17.1 C
New York
Saturday, June 3, 2023
Home Books പടിതെറ്റി കയറിവന്ന ഭാഗ്യലക്ഷ്മി (വായനയ്ക്കപ്പുറം – പുസ്തക പരിചയം)

പടിതെറ്റി കയറിവന്ന ഭാഗ്യലക്ഷ്മി (വായനയ്ക്കപ്പുറം – പുസ്തക പരിചയം)

ശാരിയദു

പ്രഭാതം പബ്ലിക്കേഷന്റെ 90 രൂപ വിലയുള്ള 11 കഥകൾ അടങ്ങിയ പുസ്തകമാണ് പടിതെറ്റി കയറിവന്ന ഭാഗ്യലക്ഷ്മി. ഇതിന്റെ ഗ്രന്ഥകർത്താവ് എം.കെ. ചന്ദ്രശേഖരനാണ്.

നിത്യജീവിതത്തിൽ നാം കണ്ടുമുട്ടുന്ന മനുഷ്യർ അസാധാരണമായ സന്ദർഭങ്ങളിൽ സവിശേഷ കഥാപാത്രങ്ങളായി പ്രത്യക്ഷമാകുന്ന കഥകളാണ് ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. പടിതെറ്റി കയറിവന്ന ബാക്കി ലക്ഷ്മി മുതൽ മരണം ഒരു വരദാനം വരെ വ്യത്യസ്തമായ 11 ജീവിതസാഹചര്യങ്ങൾ. ശക്തമായി പ്രതികരിക്കുന്ന മികച്ച കഥകളുടെ ഒരു സമാഹാരം കൂടിയാണിത്.

ജീവിച്ചിരിക്കുന്നവരും മരിച്ചു പോയവരും ആണ് ഈ കഥകളിലൂടെ കടന്നു പോകുന്നത്. പേരുപോലെ തന്നെ പടിതെറ്റി കയറിവന്ന ഭാഗ്യലക്ഷ്മി എന്ന കഥയിൽ അജ്ഞാതനായ ഒരു വ്യക്തി അപകടത്തിൽ പെടുകയും അദ്ദേഹത്തെയും കൊണ്ട് ആശുപത്രിയിലെത്തിച്ച വർക്ക് യാതൊരുവിധ ചെലവുമില്ലാതെ തന്റെ കയ്യിലുണ്ടായിരുന്ന ഭാഗ്യക്കുറിക്കു ബംബർ പ്രൈസ് ആയ ഒരു കോടി രൂപയും അഞ്ചു കിലോ സ്വർണവും ലഭിച്ചിരിക്കുന്നു. സാധാരണ ജീവിതത്തിൽ അപകടങ്ങളിലൊന്നും തന്നെ തലയിടാൻ ശ്രമിക്കാത്ത സമൂഹത്തിൽ വേറിട്ടൊരു ചിന്തയുമായി അപകട പെട്ടവരെ രക്ഷിക്കുകയും അതേസമയം അവന്റെ ബംബർ പ്രൈസ് രക്ഷപ്പെടുത്തിയ അവരുടെ പേരിലേക്ക് മാറ്റുകയും ചെയ്യുന്ന ദൈവാനുഗ്രഹം എന്നു തോന്നിക്കുന്ന മനോഹരമായ കഥ.

ഇന്നത്തെ സമൂഹത്തിന്റെ മറ്റൊരു സ്വഭാവമാണ് ശരീരം അനങ്ങാതെ പ്രസിദ്ധി നേടുക എന്നുള്ളത്. പഠിത്തത്തിൽ പിന്നോക്കാവസ്ഥയിലുള്ള ഒരു കുട്ടി രാഷ്ട്രീയത്തിലെത്തുകയും ജനപ്രീതി നേടിയതുമായ മനോഹരമായ കഥയും ഈ പുസ്തകത്തിന്റെ മറ്റൊരു മുഖമുദ്രയാണ്.

വർത്തമാന കഥ എന്ന കഥയിൽ പ്രതിപാദിച്ചിരിക്കുന്നത് നമ്മുടെ നാടിന്റെ തന്നെ മറ്റൊരു ശോചനീയാവസ്ഥ യാണ്. അനുദിനം വാഹനങ്ങൾ പോയിക്കൊണ്ടിരിക്കുന്ന പാലത്തിൽ ഒരു വിള്ളൽ കാണാനിടയായ ഖാദരുകുട്ടിയുടെ ഇടപെടൽ മൂലം പാലം പരിശോധനയ്ക്ക് വിധേയമാക്കുകയും പാലത്തിന്റെ വിള്ളലിന് കാരണം പുഴയിലെ മണൽ വാരൽ മൂലമാണെന്നും കണ്ടെത്തുകയും അതിനെതിരെ ഒരു നടപടിയും എടുക്കാനാകാതെ അത് അധികൃതർക്കു വയ്യാവേലിയായി. കാരണം അതിൽ നിന്നൂറ്റിയ മണലിന്റെ ഒരു ഭാഗം അധികൃതരും കൈപ്പറ്റി എന്നുള്ളതാണ്. നിരോധന ഉത്തരവുകൾ ഇറക്കുന്നതോടെ തങ്ങളുടെ കർത്തവ്യം തീർന്നു എന്ന് കരുതുന്ന അധികാരികളും താൽക്കാലിക നേട്ടത്തിൽ മാത്രം വിശ്വസിക്കുന്ന ജനപ്രതിനിധികളും നിഷ്ക്രിയരായി ഇരിക്കുന്നു ജനതയും ഉള്ളിടത്തോളംകാലം ഖാദരുകുട്ടിയെ പോലുള്ളവരുടെ ഒറ്റയാൾ സമരം പിന്തള്ളപ്പെടും.

സമാന്തരങ്ങൾ എന്ന കഥയിൽ ഒരു ഭാര്യയുടെയും ഭർത്താവിനെയും സ്നേഹവും വിശ്വാസവുമാണ് വർണിച്ചിരിക്കുന്നത്. ഏതൊരു ദാമ്പത്യജീവിതത്തെ പോലെയും എല്ലാം സഹിക്കുന്നവളും എല്ലാ ജോലികളിലും മുൻകൈയെടുക്കുന്നതുമായ ഭാര്യയുടെയും അതിലൊന്നും ഇടപെടാത്ത ഭർത്താവിനെയും കഥ. സ്വന്തം ഭാര്യയുടെ നക്ഷത്രം ഏതാണെന്ന് അറിയാതെയുള്ള ഒരു തുടക്കമാണ് ഈ കഥയ്ക്ക്. കൂടാതെ അവളിലെ ഒറ്റപ്പെടലുകൾ കാരണം ആശുപത്രിയിലെത്തിക്കുകയും സൈക്യാട്രിസ്റ്റിനെ കാണേണ്ടി വരുന്നതുമായ ഒരു അവസ്ഥ.

ചാനൽ ദുരന്തം എന്ന കഥയിൽ ഒരു ടെലിവിഷൻ ചാനലിലെ നല്ല നടത്തിപ്പിനായി അനുകരിച്ച് വരുന്ന പ്രശ്നങ്ങളുടെ ആകെ മൊത്തം ഒരു കഥയാണിത്. നല്ലതോ ചീത്തയോ എന്ന് അറിയാതെ ചാനലുകളിൽ വിവാദം തുടർന്നുകൊണ്ടേയിരിക്കും അത് കാണുക എന്നത് ഒരു പ്രേക്ഷകനെ ദുരന്തമായി ചിത്രീകരിച്ചിരിക്കുന്നു.

റെയിൽ മുക്ക് എന്ന കഥയിൽ മുഖത്തെ പാണ്ട് കാരണം അനാഥാലയത്തിൽ നിന്നും അവഗണന നേരിടുകയും അത് സഹിക്കവയ്യാതെ അവിടെനിന്ന് രക്ഷപ്പെടുകയും ചെയ്ത ഒരു ബാലന്റെ കഥ. അവൻ ചെന്നെത്തിയത് ഭിക്ഷക്കാരുടെ സങ്കേതത്തിലും. അവനെ ഭിക്ഷക്കിരുത്തി പണം തന്റെ പോക്കറ്റിലേക്ക് കൈമാറ്റം ചെയ്യുന്ന മുതലാളിയുടെ കഥ.

ഉത്തമപുരുഷൻ യിലേക്കുള്ള വഴി എന്ന കഥയിൽ ഒരു മഞ്ഞ നഗരത്തെയാണ് അഭിസംബോധന ചെയ്യുന്നത്. അവിടുത്തെ ഓരോ വസ്തുക്കളിലും മഞ്ഞനിറമാണ് കാണാൻ സാധിക്കുക. മഞ്ഞ നഗരത്തിന്റെ കഥ തേടി ഇറങ്ങിയ പത്രപ്രവർത്തകൻ ഒരു മഞ്ഞ മനുഷ്യനായി മാറുകയും, അവിടുത്തെ ആചാരങ്ങളിൽ വിശ്വസിക്കേണ്ടി വരുന്ന ഒരു അവസ്ഥ.

ഇനിയും അവസാനിക്കാത്ത ദുരന്ത പരമ്പര എന്ന കഥയിൽ ഇന്നത്തെ സമൂഹത്തിൽ സീരിയൽ ഒരു വില്ലനായി മാറുന്ന അവസ്ഥയാണ് സൂചിപ്പിക്കുന്നത്. ഗൾഫിൽനിന്നും ഒരു മാസത്തെ ലീവിന് നാട്ടിലെത്തിയ ഭർത്താവിനെ പരിചരിക്കാനും സ്നേഹിക്കാനും സമയമില്ലാതെ മുഴുവൻ സമയം ചെയ്യലിനായി മാറ്റിവെച്ച് ഭാര്യയുടെയും അമ്മയുടെയും സ്വഭാവത്തിനു മുന്നിൽ ഭർത്താവ് ഒരു സീരിയൽ നടൻ ആയി മാറുകയും തിരിച്ചു വീട്ടിൽ കയറാൻ പറ്റാത്ത അത്ര തിരക്കുള്ള മനുഷ്യനായി മാറി ഭാര്യയിലും അമ്മയിലും സീരിയലിനെ മോശം വശങ്ങൾ ചിത്രീകരിക്കുന്ന ഒരു കഥ.

ഒരു ഫ്ലക്സ് ബോർഡ് എന്ന കഥയിൽ ഒരു കുട്ടിയുടെ പഠനവുമായി ബന്ധപ്പെടുത്തിയ കഥയാണ്. പണ്ടത്തെ കാലത്തെ ഒരു ഫ്ലക്സ് ബോർഡ് കാണണമെങ്കിൽ തിരഞ്ഞെടുപ്പ് സമയം ആകണം. എന്നാൽ ഇന്ന് തൊട്ടതിനും പിടിച്ചതിനുമൊക്കെ ഫ്ലക്സ് കാലമായി മാറിയിരിക്കുന്നു. വിദ്യാഭ്യാസം നിലവാരം കുറച്ചുകൊണ്ടുവന്ന ഒരു സ്കൂളിന്റെ മനോഹരമായ കഥ ഇതിലൂടെ കവി അവതരിപ്പിക്കുന്നു.

പ്രണാമം എന്ന കഥയെ നശിച്ചുകൊണ്ടിരിക്കുന്ന ഒരു പുഴയുടെ അവസ്ഥയെ വരച്ചുകാട്ടുന്നു. നാശങ്ങൾ നടുവിൽ പുഴയുടെ ഭാവങ്ങളെ കുറിച്ച് അതിമനോഹരമായി തന്നെ ഇവിടെ വരച്ചു കാണിച്ചിട്ടുണ്ട്.

മരണം ഒരു വരദാനം എന്ന കഥയിൽ സ്വന്തം സുഹൃത്തിനെ കാലനാക്കി ചിത്രീകരിക്കുന്നകഥ. ഓരോ കഥയും ഇന്നിന്റെ നേര്കാഴ്ചകളാണ്.

ശാരിയദു

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ട്രെയിൻ ദുരന്തം; രാജ്യവ്യാപകമായി 43 ട്രെയിനുകൾ റദ്ദാക്കി, കേരളത്തിൽ നിന്നും റദ്ദാക്കിയത് 2 ട്രെയിനുകൾ.

ഭുവനേശ്വർ: ഒഡീഷയിലുണ്ടായ അപകടത്തെ തുടർന്ന് രാജ്യവ്യാപകമായി 43 ട്രെയിനുകൾ റദ്ദാക്കി. 38 ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. രണ്ട് ട്രെയിനുകളാണ് കേരളത്തിൽ നിന്നും റദ്ദാക്കിയത്. ഇന്ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ഷാലിമാർ ദ്വൈവാര എക്സ്പ്രസ്, കന്യാകുമാരി ദിബ്രുഗർ വിവേക്...

ട്രെയിൻ അപകടം; ഗോവ- മുംബൈ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്ലാ​ഗ് ഓഫ് ചടങ്ങ് മാറ്റിവെച്ചു.

ന്യൂഡൽഹി:പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന ഗോവ- മുംബൈ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്ലാ​ഗ് ഓഫ് ചടങ്ങ് ഒഡീഷയിൽ നടന്ന ട്രെയിൻ ദുരന്തത്തെ തുടർന്ന് മാറ്റിവെച്ചതായി കൊങ്കൺ റെയിൽവേ അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ വീഡിയോ കോൺഫറൻസിലൂടെ...

ഒഡീഷ ട്രെയിൻ അപകടം; മരണം 280 ലെത്തി, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത.

ഭുവനേശ്വർ: ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ 280 ആയി. 900ലേറെ പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബലാസൂറിലേക്ക് അഞ്ച് രക്ഷാ സംഘത്തെ അയച്ചിട്ടുണ്ട്. ദുരന്തത്തെ തുടർന്ന് ഒഡിഷ സർക്കാർ ഒരു...

ജൂൺ ആറ് വരെ ഇടിമിന്നലോടെയുള്ള മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത;നാളെമുതൽ ജാഗ്രത നിർദ്ദേശം.

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ആറാം തിയ്യതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇത്...
WP2Social Auto Publish Powered By : XYZScripts.com
error: