17.1 C
New York
Wednesday, August 10, 2022
Home Books പുസ്തകദർശനം -🌄 തച്ചൻ്റെ മകൾ🌄(രണ്ടാം ഭാഗം).

പുസ്തകദർശനം -🌄 തച്ചൻ്റെ മകൾ🌄(രണ്ടാം ഭാഗം).

തയ്യാറാക്കിയത് - ബിനിയേശുദാസ്, അവതരണം: ബാലചന്ദ്രൻ ഇഷാര

written By vijaya Lekshmi.

‘വാസ്തുവിദ്യ’യാം ഗ്രന്ഥം പണിക്കിട-
യ്ക്കോർത്തു ചൊല്ലിത്തരുമ്പോഴിടം വലം
കേട്ടിരുന്നു ഞാനുമെൻ ജ്യേഷ്ഠനും.
രജ്ജു സൂത്രങ്ങൾ, ദിങ് നിർണ്ണയം, ഭൂമി ലക്ഷണം, കൈകണക്കു മടങ്ങലും,
വാസ്തു പുരുഷാകാരം തുടങ്ങിയ
ക്കൂത്തു മാടമുണ്ടാക്കും വിധി വരെ
“ഭാസ്കരിയ “”മയമത’യുഗ്മങ്ങൾ
കേട്ടു കൂട്ടുചേർന്നൊപ്പം പഠിച്ചു ഞാൻ “.

അസുര ശില്പിയായ “മയൻ ” എഴുതിയതെന്ന് കരുതപ്പെടുന്ന വാസ്തു ലക്ഷണ ഗ്രന്ഥമാണ് ‘ മയമതം’.
ഭൂമിയുടെ ആകൃതി, ഭൂപരിരക്ഷ, ഭൂമിയുടെ അളവുകൾ, അളവിനാവശ്യമായ ഉപകരണങ്ങൾ, ക്ഷേത്ര നിർമ്മാണത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ എന്നിവയാണ് മയമതത്തിൽ വിവരിക്കുന്നത്.
ഗോളങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് ഭാസ്ക്കരിയം.
പണിക്കിടയിൽ “വാസ്തുവിദ്യ ” എന്ന ഗ്രന്ഥത്തിലെ കാര്യങ്ങൾ അച്ഛൻ ചൊല്ലിക്കൊടുക്കുമ്പോൾ മകളും മകനും ഇടംവലം കേട്ടിരിക്കുമായിരുന്നു. അതിലൂടെ രജ്ജു സൂത്രങ്ങൾ, ദിങ് നിർണ്ണയം.ഭൂമി ലക്ഷണം, വാസ്തു പൂരുഷാകാരം തുടങ്ങി കൂത്തുമാടം ഉണ്ടാക്കുന്ന വിധി വരെ രണ്ടു മക്കളും പഠിച്ചെടുത്തു.. ഇതിൽ നിന്നൊക്കെ വിഭിന്നമായി ജി.ശങ്കരക്കുറുപ്പിൻ്റെ പെരുന്തച്ചൻ ” വാർദ്ധക്യത്തിൻ്റെ നിരാലംബതയിൽ തൻ്റെ ഓർമ്മകളുടെ നോവിക്കുന്ന ഞെരിഞ്ഞിൽക്കിടക്കയിൽ കിടന്നു കൊണ്ട് ഭൂതകാലത്തിൻ്റെ സു:ഖദു:ഖ സമ്മിശ്രമായ അവസ്ഥാ ഭേദങ്ങൾ അയവിറക്കുന്നു.
വിജയലക്ഷ്മിയിലേക്ക് വരുമ്പോൾ ആ പെരുന്തച്ചൻ

” പോര വ്യുൽപത്തി, പ്രായോഗികം കൂടി
യാവണം വിദ്യ, ശാസ്ത്ര മർമ്മങ്ങൾക്കു
ജീവനേക ലേ മർ ത്യൻ്റെ വൈഭവം”
ഏവമോതും ചിലപ്പോൾ ഹതാശയൻ

വ്യുൽപ്പത്തി മാത്രം പോരെന്നും വിദ്യ പ്രായോഗികമായിരിക്കണമെന്നും മക്കളെ ഓർമ്മിപ്പിക്കുന്ന അച്ഛനാകുന്നു. ശാസ്ത്ര മർമ്മങ്ങൾക്ക് ജീവൻ നല്കുന്നതാണ് മനുഷ്യൻ്റെ കഴിവെന്നും അദ്ദേഹം പറയുന്നു.
ദാരു പത്മങ്ങളങ്ങു നിർമിക്കെ, യാ
ച്ചാരുതയ്ക്കുറ്റ സാക്ഷിയാകുന്നു ഞാൻ, മധ്യത്തിൽ
മൂളിടും കരിവണ്ടിനെക്കൊത്തുമ്പോ
ഴാരറിഞ്ഞതിൻ സൂക്ഷ്മ യന്ത്രങ്ങളെ??

തച്ചൻ ദാരു പത്മങ്ങൾ നിർമ്മിക്കുമ്പോൾ അതിൻ്റെ ചാരുതയ്ക്ക് താൻ സാക്ഷിയായിട്ടുണ്ടെന്നും മകൾ പറയുന്നു.പത്മങ്ങളുടെ നടുവിൽ മൂളുന്ന കരിവണ്ടിനെ കൊത്തിയതിനും താൻ സാക്ഷിയായ ന്നും ആസൂക്ഷ്മ തന്ത്രങ്ങളെ ആർക്കാണ് അറിയാൻ കഴിയുക എന്ന് ഓർത്ത് മകൾ അത്ഭുതപ്പെടുന്നു. വാതിലിന്നിടം കോണിൽ വിരൽത്തുമ്പു
ചേരുകിൽത്തുരങ്കം തുറക്കുന്നതും,
കാലമർത്തുമ്പോഴാറാം കളത്തിൽ, നീ _
രാഴിയൊന്നിലേക്കാണ്ടു പോകുന്നതും,
കൈയിലെക്കളി മച്ചിങ്ങയിൽക്കരി –
ങ്കണ്ണുകൊത്തിക്കളിച്ചിരിക്കുമ്പോഴും
കണ്ടു ഞാനിടം കണ്ണാൽ, ചലിക്കാത്ത
കണ്ണിലുൾക്കണ്ണു നിന്നു കത്തുന്നതും.

പെരുന്തച്ചൻ്റെ നിർമ്മാണ വൈഭവത്തിൻ്റെ പ്രത്യേകതകൾ മകൾ വിശദീകരിക്കുന്നു. അദ്ദേഹത്തിൻ്റെ നിർമ്മാണ ചാരുതയ്ക്ക് അവൾ മിക്കപ്പോഴും സാക്ഷിയായിട്ടുണ്ട്. വാതിലിൻ്റെ ഇടത്തെ കോണിൽ വിരൽത്തുമ്പു ചേരുമ്പോൾ തുരങ്കം തുറക്കുന്നതും കാലമർത്തുമ്പോൾ നീരാഴിയിലേക്ക് ആണ്ടു പോകുന്നതും, കൈയ്യിലിരിക്കുന്ന മച്ചിങ്ങയിൽ കരിങ്കണ്ണുകൊത്തി കളിച്ചിരിക്കുന്നതിനിടയിൽ മകൾ കണ്ടിട്ടുണ്ട്. അപ്പോൾ തച്ചൻ്റെ ചലിക്കാത്ത കണ്ണുകളിൽ ഉൾക്കണ്ണു നിന്നു കത്തുന്നത് തനിക്ക് സ്വന്തം കണ്ണാൽ കാണാൻ കഴിഞ്ഞതും അവൾ ഓർമ്മിക്കുന്നു.

ദേശ ദേശാന്തരങ്ങൾ വ്യാപിച്ച ശില്പവിദ്യ ആയിരുന്നു തച്ചൻ്റേത്. നാനാദിക്കുകളിൽ ഉണ്ടാക്കിയിട്ടുള്ള മച്ചുകൾ, ദിക്കുകളുടെ മുഖം താങ്ങി നിറുത്തുന്ന മട്ടിലുള്ള തൂണുകൾ, തൂണുകളിൽ സൂര്യനെപ്പോലെ ശോഭിക്കുന്ന നരസിo ഹമൂർത്തികൾ എന്നിവയുടെ നിർമ്മിതിയെ പറ്റിയും അവൾ ഓർത്തു.
യഥാർത്ഥ കലാകാരൻ്റെ അനന്യതയേയും ആത്മബോധത്തേയും ആവിഷ്ക്കരിക്കുന്നു തച്ചൻ്റെ മകനിലൂടെ വൈലോപ്പിള്ളി
“കലാകാരനില്ലാത്താത്മസുഹത്താരും ഇഷ്ട നന്ദനൻ പോലും. എന്നായിരുന്നു പെരുന്തച്ചൻ്റെ പക്ഷം. അത് കലയെ സംബന്ധിച്ച ആത്മാഭിമാനബോധത്തിൻ്റെ പ്രകാശനമായിരുന്നു.
മറ്റൊന്നിനെയും കൂസാക്കാത്ത ബോധമാണ് കലാകാരൻ്റെ പ്രതിഭയുടെ സവിശേഷത.
വൃത്തമല്ലകോണല്ലാ ചതുരമ
ല്ലൊത്തിരിക്കുമെല്ലാവിധമെങ്കിലും,
അഷ്ടദിക്പാലകർക്കു പോലും ദിശാ –
ഛിത്തിചേർക്കും സരസ്തടം നൂതനം,
പാവതൻ കേളി പാലത്തിൽ, ശ്രീകോവിൽ
കൂടമേറാൻ കടുന്തുടിക്കെട്ടുകൾ, അഗ്നിഹോത്രിയോടന്നേകദൈവതം
അഷ്ട ബന്ധം കണക്കേ മനസ്സിനെ
ന്നൊട്ടു ചൊല്ലിക്കൊടുത്തതും, ഒക്കെയുo
ഓർത്തുനോക്കിത്തിരിഞ്ഞു നിൽക്കുന്നു ഞാൻ.

തച്ചൻ നിർമ്മിക്കുന്നതെല്ലാം വൃത്തവും കോണും ചതുരവുമില്ലാതെ ഭംഗിയിൽ ഒത്തിരിക്കും. നൂതനമായ ശിൽപ്പ വിദ്യയിലൂടെ തച്ചൻ തീർക്കുന്ന സരസ്സ് അഷ്ടദിക്പാലകന്മാർക്കു പോലും ദിശാബോധം നഷ്ടപ്പെടുത്തും.. പാലത്തിൽ പാവകൾ ക്രമീകരിച്ചതും ശ്രീകോവിലിൽ കൂടമേറാൻ കടുന്തുടിക്കെട്ടുകൾ ഉണ്ടാക്കിയതും അദ്ദേഹത്തിൻ്റെ കഴിവിൻ്റെ മികവായിമകൾ കാണുന്നു.. അഗ്നിഹോത്രിയോട് ഏകദൈവത്തെക്കുറിച്ച് പറഞ്ഞതും.

(തുടരും….)

തയ്യാറാക്കിയത് – ബിനിയേശുദാസ്, അവതരണം: ബാലചന്ദ്രൻ ഇഷാര

Facebook Comments

COMMENTS

- Advertisment -

Most Popular

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: