ഭാഗം 4
” ക്ഷുത്തടങ്ങാത്ത ദുർമ്മരണത്തിൻ്റെ
സർപ്പമെൻ കാൽച്ചുവട്ടിലുണ്ടിപ്പോഴും
ചോര തേഞ്ഞു കറുത്തൊരാ വീതുളി
പാളി വീണിടാമെൻ്റെ പായയ്ക്കു മേൽ.
ജ്യേഷ്ഠൻ്റെ മരണത്തെക്കുറിച്ച് അനുജത്തി ഓർക്കുകയും വേദനിക്കുകയും ചെയ്യുന്നു.
തച്ചൻ്റെ വീതുളിയേറ്റ് കണ്ഠം മുറിഞ്ഞാണ് അവൻ മരിച്ചത് ജാതകത്തിൽ അപമൃത്യുവിനെക്കുറിച്ച് പറഞ്ഞിരുന്നെങ്കിലും തൻ്റെ ജ്യേഷ്ഠനോട് അച്ഛൻ ചെയ്ത ക്രൂരത അവൾക്ക് ന്യായീകരിക്കാൻ കഴിയുന്നില്ല.
വിശപ്പടങ്ങാത്ത ദുർമ്മരണത്തിൻ്റെ പാമ്പുകൾ തൻ്റെ കാൽച്ചുവട്ടിലുണ്ടെന്ന് അവളും ഭയപ്പെടുന്നു. ചോര കുടിച്ചു കറുത്ത ആ വീതുളി ഏതു നിമിഷവും തൻ്റെ തലയുടെ മുകളിലേക്കും പാറി വീഴാമെന്ന് അവൾ ഭയക്കുന്നു.. ഒരു രജപുത്രനെപ്പോലെ പ്രതികാരദാഹിയായ് മരിക്കാൻ അവൾക്ക് ആഗ്രഹമില്ല.. മാത്രമല്ല ഗുരുനിന്ദ പാതകമാണെന്ന് അവൾ കരുതുന്നു.. ലോകമെങ്ങും അത്ഭുതം സൃഷ്ടിച്ചിട്ടുള്ളതച്ചൻ്റെ ബുദ്ധിയിൽ ഒരു ചെറിയ പാളിച്ച പറ്റിയാൽ ആരാണ് ചോദിക്കാനുള്ളത്.മ ദയാനയുടെ നേരേ ചെല്ലാനും അതിനെ തളയ്ക്കാനും കരുത്തുള്ള ആരാണ് ഉള്ളത്.
തൻ്റെ ഇളം ചോര കൊണ്ട് ജ്യേഷ്ഠന് മംഗളം പാടാനുള്ള കരുത്ത് ഏതായാലും തനിക്കില്ലെന്ന് അവൾ സമ്മതിക്കുന്നു.
“രാജപുത്രനെപ്പോലെയുന്മാദിയായ്
പ്പോയ് മരിക്കാൻ പ്രതികാരഭൂമിയിൽ
ആവതില്ലെനി,ക്കല്ലാ, ഗുരുനിന്ദ
പാതകമെന്നു വിശ്വസിക്കുന്നു ഞാൻ.
പോര, വിശ്വാത്ഭുതങ്ങൾ നിർമിക്കുമ
ച്ചേതനയ്ക്കൊരു പാളിച്ച പറ്റിയാൽ
ആരു ചോദിക്കുവാൻ? മദയാനതൻ
നേരെയാരുണ്ടു ചെല്ലാൻ തളയ്ക്കുവാൻ?
ആവതില്ലെനിക്കെന്നിളം ചോരയാ –
ലാ രചിക്കുവാനങ്ങേക്കു മംഗളം.
“എൻ്റെ തട്ടകത്തൊറ്റയ്ക്കിരുന്നു ഞാൻ
നെഞ്ചിലേറ്റു, കനത്തൊരു കല്ലുളി.
കൊട്ടി നോക്കിപ്പഠിച്ചു നൽപ്പാണ്ഡുര –
കൃഷ്ണവർണ ശിലകളിൽ ജീവിതം.
കൈയൊതുങ്ങിത്തിരിഞ്ഞു തിരിയുളി
നെയ് പുരണ്ടു വഴങ്ങിയാക്കൊച്ചുളി.മട്ടവും മുഴക്കോലുമീ പ്പെൺകരം
തൊട്ടിണങ്ങീ വളർത്തു പശുക്കൾ പോൽ.
ജ്യേഷ്ഠൻ്റെ മരണത്തോടെ ഒറ്റയ്ക്കായിപ്പോയതാൻ ഒരു ചിതൽപ്പുറ്റിലെന്നപ്പോലെ തൻ്റെ മുറിക്കുള്ളിൽ ഏറെ നാൾ ഒറ്റയ്ക്കിരുന്ന് തന്നിലേക്കു തന്നെ നോക്കിയതായി അവൾ പറയുന്നു.
: നെഞ്ചിൽ കനത്തൊരു കല്ലുളി കൊണ്ട് തൻ്റെ തട്ടകത്തിൽ ഒറ്റക്കായി.വെളുപ്പും കറുപ്പും കലർന്ന ശിലകൾ അവളുടെ ശില്പവിദ്യയുടെ പാഠം ശാലയായി മാറി. അവയിൽ അവൾ ശില്പങ്ങൾ കൊത്തി പഠിച്ചു.
മട്ടവും മുഴക്കോലും പശുവിനെപ്പോലെ അവൾക്കു വഴങ്ങി. ഉളി കൊണ്ട് വണ്ണം കൂടിയ തടിയെനേർത്തതാക്കുന്ന അച്ഛൻ്റെ കൗശലത്തെ അവൾ മനസ്സിലാക്കിയിരുന്നു.. സമുദ്രത്തെ ജയിക്കാൻ തക്ക വള്ളങ്ങൾ നിർമ്മിക്കണമെന്ന് അവൾ നിശ്ചയിച്ചു.
വേദനിക്കുവോർ, മന്ദഹസിക്കുവോർ,
ഭീതിയാർന്നവർ ശാന്തസ്വരൂപികൾ,
ദേവകിന്നരയക്ഷോഗണം, രുദ്ര-
വീണ മീട്ടുന്ന നക്തഞ്ചരേന്ദ്രനും,
മദ്യ കുംഭമെടുത്തു വെച്ചാസുര
വിദ്യ തൻ പതിയാകിയ ശുക്രനും,
ശപ്തനായ യയാതിയും, ഇന്ദ്രനെ
ത്തൃഷ്ണയാ നോക്കി നിന്നോരഹല്യയും,
തെറ്റിനോടൊത്തു നിൽക്കയാലേ ശര-
മെത്ത പൂകിയ ഭീഷ്മരും, ഒക്കെയും
ഒക്കെയും മരക്കൊമ്പുകളിൽ ഭാവ –
നിർഭരം ഞാനൊതുക്കിച്ചമയ്ക്കവേ –
പാതി ചാരിയ വാതിലിൽ വെയ് ലൊളി
മായുവാനെന്തി ടയ്ക്കിടയ്ക്കെ??ഗ്ഗംഭീര
രൂപമൊന്നു പുറത്തു തടഞ്ഞുവോ?
ഒന്നു നോക്കും മടങ്ങും: മനസ്സിലെന്തെന്ത്? കൊല്ലുവാനാമോ? വളർത്തുമോ?
വേദനിക്കുന്നവർ, മന്ദഹസിക്കുന്നവർ, ഭയപ്പെടുന്നവർ, ശാന്തസ്വരൂപികൾ ‘ദേവന്മാർ, കിന്നരങ്ങൾ രുദ്രവീണ മീട്ടുന്ന രാവണൻ ഇവയെല്ലാം തച്ചൻ്റെ മകൾ തടിയിൽ നിർമ്മിച്ചു.മദ്യക്കുടം അടുത്തു വയ്ക്കുന്ന അസുരന്മാരുടെ ഗുരുവായ ശുക്രൻ, ശാപഗ്രസ്തനായ യയാതി, ഇന്ദ്രനെ താല്പര്യത്തോടു കൂടി നോക്കി നിൽക്കുന അഹല്യ, തെറ്റിൻ്റെ പക്ഷത്ത് നിൽക്കേണ്ടി വന്നതിനാൽ ശരശയ്യയിൽ കിടക്കേണ്ടി വന്ന ഭീഷ്മർ ,ഇവയെല്ലം തടിയിൽ കൊത്തി തീർത്തപ്പോൾ പാതി ചാരിയ വാതിലിൽ വെയിലൊന്നു മിന്നി മറഞ്ഞതായി അവൾ കണ്ടു. അച്ഛൻ ഒന്നു നോക്കിയിട്ട് തിരികെ പ്പോകുന്നു. ഓരോ തവണ അച്ഛൻ വാതിലിൻ അരികിലെത്തുമ്പോഴും അവൾ ഭീതി കൊണ്ട് തളർന്നു.
അദ്ദേഹം തന്നെ കൊല്ലുമോ, അതോ വളർത്തുമോ എന്ന പേടി.അച്ഛനെ കാണുമ്പോൾ കാട്ടിനുള്ളിൽ അകപ്പെട്ട് കടുവയുടെ മുന്നിൽ പെട്ടതു പോലെയാണ് അവൾക്ക് തോന്നുന്ന ത്. ജനങ്ങളുടെ അപവാദങ്ങളെ അവൾക്കു ഭയമില്ല. എങ്കിലും ഇപ്പോഴും അവളുടെ കൺമുൻപിലൂടെ ചോര തേഞ്ഞു പിടിച്ച ഒരു വീതുളി പറന്നു കൊണ്ടേയിരിക്കുന്നു.
ജി.ശങ്കരക്കുറുപ്പിൻ്റ തച്ചൻ്റെ മകനിലേയ്ക്ക് ഒന്നു പോയി വരാം.’
പെരുന്തച്ചൻ്റെ മനസ്സിൽ നടക്കുന്ന ആത്മസംഘർഷങ്ങളാണ് ജിയുടെ കവിതയായി മാറുന്നത്. അയാളുടെ അപബോധമനസ് പലപ്പോഴും കുറ്റബോധം കൊണ്ട് ചുരമാന്തുന്നു.
എന്നാൽ ബോധ മനസ്സാകട്ടെ അതിനെ പ്രതിരോധിക്കാനുള്ള ന്യായങ്ങൾ കണ്ടെത്തുന്നു. ” ആ മകനിന്നെനിയ്ക്കു
വടിയായിരുന്നേനേ “
ഭീമമാമപമൃത്യു പിണയാതിരുന്നെങ്കിൽ “
“പിണയ്ക്കാതിരുന്നെങ്കിലെന്നു ഹാ തിരുത്താനാരു് ണ്ടാരുന്നോരെന്നെന്ത:കരണം കൂടെ കൂടെ “
എന്നിവരികളിൽ ആത്മ സംഘട്ടനത്തിൻ്റെ നിഴൽ കാണാം.
അപമൃത്യു പിണയുകയായിരുന്നോ, പിണയ്ക്കുകയായിരുന്നോ എന്ന് ഉറപ്പിക്കാൻ കഴിയാത്ത വിധം അയാളുടെ മനസ്സ് സന്ദിഗ്ധമായ അവസ്ഥയെ അഭിമുഖീകരിക്കുന്നത് ജി. വരച്ചുകാണിക്കുന്നു..
ഈഡിപ്പസ് രാജാവ് അനുഭവിച്ച ഹൃദയവേദനയ്ക് സമാനമായ ദുഃഖം പെരുന്തച്ചനും അനുഭവിച്ചിരിക്കാം.
“ആയിരം മണിയുടെ
നാവു പൊത്താമൊറ്റ
വായിലെ നാ വാർക്കാനും കെട്ടാൻ കഴിയുമോ?
എന്നതാണാ പിതാവിൻ്റെ ചോദ്യം.?
(തുടരും)
തയ്യാറാക്കിയത് – ബിനിയേശുദാസ്, അവതരണം: ബാലചന്ദ്രൻ ഇഷാര