17.1 C
New York
Monday, August 15, 2022
Home Books പ്രണയ വൈറസ് - (പുസ്തക പരിചയം)

പ്രണയ വൈറസ് – (പുസ്തക പരിചയം)

ശാരിയദു✍

 ലിപി പബ്ലിക്കേഷൻസിന്റെ  125 രൂപ വിലയുള്ള എം. എ. സുഹൈലിന്റെ  തൂലികയിൽ വിരിഞ്ഞ മനോഹരമായ പത്തു കഥകൾ അടങ്ങിയ പുസ്തകമാണ് “പ്രണയവൈറസ്”. 

       നാം ഭൂമിയിൽ ജീവിക്കാനുള്ള കാരണങ്ങളിലൊന്ന്  പ്രണയമാണ് എന്ന ചിന്തയാണ് നമുക്ക് ഈ കഥാസംഹാരം സമ്മാനിക്കുന്നത്. എന്തൊക്കെയായാലും പ്രണയത്തെ അതിന്റെ മനോഹാരിതയിൽ സ്വീകരിക്കാനുള്ള കഴിവ് നമ്മുടെ സമൂഹത്തിന് കൈവന്നിട്ടില്ല എന്നതും ഒരു സത്യം തന്നെയാണ്. പ്രണയ വൈറസ് വെറുമൊരു കഥ മാത്രമല്ല ജീവിതം കൂടിയാണ്. 

   അറുപതിൽ  നിന്ന് പന്ത്രണ്ടി ലേക്ക് എന്ന കഥയിൽ വർക്കിയുടെയും മേരി പെണ്ണിനെയും പ്രണയമാണ് തെളിയുന്നത്. നാൽപ്പതാം വിവാഹ വാർഷികത്തിൽ  തന്റെ ഓർമശക്തി നശിച്ചിട്ടും  മനസിന്റെ അടിത്തട്ടിൽ നിന്നുയർന്നുവന്ന തന്റെ പന്ത്രണ്ടാം വയസ്സിലെ ജോസിനോടുള്ള പ്രണയം അതു മാത്രമാണ് മനസ്സിൽ ഉണ്ടായത്. പ്രണയമെന്നാൽ മാംസനിബന്ധമല്ല ഇന്ന് ഒരു വസ്തുത കൂടി വർക്കി പ്രണയത്തിലൂടെ നമോട്  വിളിച്ചുപറയുന്നു.

    പ്രണയം പ്രളയമാകുന്ന ഒരു അവസ്ഥ നിങ്ങൾ അറിഞ്ഞിട്ടുണ്ടോ? ചിരിക്കുന്ന മുഖത്തിന് ഒരു നനഞ്ഞ കണ്ണ്

എന്ന കഥയിലൂടെ പ്രണയത്തിൽ അവിശ്വാസത്തിന്റെ കനൽ കോരിയിടുന്ന ഒരു ബന്ധം കഥാകൃത്ത്  വരച്ചുകാണിക്കുന്നു. ബന്ധംവേർപെട്ടിട്ടും രവിശങ്കറും അശ്വതിയും വെറുത്തു വെറുത്തു സ്നേഹിക്കുന്ന ഒരു കഥ. ഇതിലെ തന്നെ മറ്റൊരു കഥയാണ് ഓട്ടിസം ബാധിച്ച മനസ്സ്. പേരുപോലെതന്നെ ഓട്ടിസം ബാധിച്ച ഒരു കുട്ടിയുടെ കഥ. വേണുവും  ലക്ഷ്മിയും വിവാഹിതരായിരിക്കെ അവർക്കൊരു കുഞ്ഞുപിറന്നു. ഓട്ടിസം ബാധിച്ച കുഞ്ഞ്. രണ്ടാമതൊരു രോഗബാധിതനായ കുഞ്ഞിന്റെ പിറവിയെ തടയാനായി ലക്ഷ്മിയുടെ അച്ഛൻ അവളെ  വേറൊരു വിവാഹം കഴിപ്പിക്കുന്നു. കാലങ്ങൾ കടന്നു പോകെ രണ്ടാം ഭർത്താവിന്റെ സ്വഭാവത്തിൽ മാറ്റം കണ്ടുതുടങ്ങി. അവളെ ഭയങ്കര സംശയമായിരുന്നു. വീട്ടിൽ ആരും വരാൻ പാടില്ല വാതിലുകളും ജനലുകളും എപ്പോഴും അടച്ചിടണം,  അധികം ആരോടും സംസാരിക്കാൻ പാടില്ല, ദേഷ്യം വന്നാൽ മറ്റൊരു വ്യക്തിയായി മാറും. ചുരുക്കിപ്പറഞ്ഞാൽ  അയാൾക്ക് മുഴുഭ്രാന്തായിരുന്നു. കല്യാണം ചികിത്സയുടെ ഒരുഭാഗവും. അവൾ തിരിച്ച് തന്റെ ആദ്യ ഭർത്താവിന്റെ  അരികിലേക്ക് തന്നെ എത്തുകയും അവർ സന്തോഷത്തോടെ ജീവിക്കുകയും ചെയ്യുന്നു. പ്രണയം ഉള്ളിടത്തോളംകാലം ആർക്കും ആരെയും മറക്കാനോ വെറുക്കാനോ പറ്റില്ല എന്ന് മനസ്സിലാക്കി തരുന്ന ഒരു കഥ. ഒരു കുടുംബത്തിലെ അഞ്ച് പെൺകുട്ടികളുടെ കഥ. കെട്ടു പ്രായം കഴിഞ്ഞു നിൽക്കുന്ന  മൂത്ത മകളെ പെണ്ണ് കാണാൻ വരുന്നവർക്കൊക്കെ  രണ്ടാമത്തെ പെണ്ണിനെയാണ് ഇഷ്ടപ്പെടുന്നത്.  കല്യാണം മുടങ്ങിയതോടെ സൗന്ദര്യത്തിന് പേരിൽ എന്നും സഹോദരിമാർ തമ്മിൽത്തല്ലായിരുന്നു.  അവരിൽ ആർക്ക് കല്യാണാലോചന വന്നാലും മറ്റുള്ളവർ അത് തകർത്തിരിക്കും. എന്നും വഴക്കും വക്കാണവുമായ

 ആ  കുടുംബത്തെ കൊണ്ട് നാട്ടുകാർക്ക് ഒരു ശല്യം തന്നെയായിരുന്നു.അങ്ങനെ അതൊരു കേസായി.  പിന്നീടത് പോലീസ് സ്റ്റേഷനിൽ എത്തുകയുംചെയ്തു. പോലീസ് തന്ത്രപൂർവ്വം  അവരിൽ  ഒരാളെ ആരോ പ്രണയിക്കുന്നുണ്ടെന്ന് അറിയിക്കുന്നു.  അറിഞ്ഞതിനുശേഷം അവരെ ഓരോരുത്തരുടെയും സ്വഭാവം ഒന്നിനൊന്നു മികച്ചതാവുകയും ചെയ്യുന്നു. ചിലപ്പോഴൊക്കെ പ്രണയം അങ്ങനെയാണ്. നല്ലവനെ ചീത്തയാക്കാനും ചീത്തയായവനെ നല്ലവനാക്കാനും പ്രണയത്തിന് സാധിക്കും. 

    ഈ കഥയിലെ മറ്റൊരു പ്രണയമാണ് പഠനത്തോടുള്ള പ്രണയം. തറവാട്ടിലെ ഏക പെൺതരിയായ കുട്ടിയുടെ കല്യാണം ആഘോഷമായി നടത്തി. കല്യാണത്തിന് പിറ്റേന്ന് തന്നെ അവർ തിരിച്ച് വീട്ടിലേക്ക് വരികയും തനിക്ക് ആവോളം പഠിക്കണം എന്ന് പറയുന്നു. തന്റെ പഠനത്തോടും യാത്ര യോടുമുള്ള പ്രണയം ഒരാളിലും  അടിയറവ് വയ്ക്കാതെ പാറിപ്പറക്കാനുള്ള ചിറക് അന്വേഷിക്കുന്ന ഒരു പെണ്ണിന്റെ കഥ. 

    സെലീന കണ്ടപ്പോൾ എന്ന കഥയിൽ  പഠിക്കാൻ വിട്ട ഒരു കുട്ടിയുടെ പ്രണയം അവളെ ഭ്രാന്തിയാക്കുന്ന ഒരു അവസ്ഥയിലേക്ക് വഴി തിരിച്ചു വിടുന്നു. അച്ഛന്റെ എതിർപ്പുകൾ ഭേദിച്ച് പ്രണയം മുന്നോട്ടു പോകുന്നതിനിടയിൽ അവൾക്ക് ഭ്രാന്താണെന്ന് മുദ്രകുത്തി ജയിലിൽ അടക്കുന്നു. ചിലപ്പോഴൊക്കെ പ്രണയം ഒരു ഭ്രാന്ത് തന്നെയാണ് അല്ലെങ്കിൽ ഒരു തരം ഭ്രാന്ത് സമ്മാനിക്കുന്നു. രക്ഷിക്കാൻ ആരും ഇല്ലാതെ അവരിൽ നിന്ന് ഏറെ അകലെയാണ് അവൾ. താൻ ഒറ്റപ്പെട്ടു എന്ന അവസ്ഥയിൽ സെല്ലിൽ തലതല്ലി മരിക്കുന്നു ഒരു പ്രണയിനി.

  മരണത്തിന്നിടയിലും പ്രണയിക്കുന്ന ചിലരെ കാണാം. സഖാവ് പാടുന്നു… സോജാ രാജകുമാരി…

 എന്ന കഥയിലെ  ദമ്പതിമാർ എന്നും പ്രണയത്തിലായിരുന്നു. കൈകൾ പരസ്പരം ചേർത്ത് പ്രണയിച്ചു കൊണ്ട് അവർ തന്റേതായ ലോകത്ത് പോയാൽ തിരിച്ചുവരുന്നത് ഒന്നാംലോകമഹായുദ്ധമായിട്ടായിരിക്കും. ചില പ്രണയങ്ങൾ അങ്ങനെയാണ് സ്നേഹം ആണെങ്കിലും വഴക്ക് കൂടിയില്ലെങ്കിൽ ഒരു സമാധാനക്കേട് ആയിരിക്കും. വഴക്കടിച്ചു കഴിഞ്ഞാൽ പിന്നീട് ഉണ്ടാവുന്ന സ്നേഹം ഭയങ്കരമായ ഒരു അനുഭൂതി തന്നെയായിരിക്കും. പ്രണയ വൈറസ് എന്ന അവസാന കഥയിൽ മകന്റെ പ്രണയം അച്ഛനോട് പറയുന്നു. അച്ഛൻ മകനു ദുഃഖം ഇല്ലാതിരിക്കാനായി അത് സാധിച്ചു കൊടുക്കുകയും പിന്നീട് തനിക്ക് ഒരു കുട്ടി ഉണ്ടാകുമ്പോൾ അവനിലെ സ്വഭാവ വൈകൃതം താൻ മനസ്സിലാക്കി അത് ഏതോ പ്രണയത്തിൽ പെട്ടിരിക്കുകയാണ് എന്ന് മനസ്സിലാക്കുകയും തന്റെ അച്ഛൻ ചെയ്തതുപോലെ മകനിൽ പ്രണയത്തിനെക്കുറിച്ച് നല്ലത് പറഞ്ഞുകൊടുക്കുകയും അവന്റെ ആഗ്രഹങ്ങൾ നിറവേറ്റുകയും ചെയ്യുന്ന മറ്റൊരു അച്ഛന്റെ കഥ. ചിലപ്പോഴൊക്കെ പ്രണയം ഒരു വൈറസ് തന്നെയാണ് ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് തുടർന്നുകൊണ്ടേയിരിക്കും.

   ഓരോ പ്രണയവും ഓരോ തരത്തിലാണ്. ചിലർ മനസ്സിനെ പ്രണയിക്കും. ഏറ്റവും സൗന്ദര്യമുള്ള പ്രണയവും അത് തന്നെയാണ്. മറ്റു ചിലതാകട്ടെ ശരീരത്തെയും. ഏതുനിമിഷവും തകർന്നു പോകാവുന്ന പ്രണയമാണ് ശരീരത്തിന്റെ പ്രണയം.

   ഇന്നത്തെ പ്രണയത്തിന് ഒരു പ്രത്യേകതയുണ്ട്. എപ്പോ വേണമെങ്കിലും കാണാം മിണ്ടാം. ഒരു ഫോൺ വിളിക്കപ്പുറത്ത് അവർ തമ്മിൽ പ്രണയിക്കുന്നുണ്ടാകും  എന്നിരുന്നാലും പൂർണ്ണതയിൽ എത്താത്ത പ്രണയത്തെ ആസിഡ് പ്രണയം എന്നും പറയാം. ഇന്നത്തെ രീതി അനുസരിച്ച് തന്നോട് പ്രണയം തോന്നാത്ത ഒരു ഒരുവളെ ആസിഡ് ഒഴിച്ചു അവളുടെ സൗന്ദര്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നു. യഥാർത്ഥ പ്രണയത്തിൽ സ്നേഹം മാത്രമാണ്. പ്രണയത്തെ തെറ്റിദ്ധരിക്കാതിരിക്കുക. പരമാവധി സ്നേഹിക്കുക. പ്രണയം പോലെ ഒരു അനുഭൂതി ലോകത്തില്ല.

ശാരിയദു✍

Facebook Comments

COMMENTS

- Advertisment -

Most Popular

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...

സ്വാതന്ത്ര്യ ദിനാഘോഷം

കോട്ടയ്ക്കൽ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരസഭയിലെ അങ്കണവാടി വിദ്യാർഥികളുടെ നേതൃത്വത്തിൽ സന്ദേശറാലി നടത്തി. നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ആലമ്പാട്ടിൽ റസാഖ് അധ്യക്ഷത വഹിച്ചു. കെ.സീതാലക്ഷ്മി, ടി.വി.മുംതാസ്,...

“ദേവദൂത” ഗായിക സന്തോഷത്തിലാണ്.

കോട്ടയ്ക്കൽ. 37 വർഷം മുൻപ് ഭരതന്റെ സംവിധാനത്തിൽ ഇറങ്ങിയ "കാതോടുകാതോര"ത്തിലെ "ദേവദൂതർ പാടി"യെന്ന പാട്ട് തരംഗമായി മാറിയതിൽ സന്തോഷിക്കുന്നവർ ഏറെയാണ്. അവരിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനൊപ്പം മുൻനിരയിലുണ്ട് ഗായിക ലതിക. ഈ പാട്ടടക്കം...

സ്നേഹ ഭാരതം (കവിത)

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തിൽ ഏകത്വം എന്ന സ്നേഹ മന്ത്രം കൊണ്ട് അതിശയങ്ങൾ സൃഷ്ടിച്ച് ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ നമുക്കും നമ്മുടെ സ്നേഹ ഭാരതത്തിനുമാവട്ടെ എന്ന പ്രാർത്ഥനയോടെ ..... സ്വതന്ത്ര...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: