ല ദേഷ്യം വന്നു. പക്ഷേ ഞാൻ നാവനക്കാൻ ആഗ്രഹിക്കുകയാ അതിനായി ശ്രമിക്കുകയോ ചെയ്തിരുന്നില്ല.. എൻ്റെ നാവ് തൊണ്ടയിലെ ഏതോ ഭാഗവുമായി ചേർത്ത് ബന്ധിക്കപ്പെട്ടിരിക്കുന്നു.

ഞാൻ വാഹനങ്ങളെ മറികടന്ന് പോകുന്നതിനിടയിൽ വീണ്ടുമൊരു അലർച്ച കേട്ടു.വാഹനങ്ങൾ കുതിച്ചു വരുന്ന ശബ്ദവും വെടിയുതിർക്കുന്ന ഒച്ചയും.

പെട്ടെന്ന് ഉമ്മയുടെ കൈകൾ എൻ്റെ ദേഹത്ത് വന്നു പിടിക്കുന്നതായി തോന്നി.. ഒപ്പം വലത്തേ തോളിൽ വല്ലാത്തൊരു വേദനയും. ആ വേദന കാട്ടുതീ പോലെ ദേഹത്താകെ പടർന്നു പിടിച്ചു.
ഉമ്മയുടെ ഭാരം മുഴുവൻ എങ്ങനെയാണ് എൻ്റെ ‘ദേഹത്തിനു മുകളിൽ വന്ന് പതിച്ചതെന്ന് മനസ്സിലാകുന്നില്ല..
ഉമ്മ എന്തിനായിരിക്കും എൻ്റെ മുകളിൽ വന്നു വീണത്? ഞാൻ ചുട്ടുപഴുത്ത ടാറിട്ട റോഡിലേക്ക് കമിഴ്ന്നടിച്ചു വീണു പോയി.
വീണതോടെ ശരീരം ഒന്നനക്കാൻ പോലുമായില്ല. ഉമ്മയുടെ നിശ്വാസം എൻ്റെ ദേഹത്തു പതിച്ചു കൊണ്ടേയിരുന്നു.. എനിക്കാണെങ്കിൽ ഉമ്മയുടെ മുഖം കാണാനും കഴിയുന്നില്ല.. ഉമ്മയുടെ ശ്വാസോച്ഛ്വാസം നേരേ വന്നു പതിക്കുന്നത് എൻ്റെ ചെവികളിലാണ്.

ഞാൻ ഇപ്പോൾ മരിച്ചു പോകുമോ?
ഇനി അങ്ങനെ സംഭവിച്ചാലും ഈ ലോകത്തിന് യാതൊരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല..
ചുറ്റുമുള്ള സർവ്വതിനെയും തൊഴിച്ചെറിയണമെന്ന് മനസ്സ് കൊതിക്കുന്നു.. പട്ടാളക്കാരുടെ പൊടിപിടിച്ച ബൂട്ടുകളും വല്ലാത്ത അലർച്ചയുമാണ് എനിക്കു ചുറ്റും..

ടാറിട്ട റോഡിൽ ചേർന്നിരിക്കുന്ന മുഖം വല്ലാതെ പൊള്ളുന്നു. എനിക്കും ഉമ്മക്കും ചുറ്റും ആളുകൾ തടിച്ചുകൂടുന്നു.ഉമ്മ ഇപ്പോഴും എന്നെ ചേർത്തു പിടിച്ചിരിക്കുന്നു. ഉമ്മയുടെ കിതപ്പും ശരീരഭാരവും കൂടിക്കൊണ്ടിരിക്കുന്നു.. ഇതിനിടയിൽ രണ്ടു പട്ടാളക്കാർ വന്ന് ഉമ്മയെ എൻ്റെ ദേഹത്തു നിന്ന് അടർത്തി കൊണ്ടുപോയി.എന്നാൽ ഉമ്മയുടെ മുഖമൊന്ന് കാണാനായി ഞാൻ മുഖമുയർത്തിയതേ ഇല്ല. ചുണ്ടുകളിൽ മണൽത്തരികൾ പറ്റുന്നു.. കാൽമുട്ടുവരെയെത്തുന്ന ബൂട്ട് ധരിച്ചൊരു പട്ടാളക്കാരൻ എന്നെ പൊക്കിയെടുത്തു. വലിയ ഭാരമൊന്നുമില്ലാത്തതിനാൽ ഞാൻ വെറുതെ പൊങ്ങിക്കിടക്കുന്നതു പോലെയാണ് തോന്നിയത്. അതോടെ ഒന്നുറങ്ങണമെന്ന മോഹം മനസ്സിൽ നിറഞ്ഞു. ഇതിനിടയിൽ ഒരു സ്ത്രീയുടെ നിലവിളി കേട്ടു. എന്നാൽ ഉമ്മയുടെ ശബ്ദമായിരുന്നില്ല. ഞാൻ താഴേക്ക് പതിക്കുകയാണ്. എന്നാൽ ഈ വീഴ്ച തീർത്തും ആനന്ദകരമായിട്ടാണ് അനുഭവപ്പെട്ടത് ഊഞ്ഞാലിലിരുന്ന് പെട്ടെന്ന് ഉറങ്ങിപ്പോയാലുള്ള അവസ്ഥ.. തോളിൽ കടുത്ത വേദന തോന്നുന്നു. എന്നെ എടുത്തു കൊണ്ടു പോകുന്ന പട്ടാളക്കാരൻ്റെ നെഞ്ചിടിയ്ക്കുന്ന ശബ്ദം വ്യക്തമായി കേൾക്കാം..

പക്ഷേ ഉമ്മ കിതയ്ക്കുന്ന ശബ്ദമാകട്ടെ ഇപ്പോഴുമു കാതുകളിൽ വന്ന ലച്ചു കൊണ്ടിരിക്കുന്നു.. പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.

ആ മയക്കത്തിൽ നിന്നുണരുമ്പോഴേക്കും എൻ്റെ ഉമ്മ എന്നെന്നേക്കുമായി അപ്രത്യക്ഷയായി കഴിഞ്ഞിരുന്നു. ഒപ്പം ആ ചെക്ക് പോസ്റ്റ് മറികടക്കുകയും ചെയ്തു. ഏതാനും മിനിറ്റുകൾക്ക് മുമ്പാണ് ബോധം തെളിഞ്ഞത്. കൈകൾ ബന്ധിച്ച് നിവർന്നു കിടക്കുകയാണ്.ഇവിടെ ഞാൻ കണ്ണു തുറന്നപ്പോൾ കണ്ട കാഴ്ച വളരെയേറെ ഇഷ്ടമുള്ള ഒരു കാഴ്ചയായിരുന്നു.. എൻ്റെ പ്രിയപ്പെട്ട പുസ്തകമായ “ദി ലിറ്റിൽ പ്രിൻസിലെ “
ആനയെ വിഴുങ്ങുന്ന സർപ്പത്തിൻ്റെ ചിത്രം.
കിടന്ന ഇടത്തിൽ നിന്നും ഞാൻ ഒന്ന് തലയുയർത്തി നോക്കി..
ജനാലയിലൂടെ പ്രകാശം കടന്നു വരുന്നുണ്ട്. എന്നാൽ യാതൊരു ശബ്ദവും കേൾക്കാനില്ല. എൻ്റെ തലയ്ക്കൽ പ്രതിമ കണ്ടക്കേ ഇരിക്കുന്ന ഒരു നഴ്സ് എൻ്റെ കണ്ണുകളിലേക്ക് തന്നെ ഉറ്റുനോക്കുന്നു. നാവൊന്ന നക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വലതു കൈബന്ധിച്ച നിലയിലാണ്.. മറുകൈയ്യാകട്ടെ തോളും നെഞ്ചും വരെയുള്ള ഭാഗവും നേർത്ത തുണികൊണ്ട് ചുറ്റിക്കെട്ടിയിരിക്കുന്നു. ലോഹ വളയം കൊണ്ട് വലതു കൈ കിടക്കയോട് ചേർന്നുള്ള തുണിലേക്ക് ബന്ധിച്ചിരിക്കുന്നു.
എന്താണ് സംഭവിച്ചത് എന്ന് മനസ്സിലായില്ല.
നഴ്സ് എനിക്കരികിലേക്ക് വന്നു. എൻ്റെ കണ്ണുകളിലേക്ക് നോക്കി അവർ ധൃതിയിൽ എന്തൊക്കെയോ ചോദിച്ചു.തിരികെ നോക്കിയതല്ലാതെ മറുപടിയൊന്നും റീമയുടെ ഭാഗത്തു നിന്നുണ്ടായില്ല.. തടിയനായൊരു പട്ടാളക്കാരൻ കൂടി അവിടേക്കു വന്നു. അയാൾ ധൃതിയിൽ റീമയുടെ നേർക്ക് നോക്കി.
ആളുമാറിയതറിയാതെ തങ്ങളുടെ വെടിയേറ്റ് ഉമ്മ മരിച്ചെന്ന് അയാൾ പറഞ്ഞു.
സഹോദരൻ വന്ന് എന്നെ കൂട്ടിക്കൊണ്ടുപോകാൻ കാത്തിരിക്കുകയാണത്രേ
(തുടരും)

തയ്യാറാക്കിയത് – ബിനിയേശുദാസ്, അവതരണം: ബാലചന്ദ്രൻ ഇഷാര

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി സോക്കര്‍ ലീഗ് ടൂര്‍ണ്ണമെന്റ് നവംബര്‍ രണ്ടിന് വിര്‍ജീനിയയില്‍

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡി സി മെട്രോപോളിറ്റന്‍ ഏരിയയിലെ മലയാളി സോക്കര്‍ പ്രേമികളുടെ സംഘടനയായ മലയാളി സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 2021 എംഎസ്എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റ് നവംബര്‍  2 നു വിര്‍ജീനിയയില്‍ വച്ച്...

കേരള പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫൈനൽ സെപ്റ്റംബർ 25ന്

ഡാളസ്: കേരള പ്രീമിയർ ക്രിക്കറ്റ്  ലീഗ് ഫൈനൽ മത്സരം സെപ്റ്റംബർ 25,  ശനിയാഴ്ച  6 മണിക്ക് ഗാർലാൻഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. വിൻസെന്റ് ജോണിക്കുട്ടി നയിക്കുന്ന കേരള ടൈറ്റാനിക്കും , അലൈൻ...

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...

കോന്നിയില്‍ അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി :ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവര്‍ത്തന...
WP2Social Auto Publish Powered By : XYZScripts.com
error: