17.1 C
New York
Thursday, September 23, 2021
Home Books 🌄🌄പുസ്തകദർശനം🌄🌄 – നീല മഷിപ്പേന – ഭാഗം-4

🌄🌄പുസ്തകദർശനം🌄🌄 – നീല മഷിപ്പേന – ഭാഗം-4

തയ്യാറാക്കിയത് - ബിനിയേശുദാസ്, അവതരണം: ബാലചന്ദ്രൻ ഇഷാര

പുറത്തെ ഒച്ചപ്പാടുകൾ അല്ലാതെ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. ഏതായാലും ഇതൊന്നും എൻ്റെ സന്തോഷത്തെ കൊടുത്താൻ പോകുന്നില്ല.
ഞാൻ സ്ഥടികഗോളത്തിനുള്ളിലെ വെള്ളിനക്ഷത്രത്തെ നോക്കിക്കൊണ്ടിരിക്കുകയാണ്. പുറത്തെ നിലവിളി ശബ്ദം ശക്തമായി. ഒരു സ്ത്രീ ആർത്തട്ടഹസിച്ചു കൊണ്ട് തലമുടി വലിച്ചു പറിക്കുന്നു.. എതിർവശത്തായി സൈനീക യൂണിഫോം ധരിച്ച രണ്ടു പേരും സാദാ വസ്ത്രം ധരിച്ച രണ്ടു പേരും. എല്ലാവരുടെയും കയ്യിൽ കൂറ്റൻ ആയുധങ്ങൾ. കടും ചാരനിറമുള്ളവ. രണ്ടു പുരുഷന്മാരുടെ പാദങ്ങൾക്കരികിൽ കുത്തിയിരുന്ന് നിലവിളിക്കുകയാണ് ആ സ്ത്രീ.മറ്റ് രണ്ടാളുകൾ ചേർന്ന് ഒരു ചെറുപ്പക്കാരൻ്റെ കോട്ടൻ ജാക്കറ്റ് ഊരി അയാളുടെ തലയിൽ ചുറ്റിപിടിക്കുന്നു.. കൈയിലിരുന്ന തോക്കിൻ്റെ പാത്തി കൊണ്ട് അവരിലൊരാൾ ചെറുപ്പക്കാരനെ ഇടിക്കൻ തുടങ്ങി..

ജീവിതത്തിൽ ആദ്യമായ ട്ടാ ഞങ്ങൾ ഇങ്ങനെയൊരു കാഴ്ച കാണുന്നത്
നിശ്ശബ്ദരായി ഞങ്ങൾ ആ ദയനീയ കാഴ്ച കണ്ടു നിലത്ത് വീണു കിടക്കുന്ന മെലിഞ്ഞ ചെറുപ്പക്കാരൻ പട്ടാളക്കാരുടെ കാലടികളിൽ പെട്ടു പോയ പന്ത് കണക്കെ ആയി മാറിയിരിക്കുന്നു. അയാൾ ഒച്ചത്തിൽ നിലവിളിക്കുന്നുണ്ടായിരുന്നു. കൂടെ ഉണ്ടായിരുന്ന സ്ത്രീബോധംകെട്ട് നിലത്തു വീണു.ഇതു കണ്ട് കുറച്ചു സ്ത്രീകൾ മുന്നോട്ട് വന്ന് ചെറുപ്പക്കാരനെ മർദ്ദിക്കുന്നതൊന്ന് നിർത്താമോ എന്ന് അപേക്ഷിച്ചു. എന്നാൽ അതൊന്നും കേൾക്കാതെ പട്ടാളക്കാർ അയാളെ വലിച്ചിഴച്ചു തുടങ്ങി.
ചെറുപ്പക്കാരൻ്റെ ശിരസ്സ് തൂങ്ങി കിടക്കുകയാണ്. കണ്ണുകൾ അടച്ചു തുറക്കുന്നു. ഒന്നും മിണ്ടുന്നില്ല. വേറേ രണ്ടാളുകൾ വന്ന് അയാളെ എടുത്തു കൊണ്ടുപോകാൻ ശ്രമിക്കുന്നു. രണ്ടാളുകൾ കൈയ്യിലും രണ്ടാളുകൾ കാലിലും പിടിച്ചിരിക്കുന്നു.

അടുത്തുള്ള വാഹനത്തിൻ്റെ ഡിക്കി തുറന്ന ശേഷം അവർ ചെറുപ്പക്കാരനെ അതിനുള്ളിലേക്ക് വലിച്ചെറിഞ്ഞു.. അയാളുടെ ഉറക്കെയുള്ള നിലവിളി കേൾക്കുന്നതിനിടയിൽ അവർ ഡിക്കി വലിച്ചടച്ചു. വിചിത്രമായ മറ്റെന്തോ ശബ്ദം കൂടി കേട്ടു.

സിവിലിയൻ വസ്ത്രം ധരിച്ച ഒരു തടിയനായ മനുഷ്യൻ ചെറുപ്പക്കാരൻ്റെ തിരിച്ചറിയൽ കാർഡിൽ നോക്കി അലറുന്നു. പിന്നീടയാളും കൂട്ടരും വാഹനത്തിൽ കയറി എങ്ങോട്ടോ ഓടിച്ചു പോയി.
ശ്വാസമടക്കിപ്പിടിച്ചിരിക്കയാണ് എല്ലാവരും. ഒരു മണിക്കൂർ കഴിഞ്ഞിട്ടായിരുന്നു ചെക് പോസ്റ്റിലെ റീമയുടെ ബസിൻ്റെ ഊഴം

ഉമ്മ റീമയോട് പേടിക്കേണ്ട മോളേ എന്നു പറഞ്ഞു കൊണ്ടിരുന്നു. റീമയ്ക്ക് ശരിക്കും പേടിയൊന്നും തോന്നിയിരുന്നില്ല. മുന്നിൽ തെളിഞ്ഞ കാഴ്ചകൾ കണ്ണുകളിലൂടെ ഒപ്പിയെടുക്കാൻ ശ്രമിക്കുകയായിരുന്നു റീമ.
ബസിനുള്ളിലേക്ക് ഒരു പട്ടാളക്കാരൻ കയറി വന്നു .റീമ അയാളെ നോക്കി ചിരിച്ചു അയാളും പുഞ്ചിരിച്ചു. എന്നാൽ റീമ തല കുലുക്കുന്നതു കണ്ടപ്പോൾ അയാൾ ഒച്ചവച്ചു..താനൊരു മാനസീക രേഗിയായ കുട്ടിയാണെന്ന് ഉമ്മ അയാളോട് പറഞ്ഞു.. തിരിച്ചറിയൽ കാർഡുകൾ വാങ്ങിച്ച് പേരുകൾ കൃത്യമായി വായിച്ചറിഞ്ഞു.ജനാലയിലൂടെ ബസിന് പുറത്തേക്ക് ചാടാനായെങ്കിലെന്ന് റീമയുടെ മനസ്സ് കൊതിച്ചു..

എന്നാൽ അതിനു പകരം റീമ നാവ് വായിൽ നിന്ന് പുറത്തേക്കിട്ടു.നാവ് പുറത്തേക്കിട്ടതും ഉമ്മ തൻ്റെ വായ പൊത്തിപ്പിടിച്ചു അതോടെ റീമ ഒച്ച വയ്ക്കാൻ തുടങ്ങി. പട്ടാളക്കാരൻ തൻ്റെ കയ്യിലിരുന്ന തോക്കിൻ്റെ കുഴൽ തങ്ങൾക്കു നേരേ ചൂണ്ടിയതു കണ്ടപ്പോൾ വല്ലാത്ത ഭയം തോന്നി. അയാൾക്കൊപ്പം വന്ന പട്ടാളക്കരൻ ഞങ്ങളെ വെറുതെ വിടാനും മാന്യമായി പെരുമാറാനും ആവശ്യപ്പെട്ടു.. പിന്നീടയാൾ ഞങ്ങളുടെ ബസിന് കടന്നു പോകാനുള്ള അനുവാദം തന്നു..

രണ്ടാമത്തെ ചെക് പോസ്റ്റിലേക്കുള്ള യാത്രയിലാണ് റോഡിലൂടെ നീങ്ങുന്ന യുദ്ധടാങ്ക് കാണാനിടയായത്. റീമ ആദ്യമായിട്ടായിരുന്നു ടാങ്ക് കാണുന്നതെങ്കിലും എല്ലാം സാധാരണ നടക്കുന്നതു പോലെയാണ് ആളുകളൊക്കെ കണ്ടിരിക്കുന്നത്.. താൻ അവസാനമായി പുറത്തിറങ്ങിയത് രണ്ടു വർഷം മുൻപായിരുന്നു എന്ന് റീമ ഓർത്തെടുത്തു.ഉമ്മയ്ക്കൊപ്പം തനാബുൽ ചന്തയിലേക്ക് പോയത് റീമ ഓർത്തു.ഈ ചന്തയെ അലസന്മാരുടെ ചന്തയെന്നാണ് ആളുകൾ വിളിച്ചിരുന്നത്.. പാചകം ചെയ്യാൻ പാകത്തിന് വൃത്തിയാക്കിയ പച്ചക്കറികൾ ഉമ്മ ഇന്ന ചന്തയിൽ കൊണ്ടുവന്ന് വില്ലനക്കാർക്ക് നൽകുമായിരുന്നു. അതിൽ നിന്ന് കിട്ടുന്ന വരുമാനമുപയോഗിച്ചാണ് സഹോദരന് ദമാസ്ക്കസ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ വേണ്ട ചെലവുകൾക്ക് പണം കണ്ടെത്തിയിരുന്നത്.

സമ്മർ സ്ക്വാഷും ഉരുളക്കിഴങ്ങും വഴുതനയും പാഴ്സലി ഇലകളും കാരറ്റുമൊക്കെ പാചകം ചെയ്യാൻ പരുവത്തിന് വൃത്തിയാക്കിയെടുക്കും. പട്ടാണിപ്പയറും ഇതുപോലെ വൃത്തിയാക്കും. ഇതിനിടയിൽ കുറച്ച് കഴിക്കും, കുറച്ചെണ്ണം ഒളിപ്പിച്ചു വയ്ക്കും. കുറച്ചെണ്ണ മുപയോഗിച്ച് വളയുണ്ടാക്കും. ലിപ്സ്റ്റിക് ഉപയോഗിച്ച് നിറം നൽകും. അങ്ങനെ ഒരു ദിവസം കിടക്കയ്ക്ക് അരികിൽ ഇരുന്ന തടിപ്പെട്ടിക്കടിയിൽ നിന്ന് പുഴുക്കൾ ഇഴഞ്ഞു വരുന്നത് ഉമ്മയുടെ കണ്ണിൽപ്പെട്ടു.ഉമ്മ സാധനങ്ങൾ മാറ്റി നോക്കിയപ്പോൾ കണ്ടത് പയറുകൾ ഉപയോഗിച്ച് ഉണ്ടാക്കിയ ചുവന്ന വളകൾ അഴുകി കറുത്ത പുഴുവരിച്ച കാഴ്ചയായിരുന്നു.. പെട്ടിയിൽ പുഴുക്കളെ കണ്ട് ഉമ്മറീമയെ അടിക്കാൻ തുടങ്ങി. ബോധം കെടുന്നതു വരെ ഉമ്മ അടിച്ചു.പിന്നെ പൊട്ടിക്കരഞ്ഞുകൊണ്ട് ഉമ്മ തൻ്റെ വിധിയേയും അനുഭവിച്ചുകൊണ്ടിരിക്കുന്ന ജീവിതയാതനകളെയും പഴിക്കാൻ തുടങ്ങി.

തുടരും…

തയ്യാറാക്കിയത് – ബിനിയേശുദാസ്, അവതരണം: ബാലചന്ദ്രൻ ഇഷാര

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കൊവിഡ് മുക്തി നേടിയ ശേഷം ബ്ലാക്ക് ഫംഗസ് ബാധയേറ്റ് കേരളത്തില്‍ ഒരു മരണം കൂടി.

മലപ്പുറം വണ്ടൂര്‍ സ്വദേശി അഹമ്മദ് കുട്ടി എന്ന എഴുപത്തിയഞ്ചുകാരനാണ് കോഴിക്കോട് മെഡി. കോളേജില്‍ വച്ച് മരിച്ചത്. ഇതോടെ നാല് മാസത്തിനകം ബ്ലാക്ക് ഫംഗസ് ബാധ മൂലം മരിക്കുന്നവരുടെ എണ്ണം കേരളത്തില്‍ പത്ത് ആയി....

ആശിഷ് വസിറാണിയെ ഡിഫൻസ് ഡെപ്യൂട്ടി അണ്ടർ സെക്രട്ടറിയായി നോമിനേറ്റു ചെയ്തു.

വാഷിംഗ്ടൺ: ഇന്ത്യൻ അമേരിക്കൻ ആശിഷ് വസിറാണിയെ ഡിഫൻസ് ഡെപ്യൂട്ടി അണ്ടർ സെക്രട്ടറിയായി പ്രസിഡന്റ് ജോ ബൈഡൻ നോമിനേറ്റു ചെയ്തു. സെപ്റ്റംബർ 21നാണ് വൈറ്റ് ഹൗസ് നോമിനേഷൻ വാർത്ത മാധ്യമങ്ങൾക്ക് നൽകിയത്. നാഷ്ണൽ മിലിട്ടറി ഫാമിലി...

ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു.

ദേശീയ തലത്തിൽ ഈ മാസം 27 ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു.ഇന്ന് ചേർന്ന ഇടതുമുന്നണി നേതൃയോഗമാണ് പിന്തുണ അറിയിച്ചത്. ഇതോടെ കേരളത്തിലും ഈ ദിവസം ഹർത്താലാകും. പാൽ ,പത്രം...

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 9)

ആ വാർത്ത അവളെ വല്ലാതെ നടുക്കിഎന്ന് പറയാം.എന്നോട് എന്റെ അസുഖത്തിന്റെ തീവ്രതയൊന്നും അവളറിയിച്ചില്ല. ചെറിയൊരു ബ്ലോക്ക്‌ എന്ന് മാത്രം അറിയിച്ചു. എന്നെ അറിയിച്ചാൽ എനിക്ക് ഏറെ ആവലാതികൾ ഉണ്ടാകും എന്നായിരുന്നു അവളുടെ ഭയം....
WP2Social Auto Publish Powered By : XYZScripts.com
error: