17.1 C
New York
Friday, September 17, 2021
Home Books 🌄🌄പുസ്തകദർശനം🌄🌄 – നീല മഷിപ്പേന – ഭാഗം-5

🌄🌄പുസ്തകദർശനം🌄🌄 – നീല മഷിപ്പേന – ഭാഗം-5

തയ്യാറാക്കിയത് - ബിനിയേശുദാസ്, അവതരണം: ബാലചന്ദ്രൻ ഇഷാര

റീമയ്ക്ക് അപരിചിതരോട് സംസാരിക്കാനുള്ള അനുവാദമില്ലായിരുന്നു. തനിയ്ക്ക് ഭ്രാന്താണെന്നാണ് ഉമ്മ മറ്റുള്ളവരോട് പറഞ്ഞിരുന്നത്. പച്ചക്കറികൾ വീട്ടിലെത്തിച്ചു തരികയും പിന്നീട് വൃത്തിയാക്കിയ അവ തിരികെ കൊണ്ടു പോയിരുന്നതുമായ ചെറുപ്പക്കാരനെ താൻ വളരെ താപ്പര്യത്തോടു കൂടിയായിരുന്നു കാത്തിരുന്നിട്ടുള്ളത്. അവൻ്റെ കണ്ണുകളുടെ നിറം പോലും തനിക്കോർമ്മയുണ്ട്. നല്ല തെളിച്ചമായിരുന്നു അവൻ്റെ കണ്ണുകൾക്ക്. റീമയ്ക്ക് ഭ്രാന്തില്ല എന്ന കാര്യം തനിക്കറിയാമെന്ന് അവൻ റീമയോട് പറയുമായിരുന്നു. വലിയ സഞ്ചികളിൽ പച്ചക്കറി നിറയ്ക്കാൻ താനും കൂടുമായിരുന്നു.എന്നാൽ ഒരു ദിവസം അവൻ പിന്നെ വരാതായി. പിന്നീടവനെ കണ്ടിട്ടേയില്ല. പിന്നീട് പച്ചക്കറികൾ അടങ്ങിയ സഞ്ചി കൊണ്ടുവരുന്ന ജോലി ഉമ്മ തന്നെ ഏറ്റെടുത്തു സഹോദരൻ വൈകുന്നേരം കൂടുതൽ നേരത്തേ വീട്ടിൽ വന്നു തുടങ്ങി..
പിന്നീട് ഉമ്മ കമ്പിളിയിലുണ്ടാക്കുന്ന കുപ്പായങ്ങൾ കൊണ്ടുവരാൻ തുടങ്ങി.അവ തലയണകളാക്കി മാറ്റാനായിരുന്നു. പിന്നീടുള്ള ഉമ്മയുടെ തീരുമാനം തൻ്റെ അസാന്നിധുത്തിൽ താൻ ടെലിവിഷൻ കാണരുതെന്നായിരുന്നു. താൻ ഒന്നും മിണ്ടാതെ നിശ്ശബ്ദമായി ഇരുന്നതേയുള്ളൂ. ഉമ്മ ജോലി കഴിഞ്ഞ് വന്നാൽ, അറബി മൊഴിമാറ്റം നടത്തിയ തുർക്കി ടെലിവിഷൻ പരിപാടികൾ കാണാൻ അനുവദിച്ചിരുന്നു.മനപ്പാഠമാക്കിയിരുന്ന പുസ്തകങ്ങളും മറ്റും റീമ വീണ്ടും വായിക്കാൻ തുടങ്ങി. അക്ഷരങ്ങൾ ശരിക്കും റീമയെ അതിശയിപ്പിച്ചു കൊണ്ടിരുന്നു..

പച്ചക്കറി കൊണ്ടു വന്നിരുന്ന ചെറുപ്പക്കാരൻ അപ്രത്യക്ഷനാകാൻ ഇടയായ സംഭവത്തിനു ശേഷം റീമ ഉമ്മയുടെ കണ്ണുകളിലേക്ക് നോക്കാതെ ആയി. വീട്ടിൽ നിന്നും പുറത്തിറങ്ങാതായി. : കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ താൻ പുറം ലോകം കണ്ടത് മാഡം സുആദിനെ സന്ദർശിക്കാനായി ഇപ്പോൾ പുറത്തിറങ്ങിയപ്പോൾ മാത്രമായിരുന്നു.പുറത്തിറങ്ങിയതും ഉമ്മ പേടിയോടെ തൻ്റെ കൈയിൽ പിടിമുറുക്കിയിരുന്നു.. യാത്രയുടെ തലേ രാത്രിയിൽ യുദ്ധവിമാനങ്ങളുടെ അലർച്ചയും സ്ഫോടന ശബ്ദങ്ങളും കാരണം ഉമ്മ തീരെ ഉറങ്ങിയില്ല..

റീമ ഉണർന്നു നോക്കുമ്പോഴെല്ലാം അവർ കിടക്കയിൽ എഴുന്നേറ്റിരിക്കുന്ന കാഴ്ചയാണ് കണ്ടത്. നിലാവെളിച്ചത്തിൽ അവരുടെ തുറന്നിരിക്കുന്ന കണ്ണുകളിലെ കൃഷ്ണമണിയിലേക്ക് നോക്കിയപ്പോൾ അവയ്ക്കൊരു ചലനവുമില്ലെന്ന് തോന്നി ദിവസങ്ങളോരോന്ന് കഴിയുംതോറും ഉമ്മ ആകെ ശോഷിച്ചുകൊണ്ടിരിക്കുകയാണ്. ചിലപ്പോഴൊക്കെ പുകവലിക്കാനും തുടങ്ങി.തങ്ങളുടെ ജീവിതം തന്നെ മാറിപ്പോയി. സഹോദരനിലുണ്ടായ മാറ്റവും മനസ്സിലാകുന്നതിനും അപ്പുറമായിരുന്നു. പഠനം അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ട് ഉമ്മയും സഹോദരനും തമ്മിൽ വഴക്കിട്ടിരുന്നു.. ഉമ്മ അവനെ അടിച്ചു.അതോടെ കുറ ദിവസത്തേയ്ക്ക് അവൻ വീട്ടിൽ വന്നില്ല. പിന്നീട് തിരിച്ചു വന്ന സഹോദരൻ കണ്ട കാഴ്ച രോഗിയായി മാറിയിരിക്കുന്ന ഉമ്മയെയാണ്. റീമ ധരിച്ചിരുന്ന വസ്ത്രങ്ങളിൽ തന്നെ മൂത്രമൊഴിക്കാനും പനിപിടിച്ച് കിടക്കാനും തുടങ്ങി. ഉമ്മ ആർത്തിയോടെ പുകവലി തുടർന്നു.
[02/06, 4:ഞങ്ങൾ അവസാനത്തെ ചെക് പോസ്റ്റിലേക്ക് വളരെ സാവധാനം നീങ്ങുകകയാണ്.. മാഡം സുആദിൻ്റെ വീട്ടിൽ ഒരു പകൽ ചെലവഴിക്കണമെങ്കിൽ ഈ നീണ്ട പാത പിന്നിടേ തീരുവെന്ന് മനസ്സ് പറയാൻ തുടങ്ങി. മാഡം സുആദിൻ്റെ വീട്ടിലേക്ക് എത്തുംമുൻപ് ഉള്ള ചെക് പോസ്റ്റിലെ പട്ടാളക്കാർക്കു മുന്നിൽ ബസ് നിന്നു.ബസിൽ നിന്നിറങ്ങി ” കാൽനടയായി “മാഡത്തിൻ്റെ വീട്ടിലേക്ക് പോകാമെന്ന് ഉമ്മ പറയുന്നത് കേട്ടതും റീമ പുഞ്ചിരിച്ചു അതോടെ തൻ്റെ ലോകമാകെ മാറിയതു പോലെ. ഇതൊരു ഭാഗ്യ ദിനം തന്നെയായിരിക്കും. താൻ നടക്കാൻ പോകുന്നു.പുറത്തെ ശബ്ദങ്ങൾ തീർത്തും നമ്മെ പേടിപ്പിക്കും ആകാശത്ത് ചുറ്റിപ്പറക്കുന്ന യുദ്ധവിമാനങ്ങളുടെ അലർച്ചയാണെങ്ങും. ഒപ്പം ദൂരെ നിന്ന് മുഴങ്ങുന്ന സ്ഫോടനശബ്ദങ്ങളും.എന്നാൽ ഇതൊന്നും ശ്രദ്ധിക്കാത്ത മട്ടിൽ ഇരിക്കുകയാണ് യാണ് യാത്രക്കാർ.

കഴിഞ്ഞ ചെക് പോസ്റ്റിലെ ചെറുപ്പക്കാരൻ്റെ കാര്യത്തിൽ സംഭവിച്ചതു പോലെ തങ്ങളെ ആരെയെങ്കിലും പുറത്തിറക്കാൻ പ്രേരിപ്പിക്കുന്ന ഒരു വസ്തുവും കണ്ടെടുക്കാൻ ഈ ചെക്പോസ്റ്റിലെ പരിശോധകരായ പട്ടാളക്കാർക്ക് സാധിച്ചില്ല. അതിനിടയിൽ തിരിച്ചറിയൽ കാർഡ് പരിശോധിക്കുകയായിരുന്ന പട്ടാളക്കാരൻ പെട്ടെന്ന് കൈ നീട്ടി തങ്ങളുടെ പിറകിലെ സീറ്റിലിരുന്ന ചെറുപ്പക്കാരൻ്റെ ചെകിടത്തടിച്ചത്.
” പുറത്തേക്കിറങ്ങടാ മൃഗമേ “.
പുറത്തേയ്ക്ക് തള്ളിയിറക്കുന്നതിനിടയിൽ ആ ചെറുപ്പക്കാരൻ ഉമ്മയുടെ മടിയിലേക്ക് ഇടറി വീണു .ഉമ്മ ഒച്ചവച്ചതേയില്ല. പട്ടാളക്കാരൻ അയാളെ പിടിച്ചു വലിച്ച് നിലത്തേയ്ക്ക് തള്ളിയിട്ടു. നിലത്തു വീണ ചെറുപ്പക്കാരനെ തൊഴിക്കാൻ തുടങ്ങി. മറ്റൊരു പട്ടാളക്കാരൻ ഉറക്കെ അലറി
“ഈ നായിൻ്റെ മോൻ ജൂബറിലുള്ളവനാണ് “.
ദമാസ്ക്കസിലെ അബ്ബാസി സ്ക്വയറിൽ നിന്നും വളരെയകലെയല്ലാത്ത ഒരു പ്രദേശമാണ് ജൂബർ.

സർക്കാർ നിയന്ത്രിത സൈന്യം വളഞ്ഞിരിക്കുന്ന പ്രദേശമാണ് അവിടം. നിരന്തരം സ്ഫോടനം നടക്കുന്ന അവിടെ താമസിക്കുന്നവരിൽ വൃത്തികെട്ട ധാരാളം മനുഷ്യരുണ്ടത്രേ..
ഒന്നനങ്ങിയാൽ തൻ്റെ കഥയും കഴിയും. എന്നാൽ ഭയമൊന്നും തോന്നിയില്ല നിലവിളിക്കുകയോ കരയുകയോ ചെയ്തില്ല. പക്ഷേ ചൂട് മൂത്രം സീറ്റിനടിയിലേക്ക് വീഴാൻ തുടങ്ങിയത് ഉമ്മയുടെ ശ്രദ്ധയിൽ പെട്ടു.. ഉമ്മ റീമയെ അണച്ചുപിടിച്ചു കൈകളിലെ പിടിമുറുക്കി.. ഇതിനിടയിൽ ഉമ്മയെ ഏതോ ഒരു കൈ പിടിച്ചു വലിക്കാൻ തുടങ്ങി. ഒന്നിലേറെ കൈകൾ ഉമ്മയുടെ നേർക്ക് നീണ്ടു വരുന്നത് കണ്ടു.ഉമ്മ താഴേക്ക് വഴുതി വീണു. പട്ടാളക്കാർക്കൊപ്പം നിന്നവരിൽ ഒരാൾ ദേഹത്ത് പിടിച്ചില്ലായിരുന്നുവെങ്കിൽ അവർ നിലത്തേക്ക് വീണേ നേ.ഉമ്മയുടെ കൈയ്യും റീമയുടെ കൈയും ചേർത്ത് വച്ചിരുന്ന കെട്ട് പിടിച്ചു വലിക്കുന്നതിനിടയിൽ അഴിഞ്ഞു പോയിരുന്നു.. ഉമ്മ ഭീതിയോടെ റീമയെ തന്നെ നോക്കി. റീമ നിലത്ത് അനങ്ങാതെ ഇരിക്കുന്നതു കണ്ടതും തൻ്റെ നേർക്ക് വിരൽ ചൂണ്ടി ഉമ്മ ഉച്ചത്തിൽ നിലവിളിച്ചു..
ഇവിടെ എന്താണ് സംഭവിച്ചത് എന്ന് ഊഹിക്കാനാകുമോ?
വേണമെങ്കിൽ ആ നിമിഷങ്ങളൊന്നു സങ്കല്പിച്ചു നോക്കു.താൻ പിടികിട്ടാപുള്ളികളുടെ പട്ടികയിൽ വരുന്നയാളേ അല്ലെന്ന് പട്ടാളക്കാരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ് ഉമ്മ.
ബാക്കിയുള്ള യാത്രക്കാരും ബസിൽ നിന്ന് പുറത്തേക്കിറക്കപ്പെട്ടു..
റീമ ഭീതിയോടെ ചുറ്റും നോക്കാൻ തുടങ്ങി. അപ്പോൾ വീണ്ടും ചൂടുള്ള മൂത്രം താഴേയ്ക് ഒഴുകാൻ തുടങ്ങി.
അതോടെ റീമ നടക്കാൻ തുടങ്ങി. തിരിഞ്ഞു നോക്കിയതേ ഇല്ല.നടന്നു കൊണ്ടേയിരുന്നു. മുന്നോട്ട് തന്നെ നടത്തം തുടർന്നു.

(തുടരും)

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com