17.1 C
New York
Wednesday, September 22, 2021
Home Books 🌄🌄പുസ്തകദർശനം🌄🌄 – നീല മഷിപ്പേന – 3

🌄🌄പുസ്തകദർശനം🌄🌄 – നീല മഷിപ്പേന – 3

തയ്യാറാക്കിയത് - ബിനിയേശുദാസ്, അവതരണം: ബാലചന്ദ്രൻ ഇഷാര

ഭാഗം-3

റോഡിലും പാതയോരങ്ങളിലുമൊക്കെ താൻ നേർരേഖയിൽ തന്നെയാണ് നടന്നിരുന്നതെന്ന് റീമ ഓർത്തെടുത്തു ആളുകളിൽ ചിലർ എന്നെ വട്ടംചുറ്റിപ്പിടിച്ചു നിന്നിരുന്നു എൻ്റെ കാലുകളാകട്ടെ നടത്തം അവസാനിപ്പിക്കുന്നതുമില്ല.അവർ പേരെന്താണെന്നും വീട്ടുകാരുടെ പേരെന്താണെന്ന് ചോദിച്ചപ്പോഴേക്കും എൻ്റെ സംസാരശേഷി എനിക്കു നഷ്ടമായിരുന്നു.എൻ്റെ യഥാർത്ഥ ശബ്ദമെന്തെന്ന് എനിക്ക് ഓർമ്മ വന്നില്ല.
എനിക്കു ചുറ്റും കൂടി നിന്നിരുന്ന ആളുകളുടെ വായിലേക്ക് തുറിച്ച് നോക്കിയപ്പോൾ വായകൾ ചുമരിലെ ചെറുതുളകൾ പോലെ കാണപ്പെട്ടു. എത്ര നേരമാണ് അവരുടെ തടങ്കലിൽ താൻ കഴിഞ്ഞതെന്ന് അവൾക്കറിയില്ല. കരഞ്ഞ് അലമുറയിട്ടു കൊണ്ട് ഓടി വന്ന ഉമ്മ എന്നെ കോരിയെടുത്തു.. തന്നെ കണ്ടാൽ അന്ന് ഒരു മൂന്നു വയസ് പ്രായമേ മതിക്കുകയുള്ളു. അന്ന് പോയ സംസാരശേഷി എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടിരുന്നു. എപ്പോഴെങ്കിലും തൻ്റെ സ്വന്തം ശബ്ദം കേട്ടിരുന്നെങ്കിൽ അത് ഖുർ-ആൻ പാരായണം ചെയ്യുമ്പോൾ മാത്രമായിരുന്നു.
വീണ്ടും ഞങ്ങളുടെ ജീവിതം പഴയതുപോലെ ആയി ഉമ്മയോടൊപ്പം ഞാനും സ്കൂളിൽ പോയി തുടങ്ങി. ലൈബ്രററിയുടെ ചുമതലക്കാരിയായ മാഡത്തിൻ്റെ മുറിയിലായിരുന്നു

എന്തോ നിഗൂഡമായൊരു മുറിവും തകർച്ചയുമായിരുന്നു’ഉമ്മയുടെ ഭാവത്തിലാകെ.ആകെയൊരു നിശ്ശബ്ദ ഭാവം. സുന്ദരിയായിരുന്ന ഉമ്മയുടെ ചുണ്ടിനു മുകളിൽ പൊടിമീശയുണ്ടായിരുന്നു..
വാപ്പ എവിടെയാണെന്ന് ഉമ്മ പറഞ്ഞിട്ടേയില്ലനിർത്താതെ നടക്കുന്ന ശീലമുണ്ടെന്നും സംസാര ശേഷി നഷ്ടമായെന്നും തിരിച്ചറിഞ്ഞ അതേ വർഷത്തിൽ നടന്നതാണ് ഈ സംഭവക്കും എനിക്ക് അഞ്ചു വയസ് പ്രായം സ്കൂളിലെ ലൈബ്രറിയിൽ വച്ചാണ് എൻ്റെ ജീവിതം ആദ്യമായി മാറി മറിഞ്ഞത്. എഴുത്തും വായനയുമൊക്കെ പഠിക്കുന്നതിനു മുൻപ് വർഷങ്ങളോളം ഞാൻ ആ മുറിയിൽ കഴിഞ്ഞിരുന്നു.എന്നാൽ അപ്പോഴെല്ലാം നിർത്താതെ നടക്കുമായിരുന്നു.. ഞാൻ ജീവനോടെ യിരുന്നാൽ നിങ്ങൾക്ക് കുറെയേറെ കഥകൾ കേൾക്കാനാകുo. എന്നാൽ ഇപ്പോൾ പറയേണ്ടത് എൻ്റെ ഉമ്മ എങ്ങനെയാണ് എങ്ങോ പോയ് മറഞ്ഞതെന്ന കഥ.

ഋതുമതിയായതോടെ ഞാൻ വീട്ടിനുള്ളിൽ തന്നെ തളച്ചിടപ്പെട്ടു..മാനം കാക്കാൻ അതാണത്രേ നല്ലത് വീടിനുള്ളിലെ കിടപ്പുമുറിയിലുള്ള ഒരേയൊരു കിടക്കയോടു ചേർന്ന് എന്നെ കെട്ടിയിട്ട ശേഷമാണ് ഉമ്മ ജോലിക്കു പോയിരുന്നത് എന്നാൽ വേനൽക്കാലമായാൽ ഉമ്മ എനിക്കരികിൽ തന്നെയുണ്ടാകും.

എന്തൊക്കെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു റീമ. ജീവിതം തങ്ങളെ ശരിക്കും വലിഞ്ഞു മുറുക്കുകയായിരുന്നു. യുദ്ധവിമാനങ്ങളുടെ അലർച്ച കേൾക്കുമ്പോൾ ചുറ്റും താമസിക്കുന്നവർ എവിടെയോ പോയൊളിക്കും പട്ടാള യൂണിഫോമും സിവിലിയൻ ഡ്രസ്സും ധരിച്ച ആളുകൾ വീടുകൾക്കുള്ളിലേക്ക് അതിക്രമിച്ചു കയറും.

ഇതൊക്കെ കണ്ണു മിഴിച്ച് നോക്കാനല്ലാതെ റീമയ്ക്കൊന്നും മനസ്സിലായില്ല.
റീമയുടെ സഹോദരൻ റീമയേക്കാൾ രണ്ടു വയസ്സു മൂത്തത്, ദമാസ്ക്കസ് യൂണിവേഴ്സിറ്റിയിൽ പഠിക്കുകയായിരുന്നു.. ഉമ്മക്കോ, റീമയ്ക്കോ മിക്കപ്പോഴും അവനെ കാണാൻ സാധിച്ചിരുന്നില്ല. അവനാകട്ടെ വലിയ ദേഷ്യക്കാരനും. കൊള്ളയും കൊലയും നടത്തുന്ന ഗുണ്ടാസംഘങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ടെലിവിഷനിൽ ഉണ്ടാകുമ്പോൾ സഹോദരൻ പറയും “പച്ചക്കള്ളം പറയുന്നവന്മാർ.”.

മനോഹരമായൊരു കിടക്കയായിരുന്നു റീമയുടേത്.ബോധം വന്ന നാൾ മുതൽ ആ കിടക്കയുടെ ഏതെങ്കിലുമൊരു കോണിലായിരുന്നു എൻ്റെ ജീവിതം.ഉമ്മയ്ക്കൊപ്പമാണ് ഞാൻ ആ കിടക്കയിൽ കിടന്നുറങ്ങിയത്.
ആ കിടക്ക തന്നെയായിരുന്നു എൻ്റെ ലോകം മുഴുവൻ. ദിവസവും പല തവണ താനത് വൃത്തിയാക്കും സ്വന്തം കൈ കൊണ്ട് വിരിപ്പ് കഴുകി ഇടും. കിടക്കയിൽ രണ്ടു വലിയ തലയിണകൾ ഉണ്ടായിരുന്നു. ഒപ്പമുള്ള ചെറിയ തലയണ ഉറങ്ങുമ്പോൾ ഞാൻ മാറോട് ചേർത്തു പിടിക്കും
മാഡം സുആദിനെ കാണാനായി റീമയും ഉമ്മയും പുറപ്പെട്ടു.ഉമ്മയ്ക്കൊപ്പം തന്നെ വന്നു കാണണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. അതിനായി വെള്ള നിറമുള്ള ചെറിയ ബസ്സിൽ ഏതോ ഒരു ചെക്ക് പോസ്റ്റിൽ ഉമ്മയ്‌ക്കൊപ്പം ഇരിക്കുകയായിരുന്നു.
ബസ്സിൽ നിന്നു വരുന്ന വിചിത്ര ഗന്ധങ്ങളെങ്ങനെയെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതല്ലേ?
ശുദ്ധ അറബിയിൽ ബസ്സിന് ‘ഹാഫില ‘ എന്നാണ് പറയുക. പക്ഷേ തനിക്കെന്തോ ആ വാക്ക് ഇഷ്ടമല്ല.

ചെക്ക് പോസ്റ്റിൽ ബസ് നിർത്തിയിട്ടപ്പോൾ രണ്ടു യാത്രക്കാർ പുറത്തിറങ്ങി. ഇപ്പോഴത്തെ കാലത്ത് കാൽനടയായിരിക്കും വാഹനങ്ങളിൽ സഞ്ചരിക്കുന്നതിനേക്കൾ വേഗതയെന്ന് അവരിലൊരാൾ പറഞ്ഞു.. ഇനി മൂന്ന് ചെക് പോസ്റ്റുകൾ കൂടി കടക്കണമത്രേ ദമാസ്ക്കസിലെത്താൻ അവിടെ അൽ – നജ്മ സ്ക്വയറിനടുത്താണ് മാഡം സുആദിൻ്റെ വീട്.

ജനങ്ങൾ വാഹനങ്ങങൾക്കു പകരം സൈക്കിൾ ഉപയോഗിക്കാൻ തുടങ്ങിയതു കാണുമ്പോൾ അല്പം സന്തോഷം തോന്നിപ്പോയി. പണ്ട് സഹോദരനുണ്ടായിരുന്ന സൈക്കിളിനെകുറിച്ചോർത്തു.,സൈക്കിളിൽ സഞ്ചരിക്കുന്നവരെ കണ്ടപ്പോൾ റീമയ്ക് അവരോട് അസൂയതോന്നി. സൈക്കിൾ ചവിട്ടാൻ അനുവാദം കിട്ടിയാൽ അതായിരിക്കും തൻ്റ അവസാനത്തെ ആഗ്രഹമെന്നു മനസ്സു പറഞ്ഞു.
ഉമ്മയും സഹോദരനും തമ്മിലുളള വഴക്കുകൾക്കെല്ലാം കാരണമായിരുന്ന ചെക്കു പോസ്റ്റുകളിലൊന്നൊണിത്.

ഈ ചെക്ക് പോസ്റ്റ് രഹസ്യ പോലീസുകാരുടെയും ദേശീയ സുരക്ഷാ സേനയുടെയും നിയന്ത്രണത്തിലാണ്.
ഉമ്മ തൻ്റെ ദേഹത്തോട് ചേർന്നിരിക്കുകയാണ്. ഡ്രൈവർ എൻജിൻ ഓഫ് ചെയ്തു. അനങ്ങാൻ പോലും കഴിയാൻ വയ്യാത്ത അവസ്ഥ. ഞങ്ങളുടെ മുന്നിലും പിന്നിലും വാഹനങ്ങളുടെ നീണ്ട നിര..

നല്ല ഒച്ചയുണ്ടായിരുന്നെങ്കിൽ പോലും ബസിൻ്റെ മുൻഭാഗത്ത് നിന്ന് ടിക്…ടോക്…ടിക്… ടോക് എന്നൊരു ശബ്ദം കേൾക്കാം. നീലമുത്തുകൾ ചുറ്റിയ നിറമുള്ള സ്റ്റിയറിംഗ് വീലിൻ്റെ ഭാഗത്ത് നിന്നായിരുന്നു ശബ്ദം അതിനൊപ്പം സ്റ്റിയറിംഗ് വീലിൽ നിന്നും തൂങ്ങിക്കിടക്കുന്നൊരു പെൻഡുലം ചലിക്കുന്നതും കണ്ടു. അതിൻ്റെ കീഴിലൊരു സ്ഫടികഗോളം.ഗോളത്തിനുള്ളിൽ തിളങ്ങുന്നൊരു വെള്ളിനക്ഷത്രം അതിലേക്ക് റീമ സൂക്ഷിച്ച് നോക്കാൻ തുടങ്ങി, ഉമ്മ റീമയെ ചേർത്തു പിടിച്ചു.

(തുടരും)

തയ്യാറാക്കിയത് – ബിനിയേശുദാസ്, അവതരണം: ബാലചന്ദ്രൻ ഇഷാര

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...

ചിരിച്ചുകൊണ്ട് ജീവിക്കാം (ലേഖനം)ശ്രീകുമാർ പെരിങ്ങാല

മനുഷ്യരായി പിറന്ന നമ്മൾക്ക് പലപ്പോഴും പലതിനോടും പരിഭവങ്ങളും പരാതികളുമാണ്. സൗകര്യങ്ങൾ പോരാ, പണം പോരാ, വസ്ത്രങ്ങൾ പോരാ, ഭക്ഷണം പോരാ അങ്ങനെയങ്ങനെ നീളുന്നു പരാതിപ്പട്ടിക. കൂടുതൽ സുഖ സൗകര്യങ്ങൾ ആഗ്രഹിക്കുന്നു, മറ്റുള്ളവരുടെ ജീവിതം...

രുചികൾ.. രുചിഭേദങ്ങൾ (ഒരു സംഭവകഥ)

രാവിലെ അവൻ ജോലി ചെയ്യുന്ന കുവൈറ്റിലെ റിസോർട് ഹോട്ടലിൽ ജിം കഴിഞ്ഞു കടൽത്തീരത്തെ പ്രഭാത നടത്തത്തിനിടയിൽ തന്നെ നോക്കി ചിരിക്കുന്ന കുഞ്ഞലകളെ നോക്കി നിന്നപ്പോൾ അവളുടെ മനസ്സ് 20 കൊല്ലം പുറകോട്ട് സഞ്ചരിച്ചു….2001...

ഞാൻ കണ്ട ആഗ്ര (ജിഷ എഴുതിയ യാത്രാവിവരണം)

ഡൽഹിയിൽ നിന്നും ഏതാണ്ട് 200 കിലോമീറ്റർ അകലം വരുന്ന യമുനാനദീതീരത്ത് ചേർന്നുള്ള ആഗ്ര ഉത്തർപ്രദേശിലെ ഒരുപ്രധാനപട്ടണമാണ്. ഈ നഗരം 1507ൽ സ്ഥാപിച്ചത് ഡൽഹിയിലെ ലോധി രാജവംശജരാണെന്ന് പറയപ്പെടുന്നു.ഏറെക്കുറെ ചരിത്രപ്രാധാന്യമുള്ള സ്മാരകങ്ങൾ ഇവിടെയുണ്ട്. അത്യധികം ആകർഷകമായ...
WP2Social Auto Publish Powered By : XYZScripts.com
error: