17.1 C
New York
Thursday, September 23, 2021
Home Books വിശുദ്ധ പാപങ്ങളുടെ ഇന്ത്യ. (പുസ്തക ആസ്വാദനം)

വിശുദ്ധ പാപങ്ങളുടെ ഇന്ത്യ. (പുസ്തക ആസ്വാദനം)

ഷൈലജ കണ്ണൂർ✍

പ്രിയപ്പെട്ട സൗഹൃദങ്ങൾക്ക് സ്വാഗതം.
ഇക്കഴിഞ്ഞ 11 ആം തീയതി ഞായറാഴ്ച്ച കേളകം വിബ്ജിയോറിൽ നടന്ന എഴുത്ത് വിചാരണ.അതിൽ പങ്കെടുക്കാൻ പോയ എനിക്ക് പരിപാടിയുടെ ഇടയിൽ എന്റെ സുഹൃതുക്കളായ ശിവനും ലിജിനയും ചേർന്ന് കുറെ പുസ്തകങ്ങൾ നിരത്തി വെച്ചിട്ടുണ്ടായിരുന്നു.കുഞ്ഞു മക്കൾ മിഠായിയുടെ മുൻപിൽ നിൽക്കുന്ന അവസ്ഥ എനിക്ക് ഉണ്ടായി. എതെടുക്കണം എന്ന കൺഫ്യൂഷൻ.ഞാൻ നോക്കുമ്പോൾ എല്ലാം നല്ല പുസ്തകങ്ങൾ തന്നെ. അങ്ങനെ എല്ലാ പുസ്തകവും വാങ്ങി കൂട്ടാൻ പറ്റില്ല. മാസത്തിൽ രണ്ട് പുസ്തകം വാങ്ങിക്കാം എന്ന് വിചാരിച്ചു. വായിക്കാൻ അത്രെയേ സമയമുണ്ടാകൂ. ഏത് വാങ്ങണം എന്ന കൺഫ്യൂഷനിൽ ഇരിക്കുമ്പോൾ ലിജിന എന്നോട് പറഞ്ഞു.”ചേച്ചി എല്ലാ പുസ്തകവും നല്ലത് തന്നെ. എന്നാലും അരുൺ എഴുത്തച്ഛന്റെ “വിശുദ്ധപാപങ്ങളുടെ ഇന്ത്യ” എന്ന ബുക്ക് എടുത്തോ ഇത് വായിക്കുന്നത് ഒരു അനുഭവമായിരിക്കും.


കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ഈ പുസ്തകം തുടക്കത്തിൽ തന്നെ എന്നെ ഏറെ ആകർഷിച്ചു. വായിച്ച് തുടങ്ങിയപ്പോൾ നിർത്താൻ പറ്റാത്ത അവസ്ഥ.
ഞായറാഴ്ച്ച സപ്ലിമെന്റിലേക്കുള്ള ഫീച്ചർ ലക്ഷ്യം വെച്ചു തുടങ്ങിയ അന്വേഷണം ഇങ്ങനെ ഒരു നേർക്കാഴ്ച്ചക്ക് സാക്ഷ്യം വഹിക്കുകയും അത് വെള്ളക്കടലാസ്സിൽ പകർത്തി വായനക്കാരിൽ എത്തിക്കുകയും ചെയ്ത അരുൺ എഴുത്തച്ഛൻ എന്ന എഴുത്തുകാരൻ അഭിനന്ദനം അർഹിക്കുന്നു.

കൽക്കട്ടയിലെ വേശ്യ തെരുവുകളെ കുറിച്ച് കേട്ടിട്ടേ ഉള്ളൂ. അവിടം ഇത്ര ഭീകരമാണെന്ന് ഈ പുസ്തകം വായിച്ചപ്പോഴാണ് മനസ്സിലാക്കിയത്.
അന്ധവിശ്വാസങ്ങൾ കൊണ്ടും അനാചാരങ്ങൾ കൊണ്ടും പാവപ്പെട്ടവന്റെ നിസ്സഹായവസ്ഥയെ ചൂഷണം ചെയ്യുന്ന മേലാളൻമാർ.
ദേവദാസികളെയും ലൈംഗീക തൊഴിലാളികളെയും നേരിട്ട് കണ്ട് തെയ്യാറാക്കിയതാണീ പുസ്തകം.

ഇത് വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് തോന്നി കേരളത്തിലെ പെൺകുട്ടികൾ എത്ര ഭാഗ്യവതികൾ ആണെന്ന്.
കേരളത്തിന്‌ പുറത്തുള്ള കർണ്ണാടക, തമിഴ്നാട്, ആന്ധ്രാ, മുംബൈ പോലുള്ള നഗരങ്ങളിലെ ഉൾഗ്രാമങ്ങളിലുള്ള പാവപ്പെട്ട പെൺകുട്ടികളെ കല്യാണം കഴിപ്പിച്ചു വിടാൻ നിവൃത്തിയില്ലാതെ ദേവദാസികൾ ആക്കപെടുകയും അതുവഴി ലൈംഗീക തൊഴിലാളികളും ആകുന്ന അവസ്ഥ പച്ചയായി വിവരിച്ചിരിക്കുന്നു ഈ പുസ്തകത്തിൽ.

എല്ലാവരും വാങ്ങി വായിക്കുക അറിയുക നമ്മുടെ ഇന്ത്യയെ. മമ്മൂട്ടി സിനിമയിൽ പറയുന്ന ഡയലോഗ് പോലെ അച്ചടിച്ച പുസ്തകത്താളിൽ വായിച്ചറിയുന്ന ഇന്ത്യ അല്ല ഇന്ത്യ.. അനുഭവങ്ങളുടെ ഇന്ത്യയെ നമ്മൾ അറിയണമെങ്കിൽ ഈ പുസ്തകം വാങ്ങി വായിക്കൂ.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 9)

ആ വാർത്ത അവളെ വല്ലാതെ നടുക്കിഎന്ന് പറയാം.എന്നോട് എന്റെ അസുഖത്തിന്റെ തീവ്രതയൊന്നും അവളറിയിച്ചില്ല. ചെറിയൊരു ബ്ലോക്ക്‌ എന്ന് മാത്രം അറിയിച്ചു. എന്നെ അറിയിച്ചാൽ എനിക്ക് ഏറെ ആവലാതികൾ ഉണ്ടാകും എന്നായിരുന്നു അവളുടെ ഭയം....

മലയാളി സോക്കര്‍ ലീഗ് ടൂര്‍ണ്ണമെന്റ് നവംബര്‍ രണ്ടിന് വിര്‍ജീനിയയില്‍

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡി സി മെട്രോപോളിറ്റന്‍ ഏരിയയിലെ മലയാളി സോക്കര്‍ പ്രേമികളുടെ സംഘടനയായ മലയാളി സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 2021 എംഎസ്എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റ് നവംബര്‍  2 നു വിര്‍ജീനിയയില്‍ വച്ച്...

കേരള പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫൈനൽ സെപ്റ്റംബർ 25ന്

ഡാളസ്: കേരള പ്രീമിയർ ക്രിക്കറ്റ്  ലീഗ് ഫൈനൽ മത്സരം സെപ്റ്റംബർ 25,  ശനിയാഴ്ച  6 മണിക്ക് ഗാർലാൻഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. വിൻസെന്റ് ജോണിക്കുട്ടി നയിക്കുന്ന കേരള ടൈറ്റാനിക്കും , അലൈൻ...

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...
WP2Social Auto Publish Powered By : XYZScripts.com
error: