17.1 C
New York
Thursday, October 21, 2021
Home Books ശ്രീരഞ്ജിനി ചേവായൂർ രചിച്ച "ഓറഞ്ചമ്മ" (പുസ്തകപരിചയം)

ശ്രീരഞ്ജിനി ചേവായൂർ രചിച്ച “ഓറഞ്ചമ്മ” (പുസ്തകപരിചയം)

തയ്യാറാക്കിയത്: മിനി സജി, കൂരാച്ചുണ്ട്

ഓറഞ്ചമ്മയെൻ്റെ പൊന്നമ്മയാണെന്നും പറഞ്ഞ് ആ സാരിയെടുത്തവൾ നെഞ്ചോടു ചേർത്തു.

ഇതു കാണുമ്പോൾ സന്തോഷംകൊണ്ട് ആ കണ്ണുകൾ വിടരും. എൻ്റെ സ്വപ്നത്തിലെ ഓറഞ്ചമ്മ .

കണ്ണിരുമാത്രം കൂട്ടിനുണ്ടായിരുന്ന അമ്മയെ ഇനിയുള്ള കാലം

ചിരിച്ചമുഖവുമായി കാണണം . അതുമാത്രമാണ് ഇപ്പോഴത്തെ ആശ. കുട്ടിക്കാലത്ത് അമ്മയെ ശുണ്ഠി പിടിപ്പിക്കാൻ താനുണ്ടാക്കിയ കഥാപാത്രമാണ് ഓറഞ്ചമ്മ .

എൻ്റെ സ്വപ്നത്തിൽ ഒരമ്മ വരും !

പറയുന്നതൊക്കെ വാങ്ങിത്തരും .

ഓറഞ്ച് കളറുള്ള സാരിയാണമ്മ ഉടുക്കാറ് .

കുട്ടുകാരി അനിലവിളിച്ചപ്പോഴാണവൾ ചിന്തയിൽ നിന്നുണർന്നത്.

ശ്രീരഞ്ജിനി’ ചേവായൂർ എഴുതിയ കഥാ സമാഹാരമാണ് ഓറഞ്ചമ്മ . ഒരു കുടുംബിനിയായും ,

ഒരുപാട് കുഞ്ഞുങ്ങളെ നോക്കുന്ന അമ്മയായി ഡേ കെയർ സംരംഭകയായും പിന്നീട് ഒരു ലൈബ്രറിയൻ ആയും ജീവിക്കുന്ന ശ്രീരഞ്ജിനിയുടെ കഥകളിലെല്ലാം അറിയാതെ

നോവുപടരുന്നു.

ഒരു പെൺ ഹൃദയത്തുടിപ്പുകൾ അനുഭവവേദ്യമാകുന്ന കഥകളാണ് ഈ പുസ്തകം.

ജീവിതത്തിൽനിന്നും പറിച്ചെടുത്ത ചില ചിന്തുകളാണി കഥകൾ .അമ്മയും മക്കളും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധങ്ങളാണ് വായനക്കാരിലേക്ക് നോവുകൾ സമ്മാനിക്കുന്നത്

അമ്മയെ വിഷമിപ്പിച്ചതിൽ ദുഃഖിക്കുന്ന മകൾ, അമ്മയെ പനിയിൽ മരിക്കാൻ വിട്ടു കൊടുക്കുന്ന മകൻ ,

മകളുടെ മരണത്തിൽ സമനിലതെറ്റിയ അമ്മ, അമ്മയെ കിണറ്റിൽ തള്ളിയിട്ട മകൻ ,വാർധക്യകാലത്ത് വേദനകൾ അനുഭവിക്കുന്ന സ്ത്രീകൾ സുശക്തമായ കുറെ കഥാപാത്രങ്ങൾ കഥകളിൽ കടന്നു വരുന്നു.

വിശപ്പും ദാഹവും അനുഭവിച്ചറിയുന്ന കഥാപാത്രങ്ങൾ. തണുപ്പിൽ ഒരു തുടം ചൂടുവെള്ളത്തിനായി പ്രാഞ്ചുന്ന വാർധക്യം .അഭയത്തിനും ആശ്രയത്തിനും സമാധാനത്തിനുമായി കേഴുന്ന കഥാപാത്രങ്ങൾ സ്ത്രീകളാണ് ജീവിതത്തിലെ പ്രതിസന്ധികൾ കൂടുതലും അനുഭവിക്കേണ്ടി വരുന്നതെന്ന് കഥകളിൽ പറയുന്നു.

ഉപേക്ഷിക്കപ്പെട്ട അച്ഛന്മാരല്ല അമ്മമാരാണേറെയും .സ്ത്രീകൾ വാർധക്യത്തിൽ മാത്രമല്ല ചില കുടുംബങ്ങളിൽ ചെറുപ്രായം മുതലേ പീഡിപ്പിക്കപ്പെടുന്നുണ്ട്. രാച്ചി എന്ന കഥ അത്തരത്തിലുള്ള പ്രമേയം മുന്നോട്ട് വെയ്ക്കുന്നു.- ഇസങ്ങളുടെ ഭാരമോ ,ഭാഷയുടെ സങ്കീർണ്ണതയോ ,സുദീർഘമായ ഏച്ചുകെട്ടലുകളോ കഥകളിൽ ഇല്ല’ തെളിഞ്ഞ ഭാഷയുടെ സൗന്ദര്യമുള്ള കഥകൾ.

കോഴിക്കോട് ജില്ലയിലെ ചേവായൂരാണ് എഴുത്തുകാരിയുടെ ജനനം. ഓറഞ്ചമ്മ ,പുതിയ വെളിച്ചം ,യന്ത്രമനുഷ്യൻ, ആത്മാവിനെ ബലി കൊടുത്തവർ, ഇരുണ്ട ആകാശം, രാച്ചി, Sർക്കി മോചനം ഓണനിലാവ്, സ്വപ്നങ്ങൾ തുന്നിച്ചേർത്തവർ, ലച്ചുവിൻ്റെ അമ്മ, ആത്മരോദനം ,കുട്ടൻ്റെ പിറന്നാൾ എന്നിങ്ങനെ പോകുന്നു കഥകൾ സാഹിത്യ പബ്ളിക്കേഷനാണ് പുസ്തകം പുറത്തിറക്കിയത്.

തയ്യാറാക്കിയത്: മിനി സജി, കൂരാച്ചുണ്ട്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര വെള്ളിയാഴ്ച്ച.

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര നാളെ ഇരുപത് ദിവസത്തെ കാത്തിരി​പ്പിന് ഒടുവിൽ ലക്ഷ്യസ്ഥാനമായ ആലപ്പുഴ ബീച്ചിലെത്താൻ പടക്കപ്പലിന് യാത്രാനുമതി. ആലപ്പുഴ ബൈപാസ്​​​ മേൽപാലം വഴി കപ്പൽ എത്തിക്കാനുള്ള നീക്കത്തിന്​ ദേശീയപാത അധികൃതർ...

കാലാവസ്ഥാ റിപ്പോർട്ട് ചെയ്യുന്നതിനിടെ ലൈവ് പോയത്, അശ്ലീല വിഡിയോ

വാഷിംഗ്ടൺ: തത്സമയ പ്രക്ഷേപണത്തിനിടെ അബദ്ധങ്ങൾ സംഭവിക്കുന്നത് സ്വാഭ്വാവികമാണ്. എന്നാൽ അമേരിക്കയിലെ ചാനൽ ഇത്തരത്തിൽ ഒരു അപകടം പിണഞ്ഞതിനെതുടർന്ന് പോലീസ് അന്വേഷണം നേരിടുകയാണ്. വാഷിംഗ്ടണിലാണ് സംഭവം. കാലാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ അശ്ലീല വീഡിയോ തെറ്റി...

കവി അയ്യപ്പനെ സ്മരിക്കുമ്പോൾ

"സുഹൃത്തെ,മരണത്തിനുമപ്പുറംഞാൻ ജീവിക്കുംഅവിടെ ഒരു പൂക്കാലമുണ്ടായിരിക്കും…" 'ജീവിതമെന്നാൽ സ്വാതന്ത്ര്യ'മെന്നാണെന്ന് കവിതകളിലൂടെയും സ്വജീവിതത്തിലൂടെയും നിർവചിച്ച കവിയാണ് അയ്യപ്പൻ. ജീവിതവും രതിയും പ്രണയവും കാമവും കണ്ണുനീരും ഒക്കെ നമുക്ക് മുന്നിൽ തുറന്നുവെച്ച് രഹസ്യങ്ങളുടെ ഭാണ്ഡം ചുമക്കാതെ, വിധേയത്വത്തിന്റെ അടയാളമോ...

ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് കോവിഡ് 19 വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട് എന്ന് ആരോഗ്യ മന്ത്രി.

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് ശ്രമിച്ച് വരുന്നത്. കനത്ത മഴയെ തുടര്‍ന്ന് പലര്‍ക്കും ക്യാമ്പുകളില്‍ കഴിയേണ്ട അവസ്ഥയുണ്ടായി. വാക്‌സിനെടുത്തവര്‍ക്ക് കോവിഡ് ബാധയില്‍...
WP2Social Auto Publish Powered By : XYZScripts.com
error: