17.1 C
New York
Monday, August 15, 2022
Home Books "അഗ്നിപർവ്വതങ്ങളുടെ താഴ്വരയിൽ" ...

“അഗ്നിപർവ്വതങ്ങളുടെ താഴ്വരയിൽ” (പുസ്തക പരിചയം)

ഡി സി ബുക്സ് പബ്ലിഷ് ചെയ്ത “അഗ്നിപർവ്വതങ്ങളുടെ താഴ്വരയിൽ” എന്ന യാത്രാവിവരണം എഴുതിയത് സക്കറിയയാണ്. ഏറെ പരിചയമുള്ള വ്യക്തികൂടിയാണ് സക്കറിയ. രചനകളുടെ ഇംഗ്ലീഷ് പരിഭാഷകളടക്കം നാല്പതിലേറെ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡൽഹിയിൽ പ്രസാധന-മാധ്യമ രംഗങ്ങളിൽ 20 വർഷത്തോളം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ഏഷ്യാനെറ്റ് ടെലിവിഷൻ സ്ഥാപക പ്രവർത്തകൻ കൂടിയാണ് ഇദ്ദേഹം.

അദ്ദേഹത്തിന്റെ ആദ്യത്തെ ആഫ്രിക്കൻ യാത്രയ്ക്ക് പുറമേ കുടുംബാംഗങ്ങളോട് കൂടിയുള്ള രണ്ടാമത്തെ യാത്രയാണിത്. യാത്രയുടെ ഉദ്ദേശം മകൻ അഭിജിത്ത് എന്ന അഭിയുടെ ബിരുദാനന്തര പഠനത്തിന്റെ ഭാഗമായി ടാൻസാനിയയിലെ മോഷി ടൗണിനടുത്തുള്ള മ്വെക്ക എന്നാ മലമ്പ്രദേശം ഗ്രാമമായിരുന്നു. ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് വേണ്ടി പ്രത്യേകിച്ചും മറ്റൊരു ലോകരാഷ്ട്രങ്ങൾക്ക് വേണ്ടിയും വന്യജീവി മാനേജർമാരെ പരിശീലിപ്പിക്കുന്നതിനായി യുഎൻ അടക്കമുള്ള രാജ്യാന്തര സംഘടനകളുടെ സഹായത്തോടെ കിളിമഞ്ചാരോയുടെ അടിക്കുന്നുകളിൽ ടാൻസാനിയ സ്ഥാപിച്ചതാണ് മ്വെക്ക കോളേജ് ഓഫ് വൈൽഡ് ലൈഫ് മാനേജ്മെന്റ്. അങ്ങനെയാണ് അവിടേക്ക് എഴുത്തുകാരൻ എത്തിപ്പെടുന്നത്. 2007 ജൂൺ അവസാനം ഭാര്യ ലളിത എന്ന ലല്ലിയും, തിരുവനന്തപുരത്തു നിന്ന് അമേരിക്കയിലേക്ക് മടങ്ങുകയായിരുന്ന ഉണ്ണികൃഷ്ണൻ എന്ന ഉണ്ണിയും, ന്യൂയോർക്കിലെ, മകനായ മധു നായർ എന്നിവരോടൊപ്പമാണ് യാത്ര. അവർ നേരെ പോയത് കെനിയയിലെ നെയ്റോബിയിലേക്കായിരുന്നു. ഡൽഹി കാലങ്ങളിൽ നിന്നുള്ള പ്രിയ സുഹൃത്തുക്കളായ കൃഷ്ണനും പിപ്പിയും അവിടെയാണ് താമസം. നൈറോബി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് തിരുവനന്തപുരത്തുനിന്നും അവരുടെ കൂടെ കയറിയ ഹരിപ്പാട്ടുകാരിയെക്കുറിച്ച് ആശങ്ക ഉയർന്നത്. കാരണം ഉൾനാടൻ ഗ്രാമത്തിൽ നിന്നും വിദേശത്തേക്ക് പോകുന്ന ആ യുവതി ഒറ്റയ്ക്കായിരുന്നു. ചില രാജ്യങ്ങളിൽ വിസ ഇന്ത്യയിൽ നിന്ന് എടുക്കണമെന്നില്ല. വിമാനത്താവളത്തിൽ ഫീസ് വാങ്ങി എഴുതിത്തരും. ആ സ്ത്രീയുടെ ഒറ്റയ്ക്കുള്ള യാത്രയും ധൈര്യവും എഴുത്തുകാരനെ കിടിലം കൊള്ളിച്ചു. വളരെ പേടിയോടെയാണ് ആ സ്ത്രീയെ സഹായിക്കാൻ മുതിർന്നതെങ്കിലും എഴുത്തുകാരനു അത്ഭുതപ്പെടേണ്ടി വന്നു. അവിടുത്തെ ജോലിക്കാർ കെനിയൻ യുവതികളായിരുന്നു. സക്കറിയയുടെ സഹായത്തോടെ 10 മിനിറ്റ് കൊണ്ട് യുവതിക്ക് വിസ കയ്യിൽ കിട്ടി.

ടാൻസാനിയയിൽ എത്തി അഭിയും ഉണ്ണിയുടെ കെനിയൻ സുഹൃത്ത് അലനും മസായി മാരയിൽ സഫാരിക്ക് കൊണ്ടുപോകുന്ന മസായി ഗൈഡ് റത്തിക്കും അവരെ കാത്തിരിപ്പുണ്ടായിരുന്നു. അവരുടെ യാത്ര കൃഷ്ണന്റെ വീട്ടിലേക്കായിരുന്നു. സാമാന്യം നല്ല തണുപ്പായിരുന്നു. പിറ്റേന്നു മുതൽ ഉള്ള സഞ്ചാര പരിപാടികൾ ആസൂത്രണം ചെയ്യൽ ആയിരുന്നു അപ്പോഴത്തെ ജോലി. അന്നത്തെ ഉറക്കത്തിന് ശേഷം പിറ്റേന്ന് രാവിലെ വിദ്യുചക്തി ഇല്ലാത്തതിനാൽ കുളിമുറിയിൽ ചൂടുവെള്ളവുമില്ല.

സന്ദർശന പട്ടികയിലെ ഒന്നാമത്തെ ഇനം നൈറോബി നാഷണൽപാർക്കിനോട് അനുബന്ധിച്ചുള്ള ഷെൽഡ്രിക് സെന്റർ ആണ്. അനാഥരായ ആനക്കുട്ടികളുടെ വളർത്തുകേന്ദ്രമാണ് ഷെൽഡ്രിക് സെന്റർ. അവിടെ വ്യാജമായ ആനപ്രേമം പറഞ്ഞ് ആനകളെ അടിമകളാക്കുകയോ പീഡിപ്പിക്കുകയോ ചെയ്യാറില്ല. അവർ മനുഷ്യരെ ഉപദ്രവിക്കാറില്ല.ആനകൾ സ്വതന്ത്രരാണ്. 11 മണി മുതൽ 12 മണി വരെ ഒറ്റ മണിക്കൂർ മാത്രമേ ആനക്കുട്ടികളെ സന്ദർശകർക്കു മുന്നിൽ പ്രദർശിപ്പിക്കുകയുള്ളൂ. സന്ദർശനകേന്ദ്രം സഞ്ചാരികളും സ്കൂൾ കുട്ടികളാലും നിറഞ്ഞിട്ടുണ്ട്.

അടുത്ത ഇനം ആനിമൽ ഓർഫനേജ് ആണ്. അവിടം എല്ലായിനം വന്യമൃഗങ്ങൾക്കും വേണ്ടിയുള്ള അനാഥാലയമാണ്. ബന്ധങ്ങൾ പിരിഞ്ഞുപോയവർക്കും ശുശ്രൂഷ ആവശ്യമുള്ള മൃഗങ്ങൾക്കും വേണ്ടിയുള്ള അഭയകേന്ദ്രമാണ്. അവരുടെ ജീവചരിത്രങ്ങൾ അവരുടെ വളപ്പിനു മുൻപിൽ എഴുതി വച്ചിട്ടുണ്ട്. ഊരും പേരും, എവിടുന്ന്, എന്ന്, എങ്ങനെ വന്നു, ജീവിതശൈലി തുടങ്ങിയ വിവരങ്ങൾ. അങ്ങനെ ചീറ്റയുടെ വളപ്പിൽ മുന്നിലെത്തിയപ്പോൾ അകത്തു വന്നു പരിചയപ്പെടാം എന്ന് പാലകർ പറയുമ്പോൾ അധൈര്യമായിരുന്നെങ്കിലും കൊതി കൊണ്ട് അതിനെ തൊടുകയും താലോലിക്കുകയും ചെയ്തു.

പിറ്റേന്ന് രാവിലെ 7 മണിക്ക് റഫീഖിന്റെ സഫാരി വാഹനത്തിൽ എല്ലാവരും കൂടി നൈറോബിയിൽ നിന്നും മസായി മാരയിലേക്ക് പുറപ്പെട്ടു. നൈറോബി സ്ഥിതിചെയ്യുന്ന പീഠഭൂമിയിൽ നിന്നും ചുരം വഴി ദി ഗ്രേറ്റ് റിഫ്റ്റ് വാലിയിലേക്ക് ഇറങ്ങി. റിഫ്റ്റ് വാലി എന്നാൽ പീർപ്പിളിലെ താഴ്വര എന്നാണ് അർത്ഥം. പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബ്രിട്ടീഷ് പര്യവേഷകനായ ജോൺ വാൾട്ടർ ഗ്രിഗറി, ദി ഗ്രേറ്റ് റിഫ്റ്റ് വാലി എന്ന പേര് വിളിച്ചു. റിഫ്റ്റ് വാലി മലനിരകളും തടാകങ്ങളും നദികളും ഉറങ്ങുന്നവരും ജീവിക്കുന്നവരുമായ അഗ്നിപർവതങ്ങളും കാടുകളും പുഴകളും കാടുകളും വന്യമൃഗസങ്കേതങ്ങൾ ഗ്രാമങ്ങളും നഗരങ്ങളുമാണ്. സജീവങ്ങളായ 19 തീമലകൾ വാലിയിൽ ഇന്നും ചാരം മൂടിയ കനൽക്കട്ടകൾ പോലെ ജീവിച്ചിരിപ്പുണ്ട്. മഞ്ഞിനെ തലപ്പാവ് കെട്ടിപോലെ കിളിമഞ്ചാരോ അവയിലൊന്നാണ്. റിഫ്റ്റ് വാലിയിലെ മറ്റൊരു പ്രതിഭാസമാണ് ചാവുകടൽ. ഉപ്പു തടാകത്തിൽ പൊങ്ങി കിടക്കാം എന്നതും ഒരു പ്രത്യേകതയാണ്.

അവിടെനിന്നും ചുരമിറങ്ങി താഴ്വരയിലൂടെ സഞ്ചരിക്കുമ്പോൾ പാത രണ്ടായി പിരിഞ്ഞിരിക്കുന്നു വലത്തോട്ടുള്ളത് ഉഗാണ്ടയിലേക്കും ഇടത്തോട്ടുള്ള അത് മസായി മാരയിലേക്കും. തോംസൺസ് ഗസയിൽ എന്നറിയപ്പെടുന്ന മാനുകൾ കൂട്ടമായി മേയ്യുന്നുണ്ട്. പ്രത്യേക ചെടിയുടെ തളിരില തിന്നാനാണ് അവ മാരയിലേക്ക് വരുന്നത്. മാരയിലേക്കുള്ള വഴിയിലെ അവസാനത്തെ ടൗണാണ് നറോക്ക്. നറോക്ക് വിട്ടാൽ പാത വീണ്ടും അനന്തമായ കുറ്റിക്കാടുകളുടെ പരപ്പാണ്. റിത്തിക് അവർക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത് തലേക്ക് കവാടത്തിനു തൊട്ടു പുറത്ത് തലേക്ക് പുഴയുടെ കരയിലുള്ള അരൂബ-മാരാ കൂടാര ക്യാമ്പിലാണ്. സെക്കൻഡറി കവാടത്തിലൂടെ ആദ്യം മാരയിലേക്ക് കടന്നു തലേക്ക് കവാടത്തിലൂടെ പുറത്തേക്ക് വരണം. ഓരോ കവാടത്തിലും സായുധ വനപാലകരുടെ സംഘങ്ങൾ കാവൽ നിൽപ്പുണ്ട്. കാരണം മാര അതിനു തുടർച്ചയായി സെരംഗറ്റിയോടൊപ്പം, ഇന്നത്തെ ഭൂമിയിലെ ആദ്യത്തേതും അവസാനത്തേതുമായ സമ്പൂർണ്ണ വന്യമൃഗസങ്കേതമാണ്. പുൽക്കാടുകൾ നിറഞ്ഞ പച്ചപ്രപഞ്ചമാണ് മാര. അരൂബ-മാരാ ക്യാമ്പിനെ ഉടമകൾ ഗെർദി സൈമൺ എന്ന വെള്ളക്കാരിയും ങ്കുറുന്ന എന്ന കെനിയക്കാരനുമാണ്. ക്യാമ്പിലെ ഒരു അറ്റത്ത് ഇഷ്ടിക കൊണ്ട് പണിത ചെറു കെട്ടിടമുണ്ട് അതാണ് റസ്റ്റോറന്റും ബാറും. ടോയ്‌ലറ്റുകൾ കുറ്റിക്കാടുകളാണ്.

സ്ത്രീജനം നേരിട്ട് ഒരു പ്രധാന വെല്ലുവിളിയാണ് ടോയ്‌ലറ്റ്. ക്യാമ്പിൽ കിടന്നുറങ്ങി പിറ്റേന്ന് റത്തീക്കിന്റെ വാനിൽ സഞ്ചാരത്തിനിറങ്ങി. വണ്ടി ആടിയുലഞ്ഞുകൊണ്ടാണ് സഞ്ചരിക്കുന്നത്.
മസായി മാരയിൽ മൂന്നു വർണ്ണങ്ങളാണ്. പുല്ലിന്റെ പച്ച, ആകാശത്തിന് നീല, മേഘങ്ങളുടെ വെള്ള. മൃഗങ്ങൾ ഒഴികെ അവിടെ മരമില്ല, ചെടിയില്ല, വീടില്ല. പുല്ലിന്റെ സാമ്രാജ്യമാണ് മസായി മാര. അവിടുത്തെ താമസക്കാർ മൃഗങ്ങളും, പക്ഷികളും, ഇഴജന്തുക്കളും മാത്രമാണ്. ലോകമെങ്ങുമുള്ള പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന വന്യജീവി ടിവി പരിപാടികൾ ഇവിടെ ജനിക്കുന്നതാണ്. മൃഗങ്ങളൊന്നും തന്നെ അക്രമകാരികളല്ല. മേയുക, വിശ്രമിക്കുക, കുട്ടികളെ കളിപ്പിക്കുക ഇതൊക്കെയാണ് അവരുടെ ജീവിതം. മാര നദിയൊഴുകുന്ന ഈ പ്രദേശം മസായികളുടെയും അവരുടെ ആടുകളുടെയും ആവാസകേന്ദ്രമാണ്. വന്യജീവികൾക്കും വളർത്തുമൃഗങ്ങൾക്കും വേണ്ട ഒരേയൊരു കാര്യം മേയാൻ പുല്ലും കുടിക്കാൻ വെള്ളവുമാണ്. മാംസഭുക്കുകൾ അവിടുത്തെ സസ്യഭുക്കുകളുടെ ഭക്ഷിച്ചു ജീവിച്ചു. തന്റെ വളർത്തുമൃഗങ്ങളെ പിടിക്കാൻ വന്നാൽ മസായി കുന്തവുമായി പടവെട്ടി. അങ്ങനെ സിംഹങ്ങൾ മസായികളുടെ മൃഗങ്ങളെ തൊടാറില്ല. മസായിയും മറ്റ് ആഫ്രിക്കൻ ഗോത്രങ്ങളും വിശപ്പടക്കാൻ മാത്രമേ വേട്ടയാടാറുള്ളൂ. നായാട്ടും വന്യജന്തു കച്ചവടത്തിനുമെതിരെയാണ് നാഷണൽ പാർക്കുകൾ സ്ഥാപിതമായത്. ഇന്ന് മസായി മാരക്ക് ആ പേര് മാത്രമേയുള്ളൂ. മസായി ഇല്ല. ഉള്ളവർ അവിടെ ഗൈഡുകളായി പ്രവർത്തിക്കുന്നവർ മാത്രം. മാരയിൽ ആയിരമായിരം വർഷങ്ങളായി ജീവിച്ചുപോരുന്നവരാണ് ആന, സിംഹം, ചീറ്റപുലി, ഹിപ്പോ, കാട്ടുപോത്ത്, ജിറാഫ്, പുള്ളിപ്പുലി, ആമ,ഹയന്ന, കുറുക്കൻ, മുയൽ, മൂർഖനും പെരുമ്പാമ്പുകളും, 57ഇനം ഇരതീനിപ്പക്ഷികളടക്കം 450 പക്ഷിസമൂഹം. വിൽഡേബീസ്റ്റ് എന്നറിയപ്പെടുന്ന പിരിയാണിക്കൊമ്പുകളും കഴുത്തില്ലാത്തതുപോലെയുള്ള തലയുള്ള മ്ലാവാണ് മസായി മാരയിലെ ലോകപ്രസിദ്ധമായ വന്യജീവി ദൃശ്യം വർഷത്തിൽ രണ്ടുവട്ടം സൃഷ്ടിക്കുന്നത്.

അവിടെ കൊതിതീരും വരെ മൃഗങ്ങളെ ഫോട്ടോയെടുക്കുന്നവർ ധാരാളമുണ്ടായിരുന്നു. അവരുടെ സന്തോഷം അതിരില്ലാത്തതായിരുന്നു. മൃഗങ്ങളെ ആശങ്കപ്പെടുത്തുന്ന വിധം അടുത്തേക്ക് വാഹനങ്ങൾ പോകാത്തിടത്തോളം സഞ്ചാരികളുടെ നേർക്ക് അവ നോക്കാറില്ല. ചില വാഹനങ്ങളുടെ ഉത്സാഹവും ഹരവും കൂടിയപ്പോൾ മാത്രം അവ തലയുയർത്തി നോക്കുകയോ ചീറ്റുകയോ മുക്രയിടുകയോ ചെയ്യും. അങ്ങനെയിരിക്കെ റത്തീക്ക് ആനകളെ തേടി പോവുന്നു. റത്തീക്ക് ശാന്തനും ശ്രദ്ധാശീലനും സൂക്ഷ്മനിരീക്ഷകനുമാണ്. അങ്ങനെയിരിക്കെ അവർ ഒറ്റയാന്റെ മുന്നിൽപ്പെടുന്നു. റത്തീക്ക് തമാശ എന്ന പോലെ ആനയെ കളിപ്പിക്കുകയും കലിയിളകി ആന തന്നെ വാഹനത്തിനുനേരെ വരുമ്പോൾ വണ്ടി വെട്ടിച്ചുരുക്കുകയും ചെയ്തു. പേടിച്ചു പോയെങ്കിലും കൃത്യമായി ആന ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

സഞ്ചാരികളുടെ കൂടാരം ഹിപ്പോ പോയന്റിലാണ്. രാത്രി താഴെ പുഴയിൽ ഹിപ്പോയുടെ നീക്കങ്ങളുണ്ട്. പുഴയിൽ നിന്ന് വെള്ളം ചവിട്ടുകയും മുക്രയിടുകയും ചെയ്യുന്നുണ്ട്. അവരൊക്കെയും ഏറെ പേടിയോടെ കഴിഞ്ഞ രാത്രിയാണത്.

അങ്ങനെ അടുത്ത യാത്ര ചീറ്റ കുടുംബത്തിന്റെ അടുത്തേക്കാണ്. പത്രസമ്മേളനം പോലെ നിശ്ചല ക്യാമറയുമായി ചില കുടുംബത്തെ അവിടെ കാണാം. അവിടുന്ന് വണ്ടിയുടെ ടയറുകൾ ചെളിയിൽ പൂഴ്ന്നു. ഐസ് സ്കേറ്റിങ് പോലെ നിരങ്ങി പോകുന്നതിനാൽ ആർക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയും. മഴപെയ്ത്ത് ആയിരുന്നു അവിടുത്തെ പ്രശ്നം. ഉണങ്ങി കട്ടയായിരുന്ന ബ്ലാക്ക് കോട്ടൻ എന്ന മണ്ണിൽ വെള്ളം വീണാൽ ഉടൻ തെന്നുന്ന മേൽപ്പാളി യോട് കൂടിയ ചെളിക്കുണ്ടായി മാറും. അഭിയുടെ സുഹൃത്തായ സരിസർ സഹായസേനയെ അയക്കുകയും ചെയ്തു.സേന വന്ന വണ്ടിയും ചെളിയിൽ താഴ്ന്നു ഒടുവിൽ നാടൻ രീതിയിലുള്ള ഏലേലം പാടി വണ്ടികളെ പുറത്തെടുത്തു.

ഇനി മസായികളെക്കുറിച്ച് പറയാം. ശരീര- മുഖ ലക്ഷണങ്ങൾ കൊണ്ടും വസ്ത്രം,ഉയരം എന്നിവയാലും ആണുംപെണ്ണും ഒരുപോലെയാണ്. ആണിനും പെണ്ണിനും മൊട്ടത്തലയാണ്. വസ്ത്രങ്ങൾക്കുള്ള തിളക്കം മാസായികളുടെ മുഖത്തില്ല. ഒരുതരം അകാലവാർദ്ധക്യം പോലെയാണവർ. മ സായിയുടെ ഏറ്റവും വിലപ്പെട്ട സുഹൃത്ത് ആടുമാടുകളാണ്. അവിടെനിന്നും ഉറങ്ങുന്ന അഗ്നിപർവ്വതമായ ലോംഗോനോട്ട് എന്ന സ്ഥലത്തേക്കാണ് അടുത്ത യാത്ര. കനത്ത പ്രവേശനഫീസ് നൽകി. റിഫ്റ്റ് വാലി എന്ന് പീപ്പിളിലൂടെ ഭൂഗർഭത്തിൽ നിന്ന് ആകാശത്തേക്ക് പൊട്ടി ഉയർന്ന അനവധി അഗ്നിപർവ്വതങ്ങളിൽ ഒന്നാണ് ലോംഗോനോട്ട്. ഒത്ത വൃത്താകൃതിയിലുള്ള ഗർത്തമാണിത്. പർവ്വതത്തിന് നാലു വശങ്ങളിലും ലാവ ഒഴുകിപ്പോയ ചാലുകളും പാതകളും തെളിഞ്ഞു കാണാം, എല്ലാവരും പ്രയാസപ്പെട്ട് കുന്നുകൾ കയറി ഗർഭത്തിന്റെ വക്കിലെത്തി. അതിശയവും അവിശ്വാസവും നിറഞ്ഞ കണ്ണുകളാണ് അവിടെ കാണാൻ സാധിച്ചത്. ആയിരത്തിലേറെ അടി താഴെ ഭൂമിയിൽ വൃത്തത്തിൽ രണ്ടു കിലോമീറ്റർ വലിപ്പമുള്ള ഒരു കുഴി. ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഉയർന്ന തീയും ലാവയുമൊഴുക്കി നിന്ന പർവ്വതത്തിലെ കൂമ്പ് അതിന്റെ ജ്വാലാമുഖത്തേക്ക് തന്നെ ഇടിഞ്ഞുവീണുണ്ടായ അടപ്പാണ് ആ ഗർത്തത്തറ. അവിടെ നിന്ന് നോക്കുമ്പോൾ നക്കുരു ക്ഷാരതടാകവും നൈവഷാ ശുദ്ധതടാകവും കാണാം. കയറ്റത്തേക്കാൾ അതികഠിനമായിരുന്നു തിരിച്ചിറങ്ങൽ. അതിനിടയിൽ ഗുരുത്വാകർഷണ വിരുദ്ധ മേഖല കാണാൻ പോയി. നല്ല ചെരിവുള്ള ഒരു കുന്നിന്റെ താഴെ വണ്ടി ന്യൂട്ടറിലിട്ടു മുകളിലേക്ക് തിരിച്ചു നിർത്തുമ്പോൾ അതു മെല്ലെ മുകളിലേക്ക് ഉരുളുന്നു. വെള്ളമൊഴിച്ചാൽ മുകളിലേക്ക് പരക്കുന്നു. ഭൂമിക്കുള്ളിൽ പണ്ട് നടന്ന എന്തൊക്കെയോ പൊട്ടിത്തെറിക്കലുകളിൽ ഗുരുത്വാകർഷണത്തെ പിന്തുണയ്ക്കുന്ന ശക്തികൾ തലതിരിഞ്ഞിരിക്കുന്നു എന്നതാണ് കാരണം.

തിരിച്ച് റിവർസൈഡ് ബസ്സിൽ ലല്ലിയും ഭർത്താവും മോഷിയിലൂടെ മ്വെക്കയിൽ പോകാൻ പദ്ധതിയിടുന്നു. ആഫ്രിക്കക്കാരും വെള്ളക്കാരും ഇന്ത്യൻ വംശജരും ആണ് സഹയാത്രികർ. മരങ്ങൾ വെട്ടി കരിച്ചു ചാക്കിലാക്കി റോഡ്സൈഡിൽ വിൽക്കുന്നത് ആഫ്രിക്കയിലൂടെയുള്ള യാത്രകളിലെ സർവ്വസാധാരണമായ കാഴ്ചയാണ്.

അരൂഷയിലേക്കായിരുന്നു അടുത്ത യാത്ര. വിശാലഹൃദയനും സ്നേഹം നിറഞ്ഞവരും സംസ്കാരസമ്പന്നമായ ബോഹ്‍റ മുസ്ലിമായ മുസ്തഫയുടെ വീട്ടിലേക്കാണ് പോയത്. ടാൻസനൈറ്റ് എന്ന കല്ലാണ് അവിടത്തെ പ്രധാന ഉത്പന്നം. ആരുഷയിലെ മസായി മാർക്കറ്റിൽ കരകൗശല വസ്തുക്കളുടെ ഭംഗി എടുത്തു പറയേണ്ട ഒന്നാണ്. രൂപകൽപ്പന വൈദഗ്ദ്ധ്യം അതിമനോഹരം. അങ്ങനെ അവസാന ഇനമായ Hell’s gate – നരക കവാടത്തിലേക്കാണ് യാത്ര. അവിടുത്തെ കവാടത്തിൽ വലിയ തുക അടച്ചതിനുശേഷം 68 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള പാർക്കിലെത്തി. ലോങ്കോനോട്ട് അഗ്നിപർവത ത്തെ സൃഷ്ടിച്ച അതേ ഭൂഗർഭ ശക്തികളുടെ പ്രകടന മേഖലയാണ് എൽസ ഗേറ്റ്. വളരെ മനോഹരമായ സ്ഥലത്ത് 1953 പര്യവേക്ഷകനായ ഫിഷർ, തോംസൺ എന്നിവരുടെ കയ്പുനിറഞ്ഞ അനുഭവത്തിൽ അർപ്പിച്ച പേരാണ് നരകകവാടം.
പാർക്കിന്റെ കവാടത്തിന്റെ പേരാണ് എൽസ ഗേറ്റ്. ജോയ്യും ജോർജ്ജും എൽസ എന്ന പേരിൽ ഒരു അനാഥ സിംഹിയെ എടുത്തു വളർത്തിയതിന്റെ ലോകപ്രശസ്തമായ കഥ Born -free യുടെ വേദിയാണ് തോട്ടം. അവിടുത്തെ മറ്റൊരു പ്രത്യേകത 75 അടി ഉയരമുള്ള ഫിഷേഴ്‌സ് ടവറാണ്. അഗ്നിപർവതത്തിലെ ശേഷിപ്പാണത്. മറ്റൊരു കാഴ്ച്ച ഒബ്‌സിദിയൻ ഗുഹകളാണ്. ഒബ്‌സിദിയൻ ഇരുണ്ട പച്ച നിറത്തിലുള്ള സ്ഫടികക്ക ല്ലാണ്. തിളയ്ക്കുന്ന ലാവ തടാകത്തിലേക്ക് കടലിലേക്ക് പതിച്ച പെട്ടെന്ന് സ്വീകരിക്കപ്പെട്ടു അനുഭവിക്കുമ്പോൾ ആണ് ഈ കല്ല് ഉണ്ടാവുന്നത്. കണ്ണിനുള്ളിൽ വെളിച്ചം കൊണ്ട് മനോഹരങ്ങളായ പല വ്യത്യാസങ്ങളും ഉണ്ടാകുന്നു.

അടുത്ത യാത്രയ്ക്ക് സഹായിയായി ഒരു പതിമൂന്നുകാരൻ ജേക്കബ് ആണ് കൂടെ കൂടിയത്. പാതാള യാത്ര വളരെ ബുദ്ധിമുട്ടുള്ളതാണെന്നാണ് വെള്ളക്കാരുടെ മറുപടി. പാതാള യാത്ര ഒരു ഞാണിന്മേൽ കളി പോലെയാണ്. പെറുക്കി കൂട്ടിയ പാറപ്പുറത്ത് കൂടെ ചാടിച്ചാടിയാണ് യാത്ര. പായൽ പിടിച്ച കല്ലുകളിൽ തെന്നുന്നതും ഇളകിയ കല്ലുകൾ ചവിട്ടാതെയും സൂക്ഷിച്ചു വേണം യാത്ര ചെയ്യാൻ. ഒടുവിൽ വിസ്താരമുള്ള മണൽത്തിട്ടിന്റെ പാതയായ്. ഉറവകളിൽ ചൂടുവെള്ളം ഒഴുകുന്നുണ്ട്. പിന്നിട്ടപ്പോൾ അരുവി പുഴയായി. കല്ലിടുക്കി ലൂടെ യാത്ര അതികഠിനം.ഒടുവിൽ സാഹസികമായ യാത്രയിലൂടെ മുന്നോട്ടു തന്നെ. അങ്ങനെ മലമുകളിൽ എത്തിപ്പെട്ടു. ജേക്കബിനു വിശ്വസിക്കാൻ പറ്റാത്ത തരത്തിൽ യാത്രസംഘം പത്ത് ഡോളറിനു തുല്യമായ കെനിയൻ ഷില്ലിങ് കൊടുത്തു. തമ്മിൽ യാത്ര പറഞ്ഞു അവൻ അവന്റെ വഴിയ്ക്കും എഴുത്തുകാരനും കുടുംബവും നൈറോബിയിലേക്കും മടങ്ങി. അവിടുന്ന് തിരിച്ചു ഇന്ത്യയിലേക്കും.വായനയിലൂടെ ഞാനും ഒരു ആഫ്രിക്കൻ സഞ്ചാരിയായി.

Facebook Comments

COMMENTS

- Advertisment -

Most Popular

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...

സ്വാതന്ത്ര്യ ദിനാഘോഷം

കോട്ടയ്ക്കൽ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരസഭയിലെ അങ്കണവാടി വിദ്യാർഥികളുടെ നേതൃത്വത്തിൽ സന്ദേശറാലി നടത്തി. നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ആലമ്പാട്ടിൽ റസാഖ് അധ്യക്ഷത വഹിച്ചു. കെ.സീതാലക്ഷ്മി, ടി.വി.മുംതാസ്,...

“ദേവദൂത” ഗായിക സന്തോഷത്തിലാണ്.

കോട്ടയ്ക്കൽ. 37 വർഷം മുൻപ് ഭരതന്റെ സംവിധാനത്തിൽ ഇറങ്ങിയ "കാതോടുകാതോര"ത്തിലെ "ദേവദൂതർ പാടി"യെന്ന പാട്ട് തരംഗമായി മാറിയതിൽ സന്തോഷിക്കുന്നവർ ഏറെയാണ്. അവരിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനൊപ്പം മുൻനിരയിലുണ്ട് ഗായിക ലതിക. ഈ പാട്ടടക്കം...

സ്നേഹ ഭാരതം (കവിത)

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തിൽ ഏകത്വം എന്ന സ്നേഹ മന്ത്രം കൊണ്ട് അതിശയങ്ങൾ സൃഷ്ടിച്ച് ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ നമുക്കും നമ്മുടെ സ്നേഹ ഭാരതത്തിനുമാവട്ടെ എന്ന പ്രാർത്ഥനയോടെ ..... സ്വതന്ത്ര...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: