17.1 C
New York
Thursday, September 23, 2021
Home Books ഭൂമി പിളരും പോലെ (പുസ്തകപരിചയം)

ഭൂമി പിളരും പോലെ (പുസ്തകപരിചയം)

✍ശാരിയദു

നാം ഭൂമിയിലുള്ള ഓരോ വസ്തുവകകളും നഗ്നനേത്രം എങ്ങനെ കാണുന്നുവോ അതുപോലുള്ള കഥകളാണ് ടി വി സജിത്തിന്റെ ഭൂമി പിളരും പോലെ എന്ന കഥാസമാഹാരം. സ്വന്തം ശൈലിയിൽ തന്റെ കഥകൾ മറ്റുള്ളവരിലേക്ക് പകരുകയാണ് എഴുത്തുകാരൻ.ഒറ്റവായനയിലൂടെ ഏതൊരു വ്യക്തിക്കും മനസിലാകും വിധം ലളിതവും അത്രമേൽ ഹൃദയത്തിൽ ആഴത്തിൽ പതിക്കുന്നതുമാണ് ഓരോ കഥകളും.സമകാലികമായ സംഭവങ്ങളിലൂടെ ഓരോ കഥകളെയും പരിശോധിച്ചാൽ കുറവ് പറയാൻ പോലും സാധിക്കാത്ത വിധം ഓരോ കഥകളെയും വിവരിച്ചിരിക്കുന്നു.

എന്റെ അമ്മൂമ്മയെ അത്രത്തോളം സ്നേഹിച്ചത് കൊണ്ടാവണം’ എന്റെ മാത്രം ദേവമ്മ’ എന്ന കഥ എന്നിൽ അത്രമേൽ സങ്കടം വരുത്തിയത്.സ്വന്തം കുഞ്ഞുങ്ങളെപ്പോലെ തന്നെ പരിപാലിക്കേണ്ടവരാണ് വാർദ്ധക്യത്തിലേക്ക് കടന്നവർ. മധുരമീനാക്ഷി ക്ഷേത്രനടയിൽ കളഞ്ഞു കിട്ടിയ മുത്തശ്ശിയെ കൂടെ കൂട്ടിയ എഴുത്തുകാരന്റെ മനസ്സിനെ ആദ്യമേ പ്രശംസിക്കുന്നു.
സ്വന്തം അമ്മയുടെ പ്രസവമെടുക്കാൻ വിധിക്കപ്പെട്ടവന്റെ കഥയാണ് ‘നഗ്നമാതൃത്വം ‘.താൻ വന്നവഴിയിലൂടെ മറ്റൊരു കുഞ്ഞു വരുന്നത് കാണുന്നവന്റെ വേദന നെഞ്ച് പിടയുന്നൊരു കാഴ്ച്ചയായിരുന്നു.
‘നിന്റെ മാത്രം സിലി ‘എന്ന കഥയിൽ ഒരു കുടുംബിനിയുടെ ജീവിതം എങ്ങനെ ആത്മഹത്യയിലേക്ക് നയിച്ചു എന്നത് പുറമെ നിന്നുള്ളവർക്ക് വെറുമൊരു ചോദ്യചിഹ്നമായിരിക്കും.

ഗർഭശ്ചിത്രം നടത്തുന്ന ഇക്കാലത്ത് കുഞ്ഞുങ്ങൾ ഇല്ലാത്തവരുടെ അവസ്ഥയെ ചിത്രീകരിച്ചിരിക്കുന്ന കഥയാണ് ‘കുഞ്ഞിക്കാൽ കാണാൻ ‘. വനവാസക്കാലത്തിലെ രാമനും സീതയുമായി ജീവിക്കാൻ തയ്യാറെടുക്കുകയാണവരുടെ മനോവേദന എന്താണെന്ന് നമ്മിലേക്കു പകർത്തുന്ന വരികളാണ് ഇവിടെ കാണാൻ സാധിക്കുന്നത്.
കാലത്തിന്റെ കുത്തൊഴുക്കിൽപ്പെട്ടു വ്യസനിക്കുന്ന ഒരു ആങ്ങളയുടെ അല്ലെങ്കിൽ മകന്റെ കഥയാണ് ‘ഭൂമി പിളരും പോലെ’.കാമത്തിന് ബന്ധങ്ങളെ മുതലെടുക്കുന്നവരെ നാമെന്ത് ചെയ്യും?

സ്വന്തം സുഹൃത്തിന്റെ കൊലപാതകം തന്റെ മേൽ പഴിചാരിയപ്പോൾ നാട്ടുകാരും വീട്ടുകാരും ഒറ്റപ്പെടുത്തിയ എന്ന യുവാവിന്റെ മനസ്സാണ് ‘ഇരട്ടക്കൊലയിലെ ഞാൻ.
ആകെയുള്ള ജീവിതത്തിൽ പക ഒന്നിനും പരിഹാരം ആകില്ലെന്ന് ഈ പറയുന്ന കഥയാണ് ‘പകയിൽ തീർന്ന് ഞാൻ ‘. ഏതൊരു കാര്യം ചെയ്യുമ്പോഴും ആലോചിച്ചു പ്രവർത്തിക്കുക എന്ന ഗുണപാഠം കൂടിയാണ് ഇതിൽനിന്ന് ലഭിക്കുന്നത്.

കുറച്ചു കാലങ്ങൾക്കു മുന്നേ പരിചിതമായ ഒരു വാക്കാണ് ലൗ ജിഹാദ്. അതിന്റെ മറ്റൊരു കഥയാണ് ഇവിടെ സ്വാതന്ത്ര ജിഹാദ് എന്ന പേരിൽ കാണാൻ സാധിക്കുന്നത്.കഥയിലൂടെ സഞ്ചരിക്കുമ്പോൾ ഏറെ വേദനാജനകം എങ്കിലും രാജ്യ സ്നേഹത്തിന്റെ മുഖമുദ്രയാണ് ഇവിടെ കാണാൻ സാധിക്കുന്നത് . ടിവി സജിത്തിന്റെ കഥ ഇന്നിന്റെ കഥകളാണ്. ശബരിമലയിൽ സ്ത്രീകൾ സ്ത്രീകൾ കയറി വിഷയ വിവാദമായ കഥയാണ് ‘ശബരീസ്ത്രീ ‘. വിശ്വാസത്തെ വ്രണപ്പെടുത്തിയ സ്ത്രീ എന്ന പേരിൽ ശബരിശ്രീയുടെ വികാരങ്ങളെ നമുക്ക് വായിച്ചെടുക്കാവുന്നതാണ്.

അപ്സ് ആൻഡ് ഡൗൺസ് ‘ എന്ന കഥയിൽ എവിടെയോ ഒരു തമാശ ഒളിഞ്ഞിരിക്കുന്ന കഥയാണ് കണ്ണൂർ കാസർകോട് ജില്ലകളിലൂടെയാണ് ടിവി സജിത്ത് എന്ന കണ്ണൂർക്കാരൻ കഥകൾ പറയുന്നത്. സമകാലിക ജീവിതത്തിലൂടെ ഓരോ കഥകൾ നെയ്ത എഴുത്തുകാരന് തന്റെ പുസ്തകത്തിന്റെ മൂന്നാം പതിപ്പിലേക്ക് കടക്കുന്ന വേളയിൽ എല്ലാവിധ ആശംസകളും നേരുന്നു.

✍ശാരിയദു

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...

കോന്നിയില്‍ അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി :ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവര്‍ത്തന...

സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖ രൂപീകരണം ; ഉന്നതതല യോഗം ഇന്ന്

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖകള്‍ രൂപീകരിക്കാന്‍ ഉന്നതതല യോഗം ഇന്ന് ചേരും. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം കുട്ടികള്‍ക്ക് ക്ലാസുകള്‍ എന്നാണ് സര്‍ക്കാര്‍...

മഞ്ചേശ്വരം കോഴക്കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാ‍ഞ്ച് നോട്ടീസ്

കാസർഗോഡ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ് . മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം ഇത്തവണ നോട്ടീസ് നല്‍കിയത്. നേരത്തെ സുരേന്ദ്രനെ അന്വേഷണ...
WP2Social Auto Publish Powered By : XYZScripts.com
error: