മഞ്ജരിയുടെ ആൺജീവിതം – ബേപ്പൂർ മുരളീധര പണിക്കർ
ലിപി പബ്ലിക്കേഷൻസ് കോഴിക്കോടിന്റെ 250 രൂപ വിലയുള്ള പ്രണയാദ്രമായ ഒരു നോവൽ ആണിത്.
ഈ കഥയിലൂടെ കടന്നുപോകുമ്പോൾ പണ്ടെങ്ങോ കണ്ടുമറന്ന മനോഹരമായ ചില സിനിമ സീനുകൾ ആണ് ഓർമ്മ വന്നത്. അത്രമേൽ മനോഹരമായ, എന്നാൽ അതിലധികം വിഷമം നൽകുന്ന ഒരു നോവൽ ആണിത്.

ദേവന്റെയും തന്റെ പ്രണയിനിയായ മഞ്ജരിയുടെയും വിവാഹം നടക്കുന്ന മനോഹരമായ ഒരു തുടക്കമാണ് നോവലിന്. അവരുടെ വിവാഹം ആഘോഷിക്കപ്പെടാൻ മാത്രമുള്ള ഒന്നായിരുന്നില്ല. മഞ്ജരി വളരെ ലഘുവായ രീതിയിൽ സ്വർണ്ണം ധരിച്ച് ഒരു പട്ടു സാരിയും ബ്ലൗസും, ദേവനാകട്ടെ ചന്ദന കളറുള്ള ഒരു ജുബ്ബയും ഒരു മുണ്ടുംഅതു മാത്രമായിരുന്നു വധുവരന്മാരുടെ വേഷം.
മഞ്ജരിയുടെ അച്ഛൻ അവളുടെ ചെറുപ്പത്തിലെ തന്നെ മരിച്ചു പോയതാണ്. അരക്ഷിതാവസ്ഥയിലായ മഞ്ജരിയും അമ്മ പാർവതിയും അമ്മാവനായ കുഞ്ഞുകുട്ടന്റെ തണലിലാണ് ജീവിച്ചത്. കുഞ്ഞുകുട്ടൻ നാട്ടുകാർക്കിടയിൽ അഹങ്കാരിയും ദുഷ്ടനുമായിരുന്നു. പാർവതിയോടും മഞ്ജരിയോടും വളരെ നല്ല രീതിയിൽ തന്നെയായിരുന്നു പെരുമാറിയത്. മഞ്ജരിക്ക് ആവശ്യമുള്ളതെന്തും കുഞ്ഞുകുട്ടൻ സാധിച്ചു കൊടുക്കുമായിരുന്നു. പക്ഷേ ആ സ്നേഹം വെറും കാപട്യമായിരുന്നു. വളർന്നുവരുന്ന മരുമകളെ കല്യാണം കഴിക്കണം എന്നതായിരുന്നു അവന്റെ പൂതി. കൂടാതെ പാർവതിയുടെ വസ്തുവകകൾ തട്ടിയെടുക്കാനുള്ള അട വും. ഒടുവിൽ പാർവതിയുടെ പേരിലുള്ളവയെല്ലാം സ്നേഹം നടിച്ച് അവന്റെ പേരിലേക്ക് മാറ്റിയെഴുതി. അടുത്ത ആവശ്യം മഞ്ജരിയെ വിവാഹം കഴിക്കുക എന്നുള്ളതാണ്. അതുതന്റെ മരുമകൾ അല്ലേ എന്ന് പാർവ്വതിയുടെ ചോദ്യത്തിന് ഉത്തരം തമിഴ്നാട്ടുകാർ മരുമകളെയാണല്ലോ വിവാഹം കഴിക്കുന്നത് എന്നതായിരുന്നു.
മഞ്ജരിയോടുള്ള അവന്റെ ഉപദ്രവം സഹിക്കവയ്യാതായപ്പോൾ അവൾ അമ്മയോട് തുറന്നു പറയുകയും ചെയ്തു. എന്തു ചെയ്യണമെന്നറിയാതെ ഇരിക്കുമ്പോഴായിരുന്നു മഞ്ജരിയുടെ ജീവിതത്തിലേക്ക് തികച്ചും അപ്രതീക്ഷിതമായി ദേവൻ കടന്നുവന്നത്.
ദരിദ്ര കുടുംബത്തിലെ അംഗമായിരുന്ന ദേവന് ബന്ധുക്കളായി അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അച്ഛൻ വളരെ മുന്നേ തന്നെ മരിച്ചു പോവുകയും ചെയ്തിരുന്നു. അധികനാൾ അമ്മയും നീണ്ടുനിന്നില്ല. അതിനുശേഷം മഞ്ജരിയും ദേവനും പ്രണയം കൈമാറി. ഒരു ചുമട്ടുകാരനാണ് ദേവൻ. അതുകഴിഞ്ഞാൽ അൽപസ്വൽപം റിയൽ എസ്റ്റേറ്റ് പരിപാടികളുമായി ജീവിച്ചു പോകുന്ന മാന്യനായ വ്യക്തി. ദേവന്റെ ബാല്യകാല സുഹൃത്ത് രവിചന്ദ്രനായിരുന്നു. രവിചന്ദ്രനും കൂടി ചേർന്നാണ് റിയൽഎസ്റ്റേറ്റ് പരിപാടികൾ നടത്തിയിരുന്നത്. രവിചന്ദ്രൻ വഴിയായിരുന്നു മഞ്ജരിയും ദേവനും കണ്ടുമുട്ടിയിരുന്നത്.
അവളെ കണ്ടപ്പോൾ തന്നെ അവന്റെ മനസ്സിൽ ഒരു മിന്നൽപ്പിണർ പാഞ്ഞു പോയി. എല്ലാ കഥകളും അറിഞ്ഞ ദേവൻ അവളെ അവിടെനിന്ന് ഇറക്കി കൊണ്ടു വരികയും അവിടുത്തെ ശ്രീകൃഷ്ണ ഭഗവാനെ ക്ഷേത്രത്തിൽ വച്ച് താലികെട്ടി ജീവിതസഖിയാക്കുകയും ചെയ്തു.
ഏവരെയും പോലെ മനോഹരവും പ്രണയാർദ്രമായ മധുവിധു കാലം തന്നെയായിരുന്നു അവരുടേതും. ഇടക്കൊക്കെ കുഞ്ഞുകുട്ടൻ ശല്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അതിനെ അവഗണിച്ച് അവരുടെ ജീവിതം നല്ല രീതിയിൽ മുന്നോട്ടു പോയി.കൂടാതെ കല്യാണത്തെക്കുറിച്ചു മറ്റുള്ളവരുടെ മുന വച്ചുള്ള സംസാരവും കേൾക്കാനിടയായി. അതൊക്കെയും അവഗണിച്ചുകൊണ്ട് തന്നെ പരസ്പരം ഇണ ചേർന്ന് ജീവിച്ചു അവർ.
ദേവന്റെ ആകെയുണ്ടായിരുന്ന ഒരു ബന്ധുവാണ് ജാനകി വല്യമ്മ. ലൗകിക ജീവിതത്തിലേക്ക് കടന്ന് രാമേശ്വരത്ത് ആണ് സന്യാസിയായി ജീവിക്കുകയാണ്. അങ്ങനെയിരിക്കെ ഒരു ദിവസം മഞ്ജരിക്ക് മനംപിരട്ടലും ദേഹാസ്വസ്ഥതയുമുണ്ടായി. അങ്ങനെ അവൾ ഗർഭം ധരിക്കുകയും ചികിത്സക്കായി നാട്ടിലെ നല്ലൊരു ആശുപത്രി തെരഞ്ഞെടുക്കുകയും ചെയ്തു. അപ്പോഴേക്കും ദേവന്റെ ജീവിതം ആകെ താളം തെറ്റാൻ തുടങ്ങിയിരുന്നു. ചിലവുകൾ അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. പോരാത്തതിന് ഭാര്യ ഗർഭിണിയും.
അങ്ങനെയിരിക്കെ രവിചന്ദ്രന്റെ ഒരു ബന്ധുവിൽ നിന്ന് ദേവനു ഗൾഫിലൊരു ജോലി സാധ്യതയുണ്ടെന്ന് അറിയാനിടയായി.. ദേവന്റെ ഗൾഫ് മോഹം മഞ്ജരിയോട് പറയുകയും ചെയ്തു. അവളെ പറഞ്ഞു മനസ്സിലാക്കി ദേവൻ ഗൾഫിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. അവളുടെ താലി ഒഴികെ ബാക്കി സ്വർണ്ണ വസ്തുവകകൾ വിറ്റിട്ട് ആയിരുന്നു ഗൾഫിലേക്ക് പോകേണ്ടെന്ന് പൈസ ഉണ്ടാക്കിയത്.
അങ്ങനെ പോകുന്ന നേരത്ത് രവിചന്ദ്രന്റെ ബന്ധു ദേവന്റെ കൈയിൽ ഒരു പൊതി ഏൽപ്പിച്ചിട്ട് ഗൾഫിലുള്ള ഒരാൾക്ക് കൊടുക്കാൻ ഏൽപ്പിക്കുകയും ചെയ്തു. ഗൾഫിലെത്തിയ ദേവൻ ചെക്കിങ്ങിനിടെ പോലീസിന്റെ കസ്റ്റഡിയിലാവുകയും അതിനകത്ത് എന്താണെന്നറിയാതെ ദേവൻ ആകെ വിറളി പിടിച്ചു. ഭാഷ എന്തെന്നറിയാത്ത ദേവൻ ആകെ കേട്ടത് ബ്രൗൺഷുഗർ എന്ന ഒരു വാക്കായിരുന്നു. ആരോട് പറയണം എന്തുപറയണമെന്നറിയാതെ ആകെ വിഷമഘട്ടത്തിൽ ആയിരുന്നു ദേവൻ.ഭാഷ മനസ്സിലാകാതെ ദേവൻ ഒരുപാട് പേരുടെ കൂടെ ജീവിക്കുകയും ചെയ്തു. അതിനിടയിൽ വീട്ടിലേക്ക് വിളിക്കാനോ ഒന്നും സാധിക്കാതെ മാനസികമായി വല്ലാത്തൊരു ജീവിതമായിരുന്നു. അവിടെനിന്ന് ദേവനോട് സഹതാപം തോന്നിയത് ആഫ്രിക്കക്കാരൻ വില്യം ജോൺസിനു ആയിരുന്നു. ഭാഷാ പരസ്പരം മനസ്സിലാകാതെ അവരുടെ ദുഃഖങ്ങൾ പറയുകയും സങ്കടപ്പെടുകയും ചെയ്തു. അങ്ങനെ ജയിലുമായി പൊരുത്തപ്പെടുകയും അറബി, ഇംഗ്ലീഷ് ഭാഷയുടെ ബാലപാഠം എന്നിവയൊക്കെ പഠിച്ചു. ഭരണസിരാകേന്ദ്രത്തിൽ നിന്ന് 8, 9 വർഷത്തിനു ശേഷം ജയിൽമോചിതനാവുമെന്ന് അറിയിപ്പ് കിട്ടി. അനുമതി ലഭിക്കാൻ വേണ്ടി മൂന്നു വർഷം കൂടി കാത്തിരിക്കേണ്ടി വന്നു. ദേവന്റെ സ്വഭാവവും കഠിനാധ്വാനവും ജീവിതരീതിയും ആയിരുന്നു പെട്ടെന്നു ജയിൽ മോചിതനാവാൻ കാരണമായത്.
ഇന്നും ദേവന്റെ ചിന്ത മഞ്ജരിയെക്കുറിച്ചും അവളുടെ വയറ്റിലുള്ള കുഞ്ഞിനെക്കുറിച്ചുമായിരുന്നു. ജയിൽ ഉദ്യോഗസ്ഥരുടെ ദേവ നോടുള്ള അനുകമ്പ തിരിച്ച് നാട്ടിലേക്ക് എത്താൻ സഹായകമായി. രണ്ടുജോഡി കുപ്പായവും അത്യാവശ്യം പൈസയും അവർ സംഘടിപ്പിച്ചു കൊടുത്തു.
നാട്ടിലേക്ക് എത്തുമ്പോഴേക്കും അവന്റെ ആദി വർദ്ധിച്ചുകൊണ്ടിരുന്നു.കാരണം ഭാര്യയെയും കുഞ്ഞിനെയും ഓർത്തിട്ടാണെന്ന് പരമ സത്യം. നാട്ടിലെത്തിയ ഉടനെത്തന്നെ മഞ്ജരിയെ കാണുവാനുള്ള തിടുക്കം കൂടി. അവിടെ എത്തിയപ്പോഴേക്കും അവൻ ആകെ വിഷണ്ണനായി. പഴകിദ്രവിച്ച തന്റെ വീട് മാത്രം കാണാൻ സാധിച്ചു. ചുറ്റുമുള്ളവരൊക്കെ തന്റെ മഞ്ജരിയെക്കുറിച്ച് മോശം അഭിപ്രായമായിരുന്നു പറഞ്ഞതെങ്കിലും അവനത് വിശ്വസിക്കാനായില്ല.
ഒടുവിൽ രവിചന്ദ്രനെ അന്വേഷിച്ചിറങ്ങി.അവരിരുപേരും പോലീസ് സ്റ്റേഷനിൽ എത്തി പരാതി കൊടുക്കുകയും ചെയ്തു. തിരോധാന കേസായതിനാൽ സിറ്റി പോലീസ് കമ്മീഷണർ സത്യജിത് പി എസ് നെ തന്നെ കേസ് ഏൽപ്പിച്ചു. അങ്ങനെ പോലീസുകാർ കുഞ്ഞുകുട്ടൻന്റെ വീട്ടിലേക്ക് പോവുകയും അവയ്ക്കു ചുറ്റുമുള്ള ആൾക്കാരോട് ചോദിച്ചു അവന്റെ സ്വഭാവം മനസ്സിലാക്കുകയും ചെയ്തു.
അവർക്കൊക്കെ പേടിയും അവനെ കുറിച്ച് മോശം അഭിപ്രായം തന്നെയായിരുന്നു. വീടിനകവും ചുറ്റുപാടും പരിശോധിക്കുന്നതിനിടയിൽ ആറടി മണ്ണിൽ ഒരു ചിത കണ്ടെത്താൻ സാധിച്ചു. പോലീസുകാർ തന്നെ മുൻകൈയ്യെടുത്ത് അത് കിളച്ചു നോക്കുകയും ചെയ്തു. ഒരു വൃദ്ധയുടെ ശവശരീരം ആണെന്ന് അറിഞ്ഞതോടെ അത് പാർവതിയുടെതാണെന്ന് അവർ ഊഹിച്ചു. അങ്ങനെ മഞ്ജരിയെത്തേടി ദേവന്റെ വല്യമ്മയുടെ അടുത്തു രാമേശ്വരത്തേക്ക് പോയി. കുറേ അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താൻ സാധിച്ചില്ല. അന്വേഷണത്തിനൊടുവിൽ അവർ മരിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. അങ്ങനെ അവരുടെ വീട്ടിൽ എത്തുമ്പോഴേക്ക് അവിടെ മുരുകേശൻ എന്നൊരു വാടകക്കാരൻ ആണുണ്ടായത്. കൂടെ 12 വയസ്സ് തോന്നിപ്പിക്കുന്ന ഒരു പെൺകുട്ടിയും.വീട്ടിൽ തിരച്ചിലിനൊടുവിൽ ദേവന്റെ മകളുടെ അതേ സാമ്യമുള്ള ഒരു കുഞ്ഞിന്റെ ഫോട്ടോ കണ്ടെത്താൻ സാധിച്ചു.
മുരുകേശന്റെ വാദം അത് അവന്റെ കുഞ്ഞാണെന്ന് തന്നെയായിരുന്നു. അങ്ങനെ ദേവനും രവിചന്ദ്രനും രാമേശ്വരത്തെ എത്തുകയും ഫോട്ടോ കണ്ടത് തന്റെ കുഞ്ഞാണെന്ന് ഉറപ്പിക്കുകയും ചെയ്തു. കുഞ്ഞിന്റെ പേര് മുത്തുമണി എന്നായിരുന്നു. അങ്ങനെ രണ്ട് അച്ഛൻമാരുള്ള സ്ഥിതിയിൽ പോലീസുകാർ ഡിഎൻഎ ടെസ്റ്റിനായി ലാബിലേക്ക് വിളിച്ചുപറയുക ടെക്നീഷ്യന്മാർ ബ്ലഡ് എടുക്കുകയും ചെയ്തു. മുരുകേശന്റെയും ദേവന്റെ യും ഡിഎൻഎ തമ്മിൽ നല്ല ചർച്ചയുണ്ടായിരുന്നു. പോലീസുകാർക്കും ലാബ് ടെക്‌നിഷ്യന്മാർക്കും ആശ്ചര്യമുണ്ടാക്കി. ആദ്യമായിട്ടാണ് ഇങ്ങനെയൊരു സംഭവം. എന്തുകൊണ്ടോ കമ്മീഷണർ സത്യജിത്ത് ഐപിഎസ് തിരിച്ചു നാട്ടിലേക്ക് പോകാനുള്ള ഓർഡർ കൊടുത്തു. നാട്ടിൽ എത്തിയപ്പോഴേക്കും തന്റെ കയ്യിൽ മഞ്ജരിയുടെ ഗർഭാവസ്ഥയിലെ പ്രിസ്ക്രിപ്ഷൻ കൂടെ ഉണ്ടായിരുന്നു.
നാട്ടിലെത്തിയ ഉടനെതന്നെ പ്രിസ്ക്രിപ്ഷനുമായി ഡോക്ടർ ജിതചന്ദ്രനെ കാണുവാനായി ആശുപത്രിയിലേക്ക് പോയി. അവിടെനിന്നും ഞെട്ടിപ്പിക്കുന്ന ഒരു കാര്യമാണ് കമ്മീഷണർക്ക് അറിയാൻ കഴിഞ്ഞത്. പ്രസവശേഷം മഞ്ജരിയിൽ ചില ഹോർമോൺ വ്യതിയാനാങ്ങൾ കണ്ടെത്തി. സ്ത്രീയിൽ നിന്നും പുരുഷനിലേക്കുള്ള പരിവർത്തനമായിരുന്നു അത്. ശരീരത്തിൽ അമിതമായി രോമം വളരുകയും പേശികൾ ദൃഢമാവുകയും അവയവങ്ങൾ പോലും മാറ്റങ്ങൾക്ക് വിധേയമാക്കാനും തുടങ്ങി. കേട്ടുകേൾവിപോലുമില്ലാത്ത കാര്യമായതുകൊണ്ട് ഹോർമോൺ തകരാറുകൾ നിയന്ത്രിക്കാനുള്ള മരുന്നുകൾ ഡോക്ടർ നൽകിയിരുന്നു. പക്ഷേ അതുകൊണ്ടൊന്നും ഒരു മാറ്റവുമുണ്ടായില്ല. രണ്ടു വർഷക്കാലം ചികിത്സിച്ചിട്ടും ഒരു മാറ്റവുമില്ലാതെ മഞ്ജരി ഒരു പുരുഷ വേഷത്തിൽ ജീവിക്കുകയാണ്. മുരുകേശൻ തന്നെയായിരുന്നു മഞ്ജരി.
ഞെട്ടിപ്പിക്കുന്ന വാർത്ത കമ്മീഷണർ ദേവനോട് പറയുകയും മുരുകേശനെ വിളിച്ചു തങ്ങൾ അറിഞ്ഞ കാര്യങ്ങളൊക്കെ അറിയിക്കുകകയും ചെയ്തു. എന്നിരുന്നാലും തന്റെ മഞ്ജരിയെ കൈവിട്ടു കളയാൻ ദേവൻ ഒരിക്കലും തയ്യാറായിരുന്നില്ല. ദേവൻ രാമേശ്വരത്ത് എത്തുമ്പോഴേക്കും മുരുകേശൻ വീട്ടിൽ വലിയൊരു ആൾക്കൂട്ടം കാണാൻ സാധിച്ചിരുന്നു. എന്തെന്നാൽ മുരുകേശൻ ആത്മഹത്യ ചെയ്തു എന്ന വാർത്തയാണ് അറിയാൻ സാധിച്ചത്. കൂടെ ഒരു കത്തും. ദേവേട്ടന്റെ മഞ്ജരിയായാണ് ജീവിക്കാൻ ആഗ്രഹിച്ചത്. എനിക്ക് ഇങ്ങനെ ഒരു മാറ്റം തീരെ ഉൾക്കൊള്ളാനാവുന്നില്ല എന്നതായിരുന്നു. മഞ്ജരിയുടെ മൃതദേഹം രാമേശ്വരത്ത് തന്നെ അടക്കി. മുത്തുമണിയെ കൊണ്ട് തിരിച്ചു തന്റെ നാട്ടിലേക്ക് പോവുകയും ചെയ്തു. ദേവൻ മുത്തുമണി എടുക്കുമ്പോഴേക്കും ഏതോ മുജ്ജന്മ ബന്ധം പോലെ അവൾ ദേവന്റെ തോളിൽ അള്ളിപ്പിടിച്ചിരുന്നു. നിറകണ്ണുകളോടെ അവൻ ചുംബിച്ചു. അപ്പോഴും മഞ്ചേരിയുടെ ഭൗതികദേഹം തീനാളങ്ങൾ വിഴുങ്ങി കൊണ്ടിരിക്കുകയായിരുന്നു.
അവരുടെ ജീവിതത്തിൽ ദേവന്റെ ഗൾഫ് മോഹം വരുത്തിവെക്കുന്ന വിനാശവും കാരാഗ്രഹ ജീവിതവും കടന്നുവരുമ്പോൾ ശിഥിലമായി പോകുന്നത് ദാമ്പത്യത്തിന്റെ കരളലിയിക്കുന്ന കഥ. ഉള്ളിനുള്ളിൽ ഒരു ഒരുതുള്ളി കണ്ണുനീർ വീഴ്ത്താതെ ഈ കഥയിലൂടെ കടന്നു പോകാൻ പറ്റില്ല. അത്രയ്ക്കും മനോഹരമായ, ജീവിത സ്പർശിയായ നോവൽ.
ശാരിയദു