17.1 C
New York
Thursday, September 23, 2021
Home Books പുസ്തക പരിചയം - "തഴ"

പുസ്തക പരിചയം – “തഴ”

ശാരി യദു ✍

“തഴ” സാഹിത്യപ്രവർത്തകസഹകരണസംഘം നാഷണൽ ബുക്ക് സ്റ്റാൾ 330 രൂപ വിലയുള്ള 252 പേജുള്ള ഈ പുസ്തകത്തിന്റെ രചയിതാവ് എം. എം. മുഹമ്മദ് ആണ്.

ഒരു ദേശത്തിന്റെയും ഒരു നൂറ്റാണ്ടിലെയും ജനതയുടെയും കഥയാണ് തഴ. ഓണാട്ടുകര കുതിരപ്പന്തി പ്രദേശത്തെ പായ് നെയ്ത്തുകാരുടെ തനതു ലോകം മുഹമ്മദിനെ നോവലിലൂടെ മലയാള സാഹിത്യത്തിൽ ഇടം പിടിച്ചിരിക്കുന്നു.

നവോത്ഥാന കാലഘട്ടത്തിന്റെ പച്ചയായ അനുഭവങ്ങളുടെ ഒരു കൃതിയാണിത്. ഈ കഥയിൽ വിശ്വാസങ്ങളുണ്ട് ആചാരങ്ങളുണ്ട് ജന്മിയും കുടിയാനും തമ്മിലുള്ള ബന്ധവും കർഷകനും രാജാവും തമ്മിലുള്ള ബന്ധവും വിപ്ലവവും എല്ലാം ഒത്തിണങ്ങിയ ഒരു ജീവിതമാണിത്. തഴപ്പായയും മറ്റു തഴ ഉൽപ്പന്നങ്ങളും നിർമ്മിക്കുന്ന, കൈ തൊഴിലിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന പാവപ്പെട്ട നാട്ടുകാരുടെ കഥ. പാവപ്പെട്ടവന്റെ കണ്ണുനീരും സ്നേഹവും സഹതാപവും കഷ്ടപ്പാടും ത്യാഗവും സാഹോദര്യവും എല്ലാം ഒത്തിണങ്ങിയ ഒരു മധുരം തന്നെയാണ് ഈ നോവലിലൂടെ നമുക്ക് രുചിക്കാൻ സാധിക്കുന്നത്. കാരണം സമൂഹത്തെ അത്രയും ഗാഢമായാണ് എഴുത്തുകാരൻ പുണരുന്നത്. കാലം എത്രയൊക്കെ പുരോഗമിച്ചു എന്നു പറഞ്ഞാലും പട്ടികജാതി പട്ടികവർഗക്കാർ അനുഭവിച്ച കഷ്ടപ്പാടിന്റെ കഥയാണിത്. കഥയുടെ തുടക്കത്തിൽ തന്നെ പട്ടിക ജാതിക്കാരിയായ കളക്ടർ മധുമതയുടെ സ്വീകരണവുമായി ബന്ധപ്പെട്ട ഒരു ചടങ്ങാണ്. ഏറെ അപകീർത്തികൾ സഹിച്ച് ജാതി പോലും മറന്ന് ഉന്നത സ്ഥാനത്തെത്തിയവൾ. തന്റെ സ്വീകരണ പരിപാടിയിലേക്ക് ജാതിഭേദമന്യേ പലരും കാണികൾ ആയിരുന്നു. വേദിയിലേക്ക് നീങ്ങവേ കുറച്ചകലെ ഭവ്യതയോടെ ഒരു വൃദ്ധനെ കാണാനിടയായ മധുമതി വൃദ്ധൻ അരികിലേക്ക് ചെന്നു
” എന്താ തമ്പ്രാ, സൗഖ്യം തന്നെയല്ലേ? “
ശരീരം ഒരല്പം മുന്നോട്ടു വളർച്ച വായ്ക്കു നേരെ കയ്യുയർത്തി ഉണ്ടായിരുന്നു ചോദ്യം അപ്രതീക്ഷിതമായി അയാൾക്ക് ഒരു ഷോക്കായിരുന്നു. പണ്ടത്തെ അനുഭവങ്ങളുടെ ഒരു പകരംവീട്ടിൽ എന്നും പറയാം.

നോവലിന്റെ അന്ത്യം മറ്റൊരു ദൃശ്യമാണ് വായനക്കാരിലേക്ക് എത്തിക്കുന്നത്. കുഞ്ഞപ്പന്റെ മൂത്തമകൾ ഗോമതിയുടെ കഥ. സ്കൂളിൽ സ്ഥലം മാറിവന്ന ശിവരാമൻ സാറിന്റെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച വാസു അദ്ദേഹത്തിനെ പോലീസ് പിടിച്ചുകൊണ്ടുപോയി. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചാൽ വലിയ കുറ്റം ആണെന്നറിയുമ്പോൾ വിശ്വസിക്കാനാവാതെ അവൾ വീണ്ടും ചോദിക്കുന്നുണ്ട്

” അല്ല സാറേ, ഞങ്ങളെ അങ്ങനെ കളിയാക്കി വിളിക്കാൻ പാടില്ലേ..? “
“ഇല്ല… ഒരിക്കലും പാടില്ല… “
അപ്പോൾ അവളുടെ മുഖത്ത് ഇളംവെയിൽ തട്ടിയതുപോലൊരു പ്രകാശം വരുന്നു. ഒരു പുഞ്ചിരിയും.
ഈ കഥയിൽ മൂന്ന് വ്യത്യസ്ത കുടുംബങ്ങളെ കാണാം. പുലയരുടെ ദാരിദ്ര്യ കുടുംബവും നായരുടെ പ്രതാപ കുടുംബവും, കൂടാതെ ജാതിയിൽ ചെറുതെങ്കിലും മറ്റൊരു ഇടത്തരം കുടുംബവും.

സാമൂഹിക പ്രവർത്തകനും സമർത്ഥനും യുവ നേതാവുമായ വിഷ്ണുവും അമ്മയും അനിയൻ ശശാങ്കനും സാമൂഹിക പ്രവർത്തകനായ അച്ഛന്റെ സുഹൃത്തിന്റെ മകനുമായ സജാദ് എന്ന മുസ്ലിം യുവാവും അടങ്ങിയതാണ് ഒന്നാമത്തെ കുടുംബം. വലിയ പറമ്പത്ത് കുടുംബത്തിലേക്ക് പട്ടികജാതിക്കാരനായ കുഞ്ഞപ്പന്റെ മകൾ മധുമതി പ്രണയ വിവാഹിതയായി എത്തുകയും അവരുടെ പഠനവും ജീവിതവും നിറംപിടിപ്പിച്ച തായി കഥയിൽ കാണാം. താഴ്ന്ന ജാതിക്കാരിയായ മധുമതി കാണാൻ സുന്ദരിയായിരുന്നു. മധുമതി തമ്പുരാട്ടി എന്ന് കളിയാക്കി വിളിച്ച് അവരുടെ കൂട്ടത്തിൽ സവർണ്ണരായ ടീച്ചർ പോലും ഉണ്ടായിരുന്നു. മധുമതിയുടെ സൗന്ദര്യത്തിൽ അസൂയപ്പെട്ടവർ അവളുടെ അമ്മയെപ്പറ്റി പല അവിഹിതങ്ങൾ പറഞ്ഞു ഉണ്ടാക്കുന്നവരായിരുന്നു ആ നാട്ടുകാർ.

ആൾക്കാരിൽ നിന്നും ഭയന്ന് ഒളിച്ചു ജീവിക്കുകയായിരുന്നു മധുമതി വീട്ടിൽനിന്നും ദൂരെയുള്ള സ്കൂളിലായിരുന്നു പഠനം. കോളേജും നാട്ടിൽ നിന്നും ഒത്തിരി ദൂരെയായിരുന്നു. അങ്ങനെ കോളേജിൽ പഠിക്കുമ്പോഴാണ് ശാശാങ്കനുമായി പ്രണയത്തിലായത്. അന്ന് ജാതിയോ മതമോ ചോദിക്കാതെ പ്രണയിച്ച അവർക്ക് പിന്നീട് ജാതി അറിഞ്ഞപ്പോൾ അതൊരു ഷോക്ക് തന്നെയായിരുന്നു.ശശാങ്കന്റെ വീട്ടിലെ അടിച്ചുതളിക്കാരിയുടെ മകളാണ് മധുമതി. എന്തിരുന്നാലും പുരോഗമന കാലത്ത് പ്രണയിതാക്കൾ ഒന്നിക്കുകയും ചെയ്തു.

സജാദിന്റെ വളർച്ചയിൽ നായർ വീട്ടുകാർ നല്ല സപ്പോർട്ടായിരുന്നു. കാരണം സജാദ് അവന്റെ സ്വന്തം മതത്തിൽ പഠിക്കുവാനും അതിൽ വിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യം അവർ നൽകിയിരുന്നു. പലരുടെ ഭാഗത്തുനിന്നും പലതരം കുത്തുവാക്കുകളും അനുഭവിക്കേണ്ടി വന്നു അവനു. . വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യയുടെ അച്ഛനായ ശേഖരൻ നായരിൽ നിന്നും സജാദിന് ഏറെ പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. സജാദിൽ എന്തോ ദുരൂഹതയുണ്ടെന്ന് ആക്ഷേപമുയർത്തി അവൻ ഇല്ലാത്ത സമയങ്ങളിൽ അവന്റെ മുറിപോലും പരിശോധിച്ചിട്ടുണ്ട്.

അതിനിടയിൽ മധുമതിയുടെ സഹോദരിയായ ഗോമതി ബന്ധം വേർപെടുത്താൻ ഇടയായി. എങ്കിലും ഗോമതി ഇടയ്ക്കിടെ പുരുഷ സാന്നിധ്യം കൊതിക്കാറുണ്ട്. മധുമതി തടയാൻ ഉണ്ടെങ്കിലും തന്റെ ശരീരഭംഗി മറ്റുള്ളവരെ കാണിക്കാൻ ശ്രമിക്കാറുണ്ട് അവൾ.ഭർത്താവായ മാധവൻനായരുടെ കുറ്റം, അവളുടെ ഭംഗി വർണിക്കാനോ അതിനെ തഴുകിതലോടാനോ ഉഷാറാക്കാനോ ലവലേശം താല്പര്യം കാണിച്ചിരുന്നില്ല എന്നതാണ്. അവൾ അയാളെ ആർത്തി പണ്ടാരം എന്ന് മുദ്രകുത്തി. അവളുടെ ശരീര ഭാഗങ്ങൾ മറ്റുള്ളവർക്ക് പ്രദർശന വസ്തുവായി വച്ചിരിക്കുന്നത് മാധവന് ഇഷ്ടമല്ലായിരുന്നു.

അങ്ങനെയിരിക്കെ ചാന്ദ്നിയുമായി വിഷ്ണുവിന്റെ വിവാഹം വളരെ ലളിതമായ രീതിയിൽ രജിസ്ട്രാർ ഓഫീസിൽ വച്ചു നടക്കുന്നു. ഉന്നതവിദ്യാഭ്യാസം കൊതിച്ച ചാന്ദിനി സാമൂഹിക സാംസ്കാരിക രാഷ്ട്രീയങ്ങളിൽ വിഷ്ണുവിന് സഹായിയായി എത്തുകയും ചെയ്യുന്നു. വിഷ്ണുവിന്റെ സഹോദരൻ ബാലേട്ടനും കുടുംബവും മാറി താമസിക്കുമ്പോൾ അമ്മയ്ക്ക് പകരക്കാരിയായി ചാന്ദ്നി അവിടെ എത്തിച്ചേർന്നത്.

തിരക്കിട്ട് ഗ്രഹപ്രവേശനം നടത്തി, വിഷ്ണുവിന് എതിരെ കരുത്തേകി ആൾദൈവത്തെ കൊണ്ട് ഹോമവും മന്ത്രോച്ചാരണം നടത്തി. ബാലൻനെക്കുറിച്ച് ഓർത്ത് കൊണ്ട് മാത്രമായിരുന്നു അനുജന്മാർ പ്രതികരിക്കാതിരുന്നത്.

മരച്ചീനി വിൽക്കുന്ന ചീനി ജാനകിയും ഭർത്താവ് മണ്ണ് ചുമട്ടുകാരൻ രാഘവനും രണ്ട് ആൺമക്കളുമടങ്ങിയതാണ് ഈ കഥയിലെ മൂന്നാമത്തെ കുടുംബം. ഉള്ളതുകൊണ്ട് ഓണം പോലെ കഴിയുന്നതിനിടയിൽ രാഘവൻ മൈസൂരിലേക്ക് പോകുന്നു. ആൺ തുണയില്ലാത്ത സുരക്ഷ തന്റെ മക്കളിലൂടെ ജാനകി നേടിയെടുക്കുന്നു. ജോലിക്കുപോയ രാഘവവനിൽ നിന്നും ആറുമാസത്തോളം ശമ്പളം കിട്ടിയെങ്കിലും പിന്നീട് മുടങ്ങി. ചീനി വരുമാനം കുറഞ്ഞു തുടങ്ങി.രാത്രി വൈകുന്നതുവരെ പായയുടെ തുമ്പു കെട്ടി തന്റെ കുടുംബത്തെ മുന്നോട്ടു കൊണ്ടുപോവുകയാണ് ജാനകി. രാഘവന്റെ ഉറ്റ ചങ്ങാതി പട്ട നാണു ക്ഷേമം അന്വേഷിച്ച് തന്റെ വീട്ടിലേക്ക് വരാൻ തുടങ്ങി. ജാനകിക്കും മക്കൾക്കും നാണു വരുന്നതിൽ തീരെ താല്പര്യം ഇല്ലായിരുന്നു. പിന്നീട് എപ്പോഴോ ആ ബന്ധം വളർന്നു. അപ്പോഴും മക്കൾക്ക് ഇഷ്ടമല്ലായിരുന്നു. അങ്ങനെ അവർ ഇന്നത്തെ ഭാഷയിലെ ലിവിങ് ടുഗദർ ആയി ജീവിക്കാൻ തുടങ്ങി. അങ്ങനെ ഒരു ദിവസം കാഷായ വസ്ത്രധാരി ആയി രാഘവൻ വരവ് വീടിനെയും നാടിനെയും ഒരുപോലെ നടുക്കി. അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി. അവിടെ പരസ്പരം ആരും ഒന്നും സംസാരിക്കാറില്ലായിരുന്നു . നാണുവിനെ ശല്യം ഒഴിവായി. ഇടയ്ക്ക് സ്വാമിജിക്ക് വയ്യായ്ക വന്ന സമയത്തൊക്കെ ജാനകിക്ക് അദ്ദേഹത്തോട് പഴയതുപോലെ സ്നേഹം തോന്നി തുടങ്ങുകയും ശുശ്രൂഷിക്കുകയും ചെയ്തു. പെട്ടെന്നൊരു ദിവസം പട്ട നാണു വീട്ടിലേക്ക് കയറുകയും ആകെ ബഹളവും ഒന്നും തള്ളുമൊക്കെയായി. നാണുവിനോട് ജാനകിക്ക് ദേഷ്യം തോന്നുകയും വായിൽ തോന്നുന്നതൊക്കെ വിളിച്ചു പറയുകയും ചെയ്തു. ഒരു ദിവസം വേലുവിന്റെ ചായപീടികയിലേക്ക് പോലീസു നായ എത്തി. ഗുണ്ടാ നാണുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും ചെയ്തു. വൈകാതെതന്നെ ഫോറൻസിക് തെളിവ് പ്രകാരം വേലുവിനെ വിട്ടയച്ചു. കുറ്റം ഏറ്റ് രണ്ട് ചെറുപ്പക്കാർ ഏറ്റു. പരിശോധനയിൽ കത്തിയിൽ വിരലടയാളം സമാനമായി കണ്ടു. കുട്ടികളെ ദുർഗുണപരിഹാര പാഠശാലയിലേക്ക് കൊണ്ടു പോവുകയും ചെയ്തു.ജീവിതപശ്ചാത്തലം അറിയുന്നവരൊക്കെ ഈ കൊലപാതകത്തിൽ അവരെ ന്യായീകരിച്ചു.

അങ്ങനെ ഒരു ദിവസം താഴെയുമായി വരികയായിരുന്ന കുഞ്ഞപ്പൻ അടിതെറ്റി വീഴുകയും തഴ കുഞ്ഞപ്പന്റെ ശരീരത്തിൽ വീണു ആകെ മുറിഞ്ഞ രക്തം ഒഴുകുവാൻ തുടങ്ങി. വൈകാതെതന്നെ കുഞ്ഞപ്പൻ മരണപ്പെട്ടു .

ഒടുവിൽ പഠനം സ്വപ്നം കണ്ടു വന്ന ചാന്ദിനി വീട്ടിലെ പുന്നാര മരുമകളായി മാറി. അതിനിടയിൽ അമ്മായിയമ്മയുടെ സ്വഭാവം മാറാൻ തുടങ്ങി. പ്രായത്തിന്റെ വയ്യായ്കയാവും. തുടർന്ന് വിഷ്ണുവിന് മത്സരിക്കാൻ സീറ്റ് കിട്ടുകയും വേണ്ട എന്നു പറഞ്ഞു അതിൽ നിന്ന് ഒഴിവാകുകയും ചെയ്തു. അങ്ങനെയിരിക്കെ ഒരു ദിവസത്തെ മീറ്റിങ്ങിനു ശേഷം രാത്രി വിഷ്ണുവിന് കമ്പിപ്പാരയാൽ കുത്തേൽക്കുന്നു. തോളിലും ഇഡ്ഡലിയും തകർന്നു. ജനപ്രതിനിധി ആയതിനാൽ അന്വേഷണം വൈകാതെ തന്നെ അതിന്റെ വഴിയിൽ നടന്നു. ഒടുവിൽ ടിവിയിലൊക്കെ “കാറുടമ ശേഖരൻ നായർ ഒളിവിൽ”ന്യൂസ് പ്രചരിച്ചു.

ഗ്രാമത്തിന്റെ ഒട്ടെല്ലാ വിനിമയക്രമങ്ങളെയും സാംസ്കാരിക മുദ്രകളാക്കി നോവലിസ്റ്റ് മാറ്റി. യാഥാർഥ്യവും സാഹിത്യ ഭാവനയും അപൂർവമായി സമ്മേളിക്കുന്ന അതിന്റെ വേറിട്ട അനുഭവങ്ങൾ ഈ നോവൽ വായനക്കാരന് സമ്മാനിക്കുന്നുണ്ട്. ഓണാട്ടുകരയുടെ കാറ്റു മണ്ണിന്റെ പച്ചപ്പും നമുക്ക് അനുഭവിക്കാൻ കഴിയുന്നു. ഗ്രാമീണ ജീവിതത്തോട് ചേർന്നു നിൽക്കുന്ന ഭാഷയും ശൈലിയും ഈ നോവലിന്റെ വലിയ സവിശേഷതയാണ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി സോക്കര്‍ ലീഗ് ടൂര്‍ണ്ണമെന്റ് നവംബര്‍ രണ്ടിന് വിര്‍ജീനിയയില്‍

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡി സി മെട്രോപോളിറ്റന്‍ ഏരിയയിലെ മലയാളി സോക്കര്‍ പ്രേമികളുടെ സംഘടനയായ മലയാളി സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 2021 എംഎസ്എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റ് നവംബര്‍  2 നു വിര്‍ജീനിയയില്‍ വച്ച്...

കേരള പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫൈനൽ സെപ്റ്റംബർ 25ന്

ഡാളസ്: കേരള പ്രീമിയർ ക്രിക്കറ്റ്  ലീഗ് ഫൈനൽ മത്സരം സെപ്റ്റംബർ 25,  ശനിയാഴ്ച  6 മണിക്ക് ഗാർലാൻഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. വിൻസെന്റ് ജോണിക്കുട്ടി നയിക്കുന്ന കേരള ടൈറ്റാനിക്കും , അലൈൻ...

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...

കോന്നിയില്‍ അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി :ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവര്‍ത്തന...
WP2Social Auto Publish Powered By : XYZScripts.com
error: