17.1 C
New York
Wednesday, August 17, 2022
Home Books സുഗന്ധി എന്ന ആണ്ടാൾ ദേവനായകി (ഒരു വായനാനുഭവം)

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി (ഒരു വായനാനുഭവം)

സുജ ഹരി✍

മലയാളികളുടെ പ്രിയപ്പെട്ട നോവലിസ്റ്റായ
ശ്രീ.TD രാമകൃഷ്ണൻ, ശ്രീലങ്കയിലെ ആഭ്യന്തര കലാപങ്ങളുടെ പശ്ചാത്തലത്തിൽ, വർത്തമാനകാല യാഥാർത്ഥ്യങ്ങളും, ചരിത്രവും,
ഐതിഹ്യവും സമന്വയിപ്പിച്ചെഴുതിയ നോവലാണ്
‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി ‘

ഇന്ത്യക്കാരനായ, പീറ്റർ ജീവാനന്ദം എന്ന
സിനിമാ തിരക്കഥാകാരൻ, സ്കോട്ലൻഡുകാരായ ക്രിസ്റ്റി, മേരി ആൻ എന്നിവർക്കൊപ്പം
‘woman behind the fall of tigerട ‘ എന്ന സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ശ്രീലങ്കയിലെത്തുന്നു. സർക്കാരിന്റെ പ്രതിനിധിയായ സമരവീരയും അവരുടെ സഹായത്തിനായുണ്ട്.

ഈഴപ്പോരിൽ കൊലചെയ്യപ്പെട്ട പ്രമുഖ
ഈഴംപെൺപോരാളിയും, പ്രശസ്ത ഡോക്ടറും, മനുഷ്യാവകാശ പ്രവർത്തകയുമായ
‘രജനി തിരണഗാമ’ യെക്കുറിച്ച് സിനിമയെടുക്കുകയാണ് അവരുടെ ലക്ഷ്യം.

പീറ്ററിന്, ഇയക്കത്തിലെ വനിതാ വിഭാഗം ലീഡറും പഴയ കൂട്ടുകാരിയും പ്രണയിനിയുമായിരുന്ന സുഗന്ധിയെ കണ്ടെത്തന്നെമെന്ന ആഗ്രഹവും യാത്രയുടെ ലക്ഷ്യമായുണ്ട്.

DP (ഡിവൈൻ പേൾ ) എന്ന പട്ടാളബംഗ്ലാവിൽ വച്ച് തമിഴ് വിടുതലൈ പുലികളുടെ വനിതാ വിഭാഗം കമാൻഡറായിരുന്ന തമിഴൊലിയിൽ നിന്ന്, സുഗന്ധിയെക്കുറിച്ച് ചെറിയൊരു സൂചന ലഭിച്ചതനുസരിച്ച് അന്വേഷണം തുടരുമ്പോൾ
സുഗന്ധി എഴുതിയതെന്ന് കരുതപ്പെടുന്ന “ഒരു പെൺപോരാളിയിൻ വാഴ്ക്കൈ കുറിപ്പുകൾ ” എന്ന ആത്മകഥയുടെ ആദ്യത്തെ അദ്ധ്യായം പീറ്ററിന് ലഭിയ്ക്കുന്നു ….

1983 ലെ കലാപത്തിൽ കുടുംബത്തെ നഷ്ടപ്പെട്ട് അനാഥയായ അവൾ അമ്മാവന്റെ സംരക്ഷണയിൽ വളരുന്നതിനിടെ ‘തമിഴ് വിടുതലൈ പുലികൾ ‘ എന്ന പ്രസ്ഥാനത്തിൽ ആകൃഷ്ടയായി ഇയക്കത്തിൽ ചേർന്ന കഥയറിഞ്ഞെങ്കിലും അവൾ എവിടെയാണുള്ളതെന്നതിന്റെ സൂചനകളൊന്നും കിട്ടിയില്ല. ജീവിച്ചിരിക്കുന്നുണ്ടെന്നു മനസ്സിലാക്കി അന്വേഷണം തുടരവേ യാദൃച്ഛികമായി മീനാക്ഷി രാജരത്തിനം എഴുതിയ “ദേവനായകിയിൻ കതൈ” വായിക്കാനിടയാകുന്നു.

ഒൻപത് – പത്ത് നൂറ്റാണ്ടുകളിലെ ചേര- ചോള ഭരണകാലമാണ് ഇതിന്റെ പശ്ചാത്തലം. ഇന്നത്തെ വിഴിഞ്ഞം തുറമുഖത്തിനും തിരുവനന്തപുരത്തിനും ഇടയ്ക്കുള്ള സ്ഥലങ്ങൾ ചേർന്ന പ്രദേശമായിരുന്നു കാന്തള്ളൂർ എന്ന അതി മനോഹരമായ തുറമുഖ നഗരം…
പ്രശസ്തമായ സൈനികകേന്ദ്രങ്ങളും വൈജ്ഞാനിക കേന്ദ്രങ്ങളുമുൾപ്പെട്ട
അതിപ്രാധാന്യമുള്ള സ്ഥലം…

ചേരചക്രവർത്തിയുടെ സാമന്തനും കാന്തള്ളൂരിലെ രാജാവുമായ മഹീന്ദ്ര വർമ്മൻ , സൈനിക കേന്ദ്രത്തിന്റെ മേധാവിയായ പെരിയ കോയിക്കന്റെ മകൾ ദേവനായകിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായി തന്റെ എട്ടാമത്തെ ഭാര്യയായി സ്വീകരിക്കുകയും , ബുദ്ധിമതിയും രാജ്യതന്ത്രജ്ഞയുമായ അവളെ രാജഭരണത്തിൽ സഹായിയാക്കുകയും ചെയ്തു.

പക്ഷേ രാജരാജചോളന്റെ ആക്രമണത്തിൽ
മഹീന്ദ്ര വർമ്മൻ കൊല്ലപ്പെട്ടു. പിന്നീട് ദേവനായകിയെക്കുറിച്ച് പല കെട്ടു കഥകളും പ്രചരിക്കുകയുണ്ടായി…

പക്ഷേ ദേവനായകി തന്റെ ഭർത്താവിനെ കൊന്ന രാജരാജചോളന്റെ ഏഴാമത്തെ റാണിയായി തഞ്ചാവൂരിലേക്ക് പോവുകയാണുണ്ടായത്. “പോരിൽ ജയിച്ചവനല്ലേ മണ്ണിനും പെണ്ണിനും യജമാനൻ ” എന്ന ചൊല്ലും “പെണ്ണൊരു പുഴയാണ്, എപ്പോഴും ഒഴുകാൻ കൊതിക്കുന്ന പുഴ” എന്ന ബുദ്ധനാരുടെ വാക്കുകളും ആണധികാരത്തിന്റെ പ്രതീകങ്ങൾ മാത്രമായേ നമുക്കു കാണുവാൻ കഴിയുകയുള്ളു.

ഒരേ സമയം നിരവധി ഭാര്യമാരുള്ള രാജാവ് ,
സ്വന്തം ഭാര്യമാരെ അരത്താലിയിൽ പൂട്ടിയിട്ട്
അന്തഃപുരത്തിലൊളിപ്പിക്കുകയും, വീണ്ടും ഇഷ്ടപ്പെട്ടവരെ തേടിപ്പിടിച്ച് രമിക്കുകയും
ചെയ്യുന്ന, വിചിത്രമായ, ആൺകോയ്മയിൽ അധിഷ്ഠിതമായ ആചാരത്തിൽ നിന്ന് രക്ഷപെടാൻ വിദ്യാസമ്പന്നയും, പെണ്ണിന്റെ കണ്ണീരുതുടക്കാനായിഅവതരിക്കപ്പെട്ടതെന്ന്..കരുതുന്നവളുമായ ദേവനായകി ആഗ്രഹിക്കുന്നതിൽ തെറ്റു കാണാനാവില്ലല്ലൊ!

സ്വന്തം മകളെ തട്ടിയെടുത്തു മൃഗീയമായി കൊലപ്പെടുത്തിയ സിംഹള രാജനോടുള്ള പ്രതികാരമായാണ് പിന്നീടവളുടെ ജീവിതം.
സന്ദർഭവശാൽ രാജരാജന്റ മകൻ രാജേന്ദ്രചോളന്റെ, ഗുരുവായും പങ്കാളിയായും കഴിയേണ്ടി വന്ന ദേവനായകിയ്ക്ക് യവന നായികയായ ക്ലിയോപാട്രയുമായി പലയിടത്തും സാദൃശ്യം തോന്നിയേക്കാം!

തന്റെ കുഞ്ഞിനെ കൊന്ന സിംഹള രാജൻ മഹീന്ദനോട് പ്രതികാരം ചെയ്യാനായി സിഗിരയ (സുസാന സുപിന ) യിലെ സ്വപ്നനഗരത്തിൽ എത്തുന്ന ദേവനായകി ജ്ഞാനോദയം നേടി വിശുദ്ധയാവുകയും , പേടിച്ചരണ്ട മഹീന്ദൻ അവളുടെ മുലകൾ അരിഞ്ഞു വീഴ്ത്തുകയും, അതേ സമയം തന്നെ രാജേന്ദ്രചോളന്റെ സൈന്യം സ്വപ്നനഗരം കീഴടക്കുകയും ചെയ്യുന്നു.

പക്ഷേ അമാനുഷിക ശക്തി നേടിയ അവൾ ആകാശത്തേക്കുയർന്ന് രക്ഷപ്പെടുകയും അങ്ങിനെ ആണ്ടാൾ ദേവനായകിയെന്ന പേരിൽ അറിയപ്പെടുകയും ചെയ്തു….

മനുഷ്യശരീരമുപേക്ഷിച്ച് ഈ ഭൂമിയിൽ സഹസ്രാബ്ദത്തോളം തന്റെ സാന്നിദ്ധ്യമുണ്ടാകുമെന്നും സ്ത്രീയുടെ കണ്ണീരു വീഴുന്നിടത്ത് താനുണ്ടാകുമെന്നും പുതു ജന്മങ്ങൾ – അവതാരങ്ങൾ സൃഷ്ടിക്കപ്പെടാമെന്നും അവൾ രാജേന്ദ്രചോളനോട് പറയുന്നുണ്ട്… !

ചുരുങ്ങിയ ജീവിത കാലയളവിനുള്ളിൽ
അഞ്ചു പുരുഷൻമാരൊടൊപ്പം, ഇഷ്ടത്തോടെയും അല്ലാതെയും ജീവിക്കേണ്ടി വന്ന ദേവനായകിയുടെ കഥയ്ക്ക്, ആയിരം കൊല്ലത്തെ പഴക്കമുണ്ടെന്നും, ഒരു പക്ഷേ ഒരു മിത്താണെന്നും നമുക്കാശ്വസിക്കാം…

പ്രണയവും, രതിയും, താന്ത്രികാനുഷ്ഠാനങ്ങളുടെ
വർണ്ണനകളുമെല്ലാം വായനക്കാരിലും വല്ലാത്തൊരുൻമാദം നിറയ്ക്കുമെന്നതിൽ സംശയമില്ല.

പക്ഷേ സമൂഹത്തിൽ ഇന്നും തുടരുന്ന പുരുഷാധിപത്യത്തിന്റെ നേർക്കാഴ്ചയാണതെന്ന് പറയാതെ പറയുന്നു, നോവലിസ്റ്റ്.

സ്വന്തം സംഘടനയിലായാലും, ശത്രു ചേരിയിലായാലും നിശ്ശബ്ദമാക്കപ്പെടുന്ന
സ്ത്രീ ജീവിതം അഥവാ ആണധികാരത്തിന്റെ ഉൻമത്തഭാവം ചരിത്രത്തിലും വർത്തമാനത്തിലും ഭേദമില്ലാതെ തുടരുന്നു

മിത്തുകൾ മാത്രമേ സ്ത്രീക്ക് ആശ്വസിക്കുവാൻ
ഇത്തിരിയെങ്കിലും വക നൽകുന്നുള്ളു എന്ന് അടിവരയിടുന്ന പ്രമേയം.

‘വുമൺ എഗൻസ്റ്റ് വാർ’ എന്ന മീറ്റിംഗിൽ വച്ച് രജനിയെക്കുറിച്ച് ഇന്നുള്ള ആധികാരികരേഖയായ ” No more tears Sister” എന്ന documentory യുടെ പ്രദർശനം നടന്നു. മീറ്റിംഗിന്റെ സംഘാടകയും മെഡിക്കൽ വിദ്യാർത്ഥിനിയും ധീരയുമായ
“പൂമണി സെൽവ നായകം ” എന്ന യുവതി, തന്നെ നിർദ്ദയം കീഴ്പ്പെടുത്തിയ മനുഷ്യസിംഹത്തിനെ കൗശലപൂർവ്വം കൊലപ്പെടുത്തി അനേകം യുവതികൾക്ക് ആശ്വാസമേകി സ്വയം ബലിമൃഗമായ കഥ ആരിലും സഹാനുഭൂതി ജനിപ്പിക്കും.

സിംഹത്തിന്റെ ഇംഗിതത്തിന് വഴങ്ങി മരണത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും സിംഹാധിപത്യത്തിന്റെ, ജീവിക്കുന്ന രക്തസാക്ഷിയായ ആർക്കിയോളജിസ്റ്റ് ജൂലി, അയാളുടെ മരണശേഷം, പീറ്ററിന്റെ പങ്കാളിയും സുഹൃത്തും വഴികാട്ടിയുമാകുന്നു.

“ലങ്കയിലെ ആക്ടീവിസ്റ്റായ എല്ലാ സ്ത്രീകളും ഒരു പ്രാവശ്യമെങ്കിലും റേപ് ചെയ്യപ്പെട്ടിട്ടുണ്ടാകു”മെന്നത് പച്ചയായ
യാഥാർത്ഥ്യമാണ്.

കാനഡയിൽ ഒളിവ് ജീവിതം നയിക്കുന്ന സുഗന്ധിയെ, പീറ്റർ കാണാനിടയാകുന്നു. ഈഴപ്പോരിന്റെ രക്തസാക്ഷിയായി, ഇരുകൈകളും വെട്ടിമാറ്റപ്പെട്ട്, ആസിഡ് പൊള്ളലിൽ മുഖം വികൃതമായ അവസ്ഥയിലുമായിരുന്നിട്ടുപോലും അവളിലെ പോരാട്ട വീര്യത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല…
ഒളിവിലിരുന്നവൾ, അനുജത്തിമാരോടൊപ്പം
തൂലിക പടവാളാക്കി പോരാടിക്കൊണ്ടിരുന്നു ….

“ജീവിതത്തിൽ ഒരാളെയല്ലേ നമുക്കു പ്രണയിക്കാൻ കഴിയൂ, മറ്റെല്ലാ ബന്ധങ്ങളും
വെറും മഹത്വവൽക്കരിക്കപ്പെട്ട വ്യഭിചാരങ്ങളല്ലേ” എന്ന സുഗന്ധിയുടെ വാക്കുകൾ പീറ്ററിൽ
സുഗന്ധിയുടെ ഓർമ്മകൾ പടർത്തുന്നു… ദേവനായകിയുടെ കഥയെഴുതിയ,
“മീനാക്ഷി രാജരത്തിനം” തന്റെ പ്രണയിനിയായിരുന്ന സുഗന്ധി തന്നെയെന്ന് തിരിച്ചറിയുന്ന നിമിഷങ്ങൾ വികാരനിർഭരമാണ്.

ദേവനായകിയുടെ അവതാരമല്ലേ… അക്ക (സുഗന്ധി)യെന്നും
ആ അവതാരം തന്നെയല്ലേ
രജനി തിരണഗാമയെന്നും ഒരവസരത്തിൽ അനുജത്തി അരുൾ, സുഗന്ധിയോട് ചോദിക്കുന്നുണ്ട്…!!

ലോകരാജ്യങ്ങളുടെ തലവൻമാർ പങ്കെടുക്കുന്ന CHOGM ചോഗം മീറ്റിംഗിൽ വച്ച്, ആജന്മശത്രുവും യുദ്ധക്കുറ്റവാളിയുമായ
രാജ്യത്തിന്റെ പരമാധികാരിയെ വധിക്കാനായി “മോസ്കിറ്റോ ഡ്രോൺ ” എന്ന ഏറ്റവും അത്യന്താധുനിക ഉപകരണം , ഒരു ബുദ്ധ പ്രതിമയുപയോഗിച്ച് (പണ്ട് ദേവനായകിയും സിംഹ ശൈലം തകർക്കാനായി ഉപയോഗിച്ചതും ബുദ്ധ പ്രതിമകളായിരുന്നു) നടപ്പാക്കാനുള്ള പരിശീലനത്തിടെ പിടിക്കപ്പെട്ട അരുളും യമുനയും, അവരിൽ ലങ്കൻ പട്ടാളം പ്രയോഗിക്കുന്ന ക്രൂരമായ, പീഡന മുറകൾ വ്യക്തമാക്കാൻ (First rape, then question !! ) എന്ന ഒറ്റ വാചകം മതിയാവും

സ്ത്രീ ജീവിതത്തിനും, ചാരിത്ര്യത്തിനും
പരിശുദ്ധിയ്ക്കും, മാനുഷിക മൂല്യങ്ങൾക്കും വിലകൽപിക്കാത്ത ഒരു സമൂഹ ജീവിതം വായനക്കാർക്ക് മുന്നിൽ അനുഭവവേദ്യമാക്കുന്ന കഥാകാരനെ നമിക്കുന്നു.

വിപ്ലവവും, ജനാധിപത്യവും ആശയപരമായി വ്യതിചലിക്കുമ്പോൾ സംഭവിക്കുന്ന ദാരുണമായ അവസ്ഥയെ നോവലിസ്റ്റ് സമർത്ഥമായി അവതരിപ്പിച്ചിരിക്കുന്നു…

അതി സങ്കീർണ്ണമായ കഥാപാത്രങ്ങളെ അനായാസമായി അവതരിപ്പിക്കുന്നതും,
വായനക്കാരെ ത്രസിപ്പിക്കുന്ന ആഖ്യാന ശൈലിയും’സുഗന്ധി എന്ന ആണ്ടാൾ ദേവനായകി ‘യെ തികച്ചും വ്യത്യസ്തമാക്കുന്നു. 2017 – ലെ വയലാർ അവാർഡിനർഹമായ ഈ കൃതി
മികച്ച വായനാനുഭവവും തരുന്നു.

സുജ ഹരി✍

Facebook Comments

COMMENTS

- Advertisment -

Most Popular

ഫിലാഡൽഫിയായിലെ ആദ്യത്തെ ഓണം ബഡി ബോയ്സിന്റെ ഓണം. മജീഷ്യൻ ഗോപിനാഥ് മുതുകാട് ദീപം തെളിയിച്ചു.

ഫിലാഡൽഫിയാ: ബഡി ബോയ്സ് ഫിലാഡൽഫിയായുടെ ഓണാഘോഷം നൂറുകണക്കിന് കുടുംബ സദസ്സുകളെ സാക്ഷിനിർത്തി മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെയും കേരളത്തിലെയും ആദ്യത്തെ ഓണം എന്ന പ്രത്യേകതയും ഈ ഓണാഘോഷത്തിന് ഉണ്ട്. ഇതിൽ...

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: