17.1 C
New York
Sunday, October 1, 2023
Home Books പുസ്തകദർശനം -🌄 തച്ചൻ്റെ മകൾ🌄 (മൂന്നാം ഭാഗം)

പുസ്തകദർശനം -🌄 തച്ചൻ്റെ മകൾ🌄 (മൂന്നാം ഭാഗം)

തയ്യാറാക്കിയത് - ബിനിയേശുദാസ്, അവതരണം: ബാലചന്ദ്രൻ ഇഷാര

തച്ചൻ്റെ മകൾ
written by Vijaya Lekshmi.

ഭാഗം – മൂന്ന്

പോയകാലം നിലാവലമൂടിയ
പാടശേഖരം പോലെ, തീരത്തൊരു
പാല പൂത്തു നിൽക്കു,ന്നു റ്റൊരാളുടെ
പ്രേത, മസ്സുഗന്ധം സഹിപ്പീല മേ..
പെറ്റനാൾതൊട്ടിണങ്ങി വളർന്നൊരാൾ,
മുട്ടു പൊട്ടിക്കരഞ്ഞാൽ, പുകക്കരി
വെച്ചു കെട്ടിത്തരുന്നൊരാൾ,ഊഞ്ഞാലു
കെട്ടിയാട്ടിത്തരുന്ന പ്രിയങ്കരൻ.
പ്രായമായന്നു ” ദേവേന്ദ്രനെക്കൊണ്ടു
താലികെട്ടെൻ്റെ നേരനുജത്തിക്കു
നേരമാ”യെന്നു ചന്ദനത്തിൽ നെടും –
കാതലിൽ പൂർണ്ണ വിഗ്രഹം തീർത്തൊരാൾ.

തച്ചൻ്റെ മകൾ തൻ്റെ ഭൂതകാലം നിലാവലമൂടിയ പാടശേഖരം പോലെ മനോഹരമായിരുന്നു. അതിൻ്റെ തീരത്ത് പൂത്തു നിന്ന പാലമരം പോലെ ആയിരുന്നു അവളുടെ ജ്യേഷ്ഠൻ. അയാളെക്കുറിച്ചുള്ള ഓർമ്മകൾ അവൾക്ക് മറക്കാൻ കഴിയില്ല. പെറ്റു വീണ നാൾ മുതൽ അവർ ഒരുമിച്ച് കളിച്ചു വളർന്നു. വീണു മുട്ടു പൊട്ടിക്കരഞ്ഞാൽ പുകക്കരി വച്ചുകെട്ടിക്കൊടുക്കുകയും ഊഞ്ഞാലുകെട്ടി ആട്ടിക്കൊടുക്കുകയും ചെയ്തിരുന്നു അവൻ. അവൾ പ്രായമായ അന്ന് ചന്ദനത്തടിയിൽ ഒരു പൂർണ്ണ വിഗ്രഹം തീർത്ത് അത് ദേവേന്ദ്രനാണെന്നും തൻ്റെ അനുജത്തിയെ താലികെട്ടാൻ എത്തിയതാണെന്നും പറഞ്ഞു അവൻ കളിയാക്കി. എല്ലാ വൃക്ഷങ്ങളും തൻ്റെ ജ്യേഷ്ഠന് വിഗ്രഹങ്ങൾ ആയിരുന്നു എന്ന് അവൾ ഓർത്തെടുത്തു. മക്കളിലാത്ത ദേവതകൾ അവൻ്റെ സ്വപ്നത്തിൽ വന്ന് തങ്ങളെ ശില്പങ്ങളാക്കണെ എന്നു പ്രാർത്ഥിക്കാറുണ്ട്. ദേവന്മാർ പോലും അവളുടെ ജ്യേഷ്ഠൻ്റെ കയ്യാൽ ശില്പമാകാൻ ആഗ്രഹിച്ചു എന്ന് അവൾ പറയുന്നു.
: അച്ഛനെപ്പോലെ തന്നെ ജ്യേഷ്ഠനും ശില്പകലയിൽ അനിതരസാധാരണമായ കഴിവുകൾ പ്രകടിപ്പിച്ചിരുന്നു എന്ന് സഹോദരിയുടെ വാക്കുകളിലൂടെ വെളിവാകുന്നു.

മെച്ചമാക്കുവാൻ വീണ്ടും, വിമർശന-
ക്കുത്തു മാത്രം കൊടുത്തു ഞാനെപ്പോഴും
വിസ്മയിപ്പിക്കുമർ ധമന്ദസ്മിതം
മാത്രമാണു ജ്യേഷ്ഠനതിനുത്തരം ” “ജ്യേഷ്ഠൻ്റെ ശില്പ് നിർമ്മാണം കൂടുതൽ മെച്ചമാക്കാനായി അവൾ എപ്പോഴും ചേട്ടനെ വിമർശിക്കുമായിരുന്നു. അതിശയിപ്പിക്കുന്ന ഒരു ചെറുപുഞ്ചിരിയിൽ എല്ലാം ഒളിപ്പിച്ച് നൽകുന്ന മറുപടിയായിരുന്നു ചേട്ടൻ്റേതെന്നും അവൾ ഓർക്കുന്നു. : അന്നൊരിക്കൽ സുതാഗ്രാഹി’ തീർക്കവേ
അംബികയെ ശ്ലിലാമയി ദേവിയെ
” അച്ഛനുണ്ടാക്കുമെമ്മ,ട്ടതേവിധം
കഷ്ട “മെന്നു ഞാൻ പുച്ഛിച്ചു ലീലയാ. ക്രുദ്ധനാക്കാത്ത ചിന്താകുലൻ തൻ്റെ
സ്നിഗ്ദ്ധപക്ഷ്മള ചാരുവാം കൺകളിൽ
ഉറ്റുനോക്കിപ്പറഞ്ഞു ഞാൻ, “വന്മര-
ച്ചോട്ടിൽ നിന്നാൽ വളർച്ചയുണ്ടായിടാ,
പുഷ്ടിയുണ്ടാക്കുവാൻ വെയിലേൽക്കണം
സ്വേച്ഛയാ “, സമ്മതിച്ചില്ല സാത്വികൻ.

ഒരിക്കൽ ജ്യേഷ്ഠൻ കൊത്തിയെടുത്ത അംബികയുടെ വിഗ്രഹം നോക്കി അച്ഛൻ ഉണ്ടാക്കിയതുപോലെ എന്ന് കളിയാക്കിയപ്പോൾ നീണ്ട കണ്ണുകൾ കൊണ്ട് അവൻ അവളെ ചിന്താധീനനായി നോക്കി. വലിയ മരത്തിൻ്റെ ചോട്ടിൽ നിന്നാൽ വളർച്ചയുണ്ടാവില്ല എന്ന പൊതു തത്വത്തോടെ, അവൾ പറഞ്ഞു പുഷ്ടിയോടെ വളരണമെങ്കിൽ സ്വന്തം ഇഷ്ടവും ആഗ്രഹവും പ്രകാരം വെയിലേൽക്കേണ്ടിയിരിക്കുന്നു. എങ്കിൽ അനുജത്തിയുടെ ഈ അഭിപ്രായം അവനു സമ്മതമായിരുന്നില്ല.തൻ്റെ അച്ഛനിൽ നിന്ന് വിട്ടുമാറുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും അവനാകുമായിരുന്നില്ല.
അഷ്ടമാധി പനൊമ്പതിൽ, പാപദൃ –
ക്കെട്ടിലാണു ലഗ്നാധിപൻ, പ്രശ്നത്തിൽ
നഷ്ട ജാതകം കണ്ടു ജ്യോത്സ്യൻ, അപ-
മൃത്യു പണ്ടേ ഗണിച്ചിരുന്നെങ്കിലും
അച്ഛനെങ്ങോ, നിഴൽപ്പാടു പോൽ പിന്നി-
ലൊക്കെ ജ്യേഷ്ഠനും നിന്നു പിതൃപ്രിയൻ.
ശങ്കയില്ലാത്ത ശിഷ്യൻ, കലർപ്പറ്റ
തങ്കമായൊരു സുസ്മിതം കണ്ടു ഞാൻ
കണ്ഠനാളം മുറിഞ്ഞ കിടപ്പിലും.

ജ്യേഷ്ഠൻ്റെ ജാതകം നോക്കിയ ജ്യോത്സ്യൻ നഷ്ട ജാതകമാണെന്ന് വിധിച്ചു. അപമൃത്യു അവർ പണ്ടേ ഗണിച്ചിരുന്നു. എങ്കിലും അച്ഛൻ പോകുന്നിടത്തെല്ലാം അച്ഛനെ പിൻതുടർന്ന് ജ്യേഷ്ഠനുമുണ്ടാകുമായിരുന്നു. പിതാവിനോട് പ്രിയമുള്ളവനും സംശയമില്ലാത്ത ശിഷ്യനും ആയിരുന്നു അവൻ. കണുനാളം മുറിഞ്ഞുള്ള കിടപ്പിൽപ്പോലും അവൻ്റെ മനോഹരമായ പുഞ്ചിരി കണ്ടത് അവൾ ഓർക്കുന്നു.
വിജയലക്ഷ്മിയുടെ കവിതയിൽ അച്ഛനെ അത്രമാത്രം സ്നേഹിക്കുകയും അനുസരിക്കുകയും അനുധാവനം ചെയ്യുന്ന മകനാണ് ജ്യേഷ്ഠൻ.അപമൃത്യു വരും എന്ന ഗണിക്കലും പിൻബലമേകുമ്പോൾ
“കരളിൽ കരളുന്ന ചിന്തയാലച്ഛൻ
പായിലുരുളുന്ന നേരം “
“ആ ചേതസ്സിലിന്നു ഗ്രമാം വ്രണം
പോലീയോർമ്മ താൻ ശേഷിക്കുന്നു”
തുടങ്ങിയ വരികളിലൂടെ വൈലോപ്പിള്ളി പെരുന്തച്ഛൻ്റെ ആത്മസങ്കർഷങ്ങൾ ആവിഷ്ക്കരിക്കുന്നു.
“കൈപ്പിഴയ റിയാത്ത
കൈ പിഴച്ചു പോയ്” എന്നെഴുതുന്നു.
സ്വർഗ്ഗസ്ഥനായ മകൻ പിതൃസ്നേഹത്തിൻ്റെ അലിവാർന്ന ഹൃദയവുമായ് പിതാവിൻ്റെ സമീപത്തിരിക്കുന്നു.
” പറയാമവർക്കെന്നും എന്നെ
ഞാനാക്കി തീർത്ത
പെരുതാം വാത്സല്യത്തെയാര
ളന്നിരിക്കുന്നു”. എന്നാണ് അച്ഛൻ്റെ വാത്സല്യം ആവോളം നുകർന്ന മകൻ്റെ ചോദ്യം..

(തുടരും)

തയ്യാറാക്കിയത് – ബിനിയേശുദാസ്, അവതരണം: ബാലചന്ദ്രൻ ഇഷാര

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സഹകരണ സൊസൈറ്റിയില്‍പണം നിക്ഷേപിച്ചവര്‍ക്ക് 13 കോടി നഷ്ടം; വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെപ്രതിഷേധം

തിരുവനന്തപുരം: മുന്‍മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെപ്രതിഷേധം. തിരുവനന്തപുരം ജില്ലാ അണ്‍ എംപ്ലോയിസ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചവരാണ് ശാസ്തമംഗലത്തുള്ള ശിവകുമാറിന്റെ വീട്ടില്‍ പ്രതിഷേധിച്ചത്.കിള്ളിപ്പാലം, വെള്ളായണി, വലിയതുറബ്രാഞ്ചുകളിലെ നിക്ഷേപകരുടെ...

പഴനി മുരുകൻ ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല; വിലക്ക് ഇന്ന് മുതൽ നിലവിൽ വരും

പഴനി: പഴനി മുരുകൻ ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ വിലക്ക് ഇന്ന് മുതൽ നിലവിൽ വരും. ക്ഷേത്രത്തിനുള്ളിലേത് എന്ന പേരില്‍ മൊബൈൽ ഫോണ്‍ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ്ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പുതിയ നടപടി. ക്ഷേത്ര...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; മുൻ പ്രസിഡന്റും മകനും കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന്പരാതിക്കാരൻ

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽപരാതിക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമമെന്ന് പരാതി.ബാലകൃഷ്ണനാണ്ബാങ്കിന്റെമുൻപ്രസിഡന്റ്എൻ.ഭാസുരാംഗനും മകനുമെതിരെപരാതിയുമായിരംഗത്തെത്തിയത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ബാലകൃഷ്ണൻ മാറനല്ലൂർ പൊലീസിൽ പരാതി നൽകി. ബാങ്കിന് സമീപം ഭാസുരാംഗനും മകനും ചേർന്ന്ബാലകൃഷ്ണനുമായി...

വയോജന ദിനത്തില്‍ നൂറ്റൊന്ന്കാരി ശോശാമ്മയ്ക്ക് പത്തനംതിട്ട ജില്ലയുടെ ആദരം: ജില്ലാ കളക്ടര്‍ പൊന്നാട അണിയിച്ച് ആദരിച്ചു

മോളെന്നെ കാണാന്‍ വന്നതില്‍ ഒത്തിരി സന്തോഷം. എല്ലാവരേയും ഈശ്വരന്‍ രക്ഷിക്കും എന്നു ജില്ലാ കളക്ര്‍ ഡോ.ദിവ്യ എസ് അയ്യരോടു പറയുമ്പോള്‍ ശോശാമ്മ സക്കറിയയുടെ കണ്ണുകളില്‍ ആനന്ദാശ്രു പൊഴിയുകയായിരുന്നു. ലോക വയോജന ദിനത്തോടനുബന്ധിച്ച് തിരഞ്ഞെടുപ്പ്...
WP2Social Auto Publish Powered By : XYZScripts.com
error: