17.1 C
New York
Wednesday, September 22, 2021
Home Books ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു (എഴുതുന്ന.. പുസ്തക പരിചയം)

ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു (എഴുതുന്ന.. പുസ്തക പരിചയം)

✍ശാരിയദു

വായിച്ചുകൊണ്ടിരിക്കുന്ന പ്രണയകഥകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ നോവൽ. ഇന്നത്തെ സമൂഹത്തിന്റെ കുതിപ്പിൽ ലഹരിക്കടിമപ്പെട്ടുപോയ ഒരു യുവാവിന്റെ കഥയിലൂടെ എഴുത്തുകാരൻ സഞ്ചരിക്കുമ്പോൾ ആകുലത നിറഞ്ഞ മനസോടെയല്ലാതെ കഥ വായിച്ചു തീർക്കാൻ സാധിക്കില്ല.

എം മുകുന്ദൻ എന്ന എഴുത്തുകാരന്റെ ജീവിതഗന്ധിയായ തുറന്നെഴുത്തിലൂടെ പഴയ കാല യൗവനവും ഇന്നത്തെ യൗവനവും തമ്മിലുള്ളൊരു അന്തരംഗം നമ്മുടെ മുന്നിൽ തുറന്നിടുകയാണ്.ലഹരിയിൽ അടിമപ്പെട്ട് എങ്ങുമെത്താതെ പോയ രമേശ്‌ എന്ന യുവാവ് ഒടുവിൽ ആത്മീയതയിലേക്ക് മടങ്ങുമ്പോൾ നമ്മുടെ മുന്നിലും ആവർത്തിക്കപ്പെടുന്ന ചോദ്യം ഒന്ന് മാത്രം. ജീവിതത്തിൽ നാമെന്ത് നേടി?

ബാല്യത്തിൽ തന്നെ പിതാവ് നഷ്ടപ്പെട്ടൊരു മകന്റെ വ്യാകുലതകൾ തിങ്ങിനിറയുമ്പോൾ അമ്മയിൽ എത്രത്തോളം സ്നേഹമടിഞ്ഞിരിക്കുന്നു എന്ന് മനസിലാക്കാം. തലസ്ഥാനത്തെ ഒറ്റപ്പെട്ടുപോയ ജീവിതത്തിൽ കൈത്താങ്ങായി സുജ എന്ന പെൺകുട്ടിയുടെ സാമീപ്യം അവനിൽ എത്രത്തോളം സുഗന്ധം പരത്തുന്നുവെന്ന് ഒറ്റവായനയിലൂടെ മനസിലാക്കാം.നിയന്ത്രണങ്ങളില്ലാതെ വളരുന്ന ബാല്യം എത്രയൊക്കെ നന്നാവുമെന്നും കഥയിലൂടെ മനസ്സിലാക്കാം.
സായിപ്പിന്റെ നാക്കായി മാറിയ രമേശൻ മൂന്നു ദിവസത്തെ അവധി ആഘോഷിക്കാൻ ഇതുവരെ പോകാത്ത സ്ഥലമായ ഹരിദ്വാറിലേക്ക് യാത്രയാവുന്നു. കൂടെ തന്റെ പ്രണയിനിയും.ലഹരിക്കടിമപ്പെട്ട രമേശൻ അത്യാവശ്യം വേണ്ടുന്ന ലഹരി കയ്യിൽ കരുതിയിരുന്നു. പുണ്യസ്ഥലത്തിന്റെ പ്രത്യേകതകളിൽപെട്ട രമേശന്റെ മനസ്സിന്റെ ഭാവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.

അവിടെയും രമേശൻ പഴയപോലെ ലഹരിക്കടിമപ്പെടുന്നു. തുടർന്നു രാത്രികളിൽ കറുപ്പും വെള്ളയും നിറമുള്ള സത്വങ്ങളെ കാണുന്നു. മനസ്സിന്റെ ഓരോ വിചാരങ്ങളായിരുന്നു അവയൊക്കെ. പുണ്യസ്ഥലത്തുള്ള താമസം മനസ്സിനെ കുളിരണയിച്ചു പുതിയൊരു മനുഷ്യനായി മാറുന്നു.
അവർക്ക് സഹായിയായി കൂടെയുണ്ടായ ഓട്ടോക്കാരൻ ഹനുമാൻ നന്മയുടെ പ്രതീകമാണ്.ആവശ്യത്തിന് സമ്പാദ്യവും സഹായത്തിനു ആൾക്കാരും ഉള്ള ഹോട്ടൽ ജീവനക്കാരൻ അവിനാശ് അത്യാർത്തിയുടെ രൂപവും.ഓരോ കഥാപാത്രങ്ങളും ഓരോ പാഠങ്ങളാണ്.അലസതയിൽ നിന്ന് പാപങ്ങൾ കഴുകിക്കളഞ്ഞു പുതിയൊരു മനുഷ്യനായപ്പോഴും ‘ഈ ദീപശികകളിൽ നിന്നും ഈ മണ് നാദത്തിൽ നിന്നും രമേശനു മോചനമില്ല. ഒരിക്കലും ‘

✍ശാരിയദു

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാറില്‍ കടത്തുകയായിരുന്ന 17 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍.

കോഴിക്കോട് കൊടുവള്ളി വട്ടോളി സ്വദേശി കൂളിപൊയില്‍ ലിപിന്‍ ദാസ് (25), താമരശ്ശേരി അമ്പായത്തോട് ഇല്ലിക്കല്‍ ഷാജി (51), താമരശ്ശേരി തച്ചന്‍പൊയില്‍ അബ്ദുല്‍ ജലീല്‍ (38)എന്നിവരേയാണ് കൊണ്ടോട്ടി ഡിവൈഎസ്പി കെ അശ്റഫിന്റെ നേതൃത്വത്തതിലുള്ള പ്രത്യേക...

നോർത്ത് ഫിലാഡൽഫിയയിലെ സ്കൂളിന് പുറത്ത് 15 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റു

നോർത്ത് ഫിലാഡെൽഫിയാ: നോർത്ത് ഫിലാഡൽഫിയയിലെ ഒരു സ്കൂളിന് പുറത്ത് ഒരു 15വയസ്സുള്ള ആൺകുട്ടിക്ക് വെടി വെച്ച് പരിക്കേറൽപ്പിച്ചു. ചൊവ്വാഴ്ച (ഇന്ന്) മാസ്റ്റർ സ്ട്രീറ്റിലെ 2300 ബ്ലോക്കിൽ പ്രവർത്തിക്കുന്ന വോക്സ് ബിഗ് പിക്ചർ ഹൈസ്കൂളിന്...

ചീസ്സ്റ്റീക്ക് കടയ്ക്ക് പുറത്ത് നടന്ന കൊലപാതകത്തിൽ 2 പ്രതികൾ അറസ്റ്റിൽ; 2 പേർക്കായി അന്വേഷണം തുടരുന്നു.

ഫിലാഡൽഫിയ - സൗത്ത് ഫിലാഡൽഫിയയിലെ പാറ്റ്സ് സ്റ്റീക്കിന് പുറത്ത് നടന്ന മാരകമായ വഴക്കിനെത്തുടർന്നുണ്ടായ കൊലപാതകത്തിൽ നാല് പ്രതികളിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനായുളള അന്വേഷണം പോലീസ്...

ന്യൂജേഴ്‌സിയിൽ എല്ലാ ശിശുസംരക്ഷണ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയോ വേണം

ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നവംബർ 1 - നകം കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് പരിശോധനയ്ക്ക് തയ്യാറാവണം എന്ന നിയമം ഗവർണർ ഫിൽ മർഫി തിങ്കളാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച...
WP2Social Auto Publish Powered By : XYZScripts.com
error: