മിഴിനീരിൽ നനഞ്ഞ വസന്തം
ലിപി പബ്ലിക്കേഷൻസിന്റെ 225 രൂപ വിലയുള്ള ബേപ്പൂർ മുരളീധര പണിക്കർ എഴുതിയ നോവലാണിത്. വിസ്മയ എന്ന് പേരുള്ള 16 വയസ്സുകാരിയിൽ നിന്ന് ആരംഭിച്ചിട്ടുള്ള നോവലിൽ സോഷ്യൽ മീഡിയയുടെ ചതിക്കുഴിയിലൂടെ കടന്നുപോകുന്ന ഇന്നത്തെ തലമുറ അറിഞ്ഞിരിക്കേണ്ട ഒരു അനുഭവപാഠമാണിത്. ഒരു കൗമാരക്കാരിയുടെ സ്വപ്നങ്ങൾ മിക്കവാറും പ്രണയങ്ങൾ ആയിരിക്കാം. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഈ തലമുറയെ മാതാപിതാക്കൾ പ്രത്യേകശ്രദ്ധ കൊടുക്കേണ്ടതാണ്.

പോലീസ് ഓഫീസറുടെ മകൾ കൂടിയായ വിസ്മയ എന്ന പെൺകുട്ടിയുടെ അച്ഛൻ ബന്ധം വേർപെടുത്താതെ തന്നെ വേർപെട്ടു ജീവിക്കുന്ന ഒരാളാണ്. എത്രയൊക്കെ പണവും പ്രതാപവും ഉണ്ടായിട്ടും തന്റെ മകളുടെ ഇഷ്ടങ്ങൾ അറിയാതെ പോകുന്ന മാതാപിതാക്കളുടെ ശ്രദ്ധയുടെ കുറവിനെയും ഈ കഥയിലൂടെ കാണാവുന്നതാണ്.
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട മനു എന്ന ചെറുപ്പക്കാരനിലൂടെയാണ് കഥയുടെ യാത്ര. നേരിട്ട് ഒരിക്കലും കണ്ടിട്ടില്ലെങ്കിലും മനുവില്ലാത്ത ജീവിതത്തെക്കുറിച്ച് അവൾക്ക് ചിന്തിക്കാൻപോലും ആവില്ലായിരുന്നു. അത്രയേറെ ആഴത്തിൽ പതിഞ്ഞു പോയിട്ടുണ്ടായിരുന്നു. ഏറ്റവും സുന്ദരമായ മനുവിനെ ഫോട്ടോകൾ സോഷ്യൽ മീഡിയയിലൂടെ വിസ്മയ തേടി വരാറുണ്ടായിരുന്നു. കമ്പ്യൂട്ടർ എഞ്ചിനീയറുടെ ആ ഫോട്ടോ ഇടയ്ക്കിടെ നോക്കുന്നതും അവൾക്കൊരു അനുഭൂതിയാണ്. വിസ്മയയുടെ വീട്ടിൽ തിരക്കുപിടിച്ച അമ്മയും(വിമല) അങ്കിളും(ജയൻ) ആന്റിയും(നളിനി) വേലക്കാരിയായ വാസന്തി യുമാണ് താമസം. തൊട്ടതിനും പിടിച്ചതിനുമൊക്കെ വഴക്കുണ്ടാക്കുന്ന ഒരു അമ്മയെയാണ് കഥയുടെ ആദ്യഭാഗങ്ങളിൽ കാണാൻ സാധിച്ചത്. അങ്ങനെ മനസ്സ് വല്ലാതെ വീർപ്പുമുട്ടി ഇരിക്കുമ്പോൾ അവൾ തന്റെ അച്ഛന്റെ ചിത്രത്തിലേക്ക് നോക്കിയിരിക്കും. അങ്ങനെയാണ് ഏറെക്കുറെ ആശ്വാസം ലഭിച്ചിരുന്നത്. അച്ഛൻ അവളോട് അതിരറ്റ സ്നേഹമുണ്ടെങ്കിലും എപ്പോഴും ജോലിത്തിരക്ക് തന്നെയായിരുന്നു.
മനുവും വിസ്മയയും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. ഫേസ്ബുക്കിൽ രഹസ്യമായി ഒരു അക്കൗണ്ട് ഉണ്ടാക്കുകയും ലാപ്ടോപ്പ് വഴി കണക്ട് ചെയ്ത് അവർ പരസ്പരം സംസാരിക്കുകയും ചെയ്തിരുന്നു. അച്ഛനും അമ്മയും പരസ്പരം കുറ്റങ്ങൾ പഴിചാരുമ്പോഴും അവൾക്ക് ന്തോഷിക്കാനുള്ള ആകെയുള്ള കച്ചിത്തുരുമ്പായിരുന്നു മനുവിനെ പ്രണയം. അങ്ങനെ പ്രണയപരവശരായ അവർ പരസ്പരം കാണുവാനായി, ഒളിച്ചോടാൻ തീരുമാനിക്കുകയും അതിനുള്ള എല്ലാ ഒരുക്കങ്ങളും മനു ചെയ്തുകൊടുക്കുകയും ചെയ്യുന്നു. ഒരു ദിവസം രാത്രി അവളുടെ എല്ലാം പാക്ക് ചെയ്ത ഗുജറാത്തിലേക്ക് മനുവിനെ അടുത്തേക്ക് തീവണ്ടിമാർഗം വഴി തനിയെ പോവുകയാണ് അവൾ. അവിടെയെത്തി എത്ര വിളിച്ചിട്ടും മനു തന്നെ ഫോൺ അറ്റൻഡ് ചെയ്യുന്നില്ല. അങ്ങനെ ഏറെ വിശന്ന് അവൾ ഒരു റസ്റ്റോറന്റിൽ കയറി. അവളുടെ വെപ്രാളം കണ്ടു ഒരു ദമ്പതിമാർ അവളെ സഹായിക്കാമെന്നേറ്റു.
അങ്ങനെ മനുവിനെ അഡ്രസ്സ് അന്വേഷിച്ചു ഇവർ മൂന്നുപേരും ഒരു ഓട്ടോറിക്ഷയിൽ യാത്രതിരിച്ചവേ പുറകെ പോലീസ് വാഹനം കാണാനിടയായി. ഇരുട്ടിന്റെ വഴിയിലൂടെ സഞ്ചരിക്കവേ ദമ്പതിമാർ പുറത്തിറങ്ങുകയും ഓട്ടോറിക്ഷക്കാരനോട് തെരുവിലെ വേശ്യാലയത്തിൽ അവളെ എത്തിക്കാനും പറഞ്ഞു. കാര്യം അത്ര പന്തിയല്ലെന്നു തോന്നിയ വിസ്മയ ഓട്ടോറിക്ഷയിൽ നിന്നും പുറത്തേക്ക് ചാടി. ചെറിയ പരിക്കുകളോടുകൂടി വിസ്മയയെ ആശുപത്രിയിൽ ആക്കേണ്ടി വന്നു. ഓട്ടോറിക്ഷ ഡ്രൈവറുടെ പേര് റൗക്കി എന്നായിരുന്നു. അവളെ വേശ്യാതെരുവിലെ എത്തിച്ചില്ലെങ്കിൽ പണി കിട്ടും എന്നറിഞ്ഞിട്ടും അവൻ അവളുടെ ജീവൻ രക്ഷിക്കാനായി പരിശ്രമിക്കുകയായിരുന്നു.
രോഗിണിയായ തന്നെ അമ്മയെ രക്ഷിക്കുവാനായി രാവും പകലുമെന്നില്ലാതെ ജോലി ചെയ്തുവരുന്ന ഒരു സാധാരണക്കാരനെ ജീവിതത്തിലേക്കാണ് അവൾ കടന്നു കയറിയത്. ആശുപത്രി ചെലവുകൾ വർദ്ധിച്ചു കൊണ്ടിരിക്കെ അവന്റെ സുഹൃത്തുക്കളായ ജിത്തു കുൽദീപ് റാഷിദ്, എന്നിവരോടു തന്റെ കാര്യങ്ങൾ അവതരിപ്പിക്കുകയും തുടർന്ന് അവരെ രക്ഷിക്കാനായി ഒളിവിൽ താമസിക്കുകയും ചെയ്യുന്നു. ഒരു പട്ടരുടെ വീട്ടിൽ റൗക്കിയും വിസ്മയയും ദമ്പതിമാർ എന്ന വ്യാജേന ഒളിച്ചു താമസിക്കുന്നു. അതിനിടെ റൗക്കിയുടെ അമ്മാവനും മുറപ്പെണ്ണും പട്ടരുടെ വീട്ടിലെത്തുകയും കാര്യമറിയാതെ റൗക്കിയുമായി തെറ്റി പിരിയുകയും ചെയ്തു. അവർ മൂന്നുപേരും മനുവിനെ അന്വേഷിച്ചു നടന്നെങ്കിലും കണ്ടെത്താനായില്ല. ഓരോ മലയാളി കൂട്ടായ്മയിലും അവർ മനുവിനെ ഫോട്ടോയും മറ്റു വിവരങ്ങളും കൊടുത്തു. നിജസ്ഥിതി അറിയാതെ വിസ്മയ ആകെ വിഷമത്തിലായിരുന്നു. അങ്ങനെയിരിക്കെ കൂട്ടുകാരന്റെ അറിവോടെ പോലീസ് സ്റ്റേഷനിൽ പറയുകയും തുടർന്നുള്ള അന്വേഷണത്തിൽ അവിടുത്തെ ഒരു മലയാളിയായ കിഴവൻ ഫെയ്ക്ക് അക്കൗണ്ട് തുടങ്ങി അവളെ വലയിൽ ആക്കുകയായിരുന്നു. എല്ലാ കഥകളും വിസ്മയ അറിയിച്ചെങ്കിലും അവർക്ക് അതൊരു ഷോക്ക് തന്നെയായിരുന്നു. അങ്ങനെ അവർ തിരിച്ചു വിസ്മയയുടെ നാട്ടിലേക്ക് പോവുകയും അവിടെ പോലീസുകാരുടെ പിടിയിൽ പെടുകയും ചെയ്തു. വിസ്മയ സുരക്ഷിതമായി എത്തിയെങ്കിലും റൗക്കി പോലീസ് സ്റ്റേഷനിൽ ആവുന്നു.
അങ്ങനെ നീണ്ട രണ്ടു വർഷത്തിനുശേഷം ഗുജറാത്തിലെ സോമനാഥപുരം റെയിൽവേ സ്റ്റേഷനിൽ വിസ്മയയും ജയനും എത്തുകയും റൗക്കിയെ അന്വേഷിച്ച് അവന്റെ വീട്ടിലേക്ക് പോയെങ്കിലും അവിടെ കാണാൻ സാധിച്ചില്ല. അവന്റെ ഫോൺ നമ്പറിലേക്ക് വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. അങ്ങനെ റൗക്കിയുടെ അയൽക്കാരന്റെ സഹായത്താൽ റൗക്കിയെ കണ്ടുപിടിക്കുകയും ചെയ്തു. അവൻ അപ്പോൾ ഓട്ടോയിൽ ചാരി യാത്രക്കാരെ പ്രതീക്ഷിച്ചു നിൽക്കുകയായിരുന്നു. വിസ്മയ ഉടൻതന്നെ ജയന്റെ കൈയും പിടിച്ച് അങ്ങോട്ട് ഓടി. റൗക്കിയേട്ടാ എന്ന വിളി കേട്ട് അവർ ഞെട്ടിപ്പോയി. അത്ഭുത മറച്ചുവെക്കാതെ അവന്റെ മുഖത്ത് പ്രതിഫലിച്ചു കൊണ്ടിരുന്നു. അവന്റെ കഥകൾക്കിടയിൽ അവന്റെ അമ്മ മരിച്ചു പോയ കാര്യം അവരോട് സൂചിപ്പിച്ചു. സത്യാവസ്ഥ തിരിച്ചറിഞ്ഞ് ജയൻ റൗക്കിയോട് മാപ്പ് ചോദിക്കുകയും ഇനിയുള്ള കാലം വിസ്മയ കൂട്ടായി ജീവിക്കണം എന്നും പറഞ്ഞു. അച്ഛൻ ഗൾഫിൽ നിന്ന് തിരികെ വന്ന് അമ്മയോടൊപ്പം ജീവിതം തുടങ്ങിയിരുന്നു. അവർ തമ്മിലുള്ള പിണക്കവും ഈഗോയും മാറി. അങ്ങനെ റൗക്കി വിസ്മയയുടെ ജീവിതത്തിലേക്ക് വരണ്ട വേഷത്തിൽ വന്നു കയറുകയും ചെയ്തു. ജീവിതം അവസാനിച്ചുവെന്ന് കണക്കുകൂട്ടലുകൾ ക്കിടയിൽ വേഷത്തിൽ വിലക്കുള്ള ഓട്ടോ യാത്രയിൽ ദൈവം ഡ്രൈവർ രക്ഷകനായി തീരുന്ന അസാധാരണമായ സംഭവവികാസങ്ങളാണ് കഥയുടെ വഴിത്തിരിവ്
ശാരി യദു